Wednesday, December 10, 2008

അറിയിപ്പ്

ഉച്ചത്തില്‍ മുഴങ്ങുന്നു സൈറണ്‍.

ചീറിപ്പാഞ്ഞിരുന്ന വാഹനങ്ങള്‍,
ഓടിയും നടന്നും
കൈകള്‍ ഉയര്‍ത്തിയും താഴ്ത്തിയും
വ്യായാമം ചെയ്തിരുന്ന
അമ്മാവന്മാര്‍,അമ്മായിമാര്‍,
കൈവണ്ടിയുന്തിയിരുന്ന അമ്മൂമ്മ,
തിരക്കിട്ടു പോകുകയായിരുന്ന
കോട്ടിട്ട കുറേയാളുകള്‍,
മഞ്ഞത്തുടകളുള്ള പെണ്‍കുട്ടികള്‍......
മൈതാനത്ത് കൂവിവിളിച്ചിരുന്ന കുട്ടികള്‍,
പട്ടികളോട് കൊഞ്ചിയിരുന്ന സുന്ദരിമാര്‍,
അരി പൊടിച്ചിരുന്ന മില്ല്,
കരിങ്കല്ല് പൊടിച്ചിരുന്ന യന്ത്രം,
വഴിയരികില്‍ താളമിട്ട്
കുനിഞ്ഞും നിവര്‍ന്നും മന്ത്രങ്ങളുരുവിട്ടിരുന്ന
ബുദ്ധസന്യാസി,
ഒച്ചയുണ്ടാക്കി നടന്നിരുന്ന മന്ദബുദ്ധികള്‍.....
എല്ലാവരും
നിന്നനില്‍പ്പില്‍
‍മിണ്ടാതെ
അനങ്ങാതെ.

ഉച്ചഭാഷിണിയില്‍ നിന്നും
ഇടമുറിയാതെ
അറിയാത്ത കൊറിയനില്‍
അറിയിപ്പുകള്‍.
ഒരടിമുന്നോട്ടു വെച്ചാല്‍
അടി കൊള്ളുമെന്നോ
വെടിവെക്കുമെന്നോ
ഇടി വീഴുമെന്നോ
ഭൂമി പിളരുമെന്നോ.....

എന്തായാലും
നമ്മള്‍ രണ്ടു പേര്‍,
മലയാളത്തില്‍
‍ചിലതമാശകള്‍ പറഞ്ഞു.
അപകടമുണ്ടെന്നറിഞ്ഞിട്ടും
പുഞ്ചിരിയോടെയും
നെഞ്ചെടുപ്പോടെയും നടന്നു നീങ്ങുന്ന
രണ്ട് വീരപുരുഷന്മാരെ കണ്ടുവോ എന്നാണ്
അറ്റന്‍ഷനില്‍ നില്‍ക്കുന്ന പോലീസുകാര്‍
പരസ്പരം പറയുന്നതെന്നതായിരുന്നു
അവയിലൊന്ന്.

9 comments:

Anonymous said...

Is this called poetry in Malayalam? I pity you all.
I am a Kannadia- a non-malayaali who learned malayalam after marriage; but I can undestand goodpoetry in Malayalam- old and new.
anonimalyalaous

Anonymous said...

ഫുട്ബോള്‍ എന്താണെന്ന് എനിക്കറിയില്ലെന്ന് വിചാരിക്കരുത്. രണ്ടുകാലുള്ള ഒരുത്തിയെ ഞാന്‍ കല്യാണം കഴിച്ചിട്ടുണ്ട്. സുനില്‍ ഗവാസ്‌ക്കര്‍ അടിച്ച എത്ര ഗോളുകള്‍ ഞാന്‍ ആസ്വദിച്ചിരുക്കുന്നു !

ടി.പി.വിനോദ് said...

ഏറെ നാളിനു ശേഷം ഇവിടെ കവിതയുടെ ഒച്ചയനക്കം കേള്‍ക്കുന്നത് നല്ല സന്തോഷം.

കവിത പതിവുപോലെ ഏറ്റവും ലളിതമായി തോട് പൊട്ടിച്ച് വന്ന് ഏറ്റവും സങ്കീര്‍ണ്ണമായ പുറം ലോകത്തേക്ക് ഏറ്റവും പുതിയ കണ്ണുകളുമായി നില്‍ക്കുന്നു.

അവസാനഭാഗം ഒന്നുകൂടി നന്നാക്കാമായിരുന്നെന്ന് തോന്നി..

G.MANU said...

പ്രമോദകവിത വായിച്ചപ്പോ എന്താ ഒരു സുഖം..

Mahi said...

ന്റെ വീര പുരുഷാ ഞാനിതാ അറ്റെന്‍ഷനില്‍

വിജയലക്ഷ്മി said...

kavitha nannaayirikkunu...nanmakalnerunnu..

[ boby ] said...

ഇഷ്ടായി... പെരുത്ത് ഇഷ്ടായി... മനുവേട്ടന്‍ പറഞ്ഞപോലെ എന്തോ ഒരു സൊകം... ഇതു വായിച്ചപ്പോള്‍...

ഉണ്ണി ശ്രീദളം said...

picture perfect.............

പകല്‍കിനാവന്‍ | daYdreaMer said...

ഇഷ്ടപ്പെട്ടു സുഹൃത്തേ... ആശംസകള്‍...
പുതുവര്‍ഷം ഗംഭീരമാവട്ടെ...ഒപ്പം നല്ല എഴുത്തുകളും