Tuesday, January 20, 2009

ട്രാമില്‍

രാവിലെ,തണുപ്പത്ത്,സ്ട്രാസ്ബര്‍ഗില്‍ ഞാന്‍
പോവുകയാണ് യൂനിവേഴ്സിറ്റിയില്‍

ട്രാമില്‍ ഞാനിരിക്കുന്ന മുറിയിലായ്
ഉമ്മവെയ്ക്കുന്നുറക്കെ കമിതാക്കള്‍ ‍.
ഏറെയുച്ചത്തിലാണൊച്ചയെങ്കിലും
വേറെയാരുമതു ശ്രദ്ധിക്കുന്നില്ല.
(എത്രപേര്‍ കളിയാക്കിടും,ഭാര്യയും
ഭര്‍ത്താവും,നാട്ടില്‍ തൊട്ടുനടന്നെങ്കില്‍ ‍!)
തെല്ലുനേരമതും നോക്കിനിന്നിട്ട്
മെല്ലെയെന്‍ കണ്ണടച്ചുപിടിച്ചുഞാന്‍.
എന്റെ നാട്ടിലും കേട്ടതാണീയുമ്മ-
തന്റെയൊച്ചപോലെന്തോ,അതെന്താണ്?
ഗൂഢഗൂഢം ഞാന്‍ ചിന്തയിലാഴുന്നു
ഗാഢഗാഢമവരുമ്മ വെയ്ക്കുന്നു.
ബസ്സിലോ,വഴിവക്കിലോ, ഈ ഫ്രഞ്ചു-
കിസ്സുപോലുള്ള ശബ്ദം ഞാന്‍ കേട്ടത്?
...................
കണ്ണേട്ടന്‍,പല്ലിലെല്ലുകുടുങ്ങുമ്പോള്‍
കണ്ണുരുട്ടിക്കൊണ്ടുണ്ടാക്കുമീയൊച്ച.
അണ്ണാരക്കണ്ണന്‍,പക്ഷികള്‍,(മിണ്ടേണ്ട,
കിന്നാരത്തുമ്പി,സംഗീതാ ടാക്കീസ്)...

കണ്ടെത്തലിത്രയാകുമ്പോള്‍ ട്രാമെന്നെ
കൊണ്ടെത്തിക്കുന്നിറങ്ങേണ്ട സ്റ്റേഷനില്‍ ...

9 comments:

ശ്രീ said...

അങ്ങനെ എന്തെല്ലാം വ്യത്യാസങ്ങള്‍ അല്ലേ?
നന്നായിരിയ്ക്കുന്നു.

savi said...

"ട്രാമില്‍" nannayi..:)

Unknown said...

എല്ലാ ട്രാമുകളും കൊണ്ടെത്തിയ്ക്കുന്നത് നാട്ടില്‍ത്തന്നെ.അല്ലേ പ്രമോദേ

Ranjith chemmad / ചെമ്മാടൻ said...

മെട്രോയുടെ ഗ്രാമപ്പകര്‍‌പ്പുകള്‍...

Kaithamullu said...

അവരുമ്മ വച്ച് കളിക്കട്ടെ, പ്രമോദെ!

നാട്ടില്‍, തിരക്കില്‍, ഏതെങ്കിലും തൈക്കിളവിയുടെ തള്ളി നില്‍ക്കുന്ന ശരീരഭാഗങ്ങളിലെവിടെയെനങ്കിലും അറിയാതെ ഒന്ന് മുട്ടിപ്പോയാല്‍ ‍ (പാവം ജോസഫ്!)
എത്ര പേര്‍ ‘ഇട‘പെടും?

ട്രാമില്‍ ഞാനും കയറി!
;-))

വിഷ്ണു പ്രസാദ് said...

കവിത വാര്‍ദ്ധക്യം പരിശീലിക്കുകയാണോ?

Sanal Kumar Sasidharan said...

കണ്ണേട്ടന്‍,പല്ലിലെല്ലുകുടുങ്ങുമ്പോള്‍
കണ്ണുരുട്ടിക്കൊണ്ടുണ്ടാക്കുമീയൊച്ച.

പല്ലിലെല്ലു കുടുങ്ങിയതിൻ ശബ്ദം ചുംബനത്തിൽ കേട്ടു!!!!
പ്രണയം,ചുംബനം എല്ലാം ഒരു വരികൊണ്ട് മാറ്റിയെഴുതിയല്ലോ കവീ.അവൻ ഏതു പുലി അവളേതുമാൻപേട..!!അതോ അവളേതു മുതല അവനേത് കുരങ്ങൻ!!

Pramod.KM said...

ഗോപിയേട്ടാ.. നാടല്ലാതെ പിന്നേതാണ് എനിക്കിറങ്ങാനുള്ള സ്റ്റേഷന്‍:)
വിഷ്ണുമാഷ്:)സനാതനന്‍..എല്ലാവര്‍ക്കും നന്ദി.

Bentley said...

Hello mate great blogg