Wednesday, January 28, 2009

ലൈംഗികം

ജപ്പാന്‍കാരന്‍ കൊസുക്കെ കനേക്കോയുടെ
ആദ്യകാമുകിമാര്‍ ജപ്പാന്‍കാരികളും
പിന്നൊരെണ്ണം കൊറിയക്കാരിയും
ഇപ്പോളത്തെത് ചൈനക്കാരിയുമാണെന്ന്
കേട്ടയുടനെ
അവനെ ഞാന്‍
വീട്ടിലേക്ക് ക്ഷണിച്ചു.

ഞാനുണ്ടാക്കിയ സദ്യയും
വൈനും വിസ്കിയുമൊക്കെ കഴിച്ച്
താങ്ക്യൂ താങ്ക്യൂ എന്ന് പലവട്ടം പറഞ്ഞു.
യൂറോപ്യന്‍സെല്ലാം റേസിസ്റ്റുകളാണെന്ന് പറഞ്ഞു.
ഫ്രാന്‍സില്‍ വന്ന് കൊല്ലം രണ്ടായെങ്കിലും
ഇന്നാണൊരുത്തന്‍ വിളിച്ച്
സല്‍ക്കരിക്കുന്നതെന്ന് ഇംഗ്ലീഷില്‍ പറഞ്ഞ്
ജപ്പാനീസില്‍ കരഞ്ഞു.
യൂറോപ്യന്‍സെല്ലാം മലകളെപ്പോല്‍ മടിയരാ‍ണെന്നും
ഇവിടത്തെ ഏതെങ്കിലും ലബോറട്ടറിയില്‍
രാത്രി 7നു ശേഷം ലൈറ്റ് കണ്ടാല്‍
അവിടെയുള്ളത്
ഏഷ്യക്കാരനാണെന്നുറപ്പിക്കാമെന്നും പറഞ്ഞു.

രാത്രി ഏറെവൈകി
അവന്‍ പോയപ്പോള്‍
അവന്റെ കാമുകിമാരെപ്പറ്റി
ചോദിക്കാന്‍ മറന്നുപോയതോര്‍ത്ത് ഞാന്‍
നിരാശപ്പെട്ടു.
വീ‍ടിന്റെ ജനലിലൂടെ നോക്കിയപ്പോള്‍
അടുത്തുള്ള ലബോറട്ടറിയിലെ
ഒരു മുറിയില്‍ ലൈറ്റ് കണ്ടു.
അവിടെ ചിലപ്പോളുള്ളത്
ഒരിന്ത്യക്കാരനാവാം.
ആണവശാസ്ത്രജ്ഞനാവാം.
അവന്റെ ഒരു ചെറിയ പണിയില്‍
ലോകം നാളെ തലകുത്തിനില്‍ക്കാം!.

എങ്കിലും
അവനിപ്പോള്‍ കണ്ടുകൊണ്ടിരിക്കാന്‍ സാദ്ധ്യതയുള്ള
കമ്പിപ്പടമോര്‍ത്ത്
ഞാന്‍
കുളിമുറിയിലേക്ക് നടന്നു.

9 comments:

വിഷ്ണു പ്രസാദ് said...

മുകുന്ദന്റെ പ്രസംഗം എന്ന കഥ ഓര്‍ത്തു.എല്ലാ ഇന്ത്യക്കാരും/അതല്ലെങ്കില്‍ ഏഴു മണി കഴിഞ്ഞാലുള്ള ലോകം കമ്പിപ്പടത്തിലേക്ക് തിരിഞ്ഞിരിക്കുമെന്ന് കല്പന ചെയ്യുകയോ സാമാന്യവല്‍ക്കരിക്കുകയോ കവി?(സാമാന്യവല്‍ക്കരിക്കുന്നതിലെ അപകടങ്ങള്‍ ആരു കണ്ടു!)

vadavosky said...

തകര്‍ത്തു.

കിഷോർ‍:Kishor said...

പ്രണയിച്ച് പരിചയമില്ലാത്ത ഇന്ത്യക്കാര്‍ക്ക് കമ്പിപ്പടം തന്നെ ഗതി! :-)

കലക്കി മച്ചാ...

ലാപുട said...

An average Indian suffers from sex in mind and fear at heart.
- Nirad C Chaudhuri.

ജ്യോനവന്‍ said...

അതന്നെ......
കലക്കി!
മറ്റൊരു ശരാശരി ഇന്ത്യക്കാരന്‍.

Mahi said...

നീയിതിങ്ങനെ ഓരോന്നോരോന്നായി പോളിച്ചടുക്കാന്‍ തന്നെയാണല്ലെ

ചാര്‍ളി[ Cha R Li ] said...

പരസ്പരം പുറം ചൊറിഞ്ഞാലോ..?
"പോസ്റ്റ് വായിച്ചു...ഉഗ്രനായിട്ടുണ്ട് കേട്ടോ..ഞാന്‍ താങ്കളൂടെ ഒരു ആരാധകനാണ്‌"

Anonymous said...

കവിത കൊള്ളാം. പക്ഷെ സ്ഥിരം ആയി കണ്ടാല്‍ മടുക്കില്ലേ ഈ സാധനം?

Anonymous said...

നേതാക്കളുടെ ഭാര്യമാർക്ക് സോഷ്യലിസമോ കമ്മ്യൂണിസമോ പറഞ്ഞിട്ടില്ല.
സ: കാട്ടാംചാൽ മന്ത്ര്യായതിൽ ആർക്കും പരിഭവമില്ല.ചെറുപ്പത്തിനു ചെറുപ്പം.തഴക്കത്തിനു തഴക്കം.അച്ചടക്കമോ കടുകട്ടി.അതീവസൌന്ദര്യവതിയായ ഭാര്യ, തന്റെ അങഗലാവണ്യം അനുഭവിക്കാൻ ഭറ്ത്താവിനു കുത്തകാവകാശമില്ലെന്ന് ചിലരോടൊക്കെ പറഞ്ഞു. അവർക്കും പരാതിയുണ്ടായില്ല.വേറെ ചിലർക്കാണു പരാതി.
അതാണു പോലിറ്റ് ബ്യ്യൂരോവിനേയും വിഭജിച്ച്ത്