Thursday, April 8, 2010

പിരാന്ത്

ഒരു ദിവസം 
മുകുന്ദേട്ടന്‍ വീട്ടില്‍ വന്നു. 

 മിറ്റത്തു കിടന്നിരുന്ന 
കണ്ടംകടലാസില്‍ നിന്ന് 
മലയാളത്തിന്റെ ഉമികളഞ്ഞ് 
ഇംഗ്ലീഷ് മാത്രം വായിച്ചു. 

അപ്പാപ്പന് അടികൊണ്ട സമയത്ത് 
ആസ്പത്രീല് കൊണ്ട്വോവാന്‍  
ചൊമലിലിരുത്ത്യേന്റെ 
ചോരക്കറ കണ്ട്വാന്ന് 
അമ്മമ്മേനെ കാട്ടി 
ചായക്കും കടിക്കുമുള്ള 
അവകാശം സ്ഥാപിച്ചു. 

 പൊള്ളും, ശ്രദ്ധിക്കണമെന്ന് പറഞ്ഞ് 
ബീഡിക്ക് പറ്റിക്കാന്‍ 
ആപ്പന്‍ നീട്ടിയ തീക്കൊള്ളിയുടെ
 ചോന്ന അറ്റത്ത് പിടിച്ച് 
പൊള്ളില്ലെന്ന് തെളിയിച്ചു. 

 ‘മിണ്ടാന്‍ നേരമില്ല മുഗുന്നേട്ടാ
 പണിക്ക് പോണ’മെന്ന് ഒഴിയാന്‍ നോക്കിയ ആപ്പനെ, 
‘ഏട്യാന്ന് പണി? ആടത്തേക്ക് ഞാന്‍ 
എട്ത്ത് കൊണ്ട്വോവാ’ന്ന് 
കൂച്ചിപ്പിടിച്ചെടുത്ത് 
ഒച്ചത്തില്‍ വര്‍ത്താനം പറഞ്ഞോണ്ട് 
അങ്ങ് നടന്നു.

രാത്രി കുന്നുമ്പൊറത്ത് പോയി
‘പണ്ടെല്ലാം എത്ര കുറുക്കമ്മാരുണ്ടേനും,
ഇപ്പം ഒന്നിനേം കാണുന്നില്ലല്ലോ’ന്ന് പറഞ്ഞ്
നേരമ്പൊലരുംവരെ 
കൂക്കി

6 comments:

വിഷ്ണു പ്രസാദ് said...

കാരിക്കേച്ചറുകള്‍ തുടരട്ടെ...എന്നെങ്കിലും തിരിഞ്ഞേക്കും.

Unknown said...

Fantastic poem! The only other time I got such a feeling was when I read George Aaraamante Kodathy, short story by M P Narayana Pillai, three-four decades ago..

Sorry this post earlier went after another poem.

jayanEvoor said...

മനോഹരമായ ഗ്രാമ്യ ഭാഷയും ‘പിരാന്തി’ന്റെ ഭാഷാതീത ഉണ്മയും!

വളരെ ഇഷ്ടപ്പെട്ടു.

അനിലൻ said...

ഒരുള്‍നാടന്‍ കവലയിലെ സ്റ്റുഡിയോവിലെടുത്ത ചിത്രങ്ങളുടെ ആല്‍ബം പോലൊരു ബ്ലോഗ്!
ആ സ്ഥാപനത്തിനു പേര്‌ ജീവിതം സ്റ്റുഡിയോ!!

രാജേഷ്‌ ചിത്തിര said...

Nalla oru chithram...

kadukkathra ammoommayeppole...

Unknown said...

kavitha vayichappol manasil mugundettante mugam thelinju varunnu kollam .........