Friday, April 27, 2007

കാമം

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള
കുറ്റിക്കാട്ടില്‍ വച്ച്,
കുപ്പിപെറുക്കി വില്ക്കുന്ന
കാന്താരിപ്പെണ്ണ്
ഒരു കുരുടനെ കെട്ടി.

കഞ്ഞികുടി മുട്ടുമെന്നതു കാരണം
കണ്ണുകെട്ടിയില്ല..

'വാസുമുതലാളിയുടെ വരം
അവിടെ വച്ചേക്കൂ'
'പാണ്ടു രംഗനു സൂചികുത്താന്‍
മറ്റന്നാള്‍ സ്ഥലം കൊടുക്കാം'
എന്നൊക്കെ
ഇടനിലക്കാരന്റെ ചൂളമടിയെ
ഒരുവിധം പറഞ്ഞയച്ച്
കാന്താരി
അന്നു രാത്രി
കുരുടനെ കാമിച്ചു.

35 comments:

Pramod.KM said...

കണ്ണൂറ് റെയില് വേ സ്റ്റേഷനടുത്തുള്ള
കുറ്റിക്കാട്ടില് വച്ച്....

ലാപുട said...

പുരാണത്തിലേക്ക് എന്തിനാണീവിധം ഒരു ദുര്‍ന്നടപ്പെന്ന് ആദ്യമൊന്ന് ചെടിച്ചു..പക്ഷേ പിന്നെ തോന്നി നീ ശരിയാണ്..പാതിവ്രത്യത്തിന്റെ പട്ടിണിപ്പതിപ്പുകള്‍ക്കും വേണം ഇതിഹാസങ്ങള്‍..ഇതു പോലെ അപനിര്‍മ്മാണങ്ങളുടെ അമ്ലരൂക്ഷതയില്‍....

അഭിനന്ദനങ്ങള്‍....

Manu said...

കഞ്ഞി കുടിക്കാന്‍ വേണ്ടി അവള്‍ പണ്ടേ കണ്ണുകെട്ടിയിരുന്നില്ലേ പ്രമോദ്..

ലാപുട പറഞ്ഞതു ശരിയാണ്. അപനിര്‍മ്മിതികള്‍ ഇനിയും വേണം. ലാപുടയുടെ പേരിനോളം അമ്ലരൂക്ഷമായി. നന്നായി

പൊന്നപ്പന്‍ - the Alien said...

"അപനിര്‍മ്മാണങ്ങളുടെ അമ്ലരൂക്ഷതയില്‍...." ലാപൂ.. എന്നെ കൊല്ല്..

പിന്നെ പ്രമോദേ.. നല്ലതു പറയുന്നതെനിക്കിഷ്ടമല്ല.. അതു കൊണ്ടാ കഴിഞ്ഞ പോസ്റ്റിലൊന്നും വരാത്തേ.. ഇതിനെപ്പറ്റി പറയാം.. എന്തുട്ടിനാ മ്മക്കിപ്പോ ഇമ്മാതിരി ക്ലീഷേ..? ആ കാന്താരിപ്പെണ്ണതിന്റെ പാട്ടിനു പോട്ടെടോ..

സു | Su said...

നല്ല കവിത. പുരാണം ഇല്ലെങ്കില്‍ ഇതിനെന്തായിരുന്നു ഒരു കുഴപ്പം?

കുടുംബംകലക്കി said...

ഓ! ഈ ബുദ്ധിജീവികളെക്കൊണ്ടു തോറ്റു! :)

Pramod.KM said...

ലാപുടേ അമ്ലമഴക്കും,മനുചേട്ടാ അഭിപ്രായത്തിനും നന്ദി.;)
പൊന്നപ്പന്‍ ചേട്ടാ..ഇതു ക്ലീന്‍ ഷേവും മണ്ണാങ്കട്ടയും ഒന്നും അല്ല.വാസ്വണ്ണനും,പാണ്ടുരംഗനും ശേഷം,നമ്മുടെ ചാന്‍സ് എപ്പോളാ എന്നറിയണം.ഇതറിയാണ്ട് കാന്താരിയെ പാട്ടിനു വിടണമെന്നാണൊ പറേണത്.നല്ല കഥ.;);)ഹഹ
സു ചേച്ചി.പുരാണമില്ലെങ്കിലും കുഴപ്പമൊന്നുമില്ല.ഇപ്പോളും കുഴപ്പമൊന്നുമില്ലല്ലോ അല്ലേ?നന്ദി.;)
കുടുംബം കലക്കി ചേട്ടാ...എനിക്കും അതേ പറയാനുള്ളു.;)

വേണു venu said...

പ്രമോദേ..പുരാണമില്ലെങ്കിലും കഥാപാത്രങ്ങളുടെ പേരുകളില്‍‍ ഒരു പുരാണമണമുണ്ടു്.
'പാണ്ടു രംഗനു സൂചികുത്താന്
മറ്റന്നാള് സ്ഥലം കൊടുക്കാം'
പാണ്ടു രംഗന്‍‍ ശാപ മോക്ഷത്തിനായി കാടലയുന്നു.

ഭര്‍ത്താവു് കുരുടനാണെങ്കിലും താനൊരു കാന്താരിയല്ലെ. ഗാന്ധാരിയല്ലല്ലോ.
കണ്ണു് മൂടിക്കെട്ടിയാല്‍ പട്ടിണിയാകുന്ന കാന്താരി.:)

kumar © said...

പിന്നെ കെട്ടാത്ത കണ്ണിലൂടെ അവള്‍ കണ്ടു. കരഞ്ഞു. ഒരു ജീവിതം മുഴുവന്‍.

അഗ്രജന്‍ said...

കുറഞ്ഞ വരികളില്‍ ഇത്രയധികം പറയാന്‍ കഴിയുന്നത് അസൂയയെ വിരുന്നൂട്ടാന്‍ പ്രേരിപ്പിക്കുന്നു!

നന്നായിരിക്കുന്നു.

Peelikkutty!!!!! said...

ങ്ങള് കവിയും‌ കൂടിയാണല്ലെ:)


നന്നായീന്ന് കൊറിയനിലെങ്ങനെയാ പറയ്യാ?

Pramod.KM said...

വേണുവേട്ടാ..അവിടെയും ഇല്ല പുരാണം.;).പാണ്ടു രംഗന്‍ എന്നത് ഒരു തമിഴന്‍ പാണ്ടിയുടെ പേര്‍.കാന്താരിയുടെ ഒരു കസ്റ്റമറ്.അത്ര മാത്രം.അഭിപ്രായങ്ങള്‍ക്ക് നന്ദി.
കുമാറേട്ടാ..ഒരു ജീവിതം കൊണ്ട് തീരാത്ത കണ്ണുനീറ്.
അഗ്രജന്‍ ചേട്ടാ..ഒരു ലഡ്ഡു എങ്കിലും വാങ്ങിത്തരാമായിരുന്നു.വിരുന്നിനേയ്.നന്ദി.:)
പീലിക്കുട്ടിയേച്ചീ..നന്ദി കെട്ടാ..
നന്ദിക്ക് കൊറിയനില്‍‘ കംസാ ഹംനിദാ’
‘നന്നായി‘ക്ക് കൊറിയനില്‍ ‘ചാലന്തേ’

Peelikkutty!!!!! said...

ഞാന്‍‌ ചേച്ചിയൊന്ന്വല്ല ;-)

ചാലന്തെ ഇല്ല:(
കം‌സാ മാനിഷാദ!

Pramod.KM said...

എങ്കില്‍ വേണ്ട പീലിക്കുട്ടി അനിയത്തീ..
മിയാന്‍ മിദാ..
അറാസായോ?
അന്യോങ്ഹീ ഗാസായോ.;)

Peelikkutty!!!!! said...

എന്റമ്മേ!കൃഷ്ണാ‍..ഗുരുവായൂരപ്പാ.. രക്ഷിക്കണേ!

Pramod.KM said...

Peelikkutty!!!!! said...
എന്റമ്മേ!കൃഷ്ണാ‍..ഗുരുവായൂരപ്പാ.. രക്ഷിക്കണേ!
മിയാന്‍ മിദ:സോറി
അറാസായോ?:മനസ്സിലായാ‍?
അന്യോങ്ഹീ ഗാസായോ:ബൈ.

കുതിരവട്ടന്‍ said...

കവിത നന്നായിരിക്കുന്നൂ പ്രമോദേ.
ചാന്‍സ് നോക്കിയിരിക്കാണല്ലേ ;-) കമന്റു മോശാക്കി.

Peelikkutty!!!!! said...

ഹാവൂ..ഇപ്പളാ സമാധാനായെ.
അറസായി:)

തറവാടി said...

പ്രാമൊദേ,

ഈ കവിത ഇഷ്ടമായില്ല

Pramod.KM said...

കുതിരവട്ടന്‍ ചേട്ടാ..നന്ദിയുണ്ടേ..
തറവാടിച്ചേട്ടാ..ഇഷ്ടപ്പെട്ടില്ല എന്നറീയിച്ചതില്‍ സന്തോഷം.
എങ്കിലും,തീം ആണൊ അതൊ സ്ട്രക്ചറ് ആണോ ഇഷ്ടപ്പെടാഞ്ഞത്?
എല്ലാറ്ക്കും നന്ദി.

തറവാടി said...

പ്രമോദെ ,

തീം , പിന്നെ വായനക്കുമുമ്പ് ഉണ്ടാവാന്‍ പാടില്ലാത്ത മുന്ദ്ദാരണയും ബാധിച്ചോന്ന് സംശയം.
എന്നാല്‍‍ വിമ്മര്‍ശനം‍ തെല്ലും വിഷമിപ്പിച്ചില്ലാന്ന് കണ്ടതില്‍ സന്തോഷം.

മനസ്സില്‍ തോന്നിയത് പറയനെ അറിയൂ , പുറം ചൊറിയനറിയില്ല പ്രമോദെ ,:

qw_er_ty

കൈപ്പള്ളി said...

ലാപ്പൂട:

"അപനിര്‍മ്മാണങ്ങളുടെ അമ്ലരൂക്ഷതയില്‍."

എനുവെച്ചാലെന്തരു് ചെല്ലകിളി

Pramod.KM said...

മനസ്സില്‍ തോന്നിയതു തന്നെ പറയണം തറവാടിയേട്ടാ..എങ്കില്‍ ഞാനും സന്തോഷവാനാണ്‍
അമ്ലം എന്നു കേള്‍ക്കുമ്പോള്‍ ഒരു ഇതൊക്കെ ഇല്ലെ കൈപ്പള്ളിച്ചേട്ടാ..ഹഹ്.അതു തന്നെ ഇത്.യേത്?>

Radheyan said...

അപനിര്‍മ്മാണങ്ങളുടെ അമ്ലരൂകക്ഷത
നല്ല പ്രയോഗമല്ലേ
the acidity of deconstruction

According to Webster's dictionary
(deconstruction: a method of literary analysis originated in France in the mid-20th cent. and based on a theory that, by the very nature of language and usage, no text can have a fixed,coherent meaning)

കവിത നന്നായി പ്രമോദ്

Kiranz..!! said...

കുരുടന്‍,കാന്താരിപ്പെണ്ണ്,സംഗതിയുടെ കിടപ്പു വശം..ഇത്രോം പിടികിട്ടി..

ഞാന്‍ പോണോ നിക്കണോ :)

ആ ബസില്‍ക്കേറി അലമ്പാക്കിയ ചെക്കന്റെ ഒരെഴുത്ത് കണ്ടില്ലേ,അടി..!! :)

Pramod.KM said...

രാധേയന്‍ ചേട്ടന്‍ നന്ദി.
കിരണ്‍സ് ചേട്ടാ..ബസ്സില്‍ കയറി അലമ്പുണ്ടാക്കിയ പരിചയമാണ്‍.ഇവിടെയും ഉണ്ടാക്കണ്ടേ അടി?അടി..
ഹഹ

കണ്ണൂസ്‌ said...
This comment has been removed by the author.
രാജു ഇരിങ്ങല്‍ said...

പ്രമോദേ..,
താങ്കളുടെ കവിതയിലെ തീ കെടുത്തരുത്. ഈ കവിത തീരെ ഇഷ്ടമായില്ല.
കാരണം തീച്ചൂടില്ലെന്നതു തന്നെ.
എങ്കിലും ചിന്തകള്‍ നല്ലതു തന്നെ.
(താങ്കളുടെ ഒരു കമന്‍റ് ശ്രദ്ധയില്‍ പെട്ടു (ഇവിടെ അല്ല വേറൊരു ബ്ലോഗില്‍). താങ്കള്‍ക്കും തെണ്ടിപ്പിള്ളേരവാനാണിഷ്ടം എന്ന് തോന്നിക്കുന്നവ. അതു തന്നെയാണ് താങ്കളിലെ , കവിതയിലെ ചൂട്.
താങ്കളും പപ്പേട്ടനും (കവിതയിലെ), ഞാനും തുടങ്ങി മുതലാളിത്തത്തിനെതിരെ (ക്ലീഷേ മുതലാളിത്തമല്ല!!!)തെണ്ടി പ്പിള്ളേരോടൊപ്പം നടന്ന ചരിത്രമാണ് നമുക്ക് പറയാനുള്ളത്. എനിക്ക് ‘വേണ്ട’ എന്ന കമന്‍ റ് ബ്ലോഗിലെ ചരിത്രപ്രധാനമായ വിപ്ലവമെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു.
ലാല്‍സലാം.

Pramod.KM said...

രാജു ഇരിങ്ങല്‍ ചേട്ടാ..കവിതയെക്കുറിച്ചുള്ള അഭിപ്രായം ഞാന്‍ ഗൌരവത്തോടെ തന്നെ കാണുന്നു.
പിന്നെ ഈ തീമില്‍ എങ്ങനെ തീച്ചൂട് വരുത്തും.വിപ്ലവത്തെക്കുറിച്ച് മാത്രമേ എഴുതൂ എന്നൊന്നും ഞാന്‍ ശപഥമെടുത്തിട്ടില്ല.അഭിപ്രായത്തിന്‍ നന്ദി.തുടറ്ന്നും അറിയിക്കുമല്ലോ.;)
പിന്നെ മറ്റെ കമന്റിന്റെ കാര്യത്തില്‍ ഒരു ലാല്‍ സലാം.;)

Inji Pennu said...

അല്ല. ഞാന്‍ അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ പ്രമാദമേ, ഈ നല്ലോണാം ഇതുപോലെ ഒക്കെ ഷാര്‍പ്പ് ആയിട്ട് ചിന്തിച്ച് കവിത (പോലെ*) എഴുതുന്നവരെയൊക്കെ കേരളാ ഗവണ്മെന്റ് അങ്ങ് സൌത്ത്
കൊറിയായിലോട്ട് നാട് കടത്തിയേക്കുവാണൊ?
ഇക്കണക്കിനു പോയാല്‍, ഞാന്‍ ചിലപ്പൊ ഇച്ചിരെ സോജു കഴിച്ചെന്നു വരും, ഇതുപോലെ ചിന്തിക്കാന്‍ പറ്റുമെങ്കില്‍...:)

* പോലെ - ഇത് കവിതയാണൊ എന്ന് എനിക്കറിഞ്ഞൂടാ.

ഏറനാടന്‍ said...

പ്രമോദേ. ഈ 'കാമം' കവിത കണ്ണില്‍ നേരത്തെ ഉടക്കിയിരുന്നു. ഇഞ്ചിപ്പെണ്ണിന്‍ വാചകമാ ഇവിടെ വീണ്ടുമെത്തിച്ചത്‌.

ഞാനെന്താ പാറയുക. ഉദാത്തം എന്നൊക്കെ പറയാം. അയക്നലളിതവും സുന്ദരവും വൃത്തത്തിലൊതുക്കിയ കാവ്യകല 'സോജു' പോലെ മോന്തിയ കവി - എന്നൊക്കെ പറയണമെന്നുണ്ട്‌.

അതിലുമപ്പുറമെന്തൊക്കെയോ.. പറയാന്‍ വാക്കുകള്‍ വരുന്നില്ല.

Pramod.KM said...

ഇഞ്ചിച്ചേച്ചിക്ക് എത്ര കുപ്പി വേണം സോജു?;)
ഏറനാടന്‍ ചേട്ടാ..ഉപമ കലക്കിയിട്ടുണ്ടല്ലോ..;)
നന്ദി.എല്ലാവറ്ക്കും.

ഗന്ധര്‍വ്വന്‍ said...

ലാപ്പുഡയുടെ കമെന്റുകള്‍ പ്രകീര്‍ത്തിക്കപെടേണ്ടവ തന്നെ. കവിത വായന അറിയാത്തവനും എളുപ്പത്തില്‍ അതാസ്വദനീയമാക്കുന്നു(കവിതയെ).
ഇത്തരമുള്ള കമെന്റുകളാല്‍ നിറയട്ടെ ബൂലോഗം.

കാമം എന്ന വികാരത്തിന്ന്‌ കുത്തും പിന്നെ കോമയും ആവശ്യം.
പ്രമോദിന്റെ കവിത കുത്തും കോമയുമില്ലാത്ത താന്തോന്നി.
അച്ചടക്കത്തിന്റെ മതില്‍ക്കെട്ട്‌ ചാടിക്കടന്നത്‌ തെരുവിലൂടെ അലയുന്നു.

കാന്താരിയുടെ കാമം ശുദ്ദം- പരിശുദ്ദം. അത്‌ കുരുടന്റെ വെളിച്ചമാകും.

ചുരുക്കിയെഴുത്തിനും മനസ്സിനെ കനം വെപ്പിക്കാം
മനുഷ്യനായതിന്റെ നാണക്കേട്‌ ചുമപ്പിക്കാം എന്ന്‌ തെളിയിക്കുന്നു
ഈ കവിത

പൊതുവാള് said...

പ്രമോദേ കവിത ഇഷ്ടമായി കേട്ടാ.

Pramod.KM said...

ഗന്ധറ്വ്വന്‍ ചേട്ടന്‍ നന്ദി.ഒരിക്കല് കൂടി ഇരിക്കട്ടേ ലാപുടയുടെ അമ്ലരൂക്ഷതക്ക് ഒരു പട്ട്!!
പൊതുവാള്‍ ചേട്ടനും നന്ദി.