‘ഉസ്കൂളില്‍ പോയാല്‍
പാലും റവേങ്കിലും കിട്ടൂല്ലേടാ?’
എന്നിട്ടും പോയില്ല.
എങ്കിലും ദിവസോം
നാലോ അഞ്ചോ ഉറുപ്പ്യ കൊണ്ടുത്തരും.
‘നീ എന്നാലും കുട്ടിയല്ലേ
നെഞ്ചുംകൂട് കൂര്‍ത്തുപോകും’
എന്നിട്ടും നിര്‍ത്തിയില്ല
കല്ലുകൊത്ത്.
കാലമെത്രയായി.
എന്നിട്ടും തീര്‍ന്നില്ലല്ലോ
കടവും
കടയിലെ പറ്റും.
കര്‍ക്കിടകത്തില്‍
കല്‍പ്പണികഴിഞ്ഞു വന്ന്
കുളിക്കുമ്പോള്‍
ഒരു വിറയല്‍.
അത്രമാത്രം..
തിന്നുന്നത് തുളസിയില.
തൊട്ടുതലയില്‍ വെക്കുന്നത്
താന്‍ കൊത്തിയ ചെങ്കല്ല്.
ഉറയുന്നത് നട്ടുച്ചക്ക്.
ഉടുക്കുന്നത് കോണകം.
അത്രമാത്രം...
'പിരാന്താണ്.
ചന്തൂട്ടിവൈശറോട് പറഞ്ഞ്
നെല്ലിക്ക തളം വെക്കണം’എന്ന്
നാണിപ്പെണ്ണ്,
കൂടെ
നാട്ടുകാര്‍ .
കയ്യിലുള്ളത് വൈശര്‍ക്കുകൊടുത്താ
കഞ്ഞിയെങ്ങനെ കുടിക്കും?
കാട് വയക്കാനും മൂരാനും പോയാ
കൂലി അത്ര്യെല്ലാം കിട്ട്വോ?
‘സൂക്കേടല്ലാ ഓന്
സാമി കൂട്യതാ’ എന്ന്
സങ്കടത്തോടെ അമ്മ.
സാമിയെക്കാണാന്‍
ആള്‍ക്കാരെത്തി.
‘സാമിയെക്കാണാന്‍’എന്ന്
കുഞ്ഞിക്കേളു
കീര്‍ത്തനമെഴുതി.
കൈ നിറയെ കാശെത്തി.
നാണിപ്പെണ്ണ് തിരിച്ചെത്തി.
സഖാക്കള്‍ പിരിവിനെത്തി,
അവരുടെ ഭാര്യമാര്‍ ഭജനക്കെത്തി.
'കാശുണ്ടല്ലോ വേണ്ടുവോളം.
ചന്തൂട്ടിവൈശറോട് പറഞ്ഞ്
നെല്ലിക്ക തളം വെക്കണം’എന്ന്
അമ്മ.
‘സൂക്കേടല്ലാ, ഓര്‍ക്ക് സാമി കൂട്യതാ’എന്ന്
നാണിപ്പെണ്ണ്
കൂടെ
നാട്ടുകാര്‍ ......
Subscribe to:
Post Comments (Atom)
43 comments:
ആള്‍ദൈവങ്ങളുടെ രസതന്ത്രം. കവിത നന്നായി.
മനോഹരം
ഇനിയും എഴുതുക.
ആശംസകള്‍
കവിത കൊള്ളാം.
അമ്മയും ഒരു ആള്‍ ദൈവമാണ്. അല്ലേ?
പ്രമോദേ, അമ്മയെ ശരിക്കും ഫീല്‍ ചെയ്യുന്നു.
എല്ലാവാരും പിരാന്താണ് എന്ന് പറയുമ്പോള്‍ ‘സൂക്കേടല്ലാ ഓന്
സാമി കൂട്യതാ’ എന്ന് പറയൂന്ന ചികിത്സിക്കാന്‍ പണമില്ലാത്ത അമ്മയും വരുമാനമാര്‍ഗ്ഗം കാണുമ്പോല്‍ മകന്റെ ചിക്കീത്സിക്കാന്‍ പറയുന്ന അമ്മയും അമ്മയുടെ നിര്‍വചങ്ങള്‍ പറയാതെ പറയുന്നു
നിങ്ങളുടെ ‘പപ്പാ‘കഥ ഒരു പുതിയ പോസ്റ്റായി വന്നിട്ടുണ്ട്
മൂറ്ത്തിച്ചേട്ടാ..ഇതിലെ അമ്മ ആള്‍ദൈവമല്ല.“ദൈവം പോലത്തന്‍ ഒര്‍ മനിച്ചന്‍”:)
എവിടെ ആണ്‍ പോസ്റ്റായി വന്നത് ബാജിയേട്ടാ?
പ്രമോദേ, പ്രമാദം ഈ രചന..
“‘സൂക്കേടല്ലാ, ഓറ്ക്ക്
സാമി കൂട്യതാ’എന്ന്
നാണിപ്പെണ്ണ്
കൂടെ
നാട്ടുകാര്‍...... “
നാണിപ്പെണ്ണിനെ എങ്ങിനെയെങ്കിലും പറഞ്ഞ് മനസ്സിലാക്കിക്കുകയെങ്കിലും ചെയ്യാം. നാട്ടുകാരെ എന്തു ചെയ്യാന്‍. ഇതേ നാട്ടുകാര്‍ നാളെ ആള്‍ദൈവം തട്ടിപ്പുകാരനാണ്‍ എന്നും പറഞ്ഞ് ടി വിയില്‍ വരും. എല്ലാം കണ്ടിരിക്കാന്‍ വിധിക്കപ്പെട്ട ആ അമ്മ!
പ്രമോദ് ജി... പണ്ട് കേട്ട തമാശ പൊടിതട്ടി ഒന്നു കുത്തികുറിച്ചു ഞാന്‍.... മനുജി പറഞ്ഞപ്പോളാണു... അത് തങ്കളുടെ തലക്കെട്ടില്‍ ഉണ്ടെന്നറിഞ്ഞത്... അറിയാതെ ചെയ്ത അപരാധത്തിനു മാപ്പ്....
സഹയാത്രികാ..
ഞാനൊരു സത്യമെഴുതി,താങ്കളൊരു തമാശയെഴുതി..അതിനിപ്പോള്‍ മാപ്പിന്റെ ഒക്കെ ആവശ്യമെന്ത്?:)
നോട്ടങ്ങളുടേയും, നോട്ടക്കുറവുകളുടേയും കഥയായിട്ടാണ് കവിതയെ മനസ്സിലാക്കിയത്. ആള്‍ദൈവങ്ങള്‍ പ്രതിരൂപങ്ങളായി എന്നല്ലേയുള്ളു?
പറയാന്‍ സാധിക്കില്ല..കവിതയുടെ രസ’തന്ത്രം അതാണല്ലോ. കവിയും, കവിതയും എപ്പോഴും പിടികിട്ടാതെ വഴുതിപ്പോവുകയും ചെയ്യുന്നു.
കവിത നന്ന്.
പ്രമോദെ..നന്നായിട്ടുണ്ട്.
:)
നെഞ്ചു കൂടു് കെട്ടട്ടെ, അസ്ഥികള്‍ എഴുന്നു നില്‍ക്കട്ടെ. നിര്ത്താനൊക്കില്ല നിന്‍റെ കല്ലു കൊത്തു്.
ഈ രസായനം ഉമ്മിണി പിടിച്ചു.:)
നെഞ്ചിന്‍കൂടു കൂര്‍ത്തുപോയാലും നന്നായികൊത്തിയെടുത്തിരിക്കുന്നു... ആള്‍ ദൈവം തന്നെ...
[കണ്ടിരിക്കുന്നവര്‍ക്ക് അഭിപ്രായം പറയാന്‍ പിശുക്കുകാട്ടേണ്ടതില്ലല്ലോ...]
കൊത്തിയെടുത്തത് ആരാ? അമ്മയോ പപ്പയോ(നോ)മോനോ? ഏതായാലും ആള്‍ ദൈവം തന്നെ.
കൊത്തിയെടുത്ത കല്ലുപോലെ ഇതിന്റെ വടിവുകളില്‍ മണ്ണിന്റെ മുറിവുകള്‍, വാഴ് വിന്റെ പറയാക്കഥകള്‍...നന്നായി.
ജാതിക്കോമരങ്ങളുടെ ഭ്രാന്തന്‍ ദൈവം. ഭംഗിയായി...
പെരിങ്ങോടന്‍,ഷാന്‍,നന്ദി.
ഡാലിയേച്ചീ..അമ്മതന്നെ ആണ്‍ ഇതിലെ മെയിന്‍ കഥാപാത്രം::)സതീഷേട്ടാ..ആള്‍ക്കൂട്ടത്തിന്റെ മന:ശാസ്ത്രം!
രാജീവേട്ടന്‍,നന്ദി:)നോട്ടക്കുറവുകളിലേക്ക് നോക്കാനായിരുന്നു ശ്രമം:)
സാരംഗിയേച്ചി വേണുവേട്ടന്‍ നന്ദി:)
ജ്യോതിറ്മയിച്ചേച്ചീ..ആരാന്റെ മോന്‍ പ്രാന്തെടുത്താ..കമന്റാന്‍ നല്ല രസമാ അല്ലെ?:)നന്ദി.
ലാപുട,സാല്‍ജോ, നന്ദി:)
ജ്യോതിറ്മയി said
പ്രമോദനിയാ
എന്റെ കമന്റ് ‘നന്നായി‘മനസ്സിലാക്കിയിരിക്കുന്നു അല്ലേ... കൊള്ളാം. എനിയ്ക്കിനി വ്യാഖ്യാനിക്കാനൊന്നും ഉദ്ദേശ്യമില്ല. ഇഷ്ടമുള്ള വായനക്കു എല്ലാര്‍ക്കും അവകാശമുണ്ടല്ലോ.
August 19, 2007 10:19 AM
ചേച്ചീ..ക്ഷമിക്കുക.ഞാന്‍ നല്ല അറ്ത്ഥത്തില്‍ തന്നെ ആണ്‍ ആ കമന്റ് മനസ്സിലാക്കിയത്.ഞാനിട്ട മറുപടി എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടാക്കിയെങ്കില്‍ എന്റെ തെറ്റ്:).ആ മറുപടി ഇത്തിരി നറ്മ്മത്തോടെ എഴുതിയതാണ്‍.കാണുന്നില്ലേ സ്മൈലി?:)അത് കണ്ട് ദേഷ്യമാണ്‍ വന്നതെങ്കില്‍ ഞാന്‍ ഇനി തമാശ നിറ്ത്തി:)
[ആ കമന്റ് അബദ്ധത്തില്‍ ഡിലീറ്റ് ചെയ്തുപോയി.അത് പേസ്റ്റ് ചെയ്തിട്ടുണ്ട്.അതിനും ഒരു ക്ഷമ)
ഒന്നുകൂടി വായിച്ചുനോക്കി.തികച്ചും അസ്ഥാനത്തായിരുന്നു എന്റെ മറുപടി.:(
പ്രമോദേ തിരിച്ചുവരവ് ഉശിരായി..
കവിതയെക്കുറിച്ച് പറയാന്‍ വന്നത് ഡാലി പറഞ്ഞു. വാക്കുകളില്ലാതെ ഞാന്‍...
നല്ല കവിതകള്‍ വായിക്കാന്‍ ഇനിയും വരും...
:)
ഇപ്പോള്‍ ആണ്‍ സമാധാനം ആയത്,ടീച്ചറേ.:) നന്ദി.
ആലോചിക്കാതെ കമന്റിടരുതെന്ന നല്ല പാഠവും പഠിച്ചു.:)
"eeswara" enthoru ezhuthu...
ഉശിരന്‍..ഇനിയും എഴുതുക.
ആശംസകള്‍!
ഇടയ്ക്കൊന്ന് മുങ്ങിയതാ പ്രമോദ് കവിതയില്‍ നിന്ന് എന്ന് തോന്നിയിരുന്നു.
അതിനിടയില്‍ എഴുതാന്‍ വേണ്ടി ചിലത് എഴുതിയോ എന്ന് ഞാന്‍ സംശയിക്കുകയും ചെയ്തു.
ദാ ഇത് വായിച്ചപ്പോള്‍ ആ വിഷമം തീര്‍ന്നു,
തനത് ശൈലി. ഇത് തന്നെ മുറുകെ പിടിച്ച് കടക്കാവുന്ന പാലങ്ങള്‍ക്കെയും കടക്കണം
അഭിനന്ദനങ്ങള്‍
സ് നേഹപൂര്‍വ്വം
ഇരിങ്ങല്‍
2മനുവേട്ടന്മാറ്ക്കും നന്ദി.
ഇരിങ്ങലേട്ടാ..മുങ്ങിയതൊന്നുമല്ല.:)കുറച്ചുകാലം അടയിരുന്നതാണ്‍:)ആള്‍ദൈവങ്ങള്‍ക്ക് പഞ്ഞമില്ലല്ലോ കണ്ണൂരില്‍..കടൂര്‍ സാമിയെപറ്റി കേട്ടിട്ടുണ്ടാവും ചിലപ്പോള്‍:).ആശംസകള്‍ക്ക് നന്ദി.:)
എന്തൊരു കവിത.എന്തൊരവതരണം !ഒന്നാന്തരം
കവിതയിലെ നാട്ടുമൊഴികള്‍
മാമ്പഴം തിന്നുമ്പോള്‍ ചുന തട്ടിയതുപോലെ പൊള്ളുന്നു.
കവിതയിലെ ഈ ചുന എന്നും നിലനില്‍ക്കട്ടെ.
ആറാപ്പൂവേ!!!
‘സൂക്കേടല്ലാ ഓന്
സാമി കൂട്യതാ’ എന്ന്
സങ്കടത്തോടെ അമ്മ!!.....
'കാശുണ്ടല്ലോ വേണ്ടുവോളം.
ചന്തൂട്ടിവൈശറോട് പറഞ്ഞ്
നെല്ലിക്ക തളം വെക്കണം’എന്ന്
അമ്മ!!
അമ്മ; അമ്മ തന്നെ!! :)
പ്രമോദ് ഈ എഴുത്തു ശൈലിയൊട് വല്യ ആരാധനയുണ്ട്!! അതി കേമം!!
പിന്നെ കെങ്കേമം തിരിച്ചു വരവ്!!
ഒരു വേദന തന്നിട്ട് ചിരിക്കല്ലെ പ്രമോദെ,
നെഞ്ഞുംകൂടു കൂര്‍ത്തുപോകുമെന്നോര്‍ത്ത് അമ്മ വേദനിക്കുമ്പൊഴും നിര്‍ത്താത്ത ആ കന്മഴു വീഴുന്നത് വായിക്കുന്നവരുടെ മനസ്സിലാണ്.
നീ ശരിയാണ്.
ദാരിദ്ര്യത്തില്‍ (അതേതു തരമായാലും) നിന്നാണ് ദൈവങ്ങളും വിശ്വാസികളും സൃഷ്ടിക്കപ്പെടുന്നത്.
വളരെ നന്നായിരിക്കുന്നു.
സനാതനേട്ടന്‍ നന്ദി.അനിലേട്ടാ ആശംസകള്‍ക്ക് നന്ദിയുണ്ട്.ഈ ചുനയില്ലാതെ കവിത എഴുതുന്നതെങ്ങനെ!ധ്വനിചേച്ചീ..നന്ദി.അതിന്‍ തിരിച്ചുവരാന്‍ ഞാന്‍ എവിടെയും പോയിരുന്നില്ലല്ലൊ!!:)ചെറിയൊരു വിശ്രമം രചനകളുടെ ഗുണം കൂട്ടും എന്ന് കേട്ടറിവ്.
ശ്രീലാല്‍ ഭായ്,നന്ദി നല്ല വായനക്ക്.കുതിരവട്ടേട്ടനും നന്ദി.:)
അമ്മയുടെ മന:ശാസ്ത്രമാണ്‍ ഈ കവിതയില്‍ സംവദിക്കാന്‍ ശ്രമിച്ചത്.ഒരളവുവരെ വിജയിച്ചെങ്കില്‍ ഞാന്‍ കൃതാറ്ത്ഥനായി.
നമിച്ച്! എനിക്കും കവിത എഴുതാന്‍ പഠിക്കണം. എനിക്കും വേണം വേണം ഈ പ്രാന്ത്...!
ബ്യൂട്ടിഫുള്‍!
മുക്കുവന്‍ അണ്ണാ നന്ദി:)
ഇന്‍ചിയേച്ചി..പിന്നെ വേലി എന്നും മതിലൊന്നും ഒക്കെ എഴുതിയത് പിന്നെ എന്താണ്‍,കവിതയല്ലാതെ!
നന്ദി:)
aal daivathinte ammayum mattu kavithakalum vaayichu...
nannayi
പ്രിയ പ്രമോദ്,
ആള്‍ദൈവത്തിന്റെ അമ്മ നന്നായി.
നമ്മുടെ സമൂഹത്തിന്റെ വിശ്വാസങ്ങള്‍ മൂത്തുപഴുത്ത്,വിത്തായി മഴയത്ത് വീണു മുളച്ചുവരുന്നതുതന്നെയാണ് ആള്‍ ദൈവങ്ങളും.
ആള്‍ ദൈവങ്ങളുടെ അവതാരം സമൂഹം ആവശ്യപ്പെടുന്നതുകൊണ്ട് മാത്രം സംഭവിക്കുന്നതാണ്.
സമൂഹത്തെ ഉദ്ദരിക്കുന്നതിലൂടെമാത്രമേ ആള്‍ദൈവങ്ങളുടെ ജനനം നിയന്ത്രിക്കാനാകു എന്നാണ് ചിത്രകാരനു തോന്നുന്നത്.
പ്രമോദിന്റെ മനോഹരമായ കവിതക്കുതാഴെ ആവശ്യമില്ലാത്ത സാമൂഹ്യശാസ്ത്രം കുറിച്ച ചിത്രകാരന്റെ അനൌചിത്യം ക്ഷമിക്കുക.
പ്രമോദിനും,കുടുംബത്തിനും,കൂട്ടുകാര്‍ക്കും ചിത്രകാരന്റെ സ്നേഹംനിറഞ്ഞ ഓണാശംസകള്‍ !!!!!
മനോജേട്ടന്‍ നന്ദി:)
അഭിപ്രായത്തിനും ഓണാശംസകള്‍ക്കും ചിത്രകാരന് ചേട്ടനും നന്ദി:)
നന്നായി പ്രമോദ്
അഭിനന്ദനങ്ങള്‍.
Kollaam changathee,
Sarikkum saami koodiyath thanneyaavanam lle? Illenkil engane ithrayere aalukal?
നന്ദി:)
അനിയന്‍ ചേട്ടാ..ഇവിടെ കമന്റിട്ടവരെയാണോ ഉദ്ദേശിച്ചത്:)ഹഹ
‘സൂക്കേടല്ലാ, ഓര്‍ക്ക് സാമി കൂട്യതാ’എന്ന്
നാണിപ്പെണ്ണ്
കൂടെ
നാട്ടുകാര്‍......
എനിക്കിഷ്ട്ടായിട്ടാ...!
അസ്സലായിരിക്കുന്നു
കൊള്ളാം. നന്നായിരിക്കുന്നു.
Post a Comment