[2008 ജൂലായ് മാസം തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ചത്]
‘എന്തിനാ ശ്രീധരാ’ എന്നു കേട്ട്
കാലിപൂട്ടാന്‍വന്ന ശ്രീധരേട്ടന്‍ കലമ്പി,
അതുപാടിയ
നാലു വയസ്സുകാരനായ എന്നെ.
പിന്നെ
പിള്ളരെ തോന്ന്യാസം പറഞ്ഞ് പടിപ്പിച്ചിറ്റല്ലേ എന്ന്
അച്ഛനെ.
എന്തിന്നധീരത എന്നാണ്
കുട്ടി പാടുന്നതെന്ന്
ബാലവേദിയില്‍ വെച്ച്
ബ്രെഹ്തിന്റെ പാട്ട് പാടിത്തന്ന
ദാമോരേട്ടന്‍.
ഇതുകേട്ട്
തല കുമ്പിട്ടു നിന്നു
ശ്രീധരേട്ടന്‍.
ഒരു പുലര്‍ച്ചെ
കാലിപൂട്ടാന്‍ വരുമ്പോള്‍
കണ്ടത്തില്‍ നിന്നൊരു യന്ത്രവും
മറ്റൊരു പുലര്‍ച്ചെ
കയറു പിടിച്ച് മാപ്പളക്കു കൊടുക്കുമ്പോള്‍
കാലികളും
കാലിയായ ആല പൊളിക്കുമ്പോള്‍
താഴെ വീണ കഴുക്കോലുകളും
എന്തിനാ ശ്രീധരാ എന്ന് ചോദിച്ചു.
മറ്റെന്തെങ്കിലുമാവുമെന്ന് കരുതി
തലകുമ്പിട്ടു നിന്നു
ശ്രീധരേട്ടന്‍.
Subscribe to:
Post Comments (Atom)
18 comments:
നല്ല ഒഴുക്കുണ്ട് പ്രമോദ്
നന്നായിരിക്കുന്നു
കണ്ടവും കാലിയും
ശ്രീധരനുമൊക്കെ
കവിതയില്‍ വരാമോ?
അഴകുള്ള വാക്കും
ഒന്നൊന്നര കല്‍പ്പനകളുമില്ലാതെ
കവിതക്കെന്ത് ഗെറ്റപ്പ്?
എന്നിങ്ങനെ ചൊറികുത്തിനിന്ന
ബൂലോകത്തെയും
മറുലോകത്തെയും
കടുംപിടിത്തങ്ങള്‍
ഒറ്റശ്വാസത്തില്‍ മായുന്നത്
കാണുമ്പോള്‍ സന്തോഷം തോന്നുന്നു.
ഉള്ളില്‍ തൊടുന്നു
ആരുമില്ലാത്ത ശ്രീധരേട്ടന്റെ
തലകുനിച്ചു നില്‍പ്പ്.
ആത്മഹത്യ ചെയ്യുംമുമ്പ്
നമ്മുടെ നാട്ടിലെ
കര്‍ഷകരെല്ലാം
തലകുനിക്കാറുണ്ട്, അങ്ങനെ
കയറിനുമുന്നില്‍.
റഷീദിന്റെ കമന്റ് മനസ്സിലായില്ല. ഇവിടെയിപ്പോള്‍ ആരാണ് റഷീദേ ഇങ്ങനെയൊക്കെ പറയുന്നത്. മലയാള കവിതയില്‍ ഇതൊക്കെ വന്നു തുടങ്ങിയിട്ട് എത്രകാലമായി? അല്ലെങ്കില്‍ പ്രമോദ് തന്നെ ഈ ബ്ലോഗില്‍ എഴുതിയിട്ടിട്ടുള്ള കവിതകളില്‍ ഏതിലാണ് ഈ ‘അയവ്’ ഇല്ലാത്തത്?
എനിക്കെന്തോ വളരെ മോശം കവിതയായി തോന്നി :(
മണ്ണിന്റെ മണവും മണ്ണിന്റെ മക്കളുടെ ഇല്ലായ്മകളും തെളിഞ്ഞു നില്ക്കുന്ന ലളിത്യം തുളുമ്പി നില്ക്കുന്ന ഒരു കവിത
പ്രമോദേ.... പ്രമാദം... റൊമ്പ പ്രമാദം..
ഒരു ആശയം എത്ര സിമ്പിളായി, ചുരുക്കം വാക്കുകളില്‍... കലക്കി മച്ച്....!!! :) വളരേ ഇഷ്ടായീ... :)
അങ്ങനെയല്ല, ലതീഷ്.
അതല്ല ഞാന്‍ ഉദ്ദേശിച്ചത്.
ദലിത്,പെണ്‍ കവിതകള്‍
പ്രസരിപ്പിക്കുന്ന
ഊര്‍ജവും
നാട്ടുവഴക്കവും കാണാതെയല്ല.
അതിനും അപ്പുറത്ത് ചില
സൂക്ഷ്മ അനുഭവങ്ങള്‍,
ഭാവുകത്വ പരിസരം
പ്രമോദിന്റെ കവിതയില്‍
തുളുമ്പുന്നത് കാണ്‍കെ പറഞ്ഞതാണ്.
ദലിത്, പെണ്‍ കവിതകളില്‍ ചിലതൊക്കെ
ചില വാക്കുകള്‍ പറയുന്നതിനു
വേണ്ടി മാത്രം ഉയിര്‍കൊള്ളുകയും
പറഞ്ഞുതീരുന്നതോടെ
അസ്തമിക്കുകയും ചെയ്യുന്നുവെന്ന
തോന്നല്‍.
അതിനപ്പുറം, നാട്ടനുഭവങ്ങള്‍,
കൃത്രിമമല്ലാത്ത
പദവിന്യാസങ്ങളാല്‍
പ്രമോദിന്റെ കവിതയില്‍ നിറയുന്നത്
കണ്ടുനില്‍ക്കെ തോന്നിയ സന്തോഷം മാത്രം
പകര്‍ത്തുകയായിരുന്നു.
ഇക്കവിതയെക്കുറിച്ച് മാത്രമല്ല,
അടുത്തയിടെ ആദ്യമായെന്നോണം
പ്രമോദിന്റെ കവിതകളെല്ലാം
ഒന്നിച്ചുവായിച്ചപ്പോള്‍ തോന്നിയ
സന്തോഷം കൂടിയാണത്.
പ്രമോദിന്റെ കവിതയിലെ നാടും
നാട്ടനുഭവങ്ങളും വാക്കുകളുടെ സ്വഭാവവും
അനുഭവിപ്പിക്കുന്ന
അപരിചിതമായ മറ്റൊരു
ഭാവുകത്വം ഇനിയും
തിരിച്ചറിയപ്പെടേണ്ടതില്ലേ?
റഷീദേ,
ഒന്നിനെക്കുറിച്ച് അഭിപ്രായം പറയുമ്പോള്‍ അനാവശ്യമായ ഈ താരതമ്യമം എന്തിനെന്ന് ആലോചിച്ചു വിവശനായി വന്ന വഴിയാണ് നിന്നെ പിടികൂടിയത്. ക്ഷമി.
:) :)
മനസ്സില്‍ തൊടുന്ന, ജീവനും സത്യവുമുള്ള കവിത. എനിക്കിഷ്ട്പ്പെട്ടു. പ്രമോദിന്റെ കൃതികള്‍ ഇപ്പോഴാണ് എന്റെ കണ്‍മുമ്പില്‍ പെടുന്നത്. താമസിച്ചാണെങ്കിലും കണ്ടതില്‍ സന്തോഷം. പതുക്കെ, ഓരോന്നായി വായിക്കാം..
http://mayakazhchakal.blogspot.com/
കവിത നന്നായിട്ടുണ്ട്... സുഖമല്ലേ...
hi pramod
simply wonderful poems.
ചെക്കാ
ഇന്ത്യറ്റുഡെയില്‍ നിന്നെക്കുറിച്ചൊരു കുറിപ്പ് കണ്ടു. സന്തോഷം. സെന്‍സുള്ള ആരോ എഴുതിയതായതുകൊണ്ട് കുറച്ചുവരികളിലാണെങ്കിലും അത് വളരെ നന്നായി തോന്നി. നല്ല ബോധമുള്ള ഒരാളല്ലെങ്കില്‍ നിന്നെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ നിന്ന് അന്‍വര്‍ അലിയുടെ കമന്റും നിന്റെ തന്നെ വിലയിരുത്തലും തപ്പിയെടുക്കില്ലായിരുന്നു. ശരിക്കും സന്തോഷംട്ടാ..
കറുകറെയുള്ള രണ്ടുകൈകള്‍ മലക്കെ നീട്ടിയൊരാലിംഗനം നിനക്ക്...ശ്വാസം വിട്ടോളൂട്ടോ
(കാലിയെ ആദ്യം കെട്ടിയിടത്ത് കണ്ടിരുന്നു. നന്നായി :))
ഇന്ത്യാ ടുഡേ ലേഖനം കണ്ടു... സന്തോഷം!! പ്രമാദം!!
good one How is life there?
by the by..
http://sandhanabhagyam.blogspot.com
This is personally known to me, one of my freind who had such probs got cured with that treatment, so pls pass to our freind circle or your known blogs
പ്രമോദേ, എപ്പ തീരം കടൂരിന്റെ കവിതാചരിത്രം ? ഉന്മേഷിനെകൊണ്ട് ചുവന്നനിറത്തിലുള്ള ഒരു കവറുണ്ടാക്കിപ്പിക്കാ നമ്മക്ക്.
rocksea !
welcome back man.
കടൂരിന്റെ ചരിത്രം തീര്‍ന്നാല് കവിതേം തീരുംന്ന് തോന്നുന്നു തുളസീ.:)ഉന്മേഷ് അങ്ങനെ തന്നെ ചെയ്യട്ടെ:)
ente pramadhame, ippala ee manikyam kannil pedunnatu..dherbha pullu kondu hrudayam keeri muricha pole oru feeling...etra simple, but etra effective...abhinandanangal da....
Post a Comment