Monday, July 27, 2009

അവധി

ഓണത്തിന് നാട്ടിലേക്ക് പോകുന്നു.

ഇത്തവണ ലീവ് കമ്മിയായതിനാല്‍
ആള്‍ക്കാരുടെ ചോദ്യങ്ങളെ
തീരെ പ്രോത്സാഹിപ്പിക്കേണ്ടെന്നാണ് തീരുമാനം.

എപ്പാ തിരിച്ചു പോക്വാ എന്ന ചോദ്യത്തിന്
തോന്നുമ്പം എന്ന് ഉത്തരം നല്‍കാം.

തടിയൊന്നും ബെച്ചിറ്റില്ലല്ലോ എന്ന് ചോദിക്കുന്നവരോട്
തടിക്കാനല്ല പടിക്കാനാന്ന് പോയത് എന്ന്
ഒച്ച കനപ്പിച്ചു തന്നെ പറയാം.

ഇപ്പോളും പടിപ്പന്ന്യാന്നോ എന്ന ചോദ്യത്തിനു മുന്നില്‍
നിങ്ങക്കെന്തെങ്കിലും നഷ്ടമുണ്ടോ എന്ന് ഒരം പിടിക്കാം.

നിന്റെ പടിപ്പെപ്പാ തീര്വാ എന്നാണ് ചോദ്യമെങ്കില്‍
തീരുമ്പം അറിയിക്കാം, ഫോണ്‍ നമ്പറ് എത്ര്യാ എന്ന്
മറുപടി കൊടുക്കാം.

55-ആം വയസ്സില്‍ പെന്‍ഷന്‍ ആവും.അതു വരെ
പടിക്കാന്‍ തന്ന്യാന്നോ നിന്റെ തീരുമാനം എന്ന ചോദ്യത്തെ
അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നതായി
അഭിനയിക്കാം.

കല്യാണൊന്നും കയിക്കണ്ടേ എന്ന് ആരെങ്കിലും ചോദിച്ചാല്‍
നിങ്ങളുടെ മോളെ കല്യാണം കയിച്ചു തെരുവോ എന്ന
മറുചോദ്യമാവാം.

എന്ത് നല്ല സൊബാവുള്ള ചെക്കനേനും
ഇപ്പം അഹങ്കാര്യായിപ്പോയി എന്ന വിലയിരുത്തലിന്റെ
ഊര്‍ജ്ജം മതിയാവും
നാട്ടില്‍ നിന്ന് തിരികെവരാന്‍.

17 comments:

rocksea said...

എപ്പയാ തിര്യെ പൊവ്വാ?

എന്ന ചോദ്യം ഉറപ്പായിട്ടും ഉണ്ടാവും!!

Pramod.KM said...

:) അത് വിട്ടുപോയതാണ് റോക്സി

Melethil said...

ആ ചോദ്യങ്ങള്‍ കേള്‍ക്കാന്‍ വേണ്ടി അടുത്ത ഓണത്തിനും..

സു | Su said...

ആ ഊർജ്ജം മതിയാവും!

:)

ടി.പി.വിനോദ് said...

'എന്ത് നല്ല സൊബാവുള്ള ചെക്കനേനും' :)
ഇപ്പോ ബെടക്കായി, കവിയുമായി...കവിതയില്‍ സങ്കടത്തിന്റെ നൂലുകൊണ്ട് ചിരിക്കയറു പിരിക്കുന്നു...

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

ഉവ്വോ? എന്തോ...!

Dinkan-ഡിങ്കന്‍ said...

പട്ടീനെ തിന്നോ എന്ന് ചോദിക്കില്ലേ?

Anoop Narayanan said...

ഒരു കാര്യമുറപ്പിച്ചു. നാട്ടില്‍ വന്നാല്‍ നിന്നെ കാണുന്നേയില്ല! :)

സാല്‍ജോҐsaljo said...

എന്ത് നല്ല സൊബാവുള്ള ചെക്കനേനും...


sorry blog mari...





;) nice one again...

Unknown said...

itokke allandu avaru ippo vere entu chodikkum..!!!achanum, ammayum polum itokke tanne alpam neetikurukki, valachu ketti chodikkum..:)..
mainzile summerine kurichulla kavitha kaanan oru biological curiocity..:p

വേണു venu said...

ഇപ്പം അഹങ്കാര്യായിപ്പോയി എന്ന വിലയിരുത്തലിന്റെ
ഊര്‍ജ്ജം മതിയാവും
നാട്ടില്‍ നിന്ന് തിരികെവരാന്‍.
കൈയ്യിലിരിപ്പ് മോശം എന്നെങ്ങാണും മനസ്സ് പറയുന്നോ എന്ന് ശ്രധ്ധിക്കുകേം വേണം.
“നീ എന്ന് ഇനി പോകുന്നു“ എന്ന ആ ശുദ്ധതയെ നാമൊക്കെ എത്രയോ തെറ്റിദ്ധരിചു പോയിരിക്കുന്നു.
അനുഭവങ്ങളില്‍ഊടെ ഒരു കമന്‍റ് പ്രമോദ്.:)

pariyaram14 said...

enjanai thurannadichu parayuuu sagavaai HAPPY ONAM

pariyaram14 said...

KOLLAAM ANGANAI THURANNADICHU PARAYUUUU..SAGAAVAI....
HAPPY ONAM

കരീം മാഷ്‌ said...

നാട്ടാരെ സകലം വെറുപ്പിച്ചിറങ്ങാനിതു മതി !.
ഇനി വീട്ടാരെ വെറുപ്പിച്ചിറങ്ങാനുള്ള ടിപ്പു കൂടെ പറഞ്ഞുതാ....!

ദിനേശന്‍ വരിക്കോളി said...

athe ithrakang vendayirunnu....(ahangarame.!)
sasneham

Unknown said...

exactly...

ഖാദര്‍ said...

"കല്യാണൊന്നും കയിക്കണ്ടേ എന്ന് ആരെങ്കിലും ചോദിച്ചാല്‍
നിങ്ങളുടെ മോളെ കല്യാണം കയിച്ചു തെരുവോ എന്ന
മറുചോദ്യമാവാം."

അതോടെ കൂടുതല്‍ ചോദ്യങ്ൊളൊന്നും ഉണ്ടാവില്ല!...:)