Monday, January 25, 2010

സൌത്ത്കൊറിയയും എന്റെ അഭിപ്രായ സ്വാതന്ത്ര്യവും

കടൂരില്‍ നിന്ന്‍
കൊറിയയില്‍ വന്നതിനു ശേഷം
എന്റെ അഭിപ്രായസ്വാതന്ത്ര്യം
വല്ലാതെ കൂടി

രണ്ടും മൂന്നും അട്ടി വസ്ത്രങ്ങള്‍ ധരിച്ചിട്ടും
കിടുകിടെ തണുക്കുന്ന ഹേമന്തത്തില്‍
തുടയും കാട്ടി നടന്നുപോകുന്ന കൊറിയത്തികളോട്
‘ആ കാലൊന്ന് കടം തരുമോ മക്കളേ’ എന്ന് ചോദിക്കും.
അവര്‍ തിരിഞ്ഞുനോക്കുമ്പോള്‍
മൊബൈല്‍ ഫോണ്‍ ചെവിയോടു ചേര്‍ത്ത്
ചോദ്യം ആവര്‍ത്തിക്കും ഉറക്കെ

ഞാന്‍ മൂന്നില്‍ പഠിക്കുമ്പോള്‍ മരിച്ചുപോയ അപ്പാപ്പന്റെ
ഇഷ്ടപ്പെട്ട തെറിയായ
‘നിന്റമ്മേന്റെ എടങ്കാല്’ എന്ന പദം മുതല്‍
ആംഗ്യമുണ്ടെങ്കില്‍ തെറിയാക്കാവുന്ന പദം വരെ
(ഉദാഹരണം: നിന്റെ കൊച്ചച്ചന്റെ ഉബുണ്ടു)
പലവട്ടം
കൊറിയക്കാരോട് പ്രയോഗിച്ചു.

ഇന്നലെ നട്ടപ്പാതിരക്ക്
വഴിയില്‍ കൂട്ടം കൂടി നില്‍ക്കുന്ന കൊറിയന്‍ സംഘത്തെ നോക്കി
‘ശിപ്പാലൊമ്മ’* എന്ന് പറഞ്ഞു.
അവരിലൊരുത്തനെന്റെ കരണക്കുറ്റി നോക്കി
രണ്ടെണ്ണം പൊട്ടിച്ചു.
--------------------------------------
*ശിപ്പാലൊമ്മ : Mother Fucker എന്നതിന്റെ കൊറിയന്‍ പദം.

12 comments:

ഗുപ്തന്‍ said...

ithu thanne alle churukkathil party secretaryum paranjath? :)

ലാപുട said...

മനസ്സിലാവുന്നതും മനസ്സിലാവാത്തതുമായ അഭിപ്രായങ്ങള്‍ തമ്മില്‍ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഒരു അടിയുടെ വ്യത്യാസമുണ്ട് എന്നാണോ പറഞ്ഞുവരുന്നത്?
പ്രതിഷേധിക്കുന്നു പ്രമോദേ...

പുരോഗമന വര്‍മ്മ said...

അങ്ങനെയിരിക്കുമ്പോള്‍ വര്‍മ്മയൊരീസം 6 നെ 3 കൊണ്ട് ഹരിച്ചു നോക്കി- ശിഷ്ടം പൂജ്യം. പിന്നെ വര്‍മ്മ 9 നെ 3 കൊണ്ട് ഹരിച്ചു. അപ്പൊഴും ശിഷ്ടം ശൂന്യം. പിന്നെ 3 കൊണ്ട് ഹരിച്ച 12 ഉം തന്നത് പൂജ്യം ശിഷ്ടം. സമയം മെനക്കെടുത്താതെ വര്‍മ്മ പ്രസ്താവന(കവിതയല്ല) ഇറക്കി- ലോകത്തിലെ എല്ലാ സംഖ്യകളെയും 3 കൊണ്ട് നിശ്ശേഷം ഹരിക്കാമെന്ന്. 5,7 തുടങ്ങിയ സംഖ്യകള്‍ വെറും മാധ്യമസൃഷ്ടിയാണെന്ന പ്രസ്താവന റെഡിയാക്കി വെച്ചിട്ട് കുറച്ച് നാളായി. അതില്‍ നിന്നൊരു പെഗ്ഗ് ഊത്തട്ടേ കവേ..?

Pramod.KM said...

ഗുപ്ത്.. ആണോ?:)
ലാപുട,തെറിയാണ് അഭിപ്രായമായി വരുന്നതെങ്കില്‍ ചിലപ്പോള്‍ അടിയുടെ വ്യത്യാസം പ്രതീക്ഷിക്കാം..:)

latheesh mohan said...

തെറി - പറയുന്നവനെക്കാള്‍ കൂടുതല്‍ കേള്‍ക്കുന്നവന്റെ മാനസിക നിലവാരത്തിന്റെ പ്രശ്നമാണ്. അമ്മയുടെ ചാരിത്രശുദ്ധി സൂക്ഷിക്കല്‍ സ്വന്തം ഉത്തരവാദിത്വമായി കൊണ്ടുനടക്കുന്ന ആണ്‍മക്കള്‍ എത്രമാത്രം തെറിയല്ലെന്നാണ്? എന്റെ കാര്യം ഞാന്‍ നോക്കിക്കോളാം എന്ന് അമ്മമാര്‍ പറയുന്നിടത്ത് തീരും അച്ഛന്മാരേക്കാള്‍ വലിയ ഉത്തരവാദിത്വം കൊണ്ടുനടക്കുന്ന ആണ്‍മക്കളുടെ കളി/ ലൈംഗിക സ്വാതന്ത്ര്യം എന്നൊക്കെ പറഞ്ഞാല്‍ അമ്മയ്ക്കും പെങ്ങള്‍ക്കും കൂടി ബാധകമാണെല്ലോ

(ഈ കവിതയെക്കുറിച്ചല്ല കവിതയ്ക്ക് കാരണമായ വിഷയത്തെക്കുറിച്ചാണ് കമന്റ്)

നീ എഴുതാതിരിക്കുന്നതായിരുന്നു നല്ലത് എന്ന അഭിപ്രായവും തട്ടിമൂളിക്കുന്നു :)

Inji Pennu said...

തെറി പറഞ്ഞാൽ മാത്രമല്ല, ഊമയാണെങ്കിൽ പോലും ചിലപ്പോൾ നിന്റെ മുഖവും നിന്റെ തലമുടിയുടെ നിറവും നിന്റെ തൊലിനിറവും സംസാരഭാഷയും ഒക്കെ തെറിയാവുമത്രേ ‘മനസ്സിലാ‍വാത്ത’ നാടുകളിൽ. ആസ്ത്രേലിയയിൽ താമസിക്കുന്നു ഇന്ത്യക്കാരോട് ചോദിച്ചാൽ മതി.

കുതിരവട്ടന്‍ :: kuthiravattan said...

ഒരിടത്തു നിന്നും‌ കിട്ടി, ഇനി തല്ലു കട‌മുണ്ടായിരുന്ന എല്ലായിടത്തു നിന്നും‌ കിട്ടിത്തുടങ്ങുമോ? :-)

ഉഷാകുമാരി.ജി. said...

പയ്യന്നൂരു വന്നു തെറിക്കായിരുന്നില്ലേ, പ്രമോദേ...

Jayakumar N said...

കമന്റുകള്‍ വഴി തെറ്റിക്കുന്ന കവിതകളാണ് ബ്ലോഗിലധികവും. നല്ല കവിതകള്‍ ചീത്തയാവുകയും ചീത്ത ഗംഭീരമാവുകയും ചെയ്യും. പോകെ പോകെ പ്രമോദിന്റെ കവിതകള്‍ രാഷ്ട്രീയമായേ വായിക്കപ്പെടൂ എന്നൊരവസ്ഥയുണ്ടോ എന്നൊരു സംശയം. (തീര്‍ച്ചയായും അത് വായിക്കുന്നവന്റെ സൌകര്യമെന്ന് തിരിച്ച് പറയാവുന്നതേയുള്ളൂ.)

മനസിലാവാത്ത ഭാഷ കേട്ടിട്ട് കൊറിയക്കാരന്‍ തല്ല് കൊടുത്തെങ്കില്‍ അത്, ശിപ്പാലൊമ്മ എന്ന വാക്കിനായിരിക്കില്ല, തീര്‍ച്ചയായും ആ വാക്ക് പറയാന്‍ മുഖമെടുത്ത രൂപത്തിനായിരുന്നിരിക്കണം, അല്ലെങ്കില്‍ കൊറിയക്കാരന്‍ മലയാളി മൂത്തുണ്ടായാതവണം അതു കണ്ണൂരുകാരന്‍ തന്നേ വേണം താനും :)

എവിടെയും ആര് പറഞ്ഞാലും മാറാത്ത ചില ഭാഷകളെക്കുറിച്ചായിക്കൂടെ ഈ കവിത. കരയുമ്പോള്‍, ചിരിക്കുമ്പോള്‍, ദേഷ്യം വരുമ്പോള്‍, കൈ കൂപ്പുമ്പോള്‍, മൂത്രമൊഴിക്കാന്‍ മുട്ടി ഓടുമ്പോള്‍ ചെറുവിരല്‍ കാണിക്കുന്നത് അങ്ങനെ എന്തൊക്കെ.

മലയാളത്തിലെ തെറിയൊക്കെ മനപാഠമാക്കിയ അറബിയേക്കാള്‍ എന്ത് കൊണ്ടും നല്ലതാണ് കൊറിയക്കാരന്‍.

പ്രമോദേ ഇങ്ങനെ വായിക്കാന്‍ പറ്റുമോ എന്നൊന്നും അറിയില്ല. പക്ഷേ എന്നുമെപ്പോഴും രാഷ്ട്രീയമെന്ന് കുറ്റിയില്‍ കിടന്ന് കറങ്ങുന്ന ( കറങ്ങുകയാണോ, കറക്കുകയാണോ) നിന്നെ ഒന്നു മാറ്റി വായിക്കാന്‍ കൊതി. അതാണ് അത് മാത്രമാണ്.

ബുക്ക് വാങ്ങി. നന്നായി വന്നിട്ടുണ്ട്.
സ്നേഹം.

kaithamullu : കൈതമുള്ള് said...

നോര്‍ത്ത് കൊറിയയില്‍ പോയി ‘ശിപ്പാലൊമ്മ’എന്ന് പറഞ്ഞാ കിട്ടുന്ന അടിയും സൌത്തില്‍ വച്ച് കിട്ടിയ അടിയും ഒന്ന് ആയിരിക്കുമോ പ്രമോദേ?

Anonymous said...

കോച്ചു ഫാക്ടറി പഞാബില്‍ പോയപ്പോള്‍ കേരളവും പഞാബിന്റെ "വഴിയില്" പെരുമാറിയിരുന്നെങ്കില്‍ എന്ന് പറഞ്ഞപ്പോ തന്നെ നമ്മുടെ
കൊട്ടാരക്കര സിംഹത്തിനു മന്ത്രി കസേര പോയി,പണ്ട്.അല്ലെങ്കില്‍ കോടതി തന്നെ രാജ്യദ്രോഹം എന്ന് വിധിക്കുമായിരുന്നു.അഫിപ്രായ സ്വാതന്ത്രമൊക്കെ അത്രത്തോളമേ ഉള്ളു. ഒന്നാംലോകം മുതല്‍ മൂന്നാം ലോകം വരെ.അതിനു കാനഡയിലും
അമേരിക്കയിലും കൊറിയയിലും ആസ്ട്രലിയയിലും ഒന്നും പോണ്ട.തിരുടത്വം ഇല്ലാതിരുന്നാ മതി, മനസ്സിലാക്കാന്‍.

Jaya said...

aadhyathe varikal vayichappol njan manassil vicharichathu avasanathe varikalil kitti..good..