Sunday, June 27, 2010

സ്വത്വ അരാഷ്ട്രീയം

‘വിഡ്ഢിപ്പെട്ടി’യിലൂടന്ന്
കേട്ടിടും ഭാഷയായതിന്‍
ഹേതുവാല്‍ ഹിന്ദിയില്‍ നല്ല
മാര്‍ക്കുള്ളോന്‍ ‘മരമണ്ട’നായ്

ഹിന്ദിയദ്ധ്യാപകന്മാരെ
നിന്ദിച്ചൂ നാം പലപ്പൊഴും
കോളേജിലുത്തരേന്ത്യക്കാര്‍
പരിഹാസവിധേയരായ്


ഇഷ്ടമേതുമവര്‍ക്കില്ലാ-
പ്പുട്ടുമിഷ്ടുവുമാഴ്ചയില്‍
മെസ്സില്‍ രണ്ടുദിനം ഞങ്ങള്‍
പാസ്സാക്കീ ശബ്ദവോട്ടിനാല്‍
-----------------
തെക്കന്‍ കൊറിയയില്‍ ഞങ്ങള്‍
ഇന്ത്യക്കാരൊത്തു ചേര്‍ന്നിടും
കൊറിയന്‍സിന്റെ കുറ്റങ്ങള്‍
കണ്ടെത്തും പങ്കുവെച്ചിടും

“കൊറിയന്‍ പഠിച്ചീടേണ-
മിവിടുള്ള വിദേശികള്‍
എന്നു ചൊല്ലിയൊരാളിന്റെ
തന്ത”- ഹിന്ദീല്‍ പറഞ്ഞിടും.11 comments:

chithrakaran:ചിത്രകാരന്‍ said...

പ്രിയപ്രമോദ്,
ഇതു ഗദ്യത്തിലെഴുതിയിരുന്നെങ്കില്‍
ഉദ്ദേശിച്ച കാര്യം തലപുകക്കാതെ മനസ്സിലാക്കാമായിരുന്നു :)ക്ഷേമാശംസകള്‍ !!!

വേണു venu said...

“കൊറിയന്‍ ഭാഷപഠിക്കേണ-
മിവിടുള്ള വിദേശികള്‍
എന്നു ചൊല്ലിയൊരാളിന്റെ
തന്ത”- ഹിന്ദീല്‍ പറഞ്ഞിടും.
അത് കൊറിയന്‍ ഭാഷയില്‍ പറയണമെന്നോ.
മലയാളത്തില്‍ പറയേണമെന്നോ..എന്ന് എന്താണുദ്ദേശിച്ചത്.
“എവിടെ ചെന്നാലും അവിടത്തെ ഭാഷ പഠിക്കണം, അതു നിസ്സംശയം താന്‍.”
ആ വിവരം പറഞ്ഞു തരേണ്ടത് എല്ലാവര്‍ക്കും മനസ്സിലാവുന്ന ഭാഷയിലും ആയിരിക്കണം.:)

ശ്രീകുമാര്‍ കരിയാട്‌ said...

അനുഷ്ട്ടുപ്പുള്ള കടല്‍ !

വിഷ്ണു പ്രസാദ് said...

ഇത്രയേ ഉള്ളൂ ഭാഷാസ്വത്വം എന്നാവാം അല്ലേ.

suraj::സൂരജ് said...

സ്വത്വത്തിന്റെ വെടീം തീര്‍ന്നൂ.... ? ;)

cALviN::കാല്‍‌വിന്‍ said...

കൊറിയേലെത്തുമ്പോഴെങ്കിലും നാനാത്വത്തില്‍ ഏകത്വം കാണിക്കണ്ടായോ? :)

Dinkan-ഡിങ്കൻ said...

ആളിന്റെ തന്തയ്ക്കു വിളി ആണെങ്കിൽ അതിന് ഹിന്ദി വേണോ? അതല്ലാതെ എത്ര മനൊഹരപ്രയോഗങ്ങൾ ഉണ്ട് :)

absolute_void(); said...
This comment has been removed by the author.
absolute_void(); said...

ഗോസായിഭാഷയില്‍ ഗോതമ്പുതിന്നാനോ
പറ്റില്ലയെന്നായി കൊച്ചുപിള്ള
പപ്പടോം നല്ല ചെറുപയറും പിന്നെ
തുമ്പപ്പൂതോറ്റൂപോം ചോറുമുണ്ണാം

ഇത്തരമൊത്തവടിവൊത്തഭാഷയെ
ഉത്തരത്തില്‍കെട്ടിഞാത്തിയിടാന്‍
ഗാന്ധിയപ്പൂപ്പനല്ലാരുപറഞ്ഞാലും
പറ്റില്ല, ഞങ്ങള്‍ പഠിക്കയില്ല.

വേണേപ്പഠി, നിങ്ങള്‍ നാളെപ്പണിക്കുപോം
നാട്ടിലെഭാഷയതേതുമാവാം
ഉത്തരദിക്കിലൊരോണംകേറാമൂലേല്‍
ചെന്നുപെട്ടാലിനിയെന്തുചെയ്യും?

അപ്പഴത്തെക്കാര്യമപ്പംപഠിച്ചിടാം
ഇപ്പഴേയെന്തിനുവയ്യാവേലി?
ഇത്തരമുത്തരമുത്ഥരിച്ചീഞങ്ങള്‍
ഉത്തമന്മാരെന്നഭാവത്തോടെ

കാലംകടന്നുപോയ് പത്താംതരംകട
ന്നെന്തിനീചെയ്യേണമെന്ന ചേലായ്
ആരോപറഞ്ഞുനീ വൈദ്യംപഠിക്കേണം
ചീനയില്‍ ചില്ലറക്കാശുമതി

കേട്ടതുപാതിയതുതന്നെയെന്‍മനം
പിള്ളേച്ചനിംഗിതംവ്യക്തമാക്കി
പ്ലസ്ടൂപരീക്ഷകഴിഞ്ഞതേ പിള്ളേച്ചന്‍
ചീനക്കുപോകുവാന്‍ വണ്ടികേറി

ചീനയില്‍ചെന്നപ്പോളാണ്ടടാചൊല്ലുന്നു
മാന്‍ഡാരിന്‍ഭാഷ പഠിക്കവേണം
അക്ഷരമമ്പത്തിരണ്ടല്ല വമ്പെഴും
ഭാഷയ്ക്കു ചിത്രങ്ങളായിരങ്ങള്‍

ചീനയില്‍ചെന്നെങ്ങാനില്ലപഠിക്കില്ല
മാന്‍ഡാരിനെന്നങ്ങുചൊന്നുപോയാല്‍
അപ്പോഴേതീരില്ലേ ഡാക്കിട്ടറുദ്യോഗ
മോഹവുമൊത്തൊരു സ്ത്രീധനവും

ഭാഷയിലക്ഷരമെത്രയാണെങ്കിലും
വക്രിച്ച വാക്കുകളായെന്നാലും
ജോലിയുംകൂലിയും കിട്ടണമെന്നായാല്‍
അപ്പംപഠിക്കില്ലേ അത്തുംപിത്തും?

അത്രയേയുള്ളൂ ഈ ഭാഷതന്‍സ്വത്വവും
ഭാഷാമാഷന്മാര്‍ക്കതേശുകില്ല
അക്കാദമിപിന്നെ യൂണിവേഴ്‌സിറ്റിയും
കിട്ടാതെ ഭാഷമരിക്കുമത്രേ!

Anonymous said...

ഈ കവിതയ്ക്ക് ഇതുമായി വല്ല ബന്ധവുമുണ്ടോ? അതേ പോലെ ഇതുമായിട്ടും?

ടിറ്റോ said...

ha ha ha....
good pramod, nammaley aduchelpikkunna enthu kaaryathintey munpilum nammal sada kudanjezhunnelkum.pakshey nammudey swantham bhaasha aaya malayalam cheruppathiley adichelpichathaanu. nammudey identity nammalku vannu chernnathalley.... athu nammal creative cheythathallallo, oru tharathil nammalilekku educate cheyyapettathu thanney aanu nammudey swatham. kavithayum athaanu paranjathennu karuthattey ...