Tuesday, March 13, 2012

വഴി

ഞാനും എന്റോളും
ഓനേം ഓന്റോളേം കാണാന്‍ പോകുന്നു.
മയ്യിലേക്ക് ബസ്സിന്
ചെക്കിക്കടവിലേക്ക് ജീപ്പിന്
കൊയ്യത്തേക്ക് തോണിക്ക്.

തോണീന്നെറങ്ങി
ഓന്റെ വീട്ടിലേക്ക്
ബസ്സുണ്ടോ എന്നന്വേഷിച്ചപ്പോള്‍
ഒരമ്മമ്മ പറയുന്നു:
“ഈട്ന്ന് നേരെ നടക്ക്വാ
അന്നേരം ഒരു വാര്‍പ്പ് പാലം കാണും.
അത് കടന്നിറ്റ് കണ്ടത്തിലൂടന്നെ പോകുമ്പം
ആരെങ്കിലും ഇണ്ടാവും.
ചോയിച്ചാ പറഞ്ഞ് തരും.
ബസ്സൊന്ന്വല്ലല്ലോ,
വായീലെ നാവല്ലേ മോനേ നമ്മക്ക് വയി”

13 comments:

ശ്രീനാഥന്‍ said...

ങനെ ചെവിക്ക് രുചിയായിട്ട് ന്തെങ്കിലും കേട്ടിട്ട് കൊറേയായി.

എന്‍ പ്രഭാകരന്‍ said...

വായീലെ നാവല്ലേ മോനേ നമ്മക്ക് വയി
nattu mozhiyile kavitha kanumpozhulla sukham vere thanne

ഫസല്‍ ബിനാലി.. said...

ഞാനുമെന്റെയോളും
പിന്നെ കുട്ട്യോളും

നൈസ്, ആശംസകള്‍...

Jayesh/ജയേഷ് said...

ചോയ്ച്ച് ചോയ്ച്ച് പോകാം അല്ലേ..

വെറുതെ...വെറും വെറുതെ ! said...

ഹ ഹ .. വായീലെ നാവല്ലേ മോനേ നമ്മക്ക് വയി! കൊള്ളാം ട്ടോ :)

Kalavallabhan said...

ഞാനുമന്റോളു,മെന്റെകുട്ടീം
പാന്റിടുന്നോന്റെ നാട്ടിലെത്തി
വായു വലിക്കാനും വിമ്മിട്ടമായി
ഈയലു പോലെ കരിഞ്ഞിടുന്നേ...

ദേവ തീര്‍ഥ said...

കൊള്ള് കീഞ്ഞ് കണ്ടത്തിൽ കേറി
ഓറോട് ചോയ്ചാൽ പോരെ
മൊഴി വഴക്കം ഇഷ്ടായി

പി. വിജയകുമാർ said...

മൊഴിയുടെ വഴി ഹൃദ്യം. സത്യത്തിന്റെ മണ്ണിലേക്കിറങ്ങി നിൽക്കുന്ന രചന. നന്നായി.

Abby said...

"റൊമ്പ പ്രമാദം"...
ഒത്തിരി നാളിനു ശേഷം മൌനം മുറിഞ്ഞു കാണുന്നത് സന്തോഷം

Abby said...

"റൊമ്പ പ്രമാദം"...
ഒത്തിരി നാളിനു ശേഷം മൌനം മുറിഞ്ഞു കാണുന്നത് സന്തോഷം

ഓർമ്മപുസ്തകം said...

kannurkkarde shailiyil oru kavitha vayikan kazhinjathil santhosham.

ശ്രീ said...

"ബസ്സൊന്ന്വല്ലല്ലോ,
വായീലെ നാവല്ലേ മോനേ നമ്മക്ക് വയി"

അതന്നേ!

Devarenjini... said...

ഹ ഹ.. അത് നന്നായി ... ഈ വയി തനി വയി :)