Friday, October 9, 2015

വെണ്ടയ്ക്കാ സാമ്പാർ

എന്റെ ഭാര്യയ്ക്കാണെങ്കിൽ 
വെണ്ടയ്ക്ക വേണ്ടേ വേണ്ട!

എനിക്കാണെങ്കിൽ വേണ്ട
വെണ്ടയ്ക്കയില്ലാസാമ്പാർ.

വെണ്ടയ്ക്ക കണ്ടാൽത്തന്നെ 
അവൾക്കോക്കാനം വരും
കഴിച്ചുവെങ്കിൽ‌പ്പിന്നെ 
കാര്യമേ പറയേണ്ട!

വെണ്ടയ്ക്കയിടാതുള്ള സാമ്പാറാ സാമ്പാറെന്ന്
തൊണ്ടകീറിക്കൊണ്ടവൾ പറയാറുണ്ടെപ്പോഴും.

വിശുദ്ധവെണ്ടയ്ക്കയെ മുറിച്ചു കറിവെക്കു-
ന്നതു പാപമെന്നവൾക്കായില്ല തെളിയിക്കാൻ
സാമ്പാറിൻ വിശുദ്ധിയെ വെണ്ടയ്ക്ക തകർത്തിടും
എന്നു വാദിച്ചെങ്കിലുമായില്ല ജയിക്കുവാൻ

അതിനാൽ വീട്ടിൽ നമ്മൾ 
സാമ്പാറുവെക്കുന്നേരം
വെണ്ടയ്ക്ക വേറെത്തന്നെ 
വേവിച്ചു വെക്കാറാണ്.

വെണ്ടയ്ക്ക കലരാത്ത സാമ്പാറവൾ കൂട്ടട്ടേ,
വെണ്ടയ്ക്ക വഴുക്കുന്ന സാമ്പാറു ഞാനും കൂട്ടാം.

5 comments:

ബൈജു മണിയങ്കാല said...

ഇത് പോലൊരു ധര്മ സങ്കടം
എനിക്കും ഉണ്ട്
വെണ്ടയ്ക്കയും സാമ്പാറും
എന്നാലും
ബീഫോളം വരുമോ വേണ്ടെന്നു വെയ്ക്കാവുന്ന വെണ്ടെയ്ക്ക

ajith said...

ലേഡീസ് ഫിംഗര്‍
ലേഡി=സ്ത്രീ
സ്ത്രീ=ദേവി

ആരാണ്ട്‍ാ ഞങ്ങടെ ദേവ്യെ വെട്ടി കറി വയ്ക്കണത്????????????

ajith said...
This comment has been removed by the author.
സുധി അറയ്ക്കൽ said...

ധർമ്മസങ്കടം തന്നെ.

കണ്ണന്‍ നായര്‍ said...

:)