Friday, April 13, 2007

അപേക്ഷ

എന്റെ
നഷ്ടപ്പെട്ട പേഴ്സില്‍,

ഞാന്‍
കണ്ടോത്ത് മഠത്തില്‍ കുമാരന്‍ എന്ന
പുരുഷനാണെന്നുള്ളതിന്റെ
ഏക തെളിവായ
ഐഡന്റിറ്റി കാര്‍ഡും,

കുറെ
വെറും കറന്‍സികളും,

കല്യാണം കഴിഞ്ഞ
കാമുകിയുടെ
കളര്‍ ഫോട്ടോയും,

പൊള്ളയായ
പൊങ്ങച്ചങ്ങള്‍ നിറഞ്ഞ
വിസിറ്റിങ്ങ് കാര്‍ഡുകളും,

മാവോ സേ തൂങ്ങിന്റെ പടമുള്ള
വില കുറഞ്ഞ ഒരു സ്റ്റാമ്പും,

മാവില്‍ തൂങ്ങി മരിച്ച പെങ്ങളുടെ
മുക്കിന്റെ ലോക്കറ്റും,

ആസ്ത്മയുടെ ഗുളികകളും,

നെഗറ്റീവിന്റെ
താല്‍ക്കാലികാശ്വാസമുള്ള
രക്തപരിശോധനയുടെ കുറിപ്പും,

മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കില്‍,

തുടക്കിടയില്‍ കയ്യും തിരുകി
ഞാന്‍
കൂര്‍ക്കം വലിക്കുമായിരുന്നു.

പക്ഷേ..........................
പ്രിയപ്പെട്ട സഹോദരാ...
കറുത്ത മഷിയിലുള്ള
എന്റെ
ചുവന്ന കവിത,
വായിക്കുക മാത്രം ചെയ്ത്
തിരികെയേല്‍പ്പിക്കുക.

12 comments:

Pramod.KM said...

എന്ന് സ്വന്തം സഹോദരന്‍.
(ഒപ്പ്)

ടി.പി.വിനോദ് said...

കവിത അതി തീക്ഷ്ണം...സുന്ദരം...
കവിതയുടെ/വാക്കുകളുടെ കറന്‍സികള്‍ പോലും കാലഹരണപ്പെട്ട് ‍ ഈര്‍ഷ്യകളും നീരസങ്ങളും‍ ബാര്‍ട്ടര്‍ സമ്പ്രദായത്തില്‍ വിനിമയം ചെയ്യുന്ന ഒരു ജീവിതത്തിലേക്ക് തലകീഴായി കൂപ്പുകുത്തുന്നുവല്ലോ നമ്മുടെ സമയം...

സു | Su said...

പ്രമോദ് :) നന്നായിട്ടുണ്ട്.

വിശാഖ് ശങ്കര്‍ said...

ഞാനിതാ വായിച്ചിട്ട്
ഭദ്രമായ് തിരികെയേല്‍പ്പിച്ചിരിക്കുന്നു..
പ്രമോദേ,ഇഷ്ടമായി ഈ ‘അപേക്ഷ’

jeej said...

പ്രമോദേ,
കറുത്ത മഷിയിലുള്ള, ചുവന്ന കവിത പച്ചമഷികൊണ്ട്‌ നന്നായി എന്നു എഴുതട്ടെ

Pramod.KM said...

ലാപ്പുടയുടെ അഭിപ്രായക്കവിത എന്റെ കവിതയേക്കാളേറെ എനിക്കിഷ്ടമായി. ;)
നന്ദി സൂഏച്ചീ...
വിശാഖ് ശങ്കറ് മാഷേ..എന്നിട്ടെവിടെ?എനിക്കു കിട്ടിയില്ലല്ലോ?ഹഹ.
മൈനചേച്ചീ...
‘കറുത്ത മഷിയിലുള്ള, ചുവന്ന കവിത പച്ചമഷികൊണ്ട്‌ നന്നായി എന്നു എഴുതട്ടെ‘ എന്ന് വെളുക്കനെ എഴുതിയതില്‍ സന്തോഷം. ;)

തറവാടി said...

പ്രമോദേ ,

കവിത വായിച്ചു ,

രക്തം കൊണ്ടാണോ എഴുതിയത് ?

വേണു venu said...

ഇന്നലെ ബൂലോകം നല്ല കവിതകള്‍ കൊണ്ടു് സമ്പന്നമായിരുന്നു.
ഓരോ കവിതകളും വായിച്ചാസ്വദിച്ചപ്പോഴെല്ലാം മലയാള ബൂലോകത്തെ ഞാന്‍ മനസ്സാ നമിച്ചു.
ഇന്നലെ എനിക്കു് കാണാനും വായിക്കാനും സാധിച്ച ആ കവിതകള്‍ക്കെല്ലാം ഈ കമന്‍റിടുകയാണു്.
കവിത ആസ്വദിച്ചു സുഹ്രൂത്തേ.:)

അത്തിക്കുര്‍ശി said...

maashe,

chuvanna kavitha vaayicchu thiricchElpikkunnu.

nannaayi...

Pramod.KM said...

പ്രീയപ്പെട്ട തറവാടിച്ചേട്ടാ...അപ്പോള്‍ കവിതകള്‍ ആസ്വദിക്കാന്‍ അറിയില്ല എന്നു ഇടക്കിടെ പറയുന്നത് പച്ചക്കള്ളമാണല്ലേ??ഹഹ!!
വേണുവേട്ടന്‍ നന്ദി.
അത്തിക്കുറ്ശി...തിരിച്ചേല്‍പ്പിച്ചപ്പോള്‍ കളറ് മാറിയോ എന്നൊരു ഡൌട്ട്.ഹഹ..അഭിപ്രായങ്ങള്‍ക്ക് നന്ദി.

വിഷ്ണു പ്രസാദ് said...

കവിതയോടിത്ര പ്രേമമോ...:)

Pramod.KM said...

വിഷ്ണുപ്രസാദ് മാഷേ..
എന്താ മാഷേ ഇത്ര സംശയം? ;);)