Wednesday, April 18, 2007

ആത്മ കവിത

പത്താം ക്ലാസ്സിലെ 
ഹിസ്റ്ററി പരീക്ഷക്കു തലേന്ന് 
ഫ്രഞ്ചു വിപ്ലവം ബാക്കിയായിപ്പോയതിനാല്‍
 പി.സുമതി തന്ന പേപ്പറിലെ ‘പ്രിയപ്പെട്ടവനേ’എന്ന വാക്കുപോലും പൂര്‍ണ്ണമായി വായിക്കാന്‍ 
സമയം കിട്ടിയില്ല. 

 ഉദയംകോട്ടം ശിവക്ഷേത്രത്തില്‍ ഉത്സവത്തിനു വരുന്ന 
ഉണ്ണിച്ചിരുതയുടെ 
ഉയര്‍ന്ന മുലകള്‍ നോക്കി 
സോമാലിയായിലെ
കഞ്ഞികിട്ടാത്ത കുഞ്ഞുങ്ങളെക്കുറിച്ച് ഞാന്‍ സഹതപിച്ചു. 

 എന്റെ നേര്‍ക്കു നീട്ടിയ ചുവന്ന റോസാപ്പൂ പീസ് പീസാക്കിയെറിഞ്ഞ്
 ‘വരൂ,കാണൂ, തെരുവുകളിലെ രക്തം’എന്ന് ഞാന്‍ ഉറക്കെ നെരൂദപ്പെട്ടതിന്റെ പിറ്റേന്നാണ് എസ്.നാരായണി 
എസ്.എന്‍.കോളേജില്‍ നിന്നും 
ടി.സി. വാങ്ങിയത്. 

ബസ്സുകാത്തു നില്‍ക്കുമ്പോള്‍ 
എന്നെ നോക്കി നാണിച്ച 
കൊറിയന്‍ സുന്ദരിയുടെ തുടയിലെ 
കറുത്ത മറുകില്‍ കണ്ണുടക്കിയപ്പോള്‍ ബൊളീവിയന്‍ കാടുകളില്‍ 
ആര്‍ക്കോ വെടിയേറ്റതായി 
ഞാന്‍ പരിതപിച്ചു. 

 ഇന്ന് 
‘കുന്തം’ എന്ന തൂലികാനാമത്തില്‍ ഞാനെഴുതിയ
 ‘‘എനിക്കു പ്രേമിക്കാമായിരുന്ന നാലു പെണ്‍കുട്ടികള്‍’’ എന്ന കവിത ഒച്ചയുണ്ടാക്കാതെ 
അടിവെച്ചടിവെച്ച് 
അച്ചടിച്ചു വന്നു.

40 comments:

Pramod.KM said...

'കുന്തം’ എന്ന തൂലികാനാമത്തില്‍
ഞാനെഴുതിയ
‘‘എനിക്കു പ്രേമിക്കാമായിരുന്ന
നാലു പെണ്‍കുട്ടികള്‍’’ എന്ന കവിത
ഒച്ചയുണ്ടാക്കാതെ
അച്ചടിച്ചു വന്നു.

രാജ് said...

കവിത വിസ്മയപ്പെടുത്തുന്നു

Santhosh said...

പേരറിയാത്തൊരു പെണ്‍കിടാവും ‘പ്രേമിക്കാമായിരുന്ന’വരില്‍ ഉള്‍പ്പെടുന്നു. സത്യം.

qw_er_ty

സാജന്‍| SAJAN said...

പ്രമോദേ.. കവിത കൊള്ളാം ..
നന്നായിട്ടുണ്ട്

കുറുമാന്‍ said...

പ്രമോദേ, പ്രമാദം ഈ കവിത. മുല്ലപ്പൂമ്പൊടി ഏറ്റു കിടക്കും കല്ലിനുമുണ്ടാം സൌരഭ്യം:)

തന്റെ കഥകളും, ഫോട്ടോയും എല്ലാം കണ്ട് രണ്ട് ദിവസമായി കമന്റിടാന്‍ കയറാന്‍ ശ്രമിക്കുമ്പോള്‍, ഗൂഗിളമ്മച്ചിക്കൊരു പിണക്കം. അപ്പോ പുലര്‍ച്ചക്ക് തന്നെ എഴുന്നേറ്റ് ഒന്നിരുന്നുകളയാം എന്നു കരുതി.

എല്ലാം നന്നായിരിക്കുന്നു, കൂലിപണിക്കാരന്‍ ഗവേഷകാ.

ടി.പി.വിനോദ് said...

പ്രമോദേ, കൊടു കൈ....:)

രൂപേഷ് പോളിന്റെ കവിതാസമാഹാരത്തിന്റെ അവതാരികയ്ക്ക് എഫ്.യു.സി.കെ എന്ന് തലക്കെട്ട് കൊടുത്ത് മലയാളകവിത കഴിഞ്ഞ ദശകങ്ങളില്‍ കാത്തിരുന്ന ഒരു വാക്ക് ഇതാണെന്ന് മേതില്‍ രാധാകൃഷ്ണന്‍ എഴുതിയിട്ടുണ്ട്. അതോര്‍മ്മ വന്നു നിന്റെ കവിത വായിച്ചപ്പോ...

അഭയാര്‍ത്ഥി said...

പണികഴിഞ്ഞ്‌ മണ്ണും വിയര്‍പ്പുമായി വണ്ടിയിലേറുന്ന പെണ്ണുങ്ങളുടെ പൃഷ്ടത്തില്‍ കയ്യമര്‍ത്തി കയറാന്‍ സഹായിക്കുമ്പൊള്‍ ഇടിഞ്ഞുവീഴുന്ന
സദാചരാത്തിന്റെ മതിലുകളാണ്‌ കണ്ടത്‌. പ്രമോദിന്‌ സ്തന ദര്‍ശനം കടല്‍ കടത്തി സൊമാലിയയിലെത്തിക്കുന്നു.
ലൈംഗികാപഭ്രംശ വിരേചിതങ്ങള്‍ പലമാത്രയില്‍.

സിംക്ലൈറെന്ന പഴയ വനിത വൈറ്റ്‌ ലിഫ്റ്റര്‍ റിയല്‍ എസ്റ്റേറ്റ്‌ ബ്രോക്കറായി മുന്നില്‍ വന്നപ്പൊള്‍ തുളുമ്പുന്ന മസിലുകളില്‍ കണ്ടത്‌ സുനാമി തിരകള്‍.
കൊറിയക്കാരിയുടെ മറുക്‌ ബോളീവിയന്‍ കാട്ടിലെത്തിക്കുന്നു പ്രമോദിനെ.

പ്രമോദെന്ന ഈ മനുഷ്യന്‍ കവിതക്ക്‌ ചിറക്‌ വപ്പിക്കുന്നു. വിഹംഗമായത്‌ ചേതനാ വിഹായസ്സില്‍ വട്ടമിട്ട്‌ പറക്കുന്നു.

ഇവിടെ എത്തിച്ച പെരിങ്ങോടന്റെ കമെന്റിനും നന്ദി

വേണു venu said...

പ്രമാദേ.. സുന്ദരം..വാക്കുകള്‍‍ കൊണ്ടൊരു വിസ്മയം തന്നെ.:))

കണ്ണൂസ്‌ said...

പ്രമോദേ, "അപേക്ഷ"യുടെ പത്തിലൊന്ന് നന്നായിട്ടില്ല. ഇതില്‍ ആകപ്പാടെ ഒരു കൃത്രിമത്വം.

ലാപുട സൂചിപ്പിച്ച പോലെ രൂപേഷ്‌ പോളിന്റെ 'കവിത'കളേയും മേതിലിന്റെ അവതാരികകളേയും ഓര്‍മ്മിപ്പിച്ചു ഈ കവിത. :-)

(ആദ്യം എഴുതുന്ന അഭിപ്രായം പ്രതിലോമം ആയതു കൊണ്ട്‌ പ്രമോദിന്റെ കവിത ഇഷ്ടമല്ലെന്ന് ധരിക്കരുതേ.)

അത്തിക്കുര്‍ശി said...

പ്രമോദേ,

കവിത അതിരുകള്‍ക്കതീതമായി പറക്കുന്നു.. അല്‍ഭുതപ്പെടുത്തുന്നു..

സുല്‍ |Sul said...

പ്രമോദിന്റെ രചനകള്‍ ആസ്വദിക്കുന്ന കൂട്ടത്തിലാണ് ഞാന്‍. പക്ഷെ ഈ കവിതയില്‍ നല്ലതൊന്നും കാണുന്നില്ല. എല്ലാം ആര്‍ട്ടിഫിഷ്യല്‍ പോലെ. ഇതെല്ലാം കൃത്രിമത്വമല്ലെങ്കില്‍, പറയുന്നതില്‍ വിഷമം തോന്നരുത്, അല്ലെങ്കില്‍ പറയുന്നില്ല.
-സുല്‍

വിനോജ് | Vinoj said...

കവിത നന്നായി.
എന്തായാലും വിഷമിച്ചു, അപ്പോള്‍ പിന്നെ സോമാലിയായിലെ മുലപ്പാല്‍ പോലും കിട്ടാത്ത കുട്ടികളെക്കുറിച്ച്‌ ഓര്‍ത്ത്‌ വിഷമിക്കാമായിരുന്നു.

ടി.പി.വിനോദ് said...

കണ്ണൂസേ,എന്റെ കമന്റില്‍ ഞാനൊന്നും നെഗറ്റീവായി ഉദ്ദേശിച്ചില്ലായിരുന്നു....:)

രൂപേഷ് പോളിന്റെ എല്ലാ കവിതകളും എനിക്ക് വന്‍ അനുഭവങ്ങളൊന്നും തന്നിട്ടില്ലെങ്കിലും കക്ഷിയുടെ ചില കവിതകള്‍ ( പ്രത്യേകിച്ചും സമീപകാലത്തുള്ളവ)എനിക്ക് ഒരുപാട് ഇഷ്ടമായിട്ടുണ്ട്.പിന്നെ മേതിലിന്റെ അവതാരികയും പ്രമോദിന്റെ ഈ കവിതയുമൊക്കെ
പ്രണയം കുറ്റകൃത്യത്തോടടുത്ത ഒരു കാര്യമായി കാണുന്ന ഒരു സമൂഹത്തിലെ എഴുത്തില്‍ അനിവാര്യമായി സംഭവിക്കുന്ന സ്വാഭാവിക ജൈവിക വിയോജിപ്പുകളായി മാത്രമേ ഞാന്‍ കാണുന്നുള്ളു. കവിതയ്ക്ക് പ്രമോദ് സ്വീകരിച്ച ടോണും ,അതിന്റെ നൈസര്‍ഗ്ഗികമായ സത്യസന്ധതയും ക്രാഫ്റ്റിന്റെ മറ്റ് അംശങ്ങളെ ബാധിച്ചിരിക്കുന്ന ബലഹീനതകളെ അസാധുവാക്കുന്നില്ലേ? (എന്റെ തോന്നല്‍)‌

കുടുംബംകലക്കി said...

റഷ്യക്കാരിയെ കണ്ടില്ലല്ലോ; ഭാഗ്യം. ലോക കമ്യൂണിസം രക്ഷപ്പെട്ടു. :)

കണ്ണൂസ്‌ said...

ലാപുട, എനിക്കറിയാം. നിങ്ങള്‍ രൂപേഷിനെപ്പറ്റി പറഞ്ഞ നല്ല കാര്യം ഞാന്‍ എന്റെ സൌകര്യത്തിന്‌ വളച്ചതാണ്‌. അതല്ലേ സ്മൈലി ഇട്ടത്‌? :-)

ചില കവിതകളുടെ ആശയത്തില്‍ ബിംബങ്ങള്‍ സ്വാഭാവികമായി കടന്നു വരുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്‌. പക്ഷേ ഈ കവിത വായിച്ചപ്പോള്‍ പ്രമോദ്‌ ബിംബങ്ങള്‍ ഇന്നതായിരിക്കണം എന്ന് തീരുമാനിച്ച്‌ അതിലേക്ക്‌ ഒരാശയത്തെ കുടിയിരുത്തിയതായാണ്‌ എനിക്ക്‌ തോന്നിയത്‌. എന്റെ മാത്രം തോന്നലായിരിക്കാം. അതു കൊണ്ട്‌ തര്‍ക്കത്തിനില്ല. :-)

vimathan said...

പ്രമോദ്, പ്രണയം ഒരു പെറ്റി ബൂര്‍ഷ്വാ ബലഹീനതയാണ് എന്ന് വിചാരിക്കുന്ന ഇന്ത്യന്‍ പെറ്റി ബൂര്‍ഷ്വാ വിപ്ലവകാരികളെപ്പൊലെയായിരുന്നില്ല നെരൂദ എന്ന കമ്മ്യൂണിസ്റ്റ് കവി. “നെരൂദപ്പെട്ടു” എന്നെഴുതിയത് വായിച്ചപ്പൊള്‍ തോന്നിയതാണ്.കവിത എനിക്ക് ഇഷ്ടമായി എന്നത് മറ്റൊരു കാര്യം.

sami said...

കവിത ഇഷ്ടായി....
സത്യസന്ധമായ ആവിഷ്കാരം....
എന്തുകൊണ്ടാണെന്നറിയില്ല....
'get married;either u'll get a good life or u'll be a philosopher....'എനിക്കോര്‍മ്മ വന്നത് ഈ വരികളാണ്...
മറ്റുള്ളവര്‍ക്ക് ചെറുതെന്നു തോന്നുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് ലോകത്തു നടക്കുന്ന സകല കാര്യങ്ങളുടെയും മൂലകാരണമതാണെന്നു കണ്ടെത്തുന്ന മനസ്സ് എവിടെയോ കാണുന്നതു പോലെ....

Unknown said...

കലക്കന്‍ കവിത!


ഓടോ:എനിക്കിപ്പൊ കൊറിയേല്‍ പോണം. അതും സമ്മറില്‍....ങീ ങീ

Pramod.KM said...

പെരിങ്ങോടാ..വിസ്മയം മാറിയോ?;)സന്തോഷേട്ടാ..സത്യമാണോ ഈ പറയുന്നത്?;)സാജന്‍ ചേട്ടാ നന്ദി.
കുറുമാന്‍ ചേട്ടാ..വന്ന് അനുഗ്രഹിച്ചതിന്‍ നന്ദി.;)
ലാപുടേ..ബലഹീനതകളെ അസാധുവാക്കുന്നുണ്ട് അല്ലെ?ഹഹ.നന്ദി.
ഗന്ധറ്വ്വന്‍ ചേട്ടാ..ആദ്യഭാഗം വായിച്ചപ്പോള്‍ എന്നെ തെറി പറയുന്നതാണോ എന്നു തോന്നി.പിന്നീടാണ്‍ ശ്വാസം നേരെ വീണത്.അഭിപ്രായങ്ങള്‍ക്ക് നന്ദി.
വേണുവേട്ടനു നന്ദി.
കണ്ണൂസ്ചേട്ടാ...മനസ്സുതുറന്ന അഭിപ്രായ പ്രകടനങ്ങള്‍ക്ക് നന്ദി.സുല് ചേട്ടനും ഒരുപാട് നന്ദി.നിങ്ങള്‍ രണ്ടാളും പറഞ്ഞ ആത്മാറ്ത്ഥതയുടെ കാര്യം ഞാന്‍ വ്യക്തമാക്കാം.എനിക്ക് ഷീന പ്രേമലേഖനം തന്നിട്ടുണ്ട്,10ലെ ഹിന്ദിപ്പരീക്ഷയുടെ തലേന്ന്.ഉണ്ണിച്ചിരുതയുടെ മുല ഞാന്‍ നോക്കിയിട്ടുണ്ട്,അമ്പലത്തില്‍ വെച്ചും.നാരായണി എനിക്ക് എസ്.എന്‍.കോളേജില്‍ പഠിക്കുംപോള്‍ പൂ തന്നിട്ടുണ്ട്.കൊറിയന്‍ പെണ്‍കുട്ടികളുടെ കാല്‍ ഞാന്‍ നോക്കാറുണ്ട്.ഇത്രയും ആത്മാറ്ത്ഥ്മായ ഒരു കാര്യം ഞാന്‍ കുറച്ച് ഭാവന ചേറ്ത്ത് പറഞ്ഞപ്പോള്‍ തിളക്കം കുറഞ്ഞു പോയെങ്കില്‍ ക്ഷമിക്കുക!!മാത്രമല്ല പദങ്ങളുടെ ഘടനയിലും ഞാന്‍ ശ്രദ്ധിച്ചിരുന്നു,ഇ കവിത എഴുതുമ്പോള്‍.;)
അത്തിക്കുറ്ശിച്ചേട്ടാ..നന്ദിയുണ്ട് കെട്ടോ.
വിനോജേട്ടാ..’കഞ്ഞികിട്ടാത്ത കുഞ്ഞുങ്ങള്‍‘എന്ന പ്രയോഗത്തിന്‍ ഒരു പ്രാസമൊക്കെ ഇല്ലേ.അതുകൊണ്ടാണ്‍ മുലപ്പാല്‍ ഒഴിവാക്കിയത്.
കുടുമ്പം കലക്കിച്ചേട്ടാ..കണ്ടില്ലേ റഷ്യക്കാരിയെ?‘ക്ഷണം‘ എന്ന കവിതയിലുണ്ടല്ലോ?;)
വിമതന്‍ ചേട്ടാ..പ്രണയം എന്നു കേള്‍ക്കുംപൊള്‍ എന്റ്റെ മനസ്സില്‍ ഓടിയെത്തുന്ന കവികളില്‍ ഒരാളാണ്‍ നെരൂദ.നെരൂദയുടെ വരികള്‍ പാടി എന്ന് മാത്രമേ നെരൂദപ്പെട്ടു എന്നുള്ളതു കൊണ്ട് ഞാന്‍ കരുതിയുള്ളൂ..‘പ്രണയം ഒരു പെറ്റി ബൂര്‍ഷ്വാ ബലഹീനതയാണ് എന്ന് വിചാരിക്കുന്ന ഇന്ത്യന്‍ പെറ്റി ബൂര്‍ഷ്വാ വിപ്ലവകാരികള്‍’എന്ന ആശയത്തിലൂന്നിക്കോണ്ടാണ് ഞാനി കവിത എഴുതിയത്.മാത്രമല്ല ലാപുട കമന്റിയ പോലെ ‘പ്രണയം കുറ്റകൃത്യത്തോടടുത്ത ഒരു കാര്യമായി കാണുന്ന ഒരു സമൂഹത്തിലെ’ യുവാവിനെ മനസ്സില്‍ കരുതിയും.കവിത ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം!
സാമി ചേച്ചീ..വളരെ നന്ദിയുണ്ട് അഭിപ്രായത്തിന്.
‘മറ്റുള്ളവര്‍ക്ക് ചെറുതെന്നു തോന്നുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് ലോകത്തു നടക്കുന്ന സകല കാര്യങ്ങളുടെയും മൂലകാരണമതാണെന്നു കണ്ടെത്തുന്ന മനസ്സ്‘...സന്തോഷം.;)
ബാ മോനേ ദില്‍ബാസുരാ....

padmanabhan namboodiri said...

അസ്സലായി.വ്ന്തുകൊണ്ട് എന്നു ചോദിചാല്‍ എനിക്കു ഉതതര്‍മുണ്ട്.kavithakku veenda observation ithilundu.neruudappeduka enna kriyaapadam njaan aadyam keelkkukayaanu. ennittum athu convey cheyyunnu. anubhavippikkanullathaanu kavitha.thankal athu cheyyunnu.pavithran theekkuniye enikku oormma varunnu.ochayundaakaathe achadichu vannathu evideyaanu. achadichu vannillenkilum oru chukkumilla.
c.s. mani ennoru kathaakaaran undaayirunnu. pathanam thittakkaaran.m.t. vaasudeevan nairkku poolum asuuyajanippicha kathaakaaran.40 kalilaanu jiivichirunnathu. annathe t, padmanabhan. pakshee thante bharthaavaanu c.s.mani enna prasatha kathaakaaran ennu ayaalude bhaaryakku poolum ariyillaayirunnu. srushtiyaanu valuthu. atnu ezhuthiya aal kallukudiyanoo kaviyoo kaamukanoo aarumaakatte. athu vaayanakkarane feel cheyyippichoo ennathu maathramaanu nookkaanulathu.pramoodinte aathma kavitha vaayanakkarante manassil udakkum.valare manooharamaayittundu.ithu complement alla,manassarinja prathikarakkurippaanu

G.MANU said...

vayichu virinja kannu ithuvare adanjilla mashey............my god

വിശാഖ് ശങ്കര്‍ said...

കവിത ഇന്നാ‍ണ് കണ്ടത്.
ബുദ്ധിജീവികള്‍ ജിലേബി കഴിക്കാന്‍ പാടില്ല,പരിപ്പുവടയാണ് മഹത്തരം എന്നൊക്കെ വിചാരിച്ചിരുന്ന ഒരു കാലത്തെ,അതിന്റെ തീയില്‍ എരിച്ചുകളഞ്ഞ നൈര്‍മല്ല്യങ്ങളെ,പുഞ്ചിരികളെ,കടാക്ഷങ്ങളെ ഒക്കെ ഓര്‍മിപ്പിക്കുന്നു ഈ കവിത.
നന്നായി പ്രമോദ്..

Pramod.KM said...

പദ്മനാഭന്‍ മാഷിനു നന്ദി.കവിത അനുഭവ വേദ്യം ആയതില്‍ ഞാന്‍ ക്ര്താറ്ഥനാണ്.കവിത അച്ചടിച്ചു വന്നത് എന്റെ മനസ്സില്‍ ആണ്‍!!;)
മനുവേട്ടാ.... കണ്ണ് അടച്ചോ ഇപ്പോള്‍?;)
വിശാഖ് ശങ്കറ് മാഷേ..അതാണ്‍ പോയിന്റ്..;)
എല്ലാറ്ക്കും നന്ദി.

Kuzhur Wilson said...

തീര്‍ച്ചയായും ഞാന്‍ ഇവിടെ വരാന്‍ വൈകി. പെരിങ്ങോടനാ വഴി പറഞ്ഞതു. മോശമാകുമോ ?

Anonymous said...

പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോ“എടോ തനിക്ക് ....ന്റ്റെ കത്ത് പോണ്ടിച്ചേരീന്ന്. നമ്മക്കൊക്കെക്കൂടി ഉള്ളതാവും“ ന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് എല്ലാരടേം മുന്‍പിന്ന് എനിക്ക് കിട്ടേണ്ടീരുന്ന ആദ്യപ്രേമലേഖനം ഉറക്കെ വായിച്ച് എന്‍റെ പ്രേമസാദ്ധ്യതകളെ നിഷ്കരുണം വധിച്ച സുഹ്രുത്തിനെ ഓര്‍മ്മ്മ വന്നു.(ഉവ്വെടാ ദില്‍ബൂട്ടാ എനിക്കും ഒരു മരമണ്ടന്‍ പ്രേമലേഖനം അയച്ചു. സത്യം)
“എനിക്കു പ്രേമിക്കാമായിരുന്ന” എന്നതിനു പകരം “എന്ന്നെ പ്രേമിച്ചേക്കാവുന്ന” എന്ന സാദ്ധ്യതയായിരുന്നു കൂടുതല്‍ ചേര്‍ച്ച.

Pramod.KM said...

എന്റെ സ്ക്രാപ്ബുക്ക് ധന്യമാക്കിയതിന്‍ കുഴൂര്‍ മാഷിന്‍ നന്ദി.;)
അചിന്ത്യക്ക് നന്ദി.അഭിപ്രായത്തിനും അനുഭവത്തിന്റെ പങ്കുവെക്കലിനും.’പ്രേമലേഖന’ത്തിലൂടെയും പൂവിലൂടെയും,നാണത്തില്‍ പൊതിഞ്ഞ ചിരിയിലൂടെയും ഒക്കെ പെണ്ണ് പ്രേമം അറിയിച്ചത് ,തിരിച്ചറിയുകയൊ അല്ല തിരിച്ചു കൊടുക്കുകയൊ ചെയ്യാത്ത ഒരു കുന്തമാണ്‍ കഥാനായകനെന്നതിനാല്‍ “എനിക്കു പ്രേമിക്കാമായിരുന്ന” എന്ന എന്റെ പ്രയോഗം തന്നെയാവില്ലേ “എന്ന്നെ പ്രേമിച്ചേക്കാവുന്ന” എന്ന താങ്കളുടെ നിറ്ദ്ദേശത്തെക്കാള്‍ ചേറ്ച്ച, അചിന്ത്യേ..?

റീനി said...

പ്രമോദ്‌, കവിത നന്നായിരിക്കുന്നു. 'അപേക്ഷ' എന്ന കവിത വളരെ ഇഷ്ടപ്പെട്ടു.

Anonymous said...

ആണോ പ്രമോദ്?നിലവിളക്ക് കൊളുത്തി വെച്ച് സ്വീകരിച്ചില്ല്യെങ്കിലും വാതില്‍ കൊട്ടിയടക്കാണ്ടിരുന്നാല്‍ ഈ പൂവും ചിരീം നാണോം ഒക്കെ കുറേക്കാലത്തേക്കെങ്കിലും അവടെത്തന്നെ ണ്ടായേനേ.
നേരെ മറിച്ച് നമ്മക്കെങ്ങാനും ഒരുത്തീനെ (ഒരുത്തനെ) പ്രേമിക്കണം ന്ന് തോന്ന്യാ “എന്‍റ്റ്റെ പാട്ടുകളില്‍ പൂക്കുന്നവളേ എന്നെ ചൂഴ്ന്നു നില്‍ക്കുന്ന ഈ രാത്രിയില്‍ നിന്നും നിന്‍റെ ഓര്‍മ്മകള്‍ ഉണരുന്നു” എന്ന് നെരൂദപ്പെടുക തന്നെ ഒടുക്കം.(but it sure is worth the pain I must tell you).നമ്മളെ പ്രേമിച്ചൂച്ചാല്‍ അത്ര തന്ന്യെ അതിനര്‍ത്ഥള്ളൂ.നമ്മക്ക് പ്രേമിക്കാന്‍ ഒരു അവസരത്തിന് നമ്മളെ പ്രേമിക്കണം ന്നില്ല്യാ. ഇയ്യോ ഈ കുട്ടിക്കെത്ര വയസ്സാ! ഭഗവാനേ...നെരൂദടെ എല്ല്ലാ കവിതകളും ഉള്‍ക്കൊള്ളാന്‍ പപ്പേട്റ്റന്‍റേം ശാരദച്ചേച്ചിടേം മോന് പ്രായാവുമ്പൊ അവനു് നീ താങ്ങാവണേ.“പുഴ തന്‍റെ നിരന്തരവിലാപം കടലിനോട് ശ്രുതി ചേര്‍ക്കവേ” അവന്‍റെ മനസ്സ് തളരാണ്ടെ നോക്കണേ.
സ്നേഹം

Unknown said...

അചിന്ത്യാമ്മേ,
ഈ പ്രേമം, പ്രണയം തുടങ്ങിയ ചീത്ത സാധനങ്ങള്‍ക്കിടയിലേയ്ക്ക് എന്നെ പോലത്തെ കുട്ടികളെ വിളിച്ച് വരുത്തരുത് എന്നറിയില്ലെ. ഞാന്‍ കേട് വന്ന് പോകും. :-)

Pramod.KM said...

“ഇയ്യോ ഈ കുട്ടിക്കെത്ര വയസ്സാ! ഭഗവാനേ...നെരൂദടെ എല്ല്ലാ കവിതകളും ഉള്‍ക്കൊള്ളാന്‍ പപ്പേട്റ്റന്‍റേം ശാരദച്ചേച്ചിടേം മോന് പ്രായാവുമ്പൊ അവനു് നീ താങ്ങാവണേ.“പുഴ തന്‍റെ നിരന്തരവിലാപം കടലിനോട് ശ്രുതി ചേര്‍ക്കവേ” അവന്‍റെ മനസ്സ് തളരാണ്ടെ നോക്കണേ“.അചിന്ത്യ ചേച്ചിയുടെ പ്രാറ്ഥന ഫലിക്കാതിരിക്കില്ലല്ലോ അല്ലേ?;)
ദില്‍ബാസുരാ‍ാ..ഇനി കേടുവരാന്‍ ഏത് സ്ഥലമാണ്‍ ബാക്കി.ഹഹ;)

രാജേഷ് ആർ. വർമ്മ said...

കുന്തമേ,

എന്റെ കയ്യില്‍ ഒരു പട്ടില്ലാഞ്ഞതു നന്നായി. അല്ലായിരുന്നെങ്കില്‍ അന്ത നെരൂര്‍ദപ്പെടലിനു കൊടുത്തുപോയേനേ. കവിത വായിച്ചപ്പോള്‍ രക്തസാക്ഷികള്‍ സ്വയംഭോഗം ചെയ്യാറില്ലായിരുന്നു എന്നു വാദിച്ച ഒരു പഴയ സുഹൃത്തിനെ ഓര്‍ത്തുപോയി.

Unknown said...

കവിത ആദ്യമേ വായിച്ചിരിന്നു,
രാജേഷ് ആര്‍ വര്‍മ്മയുടെ കമന്‍റ് കണ്ട് നിര്‍ത്താതെ ചിരിച്ചു കൊണ്ടിരിക്കുന്നു.

Pramod.KM said...

രാജേഷ് വറ്മ്മച്ചേട്ടാ..പട്ടില്ലെങ്കിലും ആ കയ്യിലുള്ള ചെരുപ്പെങ്കിലും തന്നു കൂടെ?;)പിന്നെ
രാജു ഇരിങ്ങല്‍ മാഷിനെ നിറ്ത്താതെ ചിരിപ്പിച്ചതിന് ഒരുപാട് നന്ദി.;);)
രണ്ടു പേറ്ക്കും നന്ദി കവിത വായിച്ചതിന്.
പറ്റാതെ പോയ കട്ട്.അല്ല,കിട്ടാതെ പോയ പട്ട്!!

Unknown said...

രാജേഷേട്ടാ,
ഹ ഹ ഹ.. കലക്കന്‍ കമന്റ്. :‌-)

തറവാടി said...

പ്രമോദേ കവിത നന്നായിട്ടുണ്ട് :)

Pramod.KM said...

ദില്‍ബാസുരാ..കമന്റുന്നുണ്ടെങ്കില്‍ ഇങ്ങനെ കമന്റണമെടാ...ഹഹഹ.
തറവാടിയേട്ടാ..ആദ്യം ഒരു സലാം.പിന്നെ ഒരു നന്ദി.;)

Unknown said...

ആരും വഴി പറഞ്ഞു തന്നില്ല, എന്നിട്ടും എത്തിപ്പെട്ടു, ഇവിടെ. കവിത നന്നായി. പക്ഷേ പ്രാസശ്രമങ്ങള്‍ കൃത്രിമത്തം ഉണ്ട് എന്നൊരു തോന്നലും തന്നു. വെറും നാലുപേരില്‍ കണക്കൊതുങ്ങിയതില്‍ സഹതാപം രേഖപ്പെടുത്തിക്കോട്ടേ പ്രമോദേ? അതോ കണക്കില്‍ പെടുത്താത്തവര്‍ ഇനിയുമുണ്ടോ?

Pramod.KM said...

അനിയന്‍ ചേട്ടാ..;)
വഴി തെറ്റാതെ ഇവിടെ വന്നതിന്‍ നന്ദി.പ്രാസം ഭംഗി കൂട്ടി എന്ന് എനിക്കും,കുറച്ചു എന്ന് താങ്കള്‍ക്കും തോന്നി.
വയസ്സ് 25 എനിക്ക്.
ഇനിയും വൈകിയിട്ടില്ലല്ലോ...;)
നോക്കട്ടെ.അതു കൊണ്ട് സഹതപിക്കാന്‍ ആയിട്ടില്ല.ഹഹ.

നജൂസ്‌ said...

ഈ കവിത ഞാന്‍ കണ്ടിരുന്നില്ല. ഇവിടെയും, ഹരിതകത്തിലും. ഈ ആഴ്ച്ചത്തെ മാധ്യമം വീക്കിലിയില്‍ കവിത കണ്ടപ്പൊ ഒന്ന്‌ വെറുതെ തപ്പിയതാ...

കവിതയെ പറ്റി ഇനി ഞാനായിട്ടൊന്നും പറയണൈല്ല... :)

നജൂസ്‌ said...
This comment has been removed by the author.