Tuesday, April 24, 2007

ഫ്രഞ്ച് വിപ്ലവം

ഉമ്മ തരുന്നത്
അമ്മയോ അച്ഛനോ എന്ന്
കണ്ണടച്ച് പറഞ്ഞിരുന്നത്.
കൊച്ചായിരിക്കുമ്പോള്‍
അച്ഛനോളം വലുതാകേണ്ടത്.
കരിപുരണ്ട മോഹങ്ങള്‍
കടലെടുത്തത്.

പത്താംക്ലാസിനു ശേഷം
പാത്തുമ്മയുടെ മൂഡൌട്ട് പോലെ
മാസത്തിലൊരിക്കല് എന്ന തോതില്‍
മുളക്കാന്‍ തുടങ്ങിയത്.

വോട്ടവകാശം ലഭിച്ചതിനുശേഷം,
വെറുതേ ചൊല്ലുന്ന പ്രതിജ്ഞയില്‍ നിന്നും
വേറിട്ടു നില്ക്കുന്ന
'ഭാരതം എന്റെ നാടാണ് 'എന്ന
ഒരേയൊരു
ആത്മാര്‍ത്ഥത പോലെ

മുഖത്ത്
തെളിഞ്ഞു നിന്നത്.

കവിക്കും കാമുകനും
വിപ്ലവകാരിക്കും
തടവാതിരിക്കാന്‍
കഴിയാത്തത്.

സൌത്ത് കൊറിയ.
ഡിസമ്പര്‍ രാത്രി
ക്രിസ്മസ് പാര്‍ട്ടി.
മിസ്സ്.ലീ.
കിസ്സ്...
ഹാച്ഛീ..

തുമ്മല്‍രഹിതമായ
ഒരു ഫ്രഞ്ചു വിപ്ലവത്തിന്റെ
അനന്ത സാദ്ധ്യതകളോര്‍ത്ത്
ഉപാധികളോടെ
അതിരാവിലെ
കണ്ണാടിക്കുമുമ്പില്‍ നിന്ന്
വിട്ടു വീഴ്ച്ച ചെയ്യേണ്ടി വന്നു.

15 comments:

Pramod.KM said...

'ഭാരതം എന്റെ നാടാണ് '
എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ്.

വേണു venu said...

വിപ്ലവം എന്ന സ്വപ്നം.
കോമ്രേഡ് എന്ന മാസിക.
അവിടെ ഭാരതം എന്ന നാടൊന്നുമല്ല.:)

Pramod.KM said...

അത് പപ്പേട്ടന്റെ കാലത്തല്ലേ വേണുവേട്ടാ..;)

-B- said...

രസമായിട്ടുണ്ട്.

മിസ്സ് ലീ ഇനിയും മിസ്സാവണ്ട. ഡെയ്‌ലി രാവിലെ പണിയെടുത്തോ.. :)

qw_er_ty

ഗുപ്തന്‍ said...

പ്രത്യേകിച്ചും മീശയുള്ള ഫ്രെഞ്ച് വിപ്ലവം കൊറിയന്‍ പെണ്ണൂങ്ങള്‍ക്ക് തുമ്മലുണ്ടാക്കും.. ഹ ഹ ഹ

ആത്മകവിതകള്‍ അങ്ങനെ പോവുകയാണ്.. എവിടെചെന്നു നില്‍ക്കുമോ ഈശ്വരാ‍ാ‍ാ

Unknown said...

തുമ്മല് രഹിതമായ
ഒരു ഫ്രഞ്ചു വിപ്ലവത്തിന്റെ
അനന്ത സാദ്ധ്യതകളോറ്ത്ത്


ഹ ഹ ഹ.. അടിപൊളി!

ചിദംബരി said...

പ്രമൊദ്,
കൊള്ളാം,ഈ മീശക്കവിത.

Pramod.KM said...

ബിരിയാണിക്കുട്ടീ..ഉപദേശത്തിനു നന്ദി;);)
മനുവേട്ടാ..അതിനെക്കുറിച്ച് താങ്കള്‍ ബേജാറാവണ്ടാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ...ഹഹഹ
ദില്‍ബാസുരാ...ഹിഹി.

Pramod.KM said...

ചിദംബരിചേച്ചീ..നന്ദി.

RR said...

അതു ശരി. ഇതിനു പിന്നില്‍ ഇങ്ങനെയും ചിലതു മനസ്സിലുണ്ടല്ലേ? നടക്കട്ടെ....

എന്നാ വിസ അയച്ചു തരുന്നത്‌? ;)

വിശാഖ് ശങ്കര്‍ said...

എന്റെ പ്രമോദേ,
വിപ്ലവത്തിനു വേണ്ടി നമ്മള്‍ സഖാക്കള്‍ മീശ എന്തിന് മുഖം തന്നെ ത്യജിക്കില്ലെ..!

റിസള്‍റ്റ് അറിയിക്കണേടേ...

ശുഭവിപ്ലവം.

Pramod.KM said...

വെറുതെ'RR'എന്നു പറ്ഞ്ഞാല്‍ വിസ അയക്കുന്നതെങ്ങനെ?പാസ്പോറ്ട്ടിലെ പേരു പറ!;)
വിശാഖ് മാഷെ,ശരിയാ ,ജീവന്‍ പോലും ത്യജിക്കണ്ടെ.
റിസള്‍ട് ഒക്കെ മുറക്ക് അറിയിക്കാം;)

Aisibi said...

ഇതു പോലെ എഴുതാന്‍ അറിയില്ല. സത്യം പറഞ്ഞാല്‍ ഒന്നും മനസ്സിലായുമില്ല. ഇപ്പൊഴും ഭ്രമിച്ചു നില്‍ക്കുകയാ‍ണ്... എങ്ങിനെയാ ഇങ്ങനെ എഴുതുന്നത്?

കണ്ണൂസ്‌ said...

തുമ്മി അലമ്പാവാതിരിക്കാനല്ലേ ഗില്ലറ്റിന്‍ ഏര്‍പ്പാടാക്കിയത്‌? :-)

സോഷ്യലിസത്തിന്റെ മാനവിക മുഖം എന്ന് സംഭവം പ്രേഗ്‌ വസന്തത്തിലൂടെ ആദ്യം അവതരിപ്പിച്ച ഡൂപ്ചെക്‌, റഷ്യന്‍ പട്ടാളം പ്രേഗിലെത്തിയപ്പോള്‍ പേടിച്ച്‌ ഉമ്മറപ്പടിയില്‍ അപ്പിയിട്ടുവത്രേ.

തുമ്മലും, അപ്പിയും ഒക്കെയാണ്‌ എല്ലാ വിപ്ലവത്തിന്റേയും ബാക്കിപത്രങ്ങള്‍. :-)

ജ്യോനവന്‍ said...

ഹഹഹ :)
ഇതു കണ്ടേ
പണ്ടേ കരിപുരണ്ട 'ഫ്രഞ്ചുവിപ്ലവം' വടിച്ചുകളഞ്ഞതാണ്..ല്ലേ?
മനോഹരം.
നന്ദി
:)