Sunday, May 13, 2007

ശാന്തി

ഉദയംകോട്ടത്തെ അശാന്തി.

പൈതൃകമായി ഏക്കം*.
ഭാര്യ,മകള്‍,മകന്‍
മാല പണയം
വേളിക്ക് മുടക്കം
ജോലിക്കായ് കറക്കം.

മുപ്പത്താറു വര്‍ഷമായി
രാവിലെയും വൈകീട്ടും
മുടങ്ങാതെ
വെള്ളമൊഴിക്കുന്നു.
ഒരു
മുള പോലും
കാണുന്നില്ലല്ലോ
ഭഗവാനേ!
----------------
*:വലിവ്
സമര്‍പ്പണം:സഹപാഠിയായിരുന്ന ശാന്തിക്കാരന്റെ മകന്.
-----------------------
(2001)

40 comments:

Pramod.KM said...

ഒരു മുളപോലും കാണുന്നില്ലല്ലോ ഭഗവാനേ..

റീനി said...

പ്രമോദേ, തേങ്ങ കയ്യില്‍ ഇല്ലാത്തതുകൊണ്ട്‌ പമ്പ്‌കിന്‍ (മത്തങ്ങ) ഉടക്കുന്നു.

Pramod.KM said...

തേങ്ങ ഉടച്ചാലും പൂജ കഴിച്ചാലും അഭിഷേകം നടത്തിയാലും,ഫലം വ്യറ്ഥമെന്ന് ശാന്തിക്കാരന്‍.!

indiaheritage said...

പ്രമോദ്‌ ,
വളരെ ലളിതമായി പരഞ്ഞിരിക്കുന്നു.ഇഷ്ടപ്പെട്ടു.
പൂജയും വഴിപാടും ഒക്കെ കഴിക്കുന്നത്‌ ഇപ്പ്പ്പോള്‍ വല്ലതും തടയാനാണ്‌. അല്ലാതെ ഭക്തി കൊണ്ടല്ല.
ശത്രുവിനെ സംഹരിക്കാന്‍ വരെ ക്വൊടേഷന്‍ പൂജ അല്ലേ.
മുള നോക്കി ഇരുന്നാല്‍ ---

വല്യമ്മായി said...

പ്രാര്‍‌ത്ഥനയും അര്‍പ്പണവും കൊടുക്കല്‍ വാങ്ങലുകളായി ചുരുങ്ങുന്നു സാധാരണക്കാരന്.
നന്നായി ഈ കവിത,പതിവ് പ്രമോദിയന്‍ താളത്തോടെ.

G.manu said...

pramod..... telle me the majic..... wonderfull...

Pramod.KM said...

റീനിചേച്ചി,പണിക്കറ് മാഷ്,വല്യമ്മായി,മനുവേട്ടന്‍,നന്ദി;)
ശരിയാണ്‍ പണിക്കറ് മാഷേ,മുള നോക്കിയിരുന്നാല്‍ അവനവനു തന്നെ വേരുമുളക്കുകയേ ഉള്ളൂ..ഇതൊന്നും അറിയാത്ത കുറച്ചു ജന്മങ്ങള്‍ ഇപ്പോളും ബാക്കിനില്‍ക്കുന്നു.

തറവാടി said...

:)

ലാപുട said...

നന്നായി...:)
ഉര്‍വ്വരമായ വിശ്വാസങ്ങള്‍ നമുക്കത്രയധികമൊന്നും ഇല്ല അല്ലേ?

വേണു venu said...

പ്രമോദേ, മുട്ടു ശാന്തിയില്‍ മുളയക്കാതെ പോകുന്ന സത്യം. കവിത വിരല്‍ ചൂണ്ടുന്നതു നോക്കി രസിച്ചു.:)
ഓ.ടോ. ഇന്നു് ചെല സ്ഥലങ്ങളിലൊക്കെ മുട്ടു ശാന്തി കിട്ടിയാല്‍ ലോട്ടറി അടിക്കുന്നതിനു് സമമാ.
ശാന്തിക്കാരന്‍റെ മകന്‍‍ ഇപ്പോള്‍‍ രക്ഷപ്പെട്ടു കാണണം.

കുതിരവട്ടന്‍ | kuthiravattan said...

സഹപാഠിയുടെ അച്ഛന്‍ പൂജ ചെയ്തിരുന്നത് പുണ്യം കിട്ടാനാണോ അതോ കാശു കിട്ടാനാണോ?

ക്ഷേത്രത്തിലെ പൂജാരി പൂജ ചെയ്യുന്നത് പൂജാരിക്കു പുണ്യം കിട്ടാനാണോ?

എല്ലാം ഒരു ജോലിയല്ലേ പ്രമോദേ, അദ്ദേഹവും ഒരു തൊഴിലാളി. ;-)

തേങ്ങ ഉടക്കുന്നതും പൂജ കഴിക്കുന്നതും മറ്റാര്‍ക്കോ വേണ്ടി, മറ്റാരുടേയോ തേങ്ങ. അപ്പോ പൂജാരിക്കെങ്ങനെയാ ഫലം കിട്ടുന്നത് ;-)

Pramod.KM said...

തറവാടിയേട്ടന്‍,ലാപുട,വേണുവേട്ടന്‍,കുതിരവട്ടേട്ടന്‍,നന്ദി.;)
വേണുവേട്ടന്‍ പറഞ്ഞത് ശരി.കുതിരവട്ടേട്ടന്‍ പറഞ്ഞതും ശരി:).
കാര്യം എന്തായാലും,തേങ്ങ ആരുടേതായാലും ചെയ്യുന്ന പൂജക്ക് ഒരു ഫലം ശാന്തിക്കാരന്‍ ഇച്ഛിച്ചിട്ടുണ്ട് എന്നതാണ്‍ നേര്‍.അതിലെന്താണ്‍ യുക്തി എന്നൊന്നും ദാരിദ്ര്യം അയാളെ കൊണ്ട് ചിന്തിപ്പിച്ചിട്ടുണ്ടാവില്ല.
ഓ.ടോ:യഥാറ്ഥ സംഭവം: എന്റെ വലിയച്ഛന്‍ വാഴയ്ക്ക് വെള്ളം നനയ്ക്കുമ്പോള്‍ മേല്‍ പറഞ്ഞ ശാന്തിക്കാരന്‍ അവിടെ വന്ന് ഇരുന്നു.ഫലിതമായി വലിയച്ഛന്‍ ചോദിച്ചു;“നമ്പൂരീ ,കൊറെ കൊല്ലമായില്ലെ നിങ്ങള്‍ വെള്ളം കോരുന്നു.ഇതിനിടെ എന്റെ വാഴ എത്ര മുളച്ചു,കുല എത്ര വിറ്റു!“.അന്നത്തെ അത്താഴ പൂജക്ക് നമ്പൂരി കോവിലിനകത്തു വെച്ച് ചിന്തിച്ചത് എന്താവാം?

വക്കാരിമഷ്‌ടാ said...

ഇത്രേം നല്ല മനുഷ്യരുള്ള കുടുംബത്തില്‍ എന്റെ മോന്റെ കൂട്ടുകാരനായ ലെവന്‍ മാത്രമെന്തേ ഇങ്ങിനെയായതെന്നാവാന്‍ വഴിയില്ലായിരിക്കുമല്ലേ :)

(പ്രമോദേ, മാപ്പ്, മാപ്പ്... വേണ്ടാ വേണ്ടാ എന്ന് എത്ര പറഞ്ഞാലും വിശാലന്റെ യോഹന്നാന്‍ ചേട്ടനെപ്പോലെ ചില സമയത്ത് കണ്ട്രോള് കിട്ടില്ല) :)

Aardran said...

കവിത
നന്നായിട്ടുണ്ട്

ഞാനീലോകത്ത് പുതിയ ആളാണ്
ഒന്നു വന്നു നോക്കെഡോ

വേണു venu said...

അന്നത്തെ അത്താഴ പൂജക്ക് നമ്പൂരി കോവിലിനകത്തു വെച്ച് ചിന്തിച്ചത് എന്താവാം?
പ്രമോദേ...ഇങ്ങനെ ചിന്തിക്കും....നിനക്കു് ഞാനെഴുതി തന്ന രക്ഷയും മന്ത്ര തന്ത്ര സുരക്ഷയും മതി. എനിക്കു നിന്നെ മനസ്സിലാക്കാനും നിനക്കു് എന്നേയും.?

ബിന്ദു said...

ഞാന്‍ ചെയ്യുന്ന ജോലിയേക്കാള്‍ എനിക്കു ശമ്പളം കിട്ടുന്നുണ്ടെനു ചിന്തിക്കുന്ന ജോലിക്കാരന്‍ ഭാഗ്യവാന്‍ അല്ലേ? ഇന്നല്ലെങ്കില്‍ നാളെ... :)

കുതിരവട്ടന്‍ | kuthiravattan said...

“കാര്യം എന്തായാലും,തേങ്ങ ആരുടേതായാലും ചെയ്യുന്ന പൂജക്ക് ഒരു ഫലം ശാന്തിക്കാരന്‍ ഇച്ഛിച്ചിട്ടുണ്ട് എന്നതാണ്‍ നേര്‍.“
തെറ്റാണ് പ്രമോദേ.

ഓടോ:
“നമ്പൂരീ ,കൊറെ കൊല്ലമായില്ലെ നിങ്ങള്‍ വെള്ളം കോരുന്നു.ഇതിനിടെ എന്റെ വാഴ എത്ര മുളച്ചു,കുല എത്ര വിറ്റു!“
എല്ലാം ആപേക്ഷികം. ഇതേ ചോദ്യം ധാരാളം കാശു സമ്പാദിക്കുന്ന ഒരു മനുഷ്യദൈവത്തിന് വലിയച്ഛനോടും ചോദിക്കാമല്ലോ?

ഇതേ ചോദ്യം പ്രമോദിന്റെ വലിയച്ചനോട് വലിയ സമ്പാദ്യമൊന്നുമില്ലാത്ത ഒരു തൂമ്പാപണിക്കാരനോട് ചോദിക്കാന്‍ പറയൂ :-) “താന്‍ പത്തിരുപതു കൊല്ലമായല്ലോ ഈ കിളക്കല്‍ തുടങ്ങിയിട്ട്, എന്നിട്ടു താന്‍ എന്തു നേടി എന്ന്” ;-)

vishak sankar said...

പ്രമോദേ,
കവിതകളുടെ കൊയ്ത്തുകാലമാണല്ലൊ ഇവിടെ..!ഇതൊക്കെ പണ്ടു വിതച്ചതാണോ?
എന്തായാലും ‘ബാര്‍ബര്‍ കണ്ണേട്ട’നെ കടന്ന് നീ പോകുന്നതുകാണാന്‍ ഞാന്‍ (അ)ക്ഷമയോടെ കാത്തിരിക്കുന്നു.ഭാവുകങ്ങള്‍..

SAJAN | സാജന്‍ said...

പ്രമോദേ, പലപ്പോഴും ചില നല്ല പോസ്റ്റുകളെങ്കിലും കാണാതെ പോകുന്നുണ്ട്!
നല്ല കവിതയാരുന്നു.. നിന്റെ കവിതയെന്താടാ വായിക്കാന്‍ ഒരു സുഖം!

Pramod.KM said...

ഹഹ.വക്കാരി ചേട്ടാ..അതും നേര്‍ തന്നെ!:).
ആറ്ദ്രന്‍ ചേട്ടാ,നന്ദി,നോക്കാം തീറ്ച്ചയായും.വേണുവേട്ടാ..അങ്ങനെ തന്നെ ആയിരിക്കും അല്ലേ?;)ബിന്ദുവേച്ചീ,ഉം.ഉം.ആപ്പറഞ്ഞത് നേരാണ്‍.മനുഷ്യന്റെ ആവശ്യങ്ങള്‍ക്ക് അറുതിയില്ല:)
കുതിരവട്ടന്‍ ചേട്ടാ,വല്യച്ഛന്റ്റെ ചോദ്യം തന്നെ ആണ്‍ തെറ്റ്.തമാശ രൂപത്തില്‍ ഒരു സഹതാപം പ്രകടിപ്പിച്ചതാവാനും വഴിയില്ലെ?അവറ് സുഹൃത്തുക്കളുമായിരുന്നു.അമ്പലത്തോടുള്ള എതിറ്പ്പും മനസ്സിലുണ്ടായിരുന്നിരിക്കണം വലിയച്ഛന്റെ.നന്ദി:)
വിശാഖ് ശങ്കറ് മാഷേ..ക്ഷണം മുതല്‍ ഇങ്ങോട്ടുള്ള കവിതകള്‍ മിക്കവാറും ഇപ്പൊള്‍ വിതച്ചതു തന്നെ.:)നന്ദി.സാജന്‍ ചേട്ടാ..നന്ദിയുണ്ട്.
qw_er_ty

Inji Pennu said...

ഇത് കവിത്യാണൊ? ;)

കാലാകാലങ്ങളായി
പാര്‍ട്ടിയെ സേവിക്കുന്നു
ചുവന്ന കൊടി മുഷ്ടി ചുരുട്ടി
ആകാശത്തിലേക്ക്

ഭാര്യയും മക്കളും ദിവസേന
പ്രാര്‍ത്ഥിക്കുന്നു
ശത്രുസംഹാര പൂജ
ദേവന്‍ പോലും മടുത്തു

എന്നിട്ടും ഈയിലക്ഷനും
സീറ്റ് തരുന്നില്ലല്ലൊ പാര്‍ട്ടി
എന്റെ ഭഗവാനേ!

(ഐശാക്ക് വേണ്ടി)

Sul | സുല്‍ said...

നന്നായിരിക്കുന്നു പ്രമോദ്
-സുല്‍

Pramod.KM said...

ഇഞ്ചി ചേച്ചി,,വേണ്ട വേണ്ട ..വേലി കെട്ടി പറ്റിയ അബദ്ധം ഇനിയും മറന്നിട്ടില്ലല്ലോ!:)
സുല്‍ചേട്ടാ നന്ദി.:)

Anonymous said...

ഇത്രയും പ്രബുദ്ധരോ നിന്റെ നാട്ടുകാര്‍? ;)

എന്റെ നാട്ടുകാര്‍ അമ്പലത്തില്‍ പോയി പോയി പൂജാരി പുതിയ ബസ്സ് വാങ്ങി,ഇപ്പോ നീലേശ്വരം-കാഞ്ഞിരപ്പൊയില്‍ റൂട്ടില്‍ ഓടുന്നു.പേര് ‘തത്വമസി‘.

ലാപുട said...

തുളസീ, കണ്ണൂര്‍ ജില്ലേലെ ലീഡിംഗ് ആള്‍ദൈവങ്ങളിലൊരാളായ കടൂര്‍ സ്വാമി നമ്മളെ പ്രമോദിന്റെ നാട്ടിലാന്നേ..( ഇപ്പോ പിടികിട്ട്യാ പൂജാരിക്ക് കളക്ഷനില്ലാത്തേന്റെ ഗുട്ടന്‍സ്?)

തത്വമസി-ബസ്സിന് പറ്റിയ പേര്..:)

പ്രമോദേ നീ ഓഫടിച്ചവരെ തല്ലാറുണ്ടോ? :)

പൊന്നപ്പന്‍ - the Alien said...

ഓഫിനോഫ്:

ഓഫടിച്ചവരെ അവന്‍ തല്ലാറുണ്ടായിരുന്നെങ്കില്‍ ആത്മഹത്യ ചെയ്യാന്‍ മുട്ടി നടക്കണവര്‍ക്ക് പുതിയൊരു വഴി കൂടി കിട്ടിയേനേ.. തനിയേതല്ലിച്ചാവല്‍. (പാറ്റപാന്റിട്ടത് : ലേറ്റ് പ്രമോദ്).

ബസ്സിന്റെ കഥ പറഞ്ഞപ്പോഴാ.. എന്റെ നാട്ടിലൊരു ആസ്ഥാന പിച്ചക്കാരനുണ്ട് - "സഹോദരന്‍‌". പുള്ളിക്കു വെറും ഒരു ബസ്സും മൂന്നേ മൂന്നു ഓട്ടോയുമേ ഉള്ളൂ.. ബസ്സ് മുതലാളിയെന്ന സ്റ്റാറ്റസ്സ് കീപ്പ് ചെയ്യാന്‍ ഇപ്പോ മൂകാംബികയ്ക്കു പോകാന്‍ വേണ്ടി മാത്രമേ പുള്ളി പിച്ചയെടുക്കാറുള്ളൂ.. (പണ്ട് വിശപ്പു മാറ്റാനായിരുന്നു.) തമാശയെന്താന്നു വച്ചാല്‍ പുള്ളിയുടെ റൂട്ടു തന്നെയാ പുള്ളിയുടെ ബസ്സിന്റേം റൂട്ട്. ആളഭിമാനിയാ.. സ്വന്തം ബസ്സില്‍ തെണ്ടില്ല.

ദേവന്‍ said...

തുളസിയേ, അങ്ങോരു വിഗ്രഹത്തില്‍ നോക്കി “തത്വമസി” എന്നു പറഞ്ഞിട്ടാണു കാശെടുത്താല്‍ (എടുത്തെന്നല്ല) തെറ്റു പറയാന്‍ പറ്റില്ല.

ഒടനേ തന്നെ ഹനുമാന്‍ ജിംനേഷ്യവും ശ്രീക്രിഷ്ണാ ടെക്സ്റ്റൈത്സ് (ഉടുതുണികളുടെ നിലയ്ക്കാത്ത പ്രവാഹം! എന്ന് പരസ്യം)സരസ്വതീ പ്രൈമറി സ്കൂള്‍, ലക്ഷ്മീ ഫൈനാന്‍സിയേര്‍സ് ഒക്കെ പ്രതീക്ഷിക്കാമോ?

അസിധാരാവ്രതം (ക്രെഡിറ്റ് ഉമേഷു ഗുരുക്കള്‍ക്ക്)പിന്നെയും ധീം തരികിടതോം? പ്രമോദ് വളര്‍ത്തുന്ന മേനകയെ “ഡീ എരണം കെട്ട നശൂലമേ, നിന്നെ കുരു കൊണ്ട്‌ പോട്ട്‌" എന്ന് ശപിച്ച്‌ ഞാന്‍ എന്റെ മകണ്ഡലുവും ദോഗയണ്ഡും എടുത്ത്‌ ദാണ്ടെ പോന്ന്.

Pramod.KM said...

തുളസി ഭായ്.കടൂരില്‍ പ്രബുദ്ധരായ ആള്‍ക്കാരുണ്ടായിരുന്നു.ഓരോരുത്തറ് ഓരോ വഴിക്കായി.ഒരുത്തന്‍ ഇവിടെ കൊറിയയിലും എത്തി.ഹഹ.:)തത്വമസി!(ഞാന്‍ തന്നെ)!!.
ലാപുടാജീ..ഹഹ.കടൂറ്സാമിയുടെ ബസ്സ് മൂകാമ്പിക യാത്രയില്‍(പൊന്നപ്പന്‍ അണ്ണന്റെ ‘സഹോദരന്റെ’ബസ് ആണെന്ന് തോന്നുന്നു) അപകടത്തില്‍ പെട്ട് 3 പേര്‍(പുള്ളിയുടെ ചെറിയ മകള്‍ ഉള്‍പ്പെടെ)മരിച്ചതിനു ശേഷം സാമിക്ക് ഡിമാന്റ് കുറവാണ്‍.ആള്‍ദൈവത്തിന്റെ കയ്യും കാലും അപകടത്തില്‍ ഒടിഞ്ഞു.:)അതിനു ശേഷം ഉദയം കോട്ടത്തില്‍ ഭക്തജനങ്ങള്‍ കൂടി.അധികം വൈകാതെ നമ്പൂരി ബസ് വാങ്ങുമെന്ന് തോന്നുന്നു.:)
ഹഹ,പാറ്റ പേന്റിട്ടത്:)പൊന്നപ്പണ്ണാ കോമ്പ്രമൈസ്.
ദേവേട്ടാ,,ഹഹ.ഉടുതുണികളുടെ നിലയ്ക്കാത്ത പ്രവാഹം!.മേനകയോടാണൊ കളി?ധീം തരികിട തോം:)

കുറുമാന്‍ said...

പ്രമോദേ, നന്നായിരിക്കുന്നു.

ഞാനറിയുന്ന ഒരുശാന്തിക്കാരന്‍ ഉണ്ടായിരുന്നൂ. ദേവസ്വം അമ്പലത്തില്‍ വഴിപാടുകള്‍ക്ക് ശീട്ടാക്കിയപ്പോഴും, ആ ശാന്തിയെ അറിയുന്ന ഭക്തര്‍ വഴിപാടിനു ശീട്ടെടുക്കുന്നതിനു പകരം ശാന്തിയെ തന്നെ ഏല്‍പ്പിച്ചു പോന്നു. ഇപ്പോഴും.

അദ്ദേഹം ഇടക്ക് പറയുവാറുണ്ട്, ദൈവമേ, ഇത്രയൊക്കെ മുടങ്ങാതെ ചെയ്തിട്ടും, എനിക്കില്ലെങ്കിലും എന്റെ വേളിക്കും, കുട്ടികള്‍ക്കും, ഓണത്തിനെങ്കിലും, എണ്ണ പുരളാത്ത ഒരു മല്ലുമുണ്ട് വാങ്ങാനുള്ള ഗതി നീയെന്തേ തരാത്തതു എന്ന്.

തമ്പിയളിയന്‍ said...

പരമശിവനും വരും കുറുമാന്‍-ജി ശനിദിശ!

പരമേശ്വരന്‍ കണ്ണൂരു പോയില്ലല്ലോ തേങ്ങാ ഉടക്കാന്‍:)

ഗന്ധര്‍വ്വന്‍ said...

കര്‍മ്മം ചെയ്യുക..
ഇഹലോകത്തെക്കുറിച്ച്‌ തികച്ചും അജ്ഞരായ നാം അയാളുടെ കഴകത്തെ അപഹസിക്കാനുള്ള ഔന്നത്യത്തിലെത്തിയൊ?.

പട്ടിണി കിടക്കുന്ന ശാന്തിക്കാരനെ ചൂണ്ടി കവിതയെഴുതാം ദൈവമെന്ന ബഹുഭൂരി പക്ഷത്തിന്റെ വിശാസത്തെ പരിഹസിക്കാം, അപഹസിക്കാം.

നീ ഇതൊന്നുമില്ലാതെ വാനോളമുയര്‍ന്നു നില്‍ക്കുന്നുവോ?. സ്വയം ചോദിക്കുക- ഉത്തരം കിട്ടും.

ഒല്ലൂക്കര വിഷ്ണു ക്ഷേത്രത്തിലെ കഴകം മാത്രമുപജീവനമുള്ള തിരുമേനി ചൊല്ലുന്ന വിഷ്ണുസഹ്സ്രനാമം കേട്ട്‌ പരമാനന്ദമടയുന്ന എനിക്ക്‌ ഇങ്ങിനേയെ പറയാനൊക്കു.

പ്രമോദിന്റെ കവിതയെഴുത്തിനുള്ള കഴിവിനെ ഞാനംഗീകരിക്കുന്നു.
വിഷയത്തെ നിരാകരിക്കുന്നു.

indiaheritage said...

പ്രമോദ്‌ എഴുതിയത്‌ " ഒരു മുള പോലും വരാത്തതില്‍ " വിഷമികുന്ന പൂജാരിയെ കുറിച്ചല്ലേ? അല്ലാതെ സ്വന്തം കര്‍മ്മത്തില്‍ ആനന്ദിക്കുന്ന പൂജാരിയെ കുറിച്ചല്ലല്ലൊ.

അടുക്കളയില്‍ സ്വന്തം ഭര്‍ത്താവിനും മക്കള്‍ക്കും വേണ്ടി ആഹാരം പാകം ചെയ്യുകയും അവര്‍ അതു കഴിക്കുന്നത്‌ ആനന്ദത്തോടുകൂടി ആസ്വദിക്കുകയും ചെയ്യുന്ന മനസ്ഥിതി ഒന്നും എല്ലാവര്‍ക്കും മനസില്ലാകുകയില്ല.

ചായക്കടയിലെ മുതലാളി ഉപഭോക്താവ്‌ കൂടൂതല്‍ ചോറു ചോദിക്കുമ്പോള്‍ മുഖം ചുളിക്കുന്നതു മാത്രമേ ചിലര്‍ക്കൊക്കെ മനസിലാകൂ.

Pramod.KM said...

കുറുമാന്‍ ചേട്ടാ..പലേടത്തും കാണും ഇത്തരം ആളുകളെ.അവശതകള്‍ കാരണം ദൈവത്തെ പഴിക്കുന്നവരെ.
തമ്പളിയന്‍ ചേട്ടാ..കണ്ണൂരില്‍ വന്നാല്‍ വിവരം അറിയും:)
ഗന്ധറ്വ്വന്‍ ചേട്ടാ..വികാരപരമായ അഭിപ്രായം അതിന്റെ ഗൌരവത്തില്‍ തന്നെ കാണുന്നു.അപഹസിച്ചതല്ല,തീറ്ച്ചയായും.ഒരു പരിഭവം ആണ്‍ ദൈവത്തോട് ശാന്തിക്കാരന്റെ.
പണിക്കറ് മാഷെ.പൂജാരിയുടെ വിഷമം തന്നെ ആണ്‍ വിഷയം.
എല്ലാവറ്ക്കും നന്ദി;)

ഏറനാടന്‍ said...

പ്രമോദേ മുളയുടെ ആയുസ്സാണത്രേ ആയുസ്സ്‌. ന്നാലും ഈറ്റയും നല്ലതാണ്‌.
മനുഷ്യായുസ്സ്‌ നീട്ടികിട്ടണമെങ്കില്‍ നല്ല തീറ്റ തന്നെ ശരണം (സമ്പുഷ്‌ടാഹാരം)

സാരംഗി said...

ഇത്‌ പഴയ ശാന്തിയല്ലേ?
പുതിയ ശാന്തിയ്ക്ക്‌ വേറെ ജോലിക്കൊന്നും പോകേണ്ട ആവശ്യമുണ്ടെന്നു തൊന്നുന്നില്ല പ്രമോദേ..

അപ്പോള്‍ അവസാനത്തെ വരികള്‍ ഇങ്ങനെ..

"മൂന്നുവര്‍ഷത്തെ വെള്ളംകോരല്‍..
മുളകള്‍ പതിനെട്ട്‌..
ഏക്കം മറന്നു..
ജീവിതത്തില്‍
പൂരത്തിന്റെ വെടിക്കെട്ട്‌.."

:)

എന്റെ കിറുക്കുകള്‍ ..! said...

ചെറിയ വരികളിലെ വലിയ കാര്യം..
നന്നായിരിക്കുന്നു.

ധ്വനി said...

കൊള്ളാട്ടോ...
ഇത്തിരി വരികളില്‍ ഒരുപാടുണ്ട്
ആഭിനന്ദനങ്ങള്‍!!

യാത്രാമൊഴി said...

വായുവും വെളിച്ചവും കടക്കാത്ത ഇരുട്ടറയില്‍ കിടപ്പ്‌.
തീയും പുകയും ആധിയും തീറ്റ.

എങ്ങനെ മുളക്കും?

പ്രമോദേ, കവിതകളൊക്കെ അസ്സലാകുന്നുണ്ട്‌.
ബ്ലോഗിലെ ജനകീയ കവിയാണു നീ. കവിതയും ആശയവുമെല്ലാം സ്വീകരിക്കുന്നു. അഭിവാദ്യങ്ങള്‍!

Pramod.KM said...

ഏറനാടന്‍ ചേട്ടാ പറഞ്ഞതു നന്നായി.ഇനി പാലും പഴവും കഴിക്കാമല്ലേ:)
സാരംഗി ചേച്ചീ,അതെ ഇത് പഴയത് തന്നെ:)
വാണിച്ചേച്ചി,ധ്വനിച്ചേച്ചീ..നന്ദി.:)
യാത്രാമൊഴി ചേട്ടാ..നന്ദിയുണ്ട്,മുളക്കാതിരിക്കാനുള്ള ഒരു കാരണം പറഞ്ഞതിനും.പിന്നെ വിലപ്പെട്ട ഒരു കോമ്പ്ലിമെന്റിനും.:)

shameer said...

cant read man. no malayalam s/w in here. hope u remmeber me. me shameer, anoop's friend. see www.movableproperties.blogspot.com