Friday, May 18, 2007

അടി

അമ്പത്താറ്,
ഇതും ചേര്‍ത്ത്.

ഒന്ന്
നിലവിളിക്കുകപോലും ചെയ്യാത്തത്
കണക്കുതെറ്റുമെന്നോര്‍ത്ത്.

തൊലിപ്പുറത്തു മാത്രമല്ല
ഉരുണ്ടുകൂടുന്നത്.

പെയ്യുമ്പോള്‍
പ്രളയമാണോ വേണ്ടതെന്ന്
നീയായിരിക്കില്ല
തീരുമാനിക്കുന്നത്.
---------------------------------------------
ഇന്ത്യയുടെ 56-ആം സ്വാതന്ത്ര്യദിനത്തില്‍ എഴുതിയത്.
(2002)

28 comments:

Pramod.KM said...

അടി........

Anonymous said...

മുക്കി കൊല്ലെടാ.

ഇടിവാള്‍ said...

ഒറ്റ സ്റ്റ്രെച്ഛില്‍ അമ്പത്താറെണ്ണം ഒക്കെ വാങ്ങിക്കൂട്ടാനും വേണം ഒരു കഴിവ്!

അഭിനന്ദനങ്ങള്‍!

വല്യമ്മായി said...

അപ്പോ കുറെ വാങ്ങികൂട്ടിയുട്ടുണ്ടല്ലെ,എന്റെ വീട്ടില്‍ എണ്ണമല്ലായിരുന്നു ,ചൂലിന്റെ എല്ലാ ഈര്‍ക്കിലിയും ഒടിയുന്ന വരെ എന്നായിരുന്നു കണക്ക്.

കവിത ഇഷ്ടമായി,പ്രത്യേകിച്ചും ആ ഉരുണ്ടുകൂടലും പ്രളയവും.

പക്ഷെ ഒരുപാട് ഉരുണ്ട്കൂടി കല്ലയ്ക്കിലേ പുറത്തും ഉള്ളിലും

Pramod.KM said...

ഉം.തുളസി..അത് തന്നെ വേണം:)ഇടിവാള്‍ ചേട്ടാ തല്ലുകൊണ്ടതിനാണോ അഭിനന്ദനം?:)
വല്യമ്മായീ..പുറമെ മാത്രമേ കല്ലിക്കൂ.ഉള്ളില്‍ ഉരുണ്ടു കൂടുന്നത് കാറ്മേഘങ്ങളാണ്‍.അതിനാല്‍ പെയ്യുക തന്നെ ചെയ്യും.:)

വല്യമ്മായി said...

അത് പെയ്തൊഴിയുന്നതെന്തു കൊണ്ടാണെന്നോ http://rehnaliyu.blogspot.com/2006/10/blog-post.html

qw_er_ty

Pramod.KM said...

വല്യമ്മായി..ഇതങ്ങനെ അല്ല.
കണ്ണുനീരിന്‍ ദൈന്യതയുടെ മഴനൂലു തീറ്ക്ക്കാനേ കഴിയൂ..
പ്രതികാരം,പ്രളയമൊരുക്കുന്നത് തീറ്ച്ചയായും കണ്ണുനീര്‍ കൊണ്ടായിരിക്കില്ല:)

SAJAN | സാജന്‍ said...

'അമ്മു എന്തിനാ
ആറ്റില് ചാട്യേ'ന്ന്
അറ്ത്ഥം വെച്ച് ചോദിച്ചിരുന്നു...
ഇതും ആയി ഈ കവിതക്ക് എന്തെങ്കിലും അര്‍ത്ഥം ഉണ്ടോ.. പ്രമോദേ?

Pramod.KM said...

ഹഹ,
സാജേട്ടാ..ഞാന്‍ ഇവിടെ എങ്ങും ഇല്ല.:)

kaithamullu : കൈതമുള്ള് said...

എന്താ പ്രമോദേ, ഈ ‘അമ്പത്താറി‘ന്റെ പ്രസക്തി?

Pramod.KM said...

കൈതമുള്ള് ചേട്ടാ..ഇതെഴുതിയത് 2003 ല്‍ ആയിരുന്നു(ഇതേ രൂ‍പത്തിലായിരുന്നില്ലെന്ന് മാത്രം).അപ്പോള്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി 56 വറ്ഷം ആയിരുന്നു.
ഇപ്പോള്‍ 60 എന്ന് ആക്കാമായിരുന്നു.പക്ഷെ അങ്ങനെ മാറ്റേണ്ട, എന്നും അതില്‍ വലിയ കാര്യമില്ല എന്നും തോന്നി.:)ഏതായാലും നല്ല ചോദ്യം:)നന്ദി.

ഇടങ്ങള്‍|idangal said...

ഞാനുമല്ല

kumar © said...

ആ വടിയില്‍ ധൈര്യത്തോടെ അങ്ങു പിടിച്ചാല്‍ മതി. എണ്ണം അവിടെ നില്‍ക്കും.
പകച്ചു നില്‍ക്കുന്ന നിശബ്ദത എണ്ണത്തെ പിടിച്ചു നിര്‍ത്തും.
പക്ഷെ മുഖത്ത് ആത്മവിശ്വാസം വേണം.
വിരലുകള്‍ വിറയ്ക്കാനും പാടില്ല.

പിന്നെ ഈ കവിത മാറ്റി എഴുതേണ്ടിവരും.
പിടിച്ച വടിയുടെ അപ്പുറത്തെ ആളിന്റെ കാഴ്ചപ്പാടില്‍.

അതൊരു ദുഃഖകവിതയഅയിപ്പോകും.

ലാപുട said...

excellent !!!

ധ്വനി said...

ഒന്ന്
നിലവിളിക്കുകപോലും ചെയ്യാത്തത്
കണക്കുതെറ്റുമെന്നോറ്ത്ത്.

:)

കെവിന്‍ & സിജി said...

ഏറ്റവും ഒടുക്കത്തെ പെയ്ത്തു് പ്രളയമല്ല, ലോകാവസാനമാണു്, ഞാനതിനാണു കാക്കുന്നതും.

സാരംഗി said...

എണ്ണം തെറ്റിയ്ക്കണ്ട..നിന്നു കൊടുക്കൂ..അപ്പുറത്തുനില്‍ക്കുന്ന ആളിന്റെ മനസ്സിലും ഉരുണ്ടുകൂടുന്നുണ്ടാവും. ഒരു വേള, പെയ്തുതുടങ്ങിയും കാണും..:)

പൊന്നപ്പന്‍ - the Alien said...

56 ന്റെ കണക്കു കിട്ടിയപ്പോള്‍ നമിച്ചണ്ണാ.. നിന്നെയാരോ തല്ലുന്നു എന്നോര്‍ത്തു സന്തോഷിച്ചോടിയെത്തിയതാ.. അടി കിട്ടിയതെനിക്കായിപ്പോയി.!

Pramod.KM said...

ഇടങ്ങളേ പിന്നെ ആരാണ്‍?:)കുമാറേട്ടാ..ഹഹ.അത് ശരിയാണ്‍.:)ലാപുടേ ഇതെന്താ പതിവില്ലാത്ത ഒരു ഇംഗ്ലീഷ്:)ധ്വനി ചേച്ചീ നന്ദി.:)കെവിന്‍ ചേട്ടാ ആണോ?നന്ദി:)സാരംഗി ചേച്ചീ..അപ്പുറത്തെ ആളിന്റെ ഉള്ളീല്‍ ഉരുണ്ടു കൂടിയാല്‍ പിന്നെ അടികൊള്ളുന്ന ആളിന്‍ ഉരുളേണ്ടി വരില്ല.പശ്ചാത്താപം തോന്നി ആത്മഹത്യ ചെയ്തു കളയും.അമ്മാതിരി പെട അല്ലേ?:)
ഹഹ 56, എന്നത് 60 ആക്കണോ പൊന്നപ്പന്‍ അണ്ണാ..
എനിക്ക് തല്ലു കിട്ടുന്നത് കാണാന്‍ വലിയ ആഗ്രഹമാണല്ലേ?:)

vimathan said...

പ്രമോദ്, പൊറുത്ത് കൊടുത്താലും, അടിയുടെ എണ്ണം ഒരിക്കലും മറക്കാതിരിക്കട്ടേ.

Kiranz..!! said...

ഡേയ് നീ ഗല്‍ഫിലെങ്ങാനും പോയാ ?? അതോ കൊറിയേലും ഒണ്ടാ ഈ അടിപ്പരിപാടി :)
ശ്ശേഡാ,അടി കിട്ടിയാലും ചെക്കനത് കവിതയാക്കും..

Pramod.KM said...

വിമതന്‍ ചേട്ടാ..ഇല്ല,അതിനാല്‍ ഒന്ന് ഞരങ്ങുന്നുപോലുമില്ല.
കിരണ്‍സ് ചേട്ടാ..അടി.അടി:)

RR said...

പൊന്നപ്പന്‍ പറഞ്ഞതു തന്നെ. 56 എങ്ങനെ വന്നെന്നു കേട്ടപ്പോള്‍ നമിച്ചു...


qw_er_ty

ദിവ (diva) said...

ഈ കവിത വായിച്ച് ഫീലായി. അതൊന്ന് പറയാനൊത്തില്ല.

മിടുക്കന്‍ said...

കള്ള റാസ്കല്‍...
:))

Pramod.KM said...

പൊന്നപ്പനെ പോലെ നമിച്ച അറ്.ആറിനും,അടിച്ചു ഫീലായ ദിവചേട്ടനും,ചീത്ത പറഞ്ഞ(എന്നെ അടിച്ചവനെ അല്ലേ?) മിടുക്കനും നന്ദി:):

Dinkan-ഡിങ്കന്‍ said...

57മത്തേത് അടിയല്ല ഇടി അതും ഡിങ്കന്റെ വക. ഞാന്‍ കൈവെച്ചോരൊക്കെ നന്നായിട്ടുണ്ട്
ഉദാ: സാന്‍ഡൊസ്, ഉണ്ണിക്കുട്ടന്‍, ചാത്തന്‍ നീ വേണോ?

അപ്പോള്‍ ഇതാ 57 “ഡിഷ്യും”

സനാതനന്‍ said...

പ്രമോദ്
വൈകിപ്പൊയി ഈ അടികിട്ടാന്‍