Monday, January 21, 2008

താങ്കള്‍ക്ക് വിരോധമില്ലെങ്കില്‍...

ഗസ്റ്റ് ഹൌസില്‍
ഞങ്ങള്‍ കുറച്ച് ആഗോളജീവികള്‍.

ടി.വി. റൂമിലോ
അടുക്കളയിലോ കണ്ടുമുട്ടുമ്പോള്‍
കൊറിയക്കാരി ജിന്‍സുന്‍ പാര്‍ക്ക്
കുനിഞ്ഞുനില്‍ക്കും.
റഷ്യക്കാരന്‍ വ്ലാദമിര്‍
മൂക്കിന് മൂക്ക് മുട്ടിക്കും.
ഞാന്‍
എണീറ്റ് കൈകൂ‍പ്പും.

ഇന്നലെ
ഫ്രഞ്ചുകാരന്‍ നിക്കോളാസ്
എന്നെ കെട്ടിപ്പിടിച്ച്
ഇരുകവിളത്തും
ഭാരിച്ച
ഉമ്മകള്‍ തന്നു.
ഉമ്മ
വര്‍ഷങ്ങള്‍ക്കു ശേഷം കളഞ്ഞുകിട്ടിയ
വിലപ്പെട്ട
ഒരു സാധനമാകയാല്‍
മതിമറന്നു,ഞാന്‍.
തിരികെ നല്‍കിയ
ഉമ്മകളെ കുറിച്ച്
ഓര്‍ക്കും മുമ്പേ
നിക്കോളാ‍സ്
എന്നെ
മുറിയുടെ
ഇരുണ്ടൊരുമൂലയിലേക്കു കൊണ്ടുപോയി
കാതില്‍ മന്ത്രിച്ചു:
"താങ്കള്‍ക്ക് വിരോധമില്ലെങ്കില്‍
നമുക്ക്................"

48 comments:

Peelikkutty!!!!! said...

റഷ്യക്കാര് മൂക്കുമുട്ടിച്ചാ വിഷ് ചെയ്യാന്ന് എനിക്കറിയില്ലായിരുന്നു....

Pramod.KM said...

വ്ലാദമിര്‍ കുറെ കാലം ന്യൂസിലാന്റില്‍ ആയിരുന്നു.അതിനാല്‍ ഇത് തന്നെയാണോ റഷ്യന്‍ ഗ്രീറ്റിങ്ങ് എന്ന്‍ വ്യക്തമായി അറിയില്ല.

Sree Kumar. said...
This comment has been removed by the author.
Sree Kumar. said...

promode,frenchukaran tanne ano..aksharapisaku allallo alle..njan payannu...

വാല്‍മീകി said...

ഇതു കവിതയാണോ?

Pramod.KM said...

കവിതയായാലും കഥയായാലും എനിക്ക് വിരോധമില്ല:)

മുച്ചീട്ടുകളിക്കാരന്‍ said...

മ്പിത കൊള്ളാം

Pramod.KM said...

കളിക്കാരന്‍ പറഞ്ഞതാണ് കാര്യം:)

ശ്രീവല്ലഭന്‍ said...

"വര്‍ഷങ്ങള്‍ക്കു ശേഷം കളഞ്ഞുകിട്ടിയ
വിലപ്പെട്ട
ഒരു സാധനമാകയാല്‍
മതിമറന്നു,ഞാന്‍."

എത്ര ശരിയാണ്. പലപ്പോഴും സ്നേഹം പ്രകടിപ്പിക്കുവാന്‍ നമുക്കു സമയമില്ല.

ശ്രീജിത്ത്‌ കെ said...

എന്നിട്ട്?

ആര്‍മ്മാദം said...

എന്നിട്ട് വല്ലതും നടന്നോ?
ആ ഫ്രഞ്ച് കാരന്‍ നന്നായിട്ട് പണിതന്നോ?
പിറ്റേന്ന് ഫ്രഞ്ച് ലീവ് എടുക്കേണ്ടിവന്നോ?

കവിത എഴുതാന്‍ ലോകത്ത് എന്തൊക്കെ വിഷയങ്ങള്‍ ഉണ്ടനിയാ\\\

കൊള്ളം കൊള്ളാം. ദൈവങ്ങളെ ഇവര്‍ക്കൊക്കെ ഇനിയും ആശയദാരിദ്ര്യം കൊടുത്ത് ഞങ്ങളെ ബുദ്ധിമുട്ടിക്കല്ലെ.

കുതിരവട്ടന്‍ :: kuthiravattan said...

:-) ഫ്രഞ്ചുകാരന്‍ എങ്ങനെ തെറ്റിദ്ധരിച്ചു?. നീ ഫ്രഞ്ചുമ്മയാണോ കൊടുത്തത് ;-)

Varadh said...

താങ്കള്‍ക്ക് വിരോധമില്ലെങ്കില്‍... ഒരു കര്യം ചോദിക്കാനുണ്ടായിരുന്നു. ഇതൊരു കവിതയാണോ? കവിതകള്‍ ഡയറി കുറിപ്പുപോലെ ആകാറുണ്ട് പക്ഷെ ഈ കുറിപ്പ് അല്പം കടന്നുപോയതുപോലെ താങ്കള്‍ക്കും തോന്നുന്നില്ലേ?

ഇതില്‍ കവിത്വം ഇല്ല കഥയും ഇല്ല. നാറുന്ന ഒരു അനുഭവം മാത്രം. അതും വളരെ മോശമായി പറഞ്ഞൊപ്പിച്ചത്.

താങ്കളുടെ ഒരുപാടു കവിതകളെ ആദരിച്ചിരുന്ന ഒരു വ്യക്തിആയതുകൊണ്ടാണ് ഇവിടെ കമന്റെഴുതുന്നത്.
അങ്ങനെ ബൂലോകത്ത് ഒരുത്തനുകൂടി ആശയദാരിദ്ര്യത്തിന്റെ ഉത്തരാധുനിക ജ്വരം ബാധിച്ചു. പാവം.

ദേവന്‍ said...

കവിയും ബൂലോഗനുമൊന്നുമാവണ്ട ബ്ലോഗര്‍ ആയിരുന്നാല്‍ മതിയെന്നോ പ്രമോദേ :) താനായോണ്ട്‌ ആശ്ചര്യമില്ല.

ഇക്കസോട്ടോ said...

ഇവിടെയും ഈ നിക്ലാവോസിന്റെ കാര്യം തന്നെയാണോ പ്രമോദേ പറഞ്ഞിരിക്കുന്നത്?

രജീഷ് || നമ്പ്യാര്‍ said...

ഹ ഹാ.
കവിതയേക്കാള്‍ കമന്റുകളാണ് പ്രമോദേ ഇഷ്ടമായത്.
എത്ര പെട്ടന്ന് ജനത്തെ കമ്പിതഗാത്രരും ആശയസംഭാവനക്കാരും കവിത്വഗന്ധപരിശോധകരുമാക്കിത്തീര്‍ക്കുന്നു!

തകര്‍ക്ക്. (ഇതായിരിക്കും ശരിയായ അപനിര്‍മാണം, ല്ലേ).

സനാതനന്‍ said...

ഞാന്‍ നിങ്ങള്‍ക്കുമുന്നില്‍ തലകുനിച്ചു നില്‍ക്കുന്നു.
മറ്റൊരര്‍ഥത്തില്‍ ചില കമെന്റന്മാരുടെ മുന്നിലും.

ലാപുട said...

പ്രമോദേ, വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഉമ്മ കളഞ്ഞുകിട്ടി എന്നു കാണുമ്പോള്‍ എന്റെ വായനയ്ക്ക് കമ്പിയാവാനല്ല തോന്നുന്നത്..‘ആശയദാരിദ്ര്യം’ കൊണ്ട് തന്നെയാവണം ..

അനിലന്‍ said...

ആശയദരിദ്രാ...
ഭൂമിയില്‍ പക്ഷികള്‍ പറക്കുന്നതും വസന്തം വരുന്നതും പ്രളയമുണ്ടാവുന്നതും, മഞ്ഞുപെയ്യുന്നതും വേനലും ഒന്നും നീ കാണുന്നില്ലേ???

മണി (കലാഭവനല്ല, സങ്കുചിതമനസ്കന്‍) കവിതയെക്കുറിച്ചു കളിയായി പറയുന്ന ഒരു വര്‍ത്തമാനമുണ്ട്.
ചെഞ്ചെമ്മേ ചെഞ്ചെമ്മേ ചെഞ്ചെമ്മേ ന്ന് പറഞ്ഞ് ‘ഇപ്പളും’ കവിത എഴ്തണ വായിക്ക്ണ കൊറേ.... :)

ഞാന്‍ ഇരിങ്ങല്‍ said...

പ്രമോദ്.. ഫ്രാന്‍സില്‍ പോയ വിവരം അറിഞ്ഞു. ഈ കവിത ഞാന്‍ വായിക്കുന്നത് മന്‍ മോഹന്‍ സിങ്ങ് ചൈനയില്‍ പോയതു മായി കൂട്ടിയാണ്.
പ്രമോദ് ഫ്രാന്‍സിലാണ് പോയതെങ്കിലും എനിക്ക് മന്‍ മോഹന്‍ ചൈനയില്‍ പോയതും അവിടെ മൂക്കു മുട്ടിച്ചതും പിന്നെ പുതിയ സൌഹൃദത്തിന്‍ റേ ഉമ്മ സമ്മാനിച്ചതും ഓര്‍ക്കാനാകുന്നു. റഷ്യന്‍ സൌഹൃദത്തിന്‍ റെ വര്‍ഷങ്ങളില്‍ നിന്ന് ചൈനയിലേക്കുള്ള ദൂരം ഒരു ഫ്രഞ്ച് കിസ്സില്‍ അവസാനിക്കുമോന്ന് ഞാന്‍ ഭയപ്പെടുന്നു.

ഓരോ ഉമ്മയും സമ്മാനിക്കുന്നത് സ്നേഹത്തിന്‍റെ വിത്തുകളും എന്നാല്‍ ദുബായില്‍ വന്ന് ബുഷ് ഉമ്മ വച്ചത് സ്നേഹത്തിന്‍റെ വിത്ത് അല്ലെന്നും അത് നവ ബുദ്ധിയുടെ ആഗോള ഉമ്മയാണെന്നും വായനക്കാര്‍ തിരിച്ചറിയേണ്ടിരിക്കുന്നു.

ബുഷിന്‍റെ ഉമ്മയും വ്ലാദിമറിന്‍റെ ഉമ്മയും തിരിച്ചറിയപ്പെടേണ്ടത് അങ്ങിനെയാണ്.

കഴിഞ്ഞ ദിവസം ഫ്രാന്‍സും ഇന്ത്യയ്ക്ക് വളരെ സുന്ദരമായ ഒരു ഉമ്മ തന്നതും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതു തന്നെ. ഇങ്ങനെ സകലമാനങ്ങളേയും ഉദ്ധരിച്ചു കൊണ്ട് ഫ്രഞ്ച് കിസ്സിനെ മഹത്വ വല്‍ക്കരിക്കാന്‍ പ്രമോദിന്‍ റെ കവിതയ്ക്ക് പലപ്പോഴുമെന്ന പോലെ സാധിക്കുന്നു.


ആനയെ കണ്ട കുരുടന്‍ മാരുടെ അവസ്ഥയാണല്ലോ ഈ ‘കമ്പിത’ കമന്‍റുകള്‍ക്ക്. കമ്പിത കമന്‍ റുകാര്‍ ഒന്നൂടെ ഈ കവിത വായിച്ച് മനസ്സിലാക്കണമെന്ന് വിനയത്തോടെ അഭ്യര്‍ത്ഥിക്കുന്നു.

ഒരു ഉമ്മയിലല്ല കാര്യം ഉമ്മയ്ക്ക് ശേഷമുള്ള പ്രവര്‍ത്തനങ്ങളിലാണ് കഥയുള്ളതെന്ന് അടുത്ത വായനയിലെങ്കിലും മനസ്സിലാകുമല്ലൊ
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

Pramod.KM said...

ഇക്കസോട്ടോ, അവിടെ പറഞ്ഞത് കൊറിയയില്‍ നിന്നു കൊണ്ട്; ഇവിടെ പറഞ്ഞത് ഫ്രാന്‍സില്‍ നിന്നു കൊണ്ട്:)

ദില്‍ബാസുരന്‍ said...

ഈ ടൈപ്പ് പത്ത കവിത ഞാന്‍ അരമണിക്കൂറില്‍ എഴുതിക്കാണിക്കാം. കാണിക്കണോ? ;-)

സനാതനന്‍ said...

ഇരിങ്ങലേ വളരെ സന്തോഷം ഈ കമെന്റിന്

ഞാന്‍ ഇരിങ്ങല്‍ said...

ദില്‍ബാ.. പത്ത് എന്തിന് ഒന്ന് എഴുതി കാണിക്ക് അത് കൊള്ളുമെങ്കില്‍ അടുത്തതു പോരട്ടേന്ന് പറയാം..
ഇതുപോലെത്തെ അല്ല. ദില്‍ബന് തോന്നുന്ന ഏത് കവിതയും.

സനാതനന്‍.. തിരക്കുള്ളതുകൊണ്ടാണ് പലപ്പോഴും ബ്ലോഗില്‍ കയറാത്തത്. പഴയതു പോലെ കമന്‍ റിടാനും പറ്റാറില്ല.. എന്നലും ഇഷ്ടായെന്ന് പറഞ്ഞത് സന്തോഷത്തോടെ സ്വീകരിക്കുന്നു.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

Anonymous said...

പാവം മന്മോഹന്‍ സിംഗ് :)))

ഈ ചെക്കനെകൊണ്ട് ജയിച്ചു...

ഇടിവാള്‍ said...

[[ റഷ്യന്‍ സൌഹൃദത്തിന്‍ റെ വര്‍ഷങ്ങളില്‍ നിന്ന് ചൈനയിലേക്കുള്ള ദൂരം ഒരു ഫ്രഞ്ച് കിസ്സില്‍ അവസാനിക്കുമോന്ന് ഞാന്‍ ഭയപ്പെടുന്നു. ]]

ഫ്രഞ്ച് കിസ്സ് എന്നത് ഫ്രഞ്ചുകാരുടെ ഗ്രീറ്റിങ്ങ് രീതിയാണെന്നു ആരാ പറഞ്ഞത് ഇരിങ്ങലിനോട്??


** കവിത വായിച്ചപ്പോള്‍ ആദ്യം അയ്യേ എന്നാണു തോന്നിയത് ;) ഇരിങ്ങലു കാണിച്ച പായിന്റു വച്ച് ഒന്നൂടെ വായിച്ച് നോക്കി. .അതാണോ പ്രമോദ് ഉദ്ദേശിച്ചത്?

ഇടിവാള്‍ said...

French Kiss Wiki Def:

A French kiss, tongue kiss, pash, snog or deep kiss is a passionate romantic or sexual kiss in which one participant's tongue touches the other's tongue (or lips) and usually enters his/her mouth.

Although family members may sometimes kiss on the lips, a kiss using the tongue almost always indicates a romantic relationship. French kissing stimulates the lips, tongue and mouth, which are all areas very sensitive to touch. It is considered by many to be both very pleasurable and highly intimate. Unlike other forms of "casual" kissing (such as brief kisses of greeting or friendship), episodes of French kissing will often be prolonged, intense, and passionate. Because of the intimacy associated with it, in many regions of the world tongue kissing in public is not acceptable to most, particularly for an extended time. In Israel, legal precedent has been set for considering a French kiss without consent, as opposed to a kiss without involvement of the tongue, indecent behavior.[citation needed]

In a tongue kiss participants exchange saliva, something which would be considered disgusting in other contexts. Although most sexually transmitted diseases are not transmitted by kissing, the exchange of saliva in a French kiss may increase the chances of catching an orally transmitted disease. Infectious mononucleosis (American: Mononucleosis or, colloquially, "mono"; European: glandular fever), a disease spread through saliva, is colloquially referred to as "the kissing disease."

A French kiss is often used by lovers to express their intimate feelings toward each other, whether in passing or as a prelude to sexual intercourse (as a part of foreplay). French kissing also occurs frequently throughout actual intercourse. A French kiss is thus a highly intimate affair, and in a manner of speaking symbolizes a side of the physical love one has for the other. In essence it can also be called a passionate or loving kiss.


പുച്ചിന്‍ സീങ്ങിനെ ഫ്രഞ്ച് കിസ്സടിച്ച്ച് ട്രഡീഷണല്‍ സ്റ്റൈലില്‍ ഗ്രീറ്റു ചെയ്യുന്ന കാര്യമോര്‍ത്തിട്ട്! ഹഹഹ ;)

Pramod.KM said...

എന്തെങ്കിലുമൊന്ന് തോന്നിയത് നന്നായി:)

ഉമ്പാച്ചി said...

പ്രമോദേ,
കമന്റുകള്‍ ആദ്യം വായിച്ചിട്ടാ
ഞാന്‍ കവിതയിലേക്ക്(ഒറിജിനല്‍ പോസ്റ്റ്)
പോയത്.
രസകരമായിരുന്നു
വായനയുടെ ഈ അനുഭവം.
മൂക്കുമുട്ടെ തിന്നു
എന്നതും ഇതും നമ്മില്‍ ചേര്‍ത്തുവായിക്കുന്നൂ
ഉള്ളം...മറ്റൊരു രസത്തിന്.

ഇടിവാള്‍ said...

തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ ;)


ശ്ശോ: പുച്ചിന്‍ അല്ല.. സര്‍ക്കോസി! ആ Carla Bruni കേള്‍ക്കണ്ടാ!

ഞാന്‍ ഇരിങ്ങല്‍ said...

ദേ വീണ്ടും ശങ്കരന്‍ തെങ്ങേല്‍ തന്നെ..

ഫ്രഞ്ച് കിസ്സിന്‍റെ പദാപദര്‍ത്ഥമെടുക്കാതെ അതിന്‍റെ പരിപ്പെടുത്ത് വേവിച്ച് നോക്ക് ഇടിവാള്‍ .. ഫ്രഞ്ച് കാര്‍ കിസ്സ് ചെയ്യുന്നതിനെ പിന്നെ പ്രമോദ് എങ്ങിനെ പറയും .. ഇന്ത്യക്കരല്ലേ ആരും കാണാതെ ഉമ്മ കൊടുക്കുന്നത്.

പലസ്ഥലങ്ങളിലും എന്തിന് ബുഷ് പോലും ദുബായില്‍ വന്നപ്പോല്‍ ഉമ്മകൊടുക്കുന്നത് കണ്ടില്ലേ ഇടിവാള്‍..
അത് അമേരിക്കന്‍ കിസ്സ്
അങ്ങിനെ രാജ്യവത്കരിക്കുന്ന ഉമ്മകളുടെ ഒരു കണക്കെടുപ്പ് അല്ലേ..

ഇവിടെ ഉമ്മ ഒരു ബിംബമാകുമ്പോഴാണ് കവിത ഉണ്ടാകുന്നത്.

ഇവിടെ കെട്ടിപ്പിടുത്തം ഒരു രാജ്യങ്ങള്‍ തമ്മിലാകുമ്പോഴാണ് വിവിധതലങ്ങളിലുള്ള അര്‍ത്ഥങ്ങള്‍ ഉണ്ടാകുന്നത്.

ഇവിടെ രണ്ട് രാജ്യക്കാര്‍ക്ക് കളഞ്ഞു കിട്ടിയ എന്തോ ഒന്ന് തിരിച്ച് കിട്ടുമ്പോഴാണ് രാജ്യങ്ങള്‍ തമ്മില്‍ സൌഹൃദമുണ്ടാകുന്നത്. അപ്പോള്‍ ചുണ്ടുകള്‍ ചേര്‍ത്തു പിടിച്ച് കിസ്സ് ചെയ്യുന്നതിനൊ നാവ് കടിച്ച് മുറിക്കുന്നതിനൊ അല്ല പ്രാധാന്യം അവിടെ നാളെയുടെ ബന്ധങ്ങള്‍ക്കാണ് എന്ന് തിരിച്ചറിയുമല്ലോ

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍


ഓഫ്: ഇടിവാളിനെ കാണാറേ ഇല്ലല്ലോ.. കവിത ചോല്ലിയത് മറക്കേണ്ട..

ഇടിവാള്‍ said...

ഇരിങ്ങലേ ,ബിംബമായിരുന്നോ..യെന്നാ വോക്കേ ! ഞാന്‍ തെങ്ങീന്നെറങ്ങി ;)


വ്ലാഡ്മീര്‍ പുച്ചിനും, നിക്കോളാസ് സര്‍ക്കോസിയുമൊക്കെ മുഴുവന്‍ പേരില്‍ അവതരിച്ചപ്പഴേ എനിക്ക് കത്തിയുള്ളൂ ;)

ഇപ്പ ടെക്ക്നിക്ക് പിടികിട്ടി! ഇനി ഈ ഇന്‍സ്പിരേഷനുള്‍ക്കൊണ്ട് ഞാന്‍ കവിതയെങ്ങാന്‍ എഴുതി തുടങ്ങുമോ എന്റെ കൃഷ്ണാ ഗുരുവായുരപ്പാ?

ഇരിങ്ങലിന്റെ സ്നേഹാന്വേഷണത്തിനു നന്ദി. വല്ലപ്പോഴും ഒക്കെ ഇവിടൊക്കെ വന്നു നോക്കാറുണ്ട്, അതിനിടക്കാ ഇതൊന്നുകിട്ടിയത് , എനിക്കെന്താ കമന്റോ മാനിയ പിടിച്ചാ? ഈ പോസ്റ്റില്‍ തന്നെ 4 കമന്റോ!

സോറി പ്രമോദ്. നോ മോര്‍!!

ഉപാസന | Upasana said...

:)

മുച്ചീട്ടുകളിക്കാരന്‍ said...

ഓഫ്.
തന്നെ ഇരിങ്ങലേ കമ്പിതക്കാര്‍ ആനയെക്കണ്ട കുരുടര്‍ തന്നെയാകാം. പകേ ആനപ്പുറത്ത് പുറം തിരിഞ്ഞിരുന്നുകൊണ്ട് വാലിനെ നോക്കി മസ്തകമാണെന്ന് പറഞ്ഞ് മൂന്നരപ്പുറത്തില്‍ ഉപന്യസിക്കാറില്ല.

ഇത് ആഗോള‌ ഉമ്മയാണെന്ന് ഇരിങ്ങലിന് തോന്നീത് പോലെ എല്ലാര്‍ക്കും തോന്നണമെന്നില്ലല്ലോ. ഇത് പ്ലേറ്റോയുടെ ഇന്ധന‌ഉമ്മയായിട്ടേ എനിക്ക് തോന്നിയുള്ളൂ.

പ്രമോദേ ഇനി ഓഫില്ല

ഞാന്‍ ഇരിങ്ങല്‍ said...

മുച്ചീട്ടുക്കളിക്കാരാ... താങ്കള്‍ക്ക് എങ്ങിനെ വേണമെങ്കിലും കാണാം അത് താങ്കളുടെ ഇഷ്ടം തന്നെയാണ്. എങ്കിലും ഒരു മിനിമം ലവലിലെങ്കിലും കാണണമല്ലോന്ന് ആഗ്രഹം കൊണ്ട് പറഞ്ഞു പോയതാ...

ഒരു ചര്‍ച്ചയാണുദ്ദേശം. വഴക്കടിക്കാന്‍ താല്പര്യമില്ല.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

സുല്‍ |Sul said...

ഹഹഹ
പ്രമോദേ കോളടിച്ചല്ലോ :)
(ഇവിടെ ഒരുപാട് കമെന്റ് വന്നു എന്നു പറയുകയായിരുന്നേ )
-സുല്‍

Pramod.KM said...

എല്ലാ അഭിപ്രായങ്ങളും അര്‍ഹമായ പ്രാധാന്യത്തോടെ കാണുന്നു.എല്ലാവര്‍ക്കും നന്ദി:)

വിശാഖ് ശങ്കര്‍ said...

ഒരുമ്മയില്‍ എത്ര സൂചനകള്‍...,എത്ര സാധ്യതകള്‍..
നന്നായി പ്രമോദ്.

ഏ.ആര്‍. നജീം said...

ഗൊച്ചു ഗള്ളന്‍(മാര്‍).. :)

ദീപു said...

ഉമ്മകളിനിയും വരും അപ്പോഴും ആള്‍ക്കാര്‍ ഇങ്ങനെ തന്നെ പ്രതികരിക്കും. കഷ്ടം !

Umesh::ഉമേഷ് said...

ജപ്പാന്‍ കാരി കുനിഞ്ഞു നിന്നതും റഷ്യക്കാരന്‍ മൂക്കു മുട്ടിച്ചതും ഇനി ഇതിനു തന്നെയാണോ? :)

Umesh::ഉമേഷ് said...

ഇരിങ്ങലും മറ്റുള്ളവരും കവിതയ്ക്കു മറ്റൊരു മാനം തന്നു. നന്ദി.

അന്യാപദേശം അപ്പോള്‍ ആധുനികകവിതയിലും ആകാം, അല്ലേ?

Pramod.KM said...

ഉമേഷേട്ടന്‍ രണ്ടാമതു ചോദിച്ചത് പ്രസക്തമായ ചോദ്യമാണ്. ആദ്യം ചോദിച്ചത് അതിലും പ്രസക്തമായ ചോദ്യമാണ്:)))

anamika said...

ee coments ithiri kadanna ky aayippoyi...kashtam!

നരകീടന്‍ said...

പ്രമാദമായിരിക്കുന്നു പ്രമോദേ..............

Anonymous said...

ഈ നിക്കോളാസ് പരിസരത്തുള്ളപ്പോള് ജിന്‍സുന് പാര്‍ക്ക് എങിനെ കുനിഞ്ഞു നില്ക്കും?

unnisreedalam said...

46 comments...
poetry can do something isn't it?

Pramod.KM said...

pls dont rate a poetry with no: of comments unni mash:)