Monday, February 25, 2008

അനന്തരം

കള്ളും കുടിച്ചു വന്ന്
വീടിനു കല്ലെറിഞ്ഞു
രാധാകൃഷ്ണന്‍.

കവിതയെഴുതി
കുടുംബം കലക്കരുതെന്ന്
ഷീന.

കള്ളന്‍ ഓന്റെ മൂത്താപ്പ എന്ന്
മൊയ്തൂക്ക.

കളിപഠിപ്പിക്കുമെന്ന്
ആള്‍ദൈവം.

ഓന്‍ വന്നിറ്റാമ്പം
ഒന്ന് കാര്യായിറ്റ് കാണണമെന്ന്
ബാര്‍ബര്‍ കണ്ണേട്ടന്‍.

ആരാടാ
അമ്പലം കമ്മറ്റി പ്രസിഡണ്ട് എന്ന്
അച്ഛന്‍.

കടൂരിലെ ജനങ്ങള്‍
കമ്പ്യൂട്ടര്‍ പഠിച്ചെന്ന്,
അതിനാല്‍
കവിത നിര്‍ത്തിക്കോയെന്ന്
അച്ചുതന്‍ മാഷ്.

25 comments:

കണ്ണൂരാന്‍ - KANNURAN said...

7 കവിതകളേം ഒരൊറ്റ ചരടില്‍ ചേര്‍ത്തോ.. കൊള്ളാം...

Anonymous said...

‘കവിതയെഴുതി
കുടുംബം കലക്കരുതെന്ന്‘
ഇതെന്നെയാ ഞാനും പറയുന്നെ :)

CHANTHU said...

കലക്കി

Roby said...

ലുയിജി പിരാന്ദെല്ലോയുടെ (ഉച്ചാരണം ഗുപ്തന്‍ ശരിയാക്കും)six characters in search of an author കേട്ടിട്ടുണ്ടോ...?
ഇവിടെ 7 ആയെന്നു മാത്രം...രസകരം...

ബ്ലോഗില്‍ ഹിറ്റും കൂടും..ഹ ഹ..

ശ്രീലാല്‍ said...

ബ്ലോഗില്‍ പുതിയ ഒരു കാവ്യസങ്കേതത്തിന്റെ ഉദയം - ‘ലിങ്കവിത’ :)

അവസാനത്തെ അഞ്ച് വരി വായിച്ച് പൊട്ടിച്ചിരിച്ചുപോയെന്റെ ചക്കരേ.. :)

Unknown said...

പാവം പ്രമോദ്;എത്ര അനന്തരങ്ങള്‍ എഴുതാന്‍ കിടക്കുന്നു...

Latheesh Mohan said...

കവിത ഹൈപ്പര്‍ ലിങ്ക് ആണെന്നു പറഞ്ഞവന്റെ നെഞ്ചത്താണല്ലോ :)

Latheesh Mohan said...

കവിത ഹൈപ്പര്‍ ലിങ്ക് ആണെന്നു പറഞ്ഞവന്റെ നെഞ്ചത്താണല്ലോ :)

ദിലീപ് വിശ്വനാഥ് said...

ഇതല്ലേ റിലേ കവിത? ഒന്നില്‍ നിന്നും ഒന്നിലേക്ക് കവിത പോവുമ്പോള്‍ കവിയുടെ ഗ്രാമത്തിലുള്ള ആളുകള്‍ ബ്ലോഗ് വായിക്കാന്‍ തുടങ്ങിയതുകൊണ്ട് കവിതയെഴുത്ത് നിര്‍ത്തുന്നു.

Umesh::ഉമേഷ് said...

പഴയ കവിതയൊക്കെ മനുഷ്യനെക്കൊണ്ടു വായിക്കാനുള്ള വിദ്യയാണു് അല്ലേ?

അച്ചുതന്‍ (അച്യുതന്‍?) മാഷ്ക്കൊരു തംസ് അപ്.

Pramod.KM said...

ഹഹ.ഉമേഷേട്ടാ..മനുഷ്യനെക്കൊണ്ട് വായി(പ്പി)ക്കാനുള്ള വിദ്യ എന്നതുകൂടാതെ ബ്ലോഗ് തുടങ്ങി ഒരു വര്‍ഷമാവുമ്പോള്‍ കവിതകളുടെ അനന്തരഫലങ്ങള്‍ ഒന്ന് വിശകലനം ചെയ്യാമെന്നും തോന്നി. അച്യുതന്‍ മാഷോട് പറയാനുള്ളത് ‘നീലക്കുറിഞ്ഞിയിലും’ പിന്നെ ഇവിടെയും പണ്ടേ പറഞ്ഞതുമാണ്.:)
കണ്ണൂരാന്‍,വേനല്‍,ചന്തു,ശ്രീലാല്‍,റോബി,ഗോപിയേട്ടന്‍,ലതീഷ്,വാല്‍മീകി,നന്ദി:)

നിലാവര്‍ നിസ said...

ഹഹ.. ഇതെന്താണ് കവിത നൂലോ..

ടി.പി.വിനോദ് said...

വന്നിടത്ത് നിന്ന് വേര്‍പെടാതിരിക്കാന്‍ വാക്കിനെ ഉപയോഗിക്കുക, അതു കഴിയുമ്പോള്‍ വാക്കില്‍ കൊളുത്തിയവയില്‍ തൂങ്ങി പിന്നോക്കം(മുന്നോക്കം )വാക്കുകളിലേക്ക് തന്നെ (?)ആടിയെത്തുക..രസിപ്പിച്ചു..:)

ശെഫി said...

പ്രപഞ്ചത്തോടും പ്രകൃതിയോടും ,മനുഷ്യാവയവത്തോടുമുള്ള ഉപമയുടെ കാലം അസ്തമിച്ചിരിക്കുന്നു.(താര്‍മേ,പുഷ്പമേ, കരളേ) വൈകാരികതയെ മൂര്‍ത്താനുഭവമാക്കാന്‍ അവക്കാവുന്നെണ്ടെന്ന് ശരിതന്നെ, പക്ഷേ ജിബ്രാന്‍ കവിതകള്‍ വൈകാരികതയെ സംവേദിപ്പിക്കുമ്പോള്‍ ആ വര്‍ണ്ണനയുടെ പൂര്‍ണ്ണതയാകുന്നു.

പുതിയൊരു വര്‍ണ്ണനയുടെയും ബിംബത്തിന്റെയും തലം വാഗ്ദാനം ചെയ്യുന്നുണ്ട്‌ ഇന്റര്‍നെറ്റ്‌ കവിതകള്‍. ലിങ്ക്‌ എന്ന ബിംബം പക്ഷേ കവിതകളില്‍ അത്‌ ആരും തന്നെ അത്ര പരീക്ഷിക്കുന്നതായി കാണാന എനിക്ക്‌ കഴിഞ്ഞില്ല, ഒരു ലിങ്ക്‌ നല്‍കി ഒരു വാക്കിനെ വിശദീകരിക്കുന്ന വിധം.മറ്റൊരു ഇന്റര്‍നെറ്റ്‌ സൃഷ്ടി കവിതയ്യൊ,ചിത്രമോ ന്യൂസോ ആവട്ടെ അതിലേക്ക്‌ ഒരു ലിങ്ക്‌ കൊടുത്ത്‌ അതൊരു ബിംബമായി കവിതയിലേക്ക്‌ ആവാഹിക്കുന്ന പുതിയ തലം ഇന്റര്‍ നെറ്റ്‌ കവിതക്ക്‌ മാത്രം ചെയാവുന്നത്‌
അതും പരീക്ഷിക്കാവുന്നതാണ്‌


നജൂസിന്റെ വേശ്യ എന്ന കവിതക്ക് ഞാനിട്ടിരുന്ന കമന്റാണ്. ലിങ്കെന്ന ബിംബം സംവേദന പര്‍മായി
പ്രമഓദ് ഉപയോഗിചിരിക്കുന്നു. ഇ കവിതക്ക് മാത്രം ചെയ്യാനാവുന്നത് നന്നായിരിക്കുന്നു

prasanth kalathil said...

കഴിഞ്ഞ വര്‍ഷം ഇറങ്ങിയ 2048 കി മീ എന്ന നോവല്‍ (സുരേഷ് തോമസിന്റെത്; ഡിസി ബുക്സിന്റെ ഒ. വി. വിജയന്‍ അവാര്‍ഡ് ഇതിനായിരുന്നു) ഹൈപ്പര്‍ലിങ്കുകളുടെ സാധ്യത ഉപയോഗിച്ചിട്ടുണ്ട്. ഒരു മൌസ്‌ക്ലിക്കില്‍ മാത്രമല്ലല്ലോ ഹൈപ്പര്‍ലിങ്കിങ് സാധ്യമാവുന്നത്. ഇമേജുകള്‍, ആഖ്യാനങ്ങള്‍, സംഭവങ്ങളുടെ ക്രമീകരണം, നറേഷന്‍, സ്ട്രക്ചര്‍ എന്നിവയിലൂടെയെല്ലാം അതു നടക്കുന്നു. അവിടെ വായന പൂര്‍ണ്ണമാവുന്നത് ആ ലിങ്കിംഗ് കൊളുത്തുകളിലൂടെയാണ്.

പ്രമോദ് ചെയ്തിരിക്കുന്നത് കവിതയിലെ ലിങ്കിംഗിന്റെ ഇ-സാധ്യതകളിലേയ്ക്ക് ഒരു ചൂണ്ടുപലക നാട്ടുക എന്നതാണ്, കുറച്ച് explicit ആയെങ്കിലും.

ഹൈപ്പര്‍ലിങ്കുകളിലൂടെ കൊളാഷ് കവിതയുടെ സാധ്യതകള്‍....?

Pramod.KM said...

നിലാവര്‍ നിസ,അങ്ങനെ തന്നെ കരുതാം:)ലാപുടേ,അത്ര മാത്രമേ ഉദ്ദേശിച്ചുള്ളു:)
ശെഫി,പ്രശാന്ത്, കവിതയില്‍ ലിങ്ക് ഉപയോഗിക്കുന്നത് ഇതാദ്യമല്ല.വിഷ്ണുമാഷിന്റെ ഈ കവിത ഒരുദാഹരണം. നന്ദി.:)

prasanth kalathil said...

വിഷ്ണുമാഷിന്റെ കവിത കണ്ടിരുന്നു പ്രമോദ്.
ഇവിടെ ലിങ്കിംഗ് ഒരു ചര്‍ച്ചാവിഷയമായി വന്നതിനാല്‍ പരാമര്‍ശിച്ചു എന്നു മാത്രം.

നജൂസ്‌ said...

കവിത ഇവിടെ നിലനില്‍ക്കും. വാര്‍ഷികം വ്യത്യസ്തഥയോടെ

നന്മകള്‍

അപര്‍ണ്ണ said...

ലിങ്കില്‍ നിന്നും ലിങ്കിലേക്കു ചാടി തിരിച്ചെത്തിയപ്പോള്‍ ഒരേ ഒരു വിഷമം, ഈ സഖാവിനെ നേരിട്ടൊന്നു പരിചയപ്പെടാമായിരുന്നു , പണ്ട്‌ (അത്ര പണ്ടൊന്നുമല്ല, ഒരു 2-3 കൊല്ലം മുന്നേണ്‌). :)

Pramod.KM said...

നന്ദി നജൂസ്.:)
ഹഹ,അപര്‍ണ്ണേ,2002-2004 ഇല്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ അറിയാതിരിക്കാന്‍ സാദ്ധ്യത കുറവുമാണ്:)പിന്നെ ആത്മകവിത യിലെ മാനസികാവസ്ഥ കാരണം പഞ്ചാരമുക്കില്‍ വരാറുമില്ല.
നന്ദി:)

അപര്‍ണ്ണ said...

അയ്യോടാ, ഒരു വിപ്ലവകാരി. പഞ്ചാരമുക്ക്‌ കണ്ടിട്ടില്ല പോലും!
ആത്മകവിത വായിച്ചു ചിരിച്ച്‌ വശംകെട്ടു സഖാവേ..:)

ശെഫി said...

പ്രമഓദ് വിഷ്ണുമാഷിന്റെ കവിത ഞാനും കണ്ടിരുന്നു
പക്ഷേ ഈ കവിതയില്‍ പൂര്‍ണ്ണതക്ക് ലിങ്ക് ഒരു അനിവാര്യതയകുന്നു അതുകൊണ്ട് പറഞെന്നു മാത്രം

ഞാനും ഒരു ലപൂട കവിതയിലേക്ക് ലിങ്കിട്ട് ഒരു കവിത എന്റെ ബ്ലോഗിലും പോസ്റ്റാക്കി ആ ഒരു സാധ്യതയെ പരീക്ഷിച്ചിരുന്നു.

പക്ഷേ അതിന്റെ പൂര്‍ണ്ണത കണ്ട്തിവിടെയായിരുന്നു

Rajeeve Chelanat said...

മറ്റു നിവൃത്തിയൊന്നുമില്ല. ആളുകള്‍ നേരിട്ടു സംസാരിച്ചുതുടങ്ങുമ്പോള്‍ കവിക്കും കഥാകാരനും പണി നിര്‍ത്തേണ്ടി വരും. പക്ഷേ അപ്പോഴും അവര്‍ നിര്‍ത്താതെ ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാര്യമുണ്ടാകും.ലിങ്കു കൊടുക്കല്‍. ഒരുപക്ഷേ അവര്‍ തന്നെയാണ് ലിങ്ക്. അവരുടെ ദൌത്യവും അതുതന്നെയാണെന്നും വരാം.

ഈയൊരു നിലയില്‍ കവിതയെ വായിച്ചപ്പോള്‍ സുഖം.

Seema said...

നന്നായിരിക്കുന്നു...ഇപ്പൊ നമ്മള്‍ക്കും ഇവരെയൊക്കെ പരിചയമായിട്ടോ...
എന്തായാലും കവിതകളും കവിതയുടെ ഗ്രാമീണ പശ്ചാത്തലവും ഗംഭീരമായി ....

അതിനോടൊപ്പം ഒരുപാടു ഉള്കാഴ്ച തരുന്ന കവിത...

Mr. K# said...

:-)