Thursday, March 27, 2008

വിശ്വാസം

സുമതി സുന്ദരിയായിരുന്നു.

സുമതിയെഞാന്‍ കണ്ടിടാത്ത
സ്വപ്നമേയില്ലായിരുന്നു.

സുമതിയെന്നെക്കാണുവാനായ്
മോഹനന്‍ മാഷെന്നുമെന്നെ
ബഞ്ചില്‍ നിര്‍ത്തുമായിരുന്നു.

സുമതിയോടു ചിരിക്കുവാനായ്
പല്ലു നന്നായ് തേച്ചിരുന്നു
സുമതിക്ക് മണക്കുവാനായ്
കുട്ടിക്കൂറയിട്ടിരുന്നു.
സുമതിയുടെ ശബ്ദമെത്ര
സുന്ദരമായിരുന്നു!

സെന്റാഞ്ചലോ കോട്ടകാണാന്‍
സ്കൂളില്‍ നിന്നും പോയൊരു നാള്‍
സുപ്രഭാതംഹോട്ടലില്‍ നാം
സുഖിയന്‍ തിന്നിരിക്കുമ്പോള്‍

സുമതിയൊരു വളിയിട്ടു.

സുന്ദരിമാര്‍ വളിയിടില്ലെന്നായിരുന്നെന്‍ വിശ്വാസം.

വിശ്വാസത്തെ രക്ഷിച്ചാല്‍
അതു നമ്മെ രക്ഷിച്ചീടും.

സുമതി സുന്ദരിയല്ലയെന്നോ
സുമതിയിട്ടത് വളിയല്ലെന്നോ
രണ്ടിലൊന്ന് തീര്‍ച്ചയാക്കാന്‍
ഞാനിരുന്ന് തലപുകച്ചു.

55 comments:

RR said...

ബഷീറിന്റെ ഭ്ര്ര്‍ എന്ന കഥ ഓര്‍മ വന്നു :) ( കഥയുടെ പേരിങ്ങനെ തന്നെ ആണെന്ന് തോന്നുന്നു. ഉറപ്പില്ല )

Pramod.KM said...

എന്നോട് ഇപ്പോള്‍ ലാപുടയും പറഞ്ഞിരുന്നു ഇതേകാര്യം.കഥ എങ്ങനെയാണെന്ന് ഓര്‍മ്മയുണ്ടോ?കണ്ടന്റ് ഇതുതന്നെയായിരിക്കില്ലെന്ന് വിശ്വസിക്കുന്നു.

ശെഫി said...

വളി തകര്‍ക്കുന്ന ബിംബങള്‍ അല്ലേ

Unknown said...

സുമതി എന്നെഴുതിയാല്‍ ആളുകള്‍ ചിരിക്കും..സരസ്വതി എന്നെഴുതിയാല്‍ നിന്നെതട്ടാന്‍ കൊറിയക്ക് ആളെ വിടും..അത്ര നേര്‍ത്ത വരമ്പത്താണിപ്പോള്‍ ഹാ‍സ്യം..കുഞ്ചനൊഴിച്ച് ബാക്കിയെല്ലാ നമ്പ്യാര്‍മാരും കണ്ണൂര്‍ക്കാരാണല്ലോ!

വിശാഖ് ശങ്കര്‍ said...

ഗോപീകൃഷ്ണന്‍ പറഞ്ഞപോലെ പേരൊക്കെ പറഞ്ഞുള്ള കളി വേണ്ട.നമുക്ക് വളയെക്കുറിച്ച് പറയാം.വള വളയല്ലായിരുന്നു എന്ന് പറയാം

Roby said...
This comment has been removed by the author.
പാമരന്‍ said...

സുമതി സുന്ദരിയല്ലയെന്നോ
സുമതിയിട്ടത് വളിയല്ലെന്നോ
രണ്ടിലൊന്ന് തീര്‍ച്ചയാക്കാന്‍
ഞാനിരുന്ന് തലപുകച്ചു.

ഗ്രാന്‍ഡായിട്ടുണ്ട്‌ മാഷേ..

ഓ.ടോ. വിശാഖ്‌ മാഷ്‌ 'വളി'യെ 'വള'യാക്കിയല്ലോ.. :)

ഗുപ്തന്‍ said...

വിശ്വാസത്തെ രക്ഷിച്ചാല്‍
അതു നമ്മെ രക്ഷിച്ചീടും

അദാണ്!

Pramod.KM said...

ശെഫി,ബിംബങ്ങള്‍ തകര്‍ക്കുന്ന വളിയെന്നും:)
ഹ,ഗോപിമാഷ്,വിശാഖ് മാഷ് പേരിലാണ് കാര്യങ്ങള്‍ ഇരിക്കുന്നത്:)റോബി തീര്‍ച്ചയായും.പാമരന്‍,ഗുപ്തന്‍,നന്ദി:)

un said...

നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ!

ബഷീറിന്റെ കഥയുടെയും കണ്ടന്റ് ഇതു തന്നെ.കഥയില്‍ നായികക്കു പേരില്ല എന്നാണോര്‍മ.

Pramod.KM said...

ഹഹ.പേരക്കെ, എങ്കില്‍ വിശ്വാസത്തെ രക്ഷിക്കാന്‍ ചില ചെറിയ കൂട്ടല്‍/കിഴിക്കല്‍ നടത്തേണ്ടിവരും. ആദ്യം കഥ എവിടുന്നെങ്കിലും സംഘടിപ്പിക്കട്ടെ.

വിഷ്ണു പ്രസാദ് said...

പല മാനങ്ങളുള്ള കവിത.വിശ്വാസത്തെ രക്ഷിക്കാന്‍ ചില ഒത്തുതീര്‍പ്പുകള്‍ നടത്താതെ വയ്യ...

ശ്രീ said...

നിന്റെ വിശ്വാസം നിന്നെ രക്ഷിയ്ക്കട്ടേ എന്നല്ലേ പ്രമോദേ...

ടി.പി.വിനോദ് said...

വിശ്വാസം വളിവിട്ടാല്‍ പിന്നെന്ത് ചെയ്യാന്‍ ?

യോഗ്യന്മാര്‍ വിട്ടാല്‍ ഗ്യാസ് , നമ്മള്‍ വിടുമ്പോള്‍ വളി എന്ന് ഒരു ചങ്ങാതി പണ്ട് ജൈവികരോഷം കൊണ്ടിരുന്നു..:)

Pramod.KM said...

വളിയിട്ടോന്‍ വിദ്വാന്‍ , വളിയോര്‍ത്തോന്‍ വിഡ്ഡി എന്ന് പണ്ടൊരു വളിയന്‍ അഭിമാനിച്ചതായും കേട്ടിട്ടുണ്ട് ലാപുടേ..ഹഹ:)

SunilKumar Elamkulam Muthukurussi said...

ആ വളി പോലത്തെ ഒരു കവിത ആയല്ലോ പ്രമോദേ. നന്നായില്ല എന്നു തന്നെ ഞാന്‍ പറഞാല്‍ അധികപ്രസംഗം ആകുമോ?
-സു-

ജ്യോനവന്‍ said...

അവിശ്വാസീ....
തലപുകച്ചുകൊണ്ടേയിരിക്കുന്നു.
:)
സുന്ദരിയാകാതിരിക്കാന്‍ വേണ്ടിമാത്രം സുമതി ചെയ്ത കടുംകൈ!
അതും....

ശ്രീനാഥ്‌ | അഹം said...

സുമതിയിപ്പൊ കെട്ട്യെന്നും,
കൂടെ 2 പിള്ളേരായെന്നും അറിഞ്ഞല്ലോ അല്ലേ???

:)

തണല്‍ said...

മച്ചാ
സമ്മതിച്ചു തന്നിരിക്കുന്നു.
എങ്കിലും
വലിച്ചുനീട്ടല്‍ കൂടിയോന്നൊരു സംശയം.

ഭൂമിപുത്രി said...

what a 'let down'!
(മലയാളത്തിലൊരു സമാനപ്രയോഗം കിട്ടുന്നില്ലല്ലൊ പ്രമോദേ)

അനിലൻ said...

ബഷീറിന്റെ കഥ ഇതുതന്നെയാ പ്രമോദേ.
അപാര സാദൃശ്യം

നജൂസ്‌ said...

ബശീറുമായൊരു സാദ്ര്ശ്യം ഞാന്‍ മുന്‍പും താങ്കളുടെ കവിതയില്‍ കണ്ടിട്ടുണ്ട്‌. അമ്മക്കൊരു കത്ത്‌ പോലുള്ളവ. എന്റെ തോന്നലാണന്നെ അന്നു തോന്നിയുള്ളൂ

നന്മകള്‍

Sandeep PM said...

വിശ്വാസത്തെ വിശ്വസിക്കുന്നത്‌ നല്ലത്‌ തന്നെ.
അല്ലെങ്കിലെന്തിന്‌ ?

അനിലന്‍ പറഞ്ഞത്‌ ശരിയാണ്‌.

Sanal Kumar Sasidharan said...

സുന്ദരിമാര്‍ മാത്രമല്ല സുന്ദരന്മാരും വളിവിടുകയില്ല. വളി ഭൌതീകവും
ലൌകീകവും ശരീര സംബന്ധിയും ആകയാല്‍ അശ്ലീലവും ആകുന്നു. ചെന്തൊണ്ടിപ്പഴം പോലെ ചുവന്ന ചുണ്ടുകളും മുല്ലമൊട്ടുകള്‍
പോലെ നിരന്ന പല്ലുകളും താമരപോലെ മൃദുലപാദങ്ങളുമാണ് സൌന്ദര്യം. സൌന്ദര്യത്തിന് അന്നനാളവും ആമാശയവും മലാശയവും ദഹനക്കേടുമില്ല. സൌന്ദര്യമുള്ളവന്‍/വള്‍ ആഹരിക്കുകയില്ല തൂറുകയും പെടുക്കുകയുമില്ല. അവനെപ്പോലെ അല്ലെങ്കില്‍ അവളെപ്പോലെ അല്ലെങ്കിലും ആണെന്ന് തോന്നിപ്പിക്കുവാന്‍ അവളുടെ ജാതി/ജെനുസ് ആണെന്ന് തോന്നിപ്പിക്കാന്‍ നമ്മള്‍;
“പല്ലു നന്നായ് തേച്ചിരുന്നു(ടുന്നു)
സുമതിക്ക് മണക്കുവാനായ്
കുട്ടിക്കൂറയിട്ടിരുന്നു.(ടുന്നു)“

അവള്‍ക്കുകാണാന് ‍(മാഷന്മാരെക്കൊണ്ട്) ബഞ്ചിന്മേല്‍ കയറ്റി നിര്‍ത്താന്‍ മനപൂര്‍വ്വം തെറ്റുകള്‍/വികൃതികള്‍/കോപ്രായങ്ങള്‍ ചെയ്ത്
കാണിക്കുന്നു.എന്നാല്‍ നമ്മുടെ പ്രതീക്ഷകളെയെല്ലാം തെറ്റിച്ചുകൊണ്ട്

“സെന്റാഞ്ചലോ കോട്ടകാണാന്‍
സ്കൂളില്‍ നിന്നും പോയൊരു നാള്‍
സുപ്രഭാതംഹോട്ടലില്‍ നാം
സുഖിയന്‍ തിന്നിരിക്കുമ്പോള്‍
സുമതിയൊരു വളിയിട്ടു.“

ആ വളി നമ്മെ ഒരു നിമിഷം കൊണ്ട് വടിക്കാത്ത നാവുള്ള വായയേയും മഞ്ഞിച്ച പല്ലുകളേയും പുകയുന്ന അന്നനാളത്തേയും ദഹനക്കേടുള്ള ആമാശയത്തേയും നാറുന്ന മലത്തേയും കക്കൂസിനേയും കക്കൂസില്ലാത്തവന്റെ വെളിനിലത്തേയും ദുരന്തങ്ങള്‍ കാത്തുനില്‍ക്കുന്ന ജീവിതത്തേയും വളികള്‍ പോലെ നിലവിളികള്‍ ഉയര്‍ത്തുന്ന മനുഷ്യരേയും ഓര്‍മ്മിപ്പിക്കുന്നു. സ്വപ്നങ്ങളെ തകര്‍ക്കുന്നു.വിശ്വാസങ്ങളില്‍
കെട്ടിയുയര്‍ത്തിയ സ്വപ്നങ്ങളുടെ സ്വര്‍ഗ്ഗത്തില്‍ ‍നിന്നും യാഥാര്‍ത്ഥ്യത്തിന്റെ നരക പാതാളത്തിലേക്ക് നമ്മെ വലിച്ചെറിയുന്നു.നാം
എന്തുചെയ്യും പറയൂ.വളിവിടുന്ന സുന്ദരിമാരെ നാം എങ്ങിനെ സ്വപ്നം കണ്ട് സ്വസ്തമായി ഉറങ്ങും.വളിവിടുന്ന മലദ്വാരമുള്ള ആമാശയമുള്ള, ഉദ്ധരിച്ച ജനനേന്ദ്രിയങ്ങളും തൂങ്ങിയ മുലകളുമുള്ള ദൈവങ്ങളെ നാം എങ്ങനെ
വിശ്വസിക്കും.നമുക്ക് കവിയെ തൂക്കിലേറ്റാം ചിത്രകാരനെ കത്തിക്കാം നോവലിസ്റ്റിനെ നാടുകടത്താം പക്ഷേ സ്വപ്നങ്ങളില്‍ പടുത്തുയര്‍ത്തിയ നമ്മുടെ സമാധാനത്തെ അങ്ങനെ രക്ഷിച്ചുനിര്‍ത്താന്‍ നമുക്ക്
കഴിയുമോ?

(ഗോപീ കൃഷ്ണാ ഇയാള്‍ എലിയുടെ പുറത്ത് വളിവിട്ട് രസിക്കുന്ന ആനദൈവത്തെക്കുറിച്ച് എഴുതിയിട്ടുണ്ട് ഇതുവരെ കൊറിയയിലേക്ക് ആരും പോയില്ല എന്നാണ് തോന്നുന്നത് . ബഷീര്‍ ..... എന്തോ
അറിയില്ല..എന്തായാലും ബഷീര്‍ അവസാനിക്കാനുള്ള ഒഴുക്കല്ല തുടരേണ്ട
ചക്രവാതമാണ്...തുടരട്ടെ...പ്രമോദ് എങ്കില്‍ പ്രമോദ്,അനിലനെങ്കില്‍ അനിലന്‍, ഗോപീകൃഷ്ണനെങ്കില്‍ ഗോപീകൃഷ്ണന്‍..തുടരട്ടെ..)

[ nardnahc hsemus ] said...

ബാലഭാസ്കരന്റെ സ്വപ്നലോകത്തുനിന്ന് ശരീരഘടനയുടെ യാദാര്‍ത്ഥ്യത്തിലേയ്ക്ക് ശ്ശടുന്നനെ ഒരു വളി!

കൊതുകിനുമുണ്ടാവില്ലേ പ്രമോദേ, ഗ്യാസ് ട്രബിള്‍?? അല്ല പിന്നെ.

(അപ്പൊ ഈ ബിപാഷ ബസുവും ഐശ്വര്യ റായിയും ഒക്കെ വളിയിടുമല്ലെ? ങേ കാവ്യാ മാധവനോ?? ഹോ, അഗ്രജന്റെ ലിഫ്റ്റ് മണക്കുന്നു!)

Sharu (Ansha Muneer) said...

ഈ സുമതി ഇപ്പോള്‍ എവിടെ ഉണ്ട്...???

Pramod.KM said...

സംഗതി ഇത്രവരെയായ സ്ഥിതിക്ക് ശരിക്കും സംഭവം പറയാമല്ലോ. മനോഹരമായി പാട്ടു പാടുന്നവരും സുന്ദരികളും തൂറാറില്ല എന്നായിരുന്നു ഞാന്‍ ചെറുപ്പത്തില്‍ ധരിച്ചുവച്ചിരുന്നത്. തൂറല്‍ എന്ന പരിപാടി ശബ്ദം ശരിയില്ലാത്ത,കാണാന്‍ കൊള്ളാത്ത എനിക്കും എന്റെ കുടുംബാംഗങ്ങള്‍ക്കും മാത്രമുള്ള ഒരു ഏര്‍പ്പാടാണെന്നായിരുന്നു ധാരണ.:)അതില്‍ കവിതക്കുള്ള സ്കോപ്പുണ്ടെന്ന് തോന്നി. ബഷീറിന്റെ സുന്ദരിയും പണിപറ്റിച്ച കാര്യം ഞാനുണ്ടോ അറിയുന്നു:)

Rajeeve Chelanat said...

കവിത അല്‍പ്പം നിരാശപ്പെടുത്തിയോ എന്ന് സംശയം.

ബഷീറിന്റെ കഥ ഒരു ഓര്‍മ്മക്കുറിപ്പിന്റെ രീതിയിലാണുള്ളത്. വടക്കേ ഇന്ത്യയിലെ ഒരു വീട്ടില്‍ അവിടുത്തെ കുട്ടികളുടെ ട്യൂഷന്‍ മാഷായി കഴിയുമ്പോള്‍ ഉണ്ടായ ഒരു സംഭവം എന്ന മട്ടിലാണ് ആ കഥ.

ഗോപിയുടെ കമന്റിന്റെ കീഴില്‍ ഒരൊപ്പ്.

chithrakaran ചിത്രകാരന്‍ said...

അബദ്ധ വിശ്വാസങ്ങളെ ശുദ്ധീകരിക്കാന്‍ ഒരു വളിക്കു കഴിയുന്നുണ്ടെങ്കില്‍ സുന്ദരികള്‍ വളിയിടാതിരിക്കുന്നതാണ് ഇന്നിന്റെ ദുഖം!!

chithrakaran ചിത്രകാരന്‍ said...

ഹഹഹ....
പ്രിയ ദുഷ്ടാപ്രമോദേ...,
ചിത്രകാരന്‍ സുന്ദരികളോട് വളിയിടാന്‍ ആവശ്യപ്പെടുന്നത്
ഇവിടെ വായിക്കാം !!!

Unknown said...

സനാതനന്റെ കമന്റാണ് എന്നെ ഞെട്ടിച്ചത് . സുന്ദരികളും സുന്ദരന്മാരും , വലിയ വലിയ നേതാക്കന്മാരും പ്രമുഖന്മാരും പിന്നെ ആള്‍ദൈവങ്ങളും ഇപ്പറഞ്ഞതൊന്നും ചെയ്യാറില്ല എന്ന് വിശ്വസിക്കാനാണ് എനിക്കിന്നുമിഷ്ടം !

അനാഗതശ്മശ്രു said...

ഫാര്‍ റ്റിം ഗ് പടിഞ്ഞാറു വല്യ തമാശ ആണെന്നു കേട്ടിട്ടുണ്ട്...
ഒരു സിനിമയില്‍ സല്മാന്‍ ഖാന്‍ വളി വിടുന്ന ഗം ഭീര(?) സീനുണ്ട്...
നമ്മുടെ റിയാലിറ്റി ഷോയില്‍ ഇതൊരു ഐറ്റമാക്കാം ..
സുന്ദരിമാരേ സുവ് ര്‍ ണ്ണാവസരം

കടവന്‍ said...

സുന്ദരിമാര്‍ വളിയിടില്ലെന്നായിരുന്നെന്‍ വിശ്വാസം.
ha ha ha haha

ദേവന്‍ said...

സുന്ദരിമാരെക്കുറിച്ച്‌ എന്തരെലും വിചരിക്ക്‌. നിയമത്തിന്റെ കൊറോളറി ആയി സൌന്ദര്യമില്ലാത്തവരുടെ ഒച്ചയെല്ലാം വളിയായി അവഗണിക്കുന്നതാണു സങ്കടം. വിട്ടതെല്ലാം വളിയായിപ്പോയ വിരൂപരേ, നമ്മള്‍ ഒച്ചയെടുത്തിട്ടും ഒരു കാര്യവുമില്ലല്ലോ :(

ഓഫ്‌ ടോപ്പിക്ക്‌:
മോബ്‌ ജസ്റ്റിസ്‌ എന്തെന്നു പഠിച്ചത്‌ ഈ അധോവായു കാരണമാണ്‌. പ്രൈമറി സ്കൂള്‍ ക്ലാസ്സില്‍ വളിയൊച്ചയോ ദുര്‍ഗ്ഗന്ധമോ ഉണ്ടായാല്‍ പിള്ളേര്‍ കൂടി ആ ഏരിയയില്‍ ഇരിക്കുന്നവന്മാരെ (ഒഫ്‌ കോഴ്സ്‌ സുന്ദരികള്‍ പെടില്ല) പിടിച്ചു നിരത്തി നിര്‍ത്തി അത്തള പുത്തള/ അക്കുത്തിക്കുത്ത്‌ സ്റ്റൈലില്‍ മാറിമാറി തൊട്ട്‌ പാടും:

അശു കുശു വെടി നമ്പി നാറ്റം
.....വിട്ടവന്‍ പെട്ടവന്‍
കട്ടവന്‍ ചുട്ടവന്‍...
ഡാമ ഡീമ ഡോസ്‌!

പാടി അവസാനം ഡോസില്‍ എത്തുമ്പോള്‍ തൊടുന്നവനാണു വളി വിട്ടത്‌. അവനെ എല്ലാവരും ചേര്‍ന്ന് നാലിടി കൊടുക്കും അത്ര തന്നെ അന്വേഷണവും ശിക്ഷയും.

Pramod.KM said...

ഓഫ്: വളിയിലെ ക്രിയാത്മകത കാണണമെങ്കില്‍ ഇവിടെ ഒന്നു ക്ലിക്കി കേള്‍ക്കുക.:)

Unknown said...

ഈ പ്രമോദ് ചേട്ടന്റെ ഒരു കാര്യം. ഒന്നും മറന്നിട്ടില്ല ദുഷ്ടന്‍. ഹോ!

ഫസല്‍ ബിനാലി.. said...

ഇട്ടവനാശ്വാസം കേട്ടവന്‍ പരാതി
വായിക്കുന്നോര്‍ക്കും............

Latheesh Mohan said...

ഇരുപതാം നൂറ്റാണ്ടിലെ
സാംസ്കാരിക പ്രശ്നങ്ങളെക്കുറിച്ച്
പറഞ്ഞു കൊണ്ടിരിക്കേ
പ്രാസംഗികന്‍ ഒരു വളിവിട്ടു.

ശ്രോതാക്കള്‍ പറഞ്ഞു
ഛായ്, സംസ്കാരമില്ലാത്തവന്‍.

അതോടെ
ഇരുപത്തിയൊന്നാം നൂറ്റാണ്ടായി
പുതിയ
സാംസ്കാരിക പ്രതിസന്ധികളായി

:)

വെമ്മേലിയുടെ ഒരു പഴയ കവിത ഓര്‍മയില്‍ നിന്നും എഴുതിയതാണ്. തെറ്റു കാണും.

ഹേമാംബിക | Hemambika said...

ഇതു പൊതുവെ ആണുങ്ങളുടെ അറിവില്ലായ്മ്മയാണെന്നു തോന്നുന്നു. എന്റെ വേണ്ടപ്പെട്ട ഒരു ആണ്‍സുഹ്രുത്തും ഇതു വിശ്വസിച്ചു. എന്നില്‍ നിന്ന് ആ ശബ്ധം കേള്‍ക്കുന്നതു വരെ. ഇപ്പൊ ഓര്‍മ്മ വരുന്നതു അമ്മ പറഞ്ഞൊരു കാര്യമാണ് (അമ്മക്കിതു കിട്ടിയതു അമ്മയുടെ അച്ചമ്മയില്‍ നിന്ന്): അടക്കമുള്ള പെണ്ണ് ഇറുക്കി രണ്ടു വളി. :)

Pramod.KM said...

ലതീഷ് ,സംഭവം സൂപ്പര്‍.
ഹേമാംബികച്ചേച്ചീ.. എനിക്കുവയ്യ:)

നജൂസ്‌ said...

പ്രമോദേ...
തട്ട്‌ സഹിക്കാം. മുട്ടാര്‍ക്കും സഹിക്കാന്‍ കയ്യൂല്ല.....:)

Pramod.KM said...

ഹഹ.നജൂസ്.
ഓ.ടോ: മോയിന്‍ കുട്ടി വൈദ്യരെ പണ്ട് പൊതുസ്ഥലത്ത് തൂറിയതിന് പോലീസ് പിടിച്ചപ്പോള്‍ പാടിയ വരികള്‍ കേട്ടിട്ടുണ്ടോ.
‘തൂറാന്‍ മുട്ട്യാ കുണ്ടിസഹിക്ക്വോ
സാറമ്മാരേ..
നാട് സഹിക്കും വീട് സഹിക്കും
മൂട് സഹിക്കൂലാ...’
:)

P.K said...

ഇത്രയേറെ ആശ്ച്യര്യപെടേണ്ട ഒരു കാര്യമാണൊ ഈ വളി ഇത്രയും കമ്മണ്റ്റുകള്‍ കണ്ടപ്പൊള്‍ തോന്നിയതാണു. ലാപുട പറഞ്ഞപോലേ ചിലര്‍ അതിനെ കുറിച്ചു ജൈവീകരോഷം കൊള്ളുന്നു

P.K said...

ആമശയതിണ്റ്റെ ഇത്രയും മനോഹരമയ ഒരു ജൈവിക വികാരതള്ളിച്ച വേറെ എന്താണുള്ളത്‌, നൈനിത്താളില്‍ ആര്‍മിയില്‍ ഉണ്ടായിരുന്ന എണ്റ്റെ ഒരു അമ്മാവന്‍ പറയുമായിരുന്നു വല്ലാത്ത തണുപ്പുള്ള രാത്രികളില്‍ അവര്‍ കംബിളി പുതപ്പു മൂടി പുതച്ചിട്ടു വളി ഇടുമത്രെ അപ്പോള്‍ പുതപ്പിണ്റ്റെ അകം നല്ല ചൂട്‌ ആകും ഉറക്കം പരമ സുഖം

Kaippally said...

വളിയുടെ സൌരഭ്യം തീര്‍ന്നപ്പോഴാണു് വന്നത്. ബഷീറിന്റെ ബര്‍ര്‍ര്‍ ഞാനും വായിച്ചിട്ടുണ്ട്. പ്രമോദിന്റെ കവിതയില്‍ ആ കഥയിലെ വിഷയം വളരെ ലളിതമായി അവതരിപ്പിച്ചിട്ടുണ്ട്.

കവിത എനിക്ക് ഇഷ്ടപ്പെട്ടു.

evuraan said...

ഇഷ്ടപ്പെട്ടു.

പ്രാദേശികമായൊരു വ്യത്യാസം ഉടക്കിയത് കൊളുത്തെടുത്തു വിടട്ടെ, - വളിവിടണം, മുട്ടയിടുന്നതു പോലെയോ തേങ്ങായിടുന്നതു പോലെയാണോ വളിയിടുന്നതു് ? :)

ഈ "വടക്കന്മാരുടെ" ഒരു കാര്യമേ .!

Pramod.KM said...

ഏവൂര്‍ജീ.. വടക്കൊക്കെ വളി’ഇടുക’ ആണ്. വിടുകയില്ല. ഇട്ടാല്‍ കുറച്ചുനേരം അവിടെ തന്നെ കാണുമല്ലോ,അതുകൊണ്ടാവണം വിടാത്തത്:))

Unknown said...

വളി ഒരു സനാതന സത്യം തന്നെ.. അതിനെതിരെ മുഖം തിരിച്ചാലും, നാസാദ്വാരങ്ങളെ തേടിപ്പിടിച്ച്, അകത്തു കടന്ന്, ഏതു ഞരമ്പുരോഗവും മാറ്റിത്തരും.

comment option open cheythu koode? with word verification?

Pramod.KM said...

comment option? അത് ഉണ്ടല്ലോ റോക്സീ. വേര്‍ഡ് വെരി ബുദ്ധിമുട്ടല്ലേ കമന്റിടുന്നവര്‍ക്ക്:)

Unknown said...

ഓ... എന്നു വെച്ചാ ബ്ളോഗ്ഗര്‍ ഐ.ഡി. ഇല്ലാത്തവര്‍ക്കും വേണ്ടി.

സ്പാം ഉണ്ടെങ്കില്‍ മാത്രം കമന്റ് വേരിഫിക്കേഷന്‍ ഇട്ടാ മതി...

Anonymous said...

bhum bhum bhalam nasthi
pee pee madhyamama
chara para maha kashttam
nisabdam prana sangadam

ennu evideyo keettu maranna poole.. :)

Sumathi enthinu pranasangaram sahikkanam?

arun

Zebu Bull::മാണിക്കൻ said...

ഓ. ടോ.
[നാറ്റക്കേസാണെന്നറിയാം, എങ്കിലും പിടിച്ചുനില്‍‌ക്കാനാവുന്നില്ല :)]

ദേവന്‍ പറഞ്ഞരീതിയല്ല കുട്ടിക്കാലത്ത് ഞങ്ങളുപയോഗിച്ചിരുന്നത്. പകരം, സ്റ്റിങ്ക് ബോംബ് വീണസ്ഥലത്ത് ഉള്ളവരൊക്കെ വട്ടത്തില്‍ നില്‍ക്കുന്നു. അതിനുശേഷം, കൂട്ടത്തില്‍ ഒരാള്‍ ഒരീര്‍‌ക്കിലോ, ചെറിയ കമ്പോ പകുതി ഒടിച്ച് ഇംഗ്ലീഷ് അക്ഷരം ‘L' തലകുത്തനെയെഴുതിയാലുള്ളതുപോലെയാക്കുന്നു. ലംബത്തിനെ രണ്ടുകൈവെള്ളകള്‍ക്കിടയിലുമാക്കി കുറച്ചുനേരം തിരിക്കുന്നു. തിരിക്കലിനവസാനം തിരശ്ചീനം ആരുടെ നേരെ ചൂണ്ടുന്നുവോ അവന്‍ പ്രതിയെന്നു തീരുമാനിക്കപ്പെടുന്നു.

അഗ്രജന്‍ said...

തിരിക്കലിനൊപ്പം അരിമണി കുരുമണി... എന്നൊരു പാട്ടും ഉണ്ടോ...!

ഉണ്ടെങ്കിൽ സെബു എന്റെ നാട്ടുകാരനായി വരും... :)

Zebu Bull::മാണിക്കൻ said...

അഗ്രജന്‍ എന്റെ നാട്ടുകാരനല്ല.

"ഊച്ചാങ്കോലേ, തിരികോലേ,
ഊച്ചു വിട്ടവനെ കാട്ടിത്താ
"

എന്ന മഹാമന്ത്രമാണ്‌ ഞങ്ങള്‍ ഉരുക്കഴിച്ചിരുന്നത് ;-)

nimmy said...

ഹേമാംബിക ചേച്ചി പറഞ്ഞതാണ്‌ ശരി മുട്ടിയാല്‍ വളി വിടണം വളി വിടാതെ പിടിച്ചു നിര്‍ത്തുന്നത് നല്ലതല്ല നമ്മുടെ സ്ത്രീകള്‍ക്ക് ഇതിനെ കുറിച്ച് ഓപ്പണ്‍ ആയി ദിസ്കുസ് ചെയ്യാന്‍ പോലും നാണമാണ് ഞാന്‍ പക്ഷെ അങ്ങനെയല്ല മുട്ടിയാല്‍ വിടും സ്മെല്‍ ഉണ്ടെങ്കിലും എന്താണ് തെറ്റ് അതു സഹിക്കണം ഹേമാംബിക ചേച്ചി വളി സ്മെല്‍ ഉണ്ടാകുണോ