കൊറിയയില്‍
ഇന്നലെ നട്ടപ്പാതിരക്ക്
നടുറോട്ടില്‍
കള്ളു കുടിച്ച്
ഭര്‍ത്താവിനെത്തല്ലുന്നു
ഒരു ഭാര്യ
എന്നതിനായിരുന്നു
കഴിഞ്ഞയാഴ്ച സമ്മാനം.
അയലക്കത്തെ ചിലരുടെ
അതിവിടെയുമുണ്ടല്ലോയും
ഇതവിടെയുമുണ്ടല്ലോയും
പുറത്തിറങ്ങാതെ
മൂലക്കൊളിച്ചെന്നും
അവരുടെ ഭാര്യമാരുടെ
അങ്ങനെവേണമിവിടെയും
അങ്ങനെത്തന്നെ വേണമിവിടെയും
എണ്ണതേച്ച്
ഓടാന്‍ തുടങ്ങിയെന്നും പറഞ്ഞ്
അമ്മ വാങ്ങിയെടുത്തു
ഈയാഴ്ച സമ്മാനം.
Subscribe to:
Post Comments (Atom)
11 comments:
ഇതു നല്ല വിശേഷം തന്നെ.
അങ്ങനെയാണോ?
പുതിയതിനെ പഴയതെന്ന് ആരാദ്യം പറഞ്ഞുവെയ്ക്കുന്നുവൊ അവര്‍ക്കുള്ളതാകുന്നു സമ്മാനങ്ങള്‍. അല്ലേ...?
അപ്പോള്‍ മത്സരം ആരുതമ്മിലായിരുന്നൂന്ന് ചിന്തിച്ച് കണ്ണുമിഴിച്ചുപോയി!
:)
കഴിഞ്ഞാശ്ചത്തെയും ഈയാഴ്ചത്തെയും സമ്മാനങ്ങള്‍ക്കു പിന്നെലെ ചേതോ വികാരങ്ങള്‍ക്ക് എന്തകലം! എങ്ങനെ വന്നൂ അത്?
മത്സരങ്ങള്‍ സമ്മാനങ്ങളെ തേടുന്നു
നന്നായിട്ടുണ്ട്
ആശംസകള്‍
പിടി കിട്ടിയില്ല പ്രമോദെ..
എന്റെ ഒരു കാര്യം.:)
റോബിയുടെ പുറകില്‍ ഞാനും ഒളിച്ചിരിക്കുന്നു. നിന്നില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല പ്രമോദേ ;)
ഇപ്പോഴും കൊറിയയില്‍ തന്നെയോ?
Nice blogg you have
Post a Comment