Monday, April 20, 2009

ലോഹിതനും ശശിയും രാമചന്ദ്രനും

ഗുരുകുലത്തിലെ ഈ പോസ്റ്റിനിട്ട കമന്റ്:) [വൃത്തം: കുസുമമഞ്ജരി]

ബാലലീലകളിലേര്‍പ്പെടും വശപിശയ്ക്കു നല്ലൊരുമിടുക്കനാം
നീലലോഹിതനു ശേഷിയില്ലിഹ! പരാജയപ്രകൃതി! വാസ്തവം.
താമരക്കു ശശിയോടു കാമമതു തോന്നിയെങ്കിലുമിലക്ഷനില്‍
രാമചന്ദ്രനെ മറിച്ചിടാന്‍ കഴിയുകില്ലയെന്നതൊരു വസ്തുത.

തെരഞ്ഞെടുപ്പു ഫലത്തിന്റെ പശ്ചാത്തലത്തില്‍ ഒരു തിരുത്ത്:
(താമരക്കു ശശിയോടു കാമമതു തോന്നിയെന്നതൊരു കാരണം
രാമചന്ദ്രനെ മറിച്ചിടാന്‍ തുണയതായതെന്നതൊരു വാസ്തവം) :)

11 comments:

Umesh::ഉമേഷ് said...

പരാജയപ്രകൃതി എന്നു വെച്ചാൽ പ്രകൃതിയോടു പരാജയപ്പെട്ടവൻ എന്നാണോ അർത്ഥം?

ശ്ലോകം കലക്കി! ഉത്തരാർദ്ധം പ്രത്യേകിച്ചും!

ഗുപ്തന്‍ said...

പ്രകൃതിശ്രീവാസ്തവം. വൃത്തഭംഗം എന്നു പറയരുത്. അതുവരെയൊന്നും വരെപ്പോയില്ല എന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്.

Umesh::ഉമേഷ് said...

ഓ, പ്രകൃതിക്കു പിന്നിലെ വാസ്തവം ശ്രദ്ധിച്ചില്ലായിരുന്നു. ഒരു ഹഹ കൂടി.

Pramod.KM said...

പരാജയപ്പെടുന്ന പ്രകൃതിയുള്ളവന്‍ എന്നാണ് ഉദ്ദേശിച്ചത്. ‘ദുഷ്ടപ്രകൃതി’ എന്നൊക്കെ പോലെ. ഇനി 'പരാജിതപ്രകൃതി' ആണോ ശരി?:)

Anonymous said...

നീലലീല?
നിങ്ങളുടെ ഏമാൻ മാർക്സ് ആണു വേലക്കാരിപ്പെണ്ണിനെ പെഴപ്പിച്ചത്.
പിന്നെ നിങ്ങളുടെ മന്ത്രിപുത്രന്മാരും.
എത്ര കളവെഴുതണമല്ലേ ഒരു ശ്ലോകം തട്ടിക്കൂട്ടാൻ?
എൽഡീഎഫ് ജയിച്ചിട്ടെന്താ കാര്യം? ദില്ലിയിൽ‌പ്പോയി സോന്യയുടെ കാലുതിരുമ്മുന്ന പണിയല്ലേ ഇരുപതുപേരും ചെയ്യുക?
മദാമ്മമാരെ കാണുമ്പോൾ മലയാളി അങ്ങനെയാണു എന്നൊന്നും പറഞ്ഞ് ജനരലൈസ് ചെയ്യണ്ട.സായിപ്പിന്റെ മുൻപിൽ തലകുനിക്കാത്ത കൃഷ്ണമേനോനും ചേറ്റൂർ ശങ്കരന് നായരും മലയാളികൾ ആയിരുന്നു

അനിലൻ said...

താമരക്കു ശശിയോടു കാമമതു തോന്നിയെങ്കിലുമിലക്ഷനില്‍
രാമചന്ദ്രനെ മറിച്ചിടാന്‍ കഴിയുകില്ലയെന്നതൊരു വസ്തുത.

പ്രമോദേ
എന്താ പറയുക :)

Pramod.KM said...

ബാലലീല എന്നാക്കിയിട്ടുണ്ട് അനോണിമസേ..

Anonymous said...

പ്രാസവും വൃത്തവുമൊക്കെ ശീലിച്ച് എന്തിനുള്ള പുറപ്പാടാണാവോ? ഒരു മുറുക്കാൻചെല്ലവും പൂണൂലും കൂടി വരാൻ അധികം താമസമുണ്ടവില്ല.പിന്നെ കവിത ഗുരുവായുരപ്പസ്ത്രോത്രവും വെങ്കിടസുറ്പ്രഭാതവുമാവും.
ഒണങ്ങിയ കടലാസിലേ എഴുതാവു, കേട്ടാ.

Pramod.KM said...

പ്രാസമുണ്ടിവിടെ/യില്ല,യെന്നതൊരു കാര്യമല്ലിതിലനോണിയേ
ഹാസമാണുശരിയായിനോക്കുമനുവാചകന്നിഹ ലഭിക്കുക.
വൃത്തമെന്നതൊരു കാവ്യശൈലിയതു വിപ്രര്‍ തന്നുടയ ശൈലിയോ?
ഇത്തരത്തിലൊരു മൂഢചിന്തയിലമര്‍ന്നു ടൈമു കളയല്ലെ നീ:))
[വൃത്തം: കുസുമമഞ്ജരി]

അനിലൻ said...

ഈ ചെക്കനെക്കൊണ്ട് തോറ്റല്ലോ തമ്പുരാനേ! :)

Sureshkumar Punjhayil said...

Vrithavum sandiyum samasavumokke pandengo padichathallatha ippo orarivumilla ... Ashamsakal..!!!