വിപ്ലവം എന്ന സ്വപ്നം.
കോമ്രേഡ് എന്ന മാസിക.
പപ്പനെന്നൊരു ഏജന്റ്.
ശാരദയുമായുള്ള വിവാഹം.
ഇന്ദിരേച്ചി മൂഡില്‍.
കരുണാകരന് ചൂടില്‍.
ജയറാം പടിക്കല്‍.
പപ്പന്
വീടു വിട്ടു കാട്ടില്‍.
വല്ല രാത്രിയിലും വീട്ടില്‍.
ഗാന്ധിക്കുഞ്ഞിരാമന്റെ ഒറ്റല്.
പോലീസുവണ്ടി നിറച്ചും
പപ്പനെ പിടിക്കാന്‍ ആള്.
അടിവയറ്റിലെ ചോരയുമായി
അലറിക്കൊണ്ടൊരു വാള്.
പോലിസുകാര്‍ക്ക് കളിക്കാന്‍
പപ്പന്റെ ബോള്‍.
ജയിലില്‍ നിന്നും വീട്ടിലേക്ക്.
ആറുവര്‍ഷക്കാലത്തേക്ക്
ശാരദയുടെ സമയം നേര്‍ച്ചക്ക്.
പപ്പന്റെ പണം ചികിത്സക്ക്.
അവസാനം വണ്ടി കിട്ടി,
ശാരദയുടെ വയറ്റില്‍ നിന്നും
ഞാന്‍ വെളിച്ചത്തേക്ക്.
അങ്ങനെ
പപ്പനെന്റെ അച്ഛനായി.
അച്ഛന്
അമ്പലം കമ്മിറ്റി പ്രസിഡണ്ടായി.
പൂജയായി.
പൂമൂടലായി.
എന്റെ ഉള്ളില്‍
വിപ്ലവം എന്ന സ്വപ്നം.
കയ്യിലൊരു പേന
കണ്ടതെല്ലാം കവിത.
അച്ഛനപ്പോള്‍ എന്നെ നോക്കി
അറം പറ്റിയ ഒരു കവിത*
--------------------------------------------------------
*ബാലചന്ദ്രന് ചുള്ളിക്കാടിന്റെ കൂലിപ്പണിക്കാരന്റെ ചിരി എന്ന കവിതയിലെ “കുഞ്ഞേ ചെറുപ്പത്തിലിതിലപ്പുറം തോന്നും.എന്നോളമായാലടങ്ങും” എന്ന വരികള്‍.
ഈ കവിതയുടെ ഇംഗ്ലീഷ് പരിഭാഷ ഇവിടെ.
Subscribe to:
Post Comments (Atom)
67 comments:
അച്ഛനപ്പോള്‍ എന്നെ നോക്കി
അറം പറ്റിയ ഒരു കവിത*
ഇതൊരു കഥയായിരുന്നെങ്കില് കുറച്ചുകൂടെ വിശദമായി എഴുതാമായിരുന്നു, ജന്മത്തെപ്പറ്റി. ഇല്ലേ? :)
സൂവേച്ചീ..അതിനെ പറ്റി ഞാന്‍ ആലോചിച്ചിരുന്നു.പക്ഷെ ഈ പ്രമേയം കവിതയിലൂടെ ആണ് കൂടുതല്‍ സംവദീക്കുക എന്ന് എനിക്കു തോന്നി.ഇപ്പോളും തോന്നുന്നു.
പ്രമോദേ......
എന്താ പറയുക.:):):)
പ്രമോദേ, കവിത നന്നായി.
എന്‍ എസ് മാധവന് ‘കുറച്ച് നേരം കഴിഞ്ഞ് ഞാനുണ്ടായി’ എന്ന് ലന്തന്‍ ബത്തേരിയില്‍ വളരെ മനോഹരമായി പറയുന്നുണ്ട്.
എന്നാലും ബാലചന്ദ്രന്റെ ആ ദീര്‍ഘവീക്ഷണം അപാരം തന്നെ. ഇവരെയൊക്കെയാണ് പ്രവാചകന്മാര് എന്ന് വിളിക്കേണ്ടത് :)
:)
അണ്ണാ സ്നേഹം വന്നാല്‍ നമുക്ക് പരസ്പരം വിളിച്ചു നോക്കുവാനുള്ള ഒരു തെറിയില്ലേ അത് വിളിച്ചൊന്നു് അഭിനന്ദിക്കുവാന്‍ തോന്നുന്നു.
കഥയാക്കി ഇതിനെ പരത്തിക്കൊല്ലാഞ്ഞത് നന്നായി.
this is brief, crispy,and effective.
ഇങ്ങിനെ അറം പറ്റിയ കവിതയുടെ ഒരു തലമുറ തന്നെ ഇവിടെ ണ്ടല്ലെ.
ഇവാഎ ആദ്യായിട്ടാ.
ഇങ്ങട്ടെത്തിച്ച പെരിങ്ങോടനു നന്ദി
അറിയാന്‍ വയ്യാഞ്ഞിട്ടു ചോദിക്കുവാ. എങ്ങനാ ഇങ്ങനെ എഴുതുന്നേ?
കവിതയില്‍ ചിന്തിക്കുന്ന പപ്പന്റെ മകന് ഇതെങ്ങിനെ കഥയാക്കാനാകും.
സുന്ദരമയാ ഒരു ഫ്രിക്വന്‍സി മോഡുലേഷനില്‍ എന്നോടിതെന്തൊക്കേയൊ വിളിച്ചു പറയുന്നു. എനിക്കാനന്ദമുണ്ടാകുന്നു
ഇനി കവിത വായിക്കുന്നവര്‍ക്ക്:
ആദ്യം തലക്കെട്ട് വായിക്കുക. പിന്നെ വാല്‍ക്കഷണം. ഒരിക്കല്‍കൂടി തലക്കെട്ട് വായിച്ച് പിന്നെ കവിതയിലേക്ക് കടക്കുക.
അറം പറ്റുന്നത് കാലത്തിനാണ് പ്രമോദേ. ഗംഭീരന്‍ കവിത.
ഒതുക്കത്തില്‍,താളത്തില്‍ നന്നായി പറഞ്ഞിരിക്കുന്നു. ആശംസകള്‍.
പ്രമൊദേ!
എന്താ പറയാ?
നിന്റെ ഈ കവിതയെന്നോട് പിന്നെയും പിന്നെയും എന്തൊക്കയോ പറഞ്ഞുകൊണ്ടേയിരിക്കുകയാണല്ലൊ!
എത്ര പേരുടെ എത്ര വര്‍ഷങ്ങള്‍ ഇത്തരത്തില്‍ കവര്ന്നെടുക്കപ്പെട്ടിരിക്കാം..
കിടിലന്‍ കവിത! സൂപ്പര്‍!
ഓടോ: അചിന്ത്യാമ്മേ ഉം.. ഉം.. :-)
പെരിങ്ങോടാ...വിളിയെടാ നീ വിളി.ഗൂഗിള്‍ ടാക്കില്‍ വിളീച്ച അതേ വാക്കു പറഞ്ഞ് വിളി..;)
അചിന്ത്യ ചേച്ചീ..അറം പറ്റിയ കവിതകള്‍ അവസാനിക്കുന്നില്ല.
ആറ്.ആറേ..എന്ത് പറയാനാ...;)
ഗന്ധറ്വ്വന്‍ ചേട്ടാ..എന്റെ ഫ്രീക്വന്‍സി വായിക്കുന്ന ആളുടെ ഫ്രീക്വന്‍സിയുമായി ഇന്റെറ്ഫെറന്സ് നടത്തുംപോള്‍ ഞാന്‍ ധന്യനായി.;)
കണ്ണൂസേ..കവിത വായിക്കുന്നവറ്ക്കുള്ള അറിയിപ്പ് കൊള്ളാം.നന്ദി.
വല്യമ്മായീ..ആശംസകള്‍ക്ക് നന്ദി.
അത്തിക്കുറ്ശി.കവറ്ന്നെടുക്കപ്പെട്ട ജീവിതങ്ങള്‍ നിരവധി.എന്നിട്ടും ഒന്നും നേടാതെ വരുമ്പോള്‍ അവസാനം ഒരു തേങ്ങല്‍...
ദില്‍ബാസുരാ..നന്ദി ഡാ..
ഇത് തന്നെ കവിത....:)
കീറിമൂറിക്കപ്പെട്ട ഒരുപാട് യൌവനങ്ങളുടെ ചിലവില്‍ ജീവിതമെന്ന പേരില്‍ വാര്ദ്ധക്യപാഠങ്ങള് അഭ്യസിച്ചുകൊണ്ടിരിക്കുന്ന നമ്മളെ പോറിയുരച്ച് മരിച്ചിട്ടില്ലെന്നറിയിക്കുവാനെങ്കിലും കവിതയുടെ പരുപരുപ്പ് ആവശ്യമാണ് ഇങ്ങനെ...
പിറവിയുടെ കവിത, മനോഹരമായിരിക്കുന്നു.
കൊറിയയില്‍ വന്നാല്‍ കവിയാകാനൊക്കുമോ? ;)
ആഹാ കൊള്ളാലോ.
കണ്ണൂരിന്റെ രക്തത്തില്‍ ഒരിത്തിരി ചൂട് ഇനിയും ബാക്കിയെന്നോ?
അറം പറ്റിയ കവിതയുടെ തലമുറയ്ക്ക് പൂജയ്ക്ക് ഇനിയും ചുവന്ന പുഷ്പങ്ങളൊ?
പ്രമോദിന് റെ കവിതകളൊക്കെയും വായിക്കുന്നു. ചില കുറിപ്പുകള്‍ എഴുതി വച്ചിട്ടുണ്ട്. എല്ലാം കൂടെ ഒരുമിച്ചൊരു പോസ്റ്റാക്കാം എന്നു കരുതുന്നു.
ശിഹാബുദ്ധീന്‍ പൊയ്ത്തും കടവിന് റെ ഒരു കഥ യെ ഓര്‍മ്മ പ്പെടുത്തി ഈ കവിത.
വിശദമായി പിന്നീട്
അടിയന്തിരാവസ്ഥ നഷ്ടപ്പെടുത്തിയ എന്റെ ആറു വറ്ഷങ്ങള്...
ഈ ശീര്‍ഷകം വായിച്ച് കവിതയുടെ അവസാനമെത്തുമ്പോഴേക്കും എന്തൊരു രസം :))
ലാപുടേ..കവിതകള്‍ ജീവിതത്തില്‍ നിന്നും എടുക്കുമ്പോള്‍ ചൂടും ചൂരും ഏറുമെന്ന് സാക്ഷിമൊഴി.
ചിലനേര്ത്തിന് ചിലനേരത്തെന്കിലും കൊറിയയിലോട്ട് വരാം.പക്ഷെ അല്ലാതെ തന്നെ എഴുതുന്നുണ്ടല്ലൊ അവിടെ?;);)
ഡാലി ചേച്ചി.ഒന്നുമില്ലെങ്കിലും ഞാന്‍ നിങ്ങളുടെ ജൂനിയറ് അല്ലേ?അതിന്റ്റെ ഒരു ഗുണം കാണിക്കേണ്ടെ?;)
ഇരിങ്ങല്‍ മാഷേ.കവിതകള്‍ വായിച്ചതിന് നന്ദി.കുറിപ്പുകള്ക്കയി കാത്തിരിക്കുന്നു.;)
അഗ്രജന് ചേട്ടാ..അടിയന്തിരാവസ്ഥയിലൂടെ കടന്നു പോയതിന് നന്ദി.
കവിതകളെന്റെ തലയുടെ രണ്ടടി മീതേ പറന്നു പോകാറേയുള്ളു, പക്ഷേ ഇവിടെയെത്തി കുറേ നേരം ഇരുന്നു ഞാന്‍.
കമന്റൊന്നും എഴുതാനില്ല, പോസ്റ്റുകളേയുള്ളു. എന്നെഴുതും, എങ്ങിനെയെഴുതും എന്നൊക്കെ ആലോചിക്കുന്നു. എവിടെ തുടങ്ങണം?
അചിന്ത്യ ഈ കവിത കണ്ടെന്ന് മുകളിലെ കമന്റില്‍ നിന്നും മനസ്സിലായി. പാപ്പാന് കണ്ടോ?
ദേവ്,
ഞാന്‍ ഈ കമന്റിട്ടപ്പോള്‍ മനസ്സില്‍ വന്നതൊക്കെത്തന്നെ ദേവിന്റെം മനസ്സില്‍ വരും എന്നറിയാമായിരുനു. ഒരു ചേര്‍ത്തു വായനയ്ക്ക് നമുക്ക് എപ്പഴും പാപ്പാനല്ലെ ഉള്ളു.അറം പറ്റ്യേ കവിതകള്‍ ഇങ്ങനെ പിന്നേം...:)
ദേവേട്ടാ..ആദ്യമായ് തന്ന കമന്റിന് നന്ദി.
പപ്പനെ മാത്രമെ അറിയൂ.പാപ്പാനെ അറിയില്ല.
അചിന്ത്യേച്ചീ..ആരാണ് പാപ്പാന്?
അതു തന്നെ. അതല്ലേ പാപ്പാനെ തിരക്കിയത്, മൂന്നാമതും വരുന്ന ഒരേ കമന്റ് കാണാന്‍!
അറം പറ്റട്ടെ.
പ്രമോദേ, ഇമ്മാതിരി പോസ്റ്റുകളിട്ടാല്‍ അചിന്ത്യ തന്നെ ഞാന്‍, ഞാന്‍ തന്നെ പാപ്പാന്.
നല്ല കവിത എന്നു പറഞ്ഞാല്‍ ന്യൂനോക്തിയാവും, പ്രമോദ്. അസാധ്യം!! ആശംസകള്‍.
ഹഹ.ദേവേട്ടാ...ഏതായാലും ഞാന്‍ അചിന്ത്യ’ചേച്ചീ’ എന്ന വിളി മാറ്റുന്നില്ല.വിരോധമില്ലല്ലോ?;)
രാജീവ് ചേലനാട്ടിന് റെഡ് സല്യൂട്ട്.;)
കവിതയെ പറ്റി പറയാനാളല്ല.
പക്ഷെ ഇതു വായിച്ചുകഴിഞ്ഞപ്പോളൊരു നടുക്കം.
ആശംസകള്‍ ..പ്രമോദ് !
qw_er_ty
മോനെ ജുനു, അചിന്ത്യ, ദേവന്, പാപ്പാന് മൂന്നും മൂന്നാളുകള്‍ തന്നെ.
ഇവിടത്തെ കവിതയില്‍ അവരുടെ തദാത്മ്യം ഒരുപോലെ എന്നാ പറഞത്. പുരിഞ്ചിതാ.
നിന്നെ കൊണ്ട് തോറ്റു. അസ്സല് കണ്ണൂക്കാരന്‍ തന്നെ.
പ്രിയംവദ ചേച്ചീ..നടുങ്ങിയതിന് നന്ദി.;)
ഡാലിച്ചേച്ചീ..സീനൂ. തെറ്റിദ്ധാരണ വേഗം തന്നെ മാറ്റിത്തന്നതില്‍ സന്തോഷം.;)
വായിച്ചപ്പോള്‍ കവിയെ ഒന്നു കാണണമെന്നു തോന്നിയ ഏക കവിത.
“ഒരു ഷേക്ക് ഹാന്‍ഡ്”
ഞാന്‍ എന്താ ഇതിലും നന്നായി എഴുതുക.
സത്യത്തെ ഇത്രക്കും നന്നാക്കി ബ്ലാക്ക് ആന്‍ഡ് വൈറ്റാക്കാന് പറ്റുമോ?
ആശംസകള്‍.
"സ്നേഹം വന്നാല്‍ നമുക്ക് പരസ്പരം വിളിച്ചു നോക്കുവാനുള്ള ഒരു തെറിയില്ലേ അത് വിളിച്ചൊന്നു് അഭിനന്ദിക്കുവാന്‍ തോന്നുന്നു" പെരിങ്ങോടരുടെ വാക്കുകള്‍.
അദന്നേ.. കവിത കലക്കീട്ട് ണ്ട് ഡാ ......! :)
അപ്പോ അങ്ങിനെയാണല്ലേ ആ ആറ് ഓണങ്ങള്‍ മിസ്സായേ? ഗ്രേറ്റ്!
കവിതയെകുറിച്ച് ഇത്രയും പേര് പറഞ്ഞതിലപ്പുറം എന്തഭിപ്രായന് പറയാന്‍. എന്തുപറഞ്ഞാലും കുറഞ്ഞ് പോകും......ഇത്രയും നാള് ആ ചിപ്പിക്കുള്ളില്‍ മറഞ്ഞിരുന്നതിന്, വിനോദേ കൊടുക്കവനൊരെണ്ണം (എന്താണെന്നു ഞാന്‍ മെയില്‍ ചെയ്യാം).......
തൊമ്മനയഞ്ഞപ്പോള് ചാണ്ടി മുറുകി എന്നു പറഞ്ഞപോലെ, ഒരാള്‍ എഴുതുമ്പോള്‍ അടുത്ത മടിയന്‍ എഴുതാന്‍ പാടില്ലാന്നൊന്നും ഇല്ലാന്നൊന്ന് പറഞ്ഞേ പ്രമോദേ ലവനോട് :)
ഭാവുകങ്ങള്‍
അഭിപ്രായങ്ങള്‍ അറിയിച്ച വേണുവേട്ടനും,കുതിരവട്ടേട്ടനും ,ചുള്ളിക്കാടനെ പ്രവാചകന് എന്നു വിളിച്ച ‘ഇടങ്ങള്‍‘ക്കും.;)എന്ന് കമന്റിയ തറവാടിച്ചേട്ടനും നന്ദി ആദ്യം അറിയിക്കട്ടെ.
കരീം മാഷേ.ഇന്നാ പിടിച്ചോ ഒരു ഷേക് ഹാന്‍ഡ്.;)
വിശാലമനസ്കന് ചേട്ടാ..എന്ത് ഗ്രേറ്റ്?.കല്യാണം കഴിഞ്ഞ് കുഞ്ഞുങ്ങളും പരാധീനങ്ങളുമായി നടക്കേണ്ട ഞാന,് ഇപ്പോള്‍ ഇവിടെ കൊറിയയില്‍ വന്ന് കാലും നോക്കി നടക്കുന്നു..എന്റെ ആറ് വറ്ഷങ്ങള്!!;)
കുറുമാന് ചേട്ടാ. ലാപുടയുടെ കയ്യില്‍ നിന്നും സാധനം വാങ്ങാം കെട്ടാ.മുറുക്കലിന്റെ കാര്യവും സൂചിപ്പിക്കാം.
എല്ലാറ്ക്കും നന്ദി.
പ്രമോദേ.. അതല്ലേനല്ലത്.. 6 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇല്ലതിരുന്ന എത്രയോ സൌകര്യങ്ങള്‍.. ഇന്നു അനുഭവിക്കാന്‍ കഴിയുന്നു...സോ അതൊരു ഭാഗ്യമായി കാണുക...:-)
പിന്നെ അതുകൊണ്ടല്ലെ കവിത എഴുതാന്‍ പറ്റിയത്.. അതില്ലാരുന്നെങ്കില് പിന്നെ എന്തൊ വിഷയമെടുത്തേനേ....:)
ഹഹ..സാജേട്ടന് ആദ്യം പറഞ്ഞത് പോയന്റ്.
രണ്ടാമത് പറഞ്ഞത് യഥാറ്ഥ പോയന്റ്. ;)
പ്രമോദേ..കവിത ഇഷ്ടപ്പെട്ടു. ഇനിയും എഴുതുക.
പ്രമോദേ,
താങ്കള്‍ ആദ്യത്തെ കുട്ടിയാണോ, ശാരദയ്ക്ക്.
അപ്പുവേട്ടാ,,നന്ദി.
ഞാന്‍ ആണ് പപ്പന്റെയും ശാരദയുടെയും ആദ്യത്തെയും അവസാനത്തെയും കുട്ടി.
ആറു വര്‍ഷങ്ങള്‍ നഷ്ടമായെങ്കിലെന്താ...അതിനെ പ്രതി ഒരു കവിത എഴുതാനായല്ലോ..:)
കവിത നന്നായി.
ആറു വര്‍ഷങ്ങള്‍ നഷ്ടമായെങ്കിലെന്താ...അതിനെ പ്രതി ഒരു കവിത എഴുതാനായല്ലോ..:)
കവിത നന്നായി.
വിഷ്ണു മാഷേ..നന്ദിയുണ്ട്.വന്നതിനും ആശ്വസിപ്പിച്ചതിനും അഭിനന്ദിച്ചതിനും.;)
പ്രമോദ്,
ഇപ്പോള്‍ കിട്ടിയ ലിങ്കില്‍ തൂങ്ങിയാണ് ഞാന്‍ ഈ അടിയന്തിരാവസ്ഥയിലേക്ക് കയറിവന്നത്.
അടിയന്തിരാവസ്ഥ ഒരുപാട് കഥകളില്‍ ഉണ്ട്. ആത്മ കഥകളിലും.
പക്ഷെ ഒരു ആത്മകവിതയില് ഇത് ആദ്യം. അതും ഇത്രമനോഹരമായിട്ട്.
ഞാന്‍ എണിറ്റ് നില്ക്കുന്നു. ഒന്നു കൈനീട്ടൂ...
കുമാറ് ചേട്ടാ...ഇതാ ഞാന്‍ ഇരു കൈകളും നീട്ടിയിരിക്കുന്നു.;)
റെഡ് സല്യൂട്ട്.
പ്രമോദ് കവിത നന്നായി... അസാധാരണമായ തീക്ഷ്ണതയുണ്ട് തന്റെ എഴുത്തിന്. മുന്‍പുള്ള പോസ്റ്റുകള്‍ക്കും. അഭിനന്ദനങ്ങള്‍.
കേശവന്റെ വിലാപങ്ങളില്‍ ഇങ്ങനെയൊരു ത്രെഡ് ഉണ്ടെന്നോര്ക്കുന്നു. നഷ്ടപ്പെട്ട വര്‍ഷങ്ങളല്ല കമ്മ്യൂണിസത്തില്‍ നിന്ന് ആ്ത്മീയതയിലേക്ക് കൂടുമാറുന്ന അച്ഛന്റെ ചിത്രം.
കവിതകണ്ടിട്ട് ഞെട്ടിയില്ല. പക്ഷേ അഭിപ്രായങ്ങള്‍ ചിലതു കണ്ട് ഞെട്ടി. പഴയ ‘നക്സലേറ്റുകള്‍’ ഗംബ്ലീറ്റായിട്ട് ബ്ലോഗിലേക്ക് കൂടുമാറിയോ? :P
... ഞാന്‍ ദേ ഓടി..
അമ്പത് ഞാനടിക്കട്ടേ...?
qw_er_ty
അമ്പത് ഞാനടിക്കും...
qw_er_ty
അമ്പത് ഞാനടിച്ചു....:):):)
മനുവേട്ടാ..അഭിപ്രായങ്ങള്‍ക്ക് നന്ദി.;)ഏത് കമന്റ് വായിച്ചിട്ടാണ് ഞെട്ടിയത്!!?;)
ലാപുടേ..എന്ത് പണിയാണിഷ്ടാ.വെക്കുമ്പോള്‍ 51 വെക്കണമെന്നല്ലേ പ്രമാണം.!!കുറുമാന് ചേട്ടന് പറഞ്ഞ സാധനം വാങ്ങിവെച്ചിട്ടുണ്ടോ?;)എപ്പോള്‍ വരണം?
ഇതു ഇഷ്ടപ്പെട്ടു..!
ലാപുടയെ കണ്ടാല്‍ വെറും അന്പതൊന്നും അടിച്ചാല്‍ ഒന്നും ആവുമെന്നു തോന്നുന്നില്ല.. ഒരു നൂറെങ്കിലും അടിക്കെന്നേ... അതും കുടിക്കാന്‍ തുടങ്ങിയാല്‍ അന്തോം കുന്തോം ഇല്ലാത്ത കൊറിയന്‍മാരുടെ കൂട്ടത്തില്‍..
പിന്നെ വെറും അമ്പതടിച്ചിട്ടു വിളിച്ചുകൂവുന്നതു നാണക്കേടാണിഷ്ട്ടാ... ഈ വന്നകാലത്ത് പെണ്ണുങ്ങളുപോലും അതു ചെയ്യൂല്ല.
മനുവിന് എത്ര അടി വേണം? അല്ലെങ്കീ ഏതു മാതിരി അടിയാ ഇഷ്ടം?
കഷ്ടം! ഒരു അന്‍പത് അടിക്കുന്നതിന്റെ റൂള്‍ പോലും അറിയാണ്ടുള്ള ഈ അന്‍പതടി. അരാജകത്വത്തിന്റെ മൂര്‍ദ്ധന്യം. പ്രപഞ്ച സത്യങ്ങളായ അന്‍പത് അടിക്കുന്നതിനു മുന്‍പുള്ള കമന്റുകള്‍ അന്പതടിക്കുന്നവന്റേതായിരിക്കരുതെന്ന് പോലും അറിയാത്ത നിഷ്ക്രിയമായ സമൂഹങ്ങള്‍. പ്രതിലോമകരമായ ഇതിനെതിരെയായിരിക്കണം ഇന്ദിരാജി അന്ന് അടിയന്തിരാവസ്ഥ പ്രഘ്യാപിച്ചതെന്ന് എനിക്ക് മനസ്സിലാവുന്നു.
എന്താ ഇവിടെ ഒരു അടി? ഏ...;)
ഇഞ്ചിച്ചേച്ചീ..കൊറിയയിലും പ്രഖ്യാപിക്കാന്‍ പോകുന്നു അടിയന്തിരാവസ്ഥ.;)
അഭിപ്രായത്തിന് ഏവൂരാന് ചേട്ടന് നന്ദി.
നല്ല കവിത
പ്രമോദ്, വൈകിയാണെങ്കിലും കവിത കണ്ടു. എനിക്ക് പറയാന്‍ ആരും ബാക്കിയൊന്നും വെച്ചിട്ടില്ല.പക്ഷെ പറയാതിരിക്കാനും വയ്യ. ആറുവര്‍ഷത്തെ നഷ്ടമിത്രയും വാക്കുകളായി ഉറഞ്ഞുകൂടുകയായിരുന്നിരിക്കണം.അതാണിത്ര തീക്ഷ്ണമായി എഴുതാന്‍ കഴിയുന്നത്.
കുറെനല്ല വാക്കുകള്‍ തന്നതിന്, എന്നെ ഒന്നുപിടിച്ചു കുലുക്കിയതിന് നന്ദി.
സോന ചേച്ചീ നന്ദി.
ശിശു..കവിത വായിച്ച് താങ്കള്‍ കുലുങ്ങി എന്നറിയുന്നതില്‍ സന്തോഷം.നന്ദി.;)
ബ്ലോഗ് ഡൈജ്സ്റ്റില്‍ ഈ രചന പ്രസിദ്ധീകരിക്കണമെന്ന് ആഗ്രഹമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ. വായിക്കുമല്ലോ...
പ്രിയ കവെ, മാധ്യമത്തില്‍ ഈ കവിത ഞാനിന്ന് വായിച്ചു...
താങ്കള്‍ ഏറെ മുന്‍പ് എഴുതിയതാണെങ്കിലും
ഇപ്പോളും ഇതിന്റെ മേന്മ മങ്ങാതെ ... ഓരോ വായനയിലും പുതിയ മാനങ്ങള്‍ തരുന്ന ഈ കവിത മാധ്യമത്തില്‍ വീണ്ടും കണ്ടപ്പോള്‍ സന്തോഷമായി..
സസ്നേഹം.
ലാൽസലാം പപ്പൻ സഖാവേ! Jan 7th 2013.
സ്നേഹം.
ആദരാഞ്ജലികൾ സഖാവിന്...
ഒന്നുമില്ല പ്രമോദെ,
ഇതു വായിച്ചപ്പോൾ
അന്ന് 'പുലി'യാക്കാതെ വിട്ടതിന്
ഒരിക്കൽക്കൂടി കുറ്റബോധം etc.
ഹണ്ടിങ്ങ് etc. നടത്തുന്നപോലെ...
അസ്സലായി.
വരണ്ട കാലം അങ്ങനെ വിരിച്ചിടേണ്ട കാര്യല്യ..
ഇങ്ങനെ വറ്റിച്ചെഴുത്യാ മതി. !
കൊള്ളാമല്ലോ ഈ സുന്ദരന്‍ കവിത
Post a Comment