Monday, May 7, 2007

ബാര്‍ബര്‍ കണ്ണേട്ടന്‍

മൂക്കിള
മുഖത്തെഴുത്ത് നടത്തുന്ന കാലത്ത്
'മോനെ ഉസ്കൂളില് ചേര്‍ക്കണ്ടേ പപ്പേട്ടാ?' എന്ന്
അച്ഛനോട് തിരക്കിയിരുന്നു.

'എത്ര്യാടാ കണക്കിന് മാര്‍ക്ക്?' എന്ന്
എന്നില്‍ താല്പര്യം കാണിച്ചിരുന്നു.

'പഹയാ ,റാങ്കുണ്ടല്ലേ!' എന്ന്
പുറത്ത് തട്ടിയിരുന്നു.

'ഉദ്യോഗം വല്ലോം ആയോടാ?' എന്ന്
ഉത്കണ്ഠപ്പെട്ടിരുന്നു.

'സാധാരണക്കാര്‍ പഠിച്ചിറ്റ്
ഒരു കാര്യോമില്ലപ്പാ' എന്ന്
സഹതപിച്ചിരുന്നു.

തെരഞ്ഞെടുപ്പില്‍
എത്ര വോട്ട് ചെയ്തെന്ന്
തെളിഞ്ഞ് ചിരിച്ചിരുന്നു.

‘നീയെന്തിനാടാ ലാസ്റ്റില്
നമ്പൂരീന്റെ തൊണ്ടക്ക് പിടിച്ചേ?’ എന്ന്
നാടകം വിശകലനം ചെയ്തിരുന്നു.

'അമ്മു എന്തിനാ
ആറ്റില് ചാട്യേ'ന്ന്
അര്‍ത്ഥം വെച്ച് ചോദിച്ചിരുന്നു.

കൊറിയയിലേക്ക്
ഗവേഷണത്തിനു പോകുന്നെന്നറിഞ്ഞപ്പോള്
'കഞ്ഞി കിട്ടില്ലേ അവിടെ?' എന്ന്
കാര്യം തിരക്കിയിരുന്നു.

അവധിക്കു നാട്ടിലെത്തിയ ഉടന് തന്നെ
'എപ്പോഴാ പോകുന്നേ?'എന്ന്
യാത്രയാക്കിയിരുന്നു.

എല്ലാം പഠിച്ചു കഴിഞ്ഞ്
നാട്ടിലേക്ക് പോയപ്പോള്‍
ഉരിയാട്ടം മുട്ടി.!!

പിന്നെയാരോ പറഞ്ഞു,
ബാര്‍ബര്‍ കണ്ണേട്ടന്‍
ഇപ്പോള്‍
കഷണ്ടികളോട്
സംസാരിക്കാറില്ല.

66 comments:

Pramod.KM said...

ബാറ്ബറ് കണ്ണേട്ടന്‍.........

വിഷ്ണു പ്രസാദ് said...

നാട്ടു ഭാഷയിലെ ഈ വരപ്പ്,ആവിഷ്കരണത്തിലെ പുതുമ..രണ്ടും കസറി.

sandoz said...

പ്രമോദേ...
സംഭവം ഇഷ്ടപെട്ടു..
പക്ഷേ ആ ലാസ്റ്റ്‌ വരികള്‍ എന്നെ കുഴപ്പിച്ചു....
ഒരുപാടു ചിന്തിച്ചു കൂട്ടി......

Inji Pennu said...

പ്രമോദമേ,
അപ്പൊ അമ്മു എന്തിനാ ആറ്റില്‍ ചാടിയേ? അത് കഴിഞ്ഞാണൊ കൊറിയക്ക് പോയെ?

എന്റെ ബ്ലോഗില്‍ വന്നലമ്പു ഉണ്ടാക്കിയതിനു ഇത്രയെങ്കിലും ഇവിടെ ചെയ്തില്ലെങ്കില്‍ ബാര്‍ബര്‍ കണ്ണേട്ടന്‍ എന്നോട് പൊറുക്കില്ല!

സു | Su said...

അപ്പോ അമ്മു...ശരിയാണോ? എനിക്കിതു വിശ്വസിക്കാന്‍ പറ്റുന്നില്ലല്ലോ. ഹിഹിഹി.

പ്രമോദേ, ലളിതമായ വാക്കുകള്‍. മുഴുവന്‍ കാര്യങ്ങള്‍. നന്നായിട്ടുണ്ട്.

RR said...

സാന്റോസിന്റെ സംശയം തന്നെ എന്റെയും... ആരാപ്പാ കഷണ്ടി ആയി പോയത്‌? ;)

Inji Pennu said...

അത് തന്നെ സൂവേച്ചി! ആ ചിരിച്ചോണ്ടിരിക്കണ ഫോട്ടൊ കണ്ടാല്‍ പറയൊ? :)

സു | Su said...

ഇഞ്ചീ, ഇവിടെ ഓഫടിക്കാന്‍ എന്നെ നിര്‍ബ്ബന്ധിക്കല്ലേ. (പൂച്ചയ്ക്ക് മുമ്പില്‍ പാലുവെയ്ക്കുമ്പോള്‍, കുടിക്കാന്‍ പറയല്ലേ എന്ന് പൂച്ച പറയുന്നതുപോലെ പോലെ. ;))

വേണു venu said...

വിഷ്ണുജീ, പറഞ്ഞതിനോടു യോജിക്കുന്നു. ഞാനും എന്തെങ്കിലും പറയാനായോടേണ്ടി വന്നതു് നാട്ടു ഭാഷയുടെ ആ ചൊനച്ചില്‍‍ .(ദൈവമേ കൊല്ലക്കാരുടെ ചൊനച്ചിലും മറ്റാര്‍ക്കെങ്കിലും .......)ആ രസമാണാസ്വദിച്ചതു്. എന്‍റെ സാണ്ടോസ്സേ...
കഷണ്ടികളാണെങ്കില്‍‍ പിന്നെ ബാര്‍ബര്‍ ഷാപ്പെന്തിനു്.? പ്രമോദേ WONDERFUL.!!!

മയൂര said...

സരളമായ ഭാഷയില്‍ ഒത്തിരി കാര്യങ്ങള്‍...ഇഷ്‌ടായി...

Dinkan-ഡിങ്കന്‍ said...

കഷണ്ടിയല്ലേ സാരല്യ പ്രമോദെ, അങ്ങ് ഷമി. ചില കൂട്ടരുടെ കണക്കേ അസൂയ ഇല്ലല്ലൊ. പോകാന്‍ പറ ബാര്‍ബറ് കണ്ണേട്ടനോട്.

വേണൂജി ആരോടാ ഈ ചൊനച്ചില്‍?

ഒഫ് ടൊ
കവിത നന്നായി.

myexperimentsandme said...

ബാര്‍ബര്‍ മാരെപ്പറ്റി പണ്ടേ ഹിന്ദി കവിതകള്‍ വന്നിട്ടുണ്ടല്ലോ...

ബാര്‍ബര്‍ ദേഘോ ഹസാര്‍ബാര്‍ ദേഘോ ദേഘ്‌നേകി ചീസ് ഹെ ഹമാരി ദില്‍‌ബാസുരന്‍...

(പ്രമോദേ, ഒരു കവിതാപോസ്റ്റിന് എന്നെക്കൊണ്ടാകുന്നതിന്റെ അങ്ങേയറ്റമാണിത്. ക്ഷമിക്കാന്‍ പ്രത്യേകം പറയേണ്ടല്ലോ).

Santhosh said...

വളരെ ഇഷ്ടപ്പെട്ടു പ്രമോദേ... ‘പുതിയ സ്റ്റൈല്‍’ വന്നപ്പോള്‍ ചെറുപ്പക്കാരായ കസ്റ്റമേഴ്സിനെ നഷ്ടപ്പെടുന്നു എന്ന് പരിഭവം പറഞ്ഞ, എന്‍റെ സ്വന്തം ബാര്‍ബര്‍ കുട്ടപ്പനെ ഓര്‍മ്മ വരുന്നു.

ബിന്ദു said...

അല്ലെങ്കിലും അമ്മു എന്തിനാ ആറ്റില്‍ ചാടിയെ???
അപ്പോള്‍ ഓരോ നുണ പറയുമ്പോളും ഓരോ മുടി പോവും എന്നുള്ളതു തീര്‍ച്ചയായി. :)

K.V Manikantan said...

കൊറിയയിലേക്ക്
ഗവേഷണത്തിനു പോകുന്നെന്നറിഞ്ഞപ്പോള്
'കഞ്ഞി കിട്ടില്ലേ അവിടെ?' എന്ന്
കാര്യം തിരക്കിയിരുന്നു.

നൈസ് പ്രമോദ്!

Kumar Neelakandan © (Kumar NM) said...

ബ്ലോഗില്‍ പലരും പരസ്പരം ചോദിക്കും എന്നെകൂടി ഫോട്ടോ എടുക്കാന്‍ പഠിപ്പിക്കുമോ എന്ന്. അതൊന്നു മാറ്റി ചോദിച്ചോട്ടെ?

എന്നെ കൂടി കവിതയെഴുതാന്‍ പഠിപ്പിക്കുവോ പ്രമോദേ?

myexperimentsandme said...

ഇപ്പോഴും നാട്ടിലുണ്ടെങ്കില്‍ എന്റെ വെട്ടന്‍ കുട്ടന്റടുത്ത് മാത്രം. കുട്ടന് വയ്യാണ്ടായി. കുട്ടന്റെ അനിയനാണ് ഇപ്പോള്‍ മെയിന്‍. എന്നാലുമെന്താ, അവിടിരുന്ന് കഥയൊക്കെ കേട്ട്, ഒരു തുണികൊണ്ട് പുതപ്പിച്ച് കസേരയിലിരുത്തി, ആദ്യം ഒരു ബ്രാണ്ടിക്കുപ്പിയില്‍ പമ്പ് പിടിപ്പിച്ച സാധനം വെച്ച് തലമുഴുവന്‍ വെള്ളം ചീറ്റിച്ച്, തലപിടിച്ച് അങ്ങോട്ട് ചെരിച്ച്, പിന്നെ താടിയേല്‍ പിടിച്ച് മുകളിലോട്ടാക്കി, പിന്നെ കഴുത്തില്‍ പിടിച്ച് മുന്നോട്ടോറ്റ തള്ള് തള്ളി, കിചുകിചുകിചു എന്ന് മുടിയൊക്കെ വെട്ടി, മൂര്‍ച്ചയില്ലാത്ത ബ്ലേഡ് വെച്ച് കൃതാവൊക്കെ ഷേപ്പാക്കി, വിരലുവെച്ച് രണ്ട് കൃതാവുകളുടെയും നീളം ഒന്നാക്കി ബാലന്‍സ് ചെയ്ത്, പതിനായിരം ടൈംസ് ഡൈല്യൂട്ട് ചെയ്ത ഡെറ്റോള്‍ വെള്ളം മുറിഞ്ഞിടത്തൊക്കെ പുരട്ടി അവസാനം ഒരു മിനുക്ക് വെട്ടും കൂടി വെട്ടി പൌഡറ് കഴുത്തില്‍ കൂടെയൊക്കെ ഇട്ട്, ആ പ്രത്യേകമണമുള്ള തുണിവെച്ച് ബോഡി മൊത്തം മുടി ക്ലീനാക്കി (ഇപ്പോള്‍) ഇരുപത് രൂപയും കൊടുത്ത് വീട്ടില്‍ വന്ന് തണുത്ത വെള്ളത്തില്‍ കുളിക്കുമ്പോഴുള്ള ആ നീറ്റലിന്റെ നോവാള്‍ജിക്ക് സുഖം ലോകത്തിലെ ഏത് കൊമ്പന്‍ സലൂണിലിരുന്നാലും കിട്ടുമോ...

സന്തോഷേ, “കു” വേഡ് ഉപയോഗിച്ചു. ഇപ്പോള്‍ അരവിന്ദന്‍ ചാടി വീഴും. എന്തുകൊണ്ട് നാട്ടിലെ നോവാള്‍ജിക്ക് പലചരക്കുകാരനും ബാര്‍ബറും കുട്ടപ്പന്‍ മാത്രമാകുന്നു എപ്പോഴും എന്ന് ഇന്നാളൊന്ന് വണ്ടറടിച്ചതേ ഉള്ളൂ പാവം :)

Unknown said...

നല്ല ലളിതമായ ഭാഷയിലൊരു നല്ല കവിത.

എനിക്ക് ബാര്‍ബര്‍ ഇല്ലായിരുന്നതോണ്ട് നൊവാള്‍ജിയയും ഇല്ല.പക്ഷേ ചൊവാഴ്ച ബാര്‍ബര്‍മാര്‍ അവരുടെ ദിവസമാക്കീ കട അടച്ചിടുന്നതെന്താണ് എന്ന ചോദ്യം മാത്രം.

അതിലൂം പ്രധാനമാ‍ായൊരു ചോദ്യമാണ് അമ്മുവെന്തിന്‍ ആറ്റില്‍ ചാടി എന്ന്നുള്ളത് :)

പൊന്നപ്പന്‍ - the Alien said...

പ്രമോദേ.. നന്നായെന്നു പറയാതിരുന്നാല്‍ നന്നാവില്ല. നന്നായി..വളരെ നന്നായി.
മറ്റൊരു കാര്യം -
ഈ വക്കാരിയെ പിടിച്ചെവിടേലും കെട്ടിയിടണം. ചിരിച്ചു മനുഷ്യന്റെ അടപ്പെളകി.. ഒരു ബാര്‍ബര്‍ ദേഘോ.. അവസാനമൊരു ദില്‍ബാസുരനും.!! അതും പോരാഞ്ഞ് അവസാനമൊരു നൊവാള്‍ജിയക്കുട്ടപ്പനും.. എന്റമ്മോ..

ivideyilla said...

ബാര്‍ബര്‍ ഷാപ്പുകള്‍ - അവിടെ എന്താണിത്ര രസം നടക്കുന്നേ എന്നറിയാനുള്ള ആകാക്ഷ പോലെ ഞാനിവിടെ പിന്നേം വന്നു നോക്കുവാണ് :)

ഒരു ഇംഗ്ലീഷ് ഫിലിം ഉണ്ട് ദ ബാര്‍ബര്‍ ഷോപ്പ്. വളരെ നല്ല പടമാണ്, കണ്ട് നോക്കൂ‍ൂ കണ്ടിട്ടില്ലെങ്കില്‍.

sandoz said...

ശ്ശൊ...
ഈ സായിപ്പന്മാരുടെ ഒരു കാര്യം...
നാളെ 'ദ ചാരായഷാപ്പ്‌' എന്നും പറഞ്ഞും ഇനി സിനിമ ഇറങ്ങും.....

വേണു venu said...

ഡിങ്കന്‍‍ നാട്ടുമാങ്ങയുടെ ചുന നമ്മള്‍‍ മറക്കുമോ.?
നാട്ടുഭാഷയുടേയും ..?

SUNISH THOMAS said...

പ്രമോദേ,
നന്നായി.
വളരെ നന്നായി.

SUNISH THOMAS said...

അത്രയും പറഞ്ഞിട്ടു പോരാന്നൊരു തോന്നല്‍.
അസ്സലായി. നിങ്ങളുടെ നാട്ടില്‍ക്കൂടി കുറേക്കാലം വായിനോക്കി നടന്നിട്ടുള്ളതുകൊണ്ടു സംഗതി എനിക്കൊരു വിഷ്വല്‍ അനുഭവമായി.
ഇനിയും പോരട്ടെ, ഇത്തരം ചിലത്....

Vanaja said...

അമ്മു ആറ്റില്‍ ചാടിയത്‌ ഒന്നുകില്‍ മണലൂറ്റാനാരിക്കും അല്ലെങ്കില്‍ ആറിനെത്ര ആഴമുണ്ടെന്നു നോക്കാനാരിക്കും. ശ്ശെടാ.

നിര്‍മ്മല said...

കഷണ്ടിക്കാരുടെ മുടിവെട്ടാന്‍ ചാര്‍ജു കൂടുതലാണെന്ന് കണ്ണേട്ടനറീയില്ലേ?
ഒരോന്നു വീതം കണ്ടുപിടിച്ചു വെട്ടുന്നതു ബുദ്ധിമുട്ടുള്ള പണിയാണേ! 20 വര്‍ഷത്തെ പ്രവര്‍ത്തന പരിചയത്തില്‍ നിന്നുമാണു സംസാരിക്കുന്നത്.

സാജന്‍| SAJAN said...

നോക്കിയേ പ്രമോദിന്റെ സകല ഡീറ്റൈത്സും കണ്ണെട്ടനറിയാലോ.. പ്രമോദേ..അപ്പൊ സത്യായിട്ടു ഈ അമ്മു എന്തിനാ ആറ്റില്‍ ചാടിയത്?..
അതും നീ കൊറിയയക്ക് പോയതും തമ്മില്‍ എന്തെങ്കിലും കണക്ഷന്‍ ഉണ്ടോടേ...
(നീയിങ്ങനെയുള്ള കവിതകള്‍ എഴുതടേ എന്തെങ്കിലും ഒക്കെ മനസ്സിലാവുന്നുണ്ട്)...:)

കെവിൻ & സിജി said...

അപ്പോ പ്രമോദേ, കൊറിയേ പോയി വന്നപ്പഴയ്ക്കും മുടിയൊക്കെ പോയോ? ന്ന്ട്ട് പോട്ടത്തിലു് നെറച്ചും കാണണുണ്ടല്ലോ.

കരീം മാഷ്‌ said...

“ബാര്‍ബര്‍ ഷാപ്പുകള്‍ - അവിടെ എന്താണിത്ര രസം നടക്കുന്നേ എന്നറിയാനുള്ള ആകാക്ഷ പോലെ ഞാനിവിടെ പിന്നേം വന്നു നോക്കുവാണ് :)
ഒരു ഇംഗ്ലീഷ് ഫിലിം ഉണ്ട് ദ ബാര്‍ബര്‍ ഷോപ്പ്. വളരെ നല്ല പടമാണ്, കണ്ട് നോക്കൂ‍ൂ കണ്ടിട്ടില്ലെങ്കില്‍. “
-------------
ഈ കമണ്ടിട്ടതു ഇഞ്ചിപ്പെണ്ണാണോ?
ഇഞ്ചി എന്നു മാത്രമേ കണ്ടുള്ളൂ.ഇനി അപരയാണോ എന്നൊരു സംശയം.

ഒ.ടോ. പ്രമോദ്. ആവിഷകരണം നന്നായി.

ടി.പി.വിനോദ് said...

വളരെ വളരെ നന്നായി...:)
ഇല്ലാതാവുന്ന ഇണക്കങ്ങളെക്കുറിച്ച് ഓര്‍മ്മകളുടെ ചായത്തില്‍ ഇതിലും സുന്ദരമായി വരച്ചിടാനാവില്ല ഒരു നഷ്ടഗീതത്തെ...:)

Pramod.KM said...

വിഷ്ണുമാഷ്,സാന്റ്റോസ് ചേട്ടന്‍,ഇഞ്ച്യേച്ചി,സൂവേച്ചി,ആറ്.ആറ് മുപ്പത്താറ്,വേണുവേട്ടന്‍,മയൂരേച്ചി,ഡിങ്കന്‍ അണ്ണന്‍,സുനീഷേട്ടന്‍,വനജേച്ചി,വക്കാരിജി,ഡാലിച്ചേച്ചി,പൊന്നപ്പേട്ടന്‍,സന്തോഷേട്ടന്‍,ബിന്ദുവേച്ചി,സങ്കുചിതന്‍ ചേട്ടന്‍,കുമാരേട്ടന്‍,നിറ്മലേച്ചി,സാജേട്ടന്‍,കെവിന്‍ ചേട്ടന്‍&സിജി ചേച്ചി,കരീം മാഷ്,ലാപുട..എല്ലാറ്ക്കും നന്ദി.
അമ്മു ആറ്റില്‍ ചാടിയ കുറ്റത്തില്‍ എന്നെ കുടുക്കാനുള്ള ഇഞ്ചിയേച്ചിയുടെ കുത്സിത ശ്രമങ്ങളെ സൂ ഏച്ചി പോലും തള്ളിപ്പറയുന്ന കാഴ്ചയാണ്‍ ഇവിടെ കാണാന്‍ കഴിഞ്ഞത്.;)സാന്റോസ് ചേട്ടനെ പോലും ചിന്തിപ്പിക്കാന്‍ കഴിഞ്ഞു ഈ കവിതക്ക് എന്ന് പറഞ്ഞാല്‍ എന്താ കഥ!!വേണുവേട്ടന്റെ ‘ചെനച്ചില്‍‘എന്ന പ്രയോഗം രസിച്ചു.;)
ഡിങ്കന്‍ അണ്ണന്‍ ഓടോ ആയി കവിത ഇഷ്ടപ്പെട്ടു എന്നു പറഞ്ഞത് ഇഷ്ടപ്പെട്ടു.;).സന്തോഷേട്ടന്റെ നൊവാള്‍ജിയയെ വക്കരിജി ഇട്ടൊന്നു പൂശിയപ്പോള്‍ ചിരിച്ചു കുന്തം മറിഞ്ഞു പോയി;)പൊന്നപ്പനണ്ണന്‍ പറഞ്ഞ പോലെ പിടിച്ചുകെട്ടേണ്ടി വരും.;).
ബിന്ദുവേച്ചി,ഡാലിയേച്ചി,വെറുതെ അമ്മൂനെ ഓറ്ത്ത് വിഷമിക്കണ്ടാ..;)
മയൂരേച്ചി,സങ്കുചിതന് ചേട്ടാ,കുമാരേട്ടാ..സന്തോഷം.’;)വനജേച്ചി പറഞ്ഞതാണ്‍ കാര്യം;).ഹഹ.നിറ്മലേച്ചിക്ക് കഷണ്ടിയുണ്ടൊ?20 വറ്ഷത്തെ പരിചയം എന്നു പറഞ്ഞു.ഹഹ;).സാജണ്ണാ കൊറിയയില്‍ വന്നതും മറ്റേതുമായി നോ ബന്ധം;)കരീം മാഷിന്റെ സംശയം എനിക്കും തോന്നി.;)ബാറ്ബറ് ഷാപ്പിന്റെ കമന്റിനെ കുറിച്ച്.അഭിപ്രായത്തിന്‍ നന്ദി.കെവിന്‍&സിജിമാരേ മുടി ഒക്കെ ഇപ്പോള്‍ തീരും.;)
ലാപുട..ഇപ്രാവശ്യവും കമന്റ് കസറി.;)നന്ദി.

G.MANU said...

made in korea kalakki

വല്യമ്മായി said...

ലളിതമായ വാക്യങ്ങളിലൂടെ മനുഷ്യന്റെ പൊതുവായ ഒരു സ്വഭാവ വിശേഷം വരച്ചു കാട്ടിയിരിക്കുന്നു.
അതു കൊണ്ട് തന്നെ പ്രമോദിന്റെ മറ്റു കവിതകളെക്കാളും സാധാരണക്കാരോട് നേരിട്ട് സം‌വദിക്കുന്നുണ്ട്.അഭിനന്ദനങ്ങള്‍.

തറവാടി said...

പ്രമോദെ,

അസ്സല്‍ എന്നു പറഞ്ഞാല്‍ കുറഞ്ഞുപൊകുമെടോ ,

വളരെ , വളരെ നന്നായി.

( ന്‍റ്റെ സാന്ഡോസേ , അന്‍റ്റെ ചോദ്യം , കവിതയുടെ പേരു വായിക്കൂ :) )

സുല്‍ |Sul said...

പ്രമോദേ
കവിത ഇഷ്ടമായി
അതിലെ ഭാവവും.

ഓടോ : പ്രൊഫൈലില്‍ ഉള്ള ഫോട്ടോ ആരുടേതാ.
-സുല്‍

തമനു said...

കവിത ഇഷ്ടമായി. നല്ല കവിത.

പക്ഷേ ഒരു സംശയം, കഷണ്ടിക്കാര്‍ക്കെന്നാന്നേ കൊഴപ്പം ..?

പുള്ളി said...

ഒരു ലോങ്റ്റേം കസ്റ്റ്മര്‍ റിലേഷന്‍ തന്ത്രമല്ലേ ബാര്‍ബര്‍ കണ്ണേട്ടന്റേത്. ഗവേഷിച്ച് മുടികൊഴിഞ്ഞാല്‍ ബാര്‍ബര്‍ കണ്ണേട്ടന്‍ മിണ്ടുന്നതു പോയിട്ട് കൊച്ചു കുട്ടികള്‍ വരെ ചിരിച്ചാലും തിരിച്ച് ചിരിക്കാന്‍ കൂടി മടിയ്ക്കും.

ഇത് ആത്മകഥയല്ലല്ലോ അല്ലേ! കവിത നന്നായിട്ടുണ്ട് :)

Pramod.KM said...

മനുവേട്ടന്‍,വല്യമ്മായി,തറവാടിചേട്ടന്‍ നന്ദി.;)
സുല്‍ ചേട്ടാ ,ഫോട്ടൊ എന്റെതു തന്നെ.ഹഹ,തമനുചേട്ടാ..താഴെ പുള്ളീച്ചേട്ടന്‍ പറഞ്ഞതു കേട്ടാ..പുള്ളീക്കാരനോടു തന്നെ ചോദിക്കു‘കഷണ്ടിക്കാര്‍ക്കെന്നാന്നേ കൊഴപ്പം‘എന്ന്;).
ഈ കവിതയില്‍ ‘അവധിക്കു നാട്ടില്‍ പോയപ്പോള്‍ ‘എപ്പൊഴാണു പോകുന്നത് എന്ന് ചോദിച്ചത് വരെ ഏതാണ്ട് ആത്മകഥ ആണ്‍.;).നന്ദി.

അത്തിക്കുര്‍ശി said...

പ്രമോദേ,

വല്ലാതെ ഇഷ്ടമായി...
അവസാനമായപ്പോള്‍ വല്ലാത്തെരു നൊമ്പരവും!

പുള്ളി said...

തമനൂ, പ്രമോദേ, മുടികൊഴിഞ്ഞ കഷണ്ടിയെ 'കച്ചോടം തരാത്തവന്‍' എന്ന നിലയ്ക്ക് അവഗണന ബാര്‍ബര്‍ക്കും, 'ഒരു കാര്‍ന്നോര്' എന്ന നിലയ്ക്കുള്ള അപരിചതത്വം കുട്ടിക്കുമുണ്ടാകുമെന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ... അല്ലാതെ ഒരു പച്ചപ്ലാവില അഹങ്കാരമൊന്നും അതിലില്ലാട്ടോ... കഷണ്ടികളില്‍ മഹാന്‍‌മാരും മഹാന്‍‌മാരില്‍ കഷണ്ടീകളും എത്രയെത്ര!

എന്നാലും പ്രമോദെന്തിനാ കവിതയില്‍ അങിനെ പറഞത്? കഷണ്ടിക്കാര്‍ക്കെന്നാന്നേ കൊഴപ്പം ?

sandoz said...

അപ്പോള്‍ കണ്ണേട്ടന്‍ ബാര്‍ബര്‍ ആയത്‌ കൊണ്ടാണു...
കഷണ്ടിക്കാരെ ഇഷ്ടപ്പെടാത്തത്‌...........
ശ്ശൊ....ഞാന്‍ എന്തൊക്കെയാ ചിന്തിച്ച്‌ കൂട്ടിയത്‌....
അധിനിവേശം....
ഒരു സാധാരണക്കാരന്റെ ചെറുത്ത്‌ നില്‍പ്പ്‌.....
ഭൂമികയ്യേറ്റം....
വിപ്ലവം..
പരിസരമലിനീകരണം....
വായു മലിനികരണം...
അത്‌ മൂലം സംഭവികുന്ന മുടികൊഴിച്ചില്‍......
കൊറിയയുടെ വളര്‍ച്ച....
സോജുവിന്റെ പ്രവര്‍ത്തനം......
എല്ലാം വെറുതേ ആയി.........
അപ്പോള്‍ പ്രമോദേ...
വായനക്കാര്‍ പറയുന്ന രീതിയില്‍ ആണെങ്കില്‍...
കണ്ണേട്ടന്‍ നേരത്തേ സംസാരിച്ചിരുന്നു അല്ലേ..
കഷണ്ടിക്കാരോട്‌....

Siju | സിജു said...

കവിത ഇഷ്ടപെട്ടു

ഓടോ: അപ്പോ പ്രമോദ് കഷണ്ടിയാണല്ലേ..

Pramod.KM said...

അത്തിക്കുറിശി ചേട്ടാ നന്ദി;)പുള്ളിച്ചേട്ട,അതു തന്നെ എന്റെയും സംശയം.
സാന്റോസ് ചേട്ടാ..ഹഹഹ്;)കണ്ണേട്ടന്‍ മുന്നെ അങ്ങനെ ആയിരുന്നില്ല.ഇപ്പോള്‍ വന്ന മാറ്റമാണ്‍!
സിജു ഭായ് നന്ദി!.കഷണ്ടി ഇതു വരെ ആയില്ല.ആകും എന്നാണ്‍ വിശ്വാസം,ഈ പോക്കു കണ്ടാല്‍;)

Areekkodan | അരീക്കോടന്‍ said...

ലളിതമായ ഭാഷയിലൊരു നല്ല കവിത.ഇഷ്‌ടായി...

കണ്ണേട്ടന്‍ അപ്പോ എന്നോടും മിണ്ടില്ല അല്ലേ?

സാരംഗി said...

പ്രമോദേ..പ്രമോദമായ കവിത..:-)ഇഷ്ടായി..

സൂര്യോദയം said...

പ്രമോദേ... പല നാട്ടിലെയും ഇത്തരക്കരുടെ ശരിയായ പ്രതിഫലനം... (കഷണ്ടിയല്ലാ... ബാര്‍ബര്‍..)

മുസ്തഫ|musthapha said...

പ്രമോദേ വളരെ നന്നായിരിക്കുന്നു ഈ പറച്ചില്‍...

നേട്ടങ്ങളുണ്ടെങ്കില്‍ മാത്രം മറ്റുള്ളവരെ പരിഗണിക്കുന്ന ഒരു വിഭാഗത്തിന്‍റെ നല്ലൊരു പ്രതീകമായി ബാര്‍ബര്‍ കണ്ണേട്ടന്‍!

അനിലൻ said...

നല്ല കവിത പ്രമോദ്

asdfasdf asfdasdf said...

::)

Abdu said...

പ്രമോദേ,

ഒരു മുഖ്യധാ‍രാ എഴുത്തുകാരനും സാധിക്കാത്ത സാധാരണത്വമുണ്ട്, പ്രാദേശികതയുണ്ട് ഈ കവിതക്ക്.

നിന്റെ എല്ലാ കവിതകളുടേയും എറ്റവും ലളിതമായ ആകര്‍ഷണവും അതാണെന്ന് തോന്നുന്നു,

ഇനിയും വരട്ടെ...

Abdu said...

അമ്പതടിച്ചതിന് ചെലവ് വേണം :)

ഗുപ്തന്‍ said...

പ്രമോദേ... വരാന്‍ വൈകി... കവിത നന്നായീട്ടോ.. ജീവിതചിത്രങ്ങളിലൂടെ ഒരു തലതിരിഞ്ഞ നോട്ടമാണ് പലപ്പോഴും തന്റേത്.. (ലാപുടയുടെ മറുധ്രുവം...)

നിര്‍മ്മലേടത്തിക്ക് കഷണ്ടിയുണ്ടോ എന്ന് മറുചോദ്യമിട്ട അതേ തലതിരിഞ്ഞ നോട്ടം...
അഭിനന്ദനങ്ങള്‍

Rasheed Chalil said...

പ്രമോദേ കലക്കി.

വിശാഖ് ശങ്കര്‍ said...

നല്ല കവിത..ഇഷ്ടമായി.

ദൃശ്യന്‍ said...

വായിച്ച് കഴിഞ്ഞപ്പോള്‍ മനസ്സിലൊരു പുഞ്ചിരി തെളിഞ്ഞു.

സസ്നേഹം
ദൃശ്യന്‍

Pramod.KM said...

അരീക്കോടന്‍ ചേട്ടന്‍ കഷണ്ടിയുണ്ട് ല്ലേ?!;),സാരംഗി ചേച്ചി,സൂര്യോദയംചേട്ടന്‍,അഗ്രജന്‍ ചേട്ടന്‍,അനിലന്‍ ചേട്ടന്‍,നന്ദി.;)
കുട്ടന്‍ മേനോന്‍ ചേട്ടന്‍,;);)
നിരീക്ഷണങ്ങള്‍ക്കും 50 അടിക്കും ഇടങ്ങള്‍ മാഷ്ക്ക് നന്ദി;)ചെലവ് പിറകെ..
നന്ദി,മനുവേട്ടന്റെ നിരീക്ഷണങ്ങള്‍ക്ക്;)
നന്ദി,(ഇത്തിരിവെട്ടം,വിശാഖ്,ദൃശ്യന്‍)ചേട്ടന്മാറ്ക്ക്;)

അനൂപ് അമ്പലപ്പുഴ said...

പ്ര്മൊദെ കൊള്ളാമടാ,, നാട്ടുഭാഷ എന്നു വച്ചാല് വള്ളുവനാടന് ഭാഷയാണന്ന് വിചാരിക്കുന്ന പെണ് കോച്ചുങ്ങള് ഉണ്ട്. ഇതില് തന്നെ കമന്റസ് എഴുതിയിട്ടുമുണ്ട്.

കഴിഞ്ഞ ദിവസം ശ്രീ:സി.പി നായരു പറഞ്ഞപോലെ സുവേച്ചീ,എന്താ കുട്ട്യേ,ന്റെ കാര്യം എന്ന ശൈലി ആയിരിക്കുന്നു വടക്കും തെക്കും.

തനി ഓണാട്ടുകര ക്കാരി ആയ സിനിമാ നടി സംസാരിക്കുന്നതും എം.റ്റി യുടെ ഭാഷ. ഇപ്പോ ബ്ലൊഗിലും അതു തന്നെ. എന്താ കഥ!

[ nardnahc hsemus ] said...

sooooper... im giving a link from my page... porukkanam!! ;)

Pramod.KM said...

നന്ദി,അനൂപ്,സുമേഷ് ചന്ദ്രന്‍;)
qw_er_ty

പാര്‍വണം.. said...

"പറ്റെ" വെട്ടിക്കോളു...പിന്നെ കാശുകൊടുക്കുമ്ബോള്‍ ഒരു മൂളല്‍...
അത്രെക്കെ ഉള്ളു ക്ഷുരക സംസര്‍ഗം!
ഇന്നും പിടികിട്ടാത്ത ഒരു നിഗൂഢ നിശബ്ദദ....
രാഷ്ട്രീയം പാടില്ല എന്ന ലിഖിത താക്കീതും!!!

ആകപ്പാടെ ഉണ്ടായിരുന്ന ഒരു രസം, ഇടക്കിടക്കുള്ള മൂക്കില്‍ പൊടി പ്രയോഗാണു...തുമ്മാന്‍ മുട്ടിനില്‍ക്കുന്ന ആ മുഖം...
ഓര്‍മ്മകളിലേക്കു ഒരു റാന്തല്‍ വെട്ടം പോലെ...തങ്കളുടെ വരികള്..
നാട്ടുകൂട്ടത്തിന്റെ പശിമയുള്ള ഭാഷ! നന്നായിട്ട്ണ്ട്!!!
നന്ദി!!

Pramod.KM said...

പാറ്വ്വണം ചേട്ടാ..ഈ വഴിക്കൊക്കെ വന്നതില്‍ നന്ദി.:)
എല്ലായിടത്തും കാണണം ഇത്തരം കഥാപാത്രങ്ങള്‍.:)

Anonymous said...

Jeevitha pathayil evideyo kandumuttiya aaro aanu kannettan ennu thonipogunnu...oru
kunju canvas il manoharamaayi manushya manasine varachittirikkunnuu...varikalum
avaykkapuramulla vikaarangalum...nannayittundu:)
kannettanu vegam sukamaavan pratichukondu..

ഭൂമിപുത്രി said...

ഈ കണ്ണേട്ടന്‍ ശരിയ്ക്കുമുണ്ടായിരുന്നൊ?
എനിയ്ക്കസൂയവരുന്നു പ്രമോദിനോട്.
പണ്ടത്തെ എന്റെ സ്വന്തം ‘മുടിമുറിശീലന്‍’ഒരു സ്നേഹവര്‍ത്തമാനമ്പോലും എന്നോട് മിണ്ടീട്ടില്ല.
ഹൃദ്യമായ ഒരനുഭവത്തിനു നന്ദി!

Pramod.KM said...

സോജി,നന്ദി:)
ഭൂമിപുത്രി,കണ്ണേട്ടന്‍ ഇപ്പോഴുമുണ്ട്. വലുതായാല്‍ സ്ത്രീജനങ്ങള്‍ മുടിമുറിക്കില്ലല്ലോ സാധാരണ.
അതാവും മുടിമുറിശീലന്‍ കൂടുതല്‍ ലോഹ്യം കാട്ടാഞ്ഞത്:))അഭിപ്രായത്തിന് നന്ദി.

Anonymous said...

Infatuation casinos? repair onto this late-model [url=http://www.realcazinoz.com]casino[/url] handle and in online casino games like slots, blackjack, roulette, baccarat and more at www.realcazinoz.com .
you can also into our up to rendezvous [url=http://freecasinogames2010.webs.com]casino[/url] undertaking at http://freecasinogames2010.webs.com and augment the essential pukka flush !
another originative [url=http://www.ttittancasino.com]casino spiele[/url] progress is www.ttittancasino.com , as contrasted with of german gamblers, interval magnanimous online casino bonus.

Anonymous said...

top [url=http://www.001casino.com/]casino bonus[/url] brake the latest [url=http://www.realcazinoz.com/]casino bonus[/url] unshackled no set aside hand-out at the chief [url=http://www.baywatchcasino.com/]no lay down bonus
[/url].