Wednesday, May 9, 2007

'ജ’ന ഗണ ‘മ’ന

ജലം,
വിലക്കെടുക്കാനാകാത്ത
വാക്കാണ്.
ജീവനെക്കുറിച്ച് സ്വപ്നം കാണുന്ന
കവിയാണ്.
കാട്ടുതീയെ നാണംകെടുത്തുന്ന
കവിതയാണ്.
സംരക്ഷിക്കേണ്ടത്
നമ്മുടെ കടമയാണ്.

നാച്വര്‍ ക്ലബ്ബിന്റെ
നോട്ടീസ് ബോര്‍ഡില്‍
ഈ വരികള്‍ കോറിയിട്ടത്
ഞാനാണ്.

ഇന്നു രാവിലെ
‘ജ’ മാറ്റി
‘മ’ ആക്കിയത്,
ഉച്ചക്കഞ്ഞിയിലെ പിശക്
വയറില്‍ വെളിപ്പെട്ടതിനാല്‍
കക്കൂസില്‍ വെച്ചുതോന്നിയ
ഫലിതത്തിന്റെ ഫലമായാണ്.

പിടിക്കപ്പെടല്‍
എന്റെ
പൈതൃകമാണ്.

മാപ്പ്!

സ്കൂള്‍ അറ്റന്‍ഷന്‍!
ജനഗണമന.

36 comments:

Pramod.KM said...

ആത്മകഥാംശമുള്ള ഒരു കുറിപ്പ്.കുഴൂറ് ചേട്ടന്‍ പറഞ്ഞ പോലെ ’കൂട്ടമണിയടിക്കുമ്പോള് അപ്രത്യക്ഷമാകുന്ന ഒരു സാമ്രാജ്യത്തിന്റെ’ 14-ആം വയസ്സിലെ ഓറ്മ്മ.

Santhosh said...

ഹ ഹ... സം‌വൃതോകാരം ചില്ലായി കാണുന്നല്ലോ. (വേഡ് ഉപയോഗിച്ചാണോ എഴുത്ത്?)

qw_er_ty

Pramod.KM said...

സന്തോഷേട്ടാ..എന്താണ്‍ ഫോണ്ടിന്‍ പ്രശ്നം ഉണ്ടോ?
മനസ്സിലായില്ല.;)

G.MANU said...

mashe...ithum super hit...hit avunnathu evideyokke ennathil confusion.....hahah

Anonymous said...

"കടമയാണ്‍" ithaaN~ chOdyam. -S-

വല്യമ്മായി said...

:)

വേണു venu said...

പ്രമോദേ ഹെഡ്ഡിങ്ങിനു് പ്രശ്നം ഉണ്ടോ.:)

Pramod.KM said...

വേണുവേട്ടാ..
അക്ഷരത്തിലെ ഒരു കളി എന്ന ഒരു മുന് ധാരണ തരുന്നുണ്ടല്ലോ ഈ തലക്കെട്ട്.?;)

Unknown said...

ചെറുപ്പത്തിലേ ഫലിതപ്രിയനായിരുന്നല്ലേ. കോള്ളാം വികൃതിയും, പിന്നെ ഈ കവിതയും

RR said...

ഹ ഹ. കൊള്ളാം പ്രമോദേ.. :)

Kaithamullu said...

വേണുവിന്റെ ഫലിതം:
പ്രമോദേ ഹെഡ്ഡിനു് പ്രശ്നം ഉണ്ടോ.:)

Pramod.KM said...

സന്തോഷേട്ടന്‍,മനുവേട്ടാ,വല്യമ്മായി,വേണുവേട്ടന്‍,ശ്രീജിത്ത് ഭായ്,അറ്.ആറ്.നന്ദി;)
കൈതമുള്‍ ചേട്ടാ..ഹഹ,ആ ഫലിതത്തിന്‍ നന്ദി.;)വേണുവേട്ടനോട് ഞാന്‍ സംഗതി തിരക്കി.;)

Kiranz..!! said...

ചെക്കാ നിനക്കീ കക്കൂസ് വിട്ടൊരു കളി ഇല്ലല്ലേ :)

Pramod.KM said...

കിരണ്‍ ചേട്ടാ..എന്നെ പോലുള്ളവറ്ക്ക്,കക്കൂസ് തന്നെ അമ്പലം,ഞാന്‍ തന്നെ പ്രതിഷ്ഠ.;)

Areekkodan | അരീക്കോടന്‍ said...

ഹ ഹ...

ഉണ്ണിക്കുട്ടന്‍ said...

"എന്നെ പോലുള്ളവറ്ക്ക്,കക്കൂസ് തന്നെ അമ്പലം,ഞാന്‍ തന്നെ പ്രതിഷ്ഠ"

അതു ശരി അപ്പൊ അതാണ്‌ നിനക്കു കൊറിയേല്‌ പണി !! ഡിങ്കാ, ചാത്താ ഇവനെ ക്ലബിന്റെ ഏഴയലത്തു അടുപ്പിക്കണ്ട നാറ്റിക്കും ...!!

ഏറനാടന്‍ said...

ഏത്‌ 'മന' പ്രമാദേ??

പണ്ടാരോ പറേണത്‌ കേട്ടു, പ്രകൃതിയുടെ വിളികേട്ട്‌ സ്വഛന്ദം റിലാക്‌സായി രണ്ടിന്‌ ഇരിക്കുമ്പോഴാണത്രെ എല്ലാ പദ്ധതികളും ആശയങ്ങളും ലോകത്തെ മാറ്റിമറിക്കുന്ന നിയമങ്ങളും വരുന്നത്‌!
(ബുഷ്‌, പുടിന്‍ എന്നിവരൊക്കെ എത്രനേരം ഇരിക്കുമായിരിക്കും?)

മുല്ലപ്പൂ said...

:) ചിരിക്കാതെ എന്തു ചെയ്യും.
ഐഡിയാകള്‍ ഉണ്ടാവുന്നത് ബാത്ത് റൂമിലാണെന്ന് ഏതോ ഒരു പരസ്യത്തില്‍ കണ്ടു ?

മുല്ലപ്പൂ said...

ഏറനാടാ...

ഞാന്‍ പറഞ്ഞു തീരുന്നതിനു മുന്‍പേ ...

qw_er_ty

തറവാടി said...

:)

Pramod.KM said...

അരീക്കോടന്‍ ചേട്ടാ,തറവാടിചേട്ടാ,നന്ദി.ഏറനാടന്‍,മുല്ലപ്പൂ എന്നീ ചേട്ടന്മാറ് പറഞ്ഞ പോലെ ഐഡിയകളുടെ ഫാക്ടറി ആണ്‍ കക്കൂസ്.;)
ഉണ്ണിക്കുട്ടാ..എന്താ ഞാന്‍ പറഞ്ഞതില്‍ തെറ്റ്?;)

Anonymous said...

ഉണ്ണിക്കുട്ടാ ഇങ്ങുപോരേ..അവനാളു പെശകാ..
ഇപ്പോ നിനക്കു തന്നെ ഒരു “നല്ല മണം” വന്നു തുടങ്ങി.മുല്ലപ്പൂമ്പൊടി അധികം കൊള്ളണ്ടാ...

qw_er_ty

ഗുപ്തന്‍ said...

ഖലാനാം കണ്ടകാനാം ച ദ്വിവിധൈവ പ്രതിക്രിയാ
ഉപാനത്‌ മുഖ്ഭംഗോ വാ ദൂരതോ വാ വിസര്‍ജ്ജനം.

(ഞെട്ടി..ഞെട്ടീല്ലേ...ഗൊച്ചുഗള്ളന്‍. പണിക്കരുമാഷിന്റെ അക്ഷരശാസ്തത്തീന്ന് ഇപ്പം -റൈറ്റ് നൌ -അടിച്ചുമാറ്റിയതാ..)

അര്‍ത്ഥം വളരെ സിമ്പ്‌ള്‍:
ആദ്യത്തെ വരീലൊള്ളതൊന്നും പൊറത്തുപറയാന്‍ കൊള്ളൂല്ല.. അതൊക്കെ തന്നെ വിളിച്ചേക്കുന്നു..

രണ്ടാം വരി: തന്റെ മുഖം ഗോവാക്കാരന്റെ കണക്കിരിക്കുവാണേലും -എസ്പെഷലി ഫ്രെഞ്ച് കിസ്സിനു ശേഷം - വിസ്സര്‍ജ്ജനം ഇവിടെ വേണ്ട.. ദൂരതോ വാ... എന്ന്‍..

അപ്പം ഇനി ഓണ്‍.. കവിത കൊള്ളാംട്ടോ... ഇടക്കിടക്കൊക്കെ ലവിടെ പ്പോ.. കവിതക്ക് ആശയം വരട്ട്...

(ആ പണിക്കരുമാഷ് എന്നെക്കണ്ടോന്ന് ചോദിച്ചാല്‍ ഇല്ലെന്ന് പറഞ്ഞേക്കൂട്ടോ..)

Dinkan-ഡിങ്കന്‍ said...

ഉപ്പ്‌മാവ് തിന്നാന്‍ മാത്രം ഇസ്ക്കൂളീ പോകും.ന്ന് ട്ട് അവടെ മതിലുമ്മേം ചൊമരുമ്മെം ഒക്കെ കവിതാന്നും പറഞ്ഞ് ഓരോന്ന് എഴുതി വെയ്ക്കും, എന്നിട്ട് മൂക്ക് മുട്ടേ ഉപ്പ്‌മാവും, കഞ്ഞീം, ചെറുപയറും തിന്നിട്ട് വയറിളകിയതിന് എന്തിനാ ന്റെ പ്രമോദെ ജനഗണമന ചൊല്ലണത്. ആരോടാ അറ്റന്‍ഷന്‍ പറയണത്.

കവിതയെ കുറിച്ച് അഭിപ്രായം പറയാന്‍ മാത്രം വിവര്‍ം ഇല്ല അതോണ്ടാണീ ഒഫടി കേട്ടോ
അങ്ങ് ഷമീ.
മനു കുട്ടാ പണിക്കരുമാഷ് നിന്നെ ചോദിച്ചു. പ്രമോദിന്റെ ബ്ലോഗിലും കൂടി ഇല്ല്യാന്ന് ഞാന്‍ പറഞ്ഞ് ട്ടോ

Pramod.KM said...

ഡിങ്കന്‍ അണ്ണാ..
ഞാന്‍ ജല സംരക്ഷണ പ്രതിജ്ഞ എന്നത് മലസംരക്ഷണ പ്രതിജ്ഞ എന്നാക്കിയതിന്‍ സ്കൂള്‍ അസംബ്ലിയില്‍ മാപ്പു പറയേണ്ടി വന്നു.അതാണ്‍ ഇതിവൃത്തം.

സാജന്‍| SAJAN said...

പ്രമോദേ വികൃതിക്കന്നും ഒരു കുറവുണ്ടാരുന്നില്ല അല്ലേ?

Pramod.KM said...

അന്ന് ഒരു വികൃതിക്കു തന്നെ ആയിരുന്നു സാജേട്ടാ ചെയ്തിരുന്നത്.പക്ഷെ ഇന്നോറ്ക്കുമ്പോള്‍ നമ്മുടെ ശാരീരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രത്യയശാസ്ത്രങ്ങളില്‍ ചെലുത്തുന്ന സ്വാധീനം എന്നൊക്കെ വേണമെങ്കില്‍ അപനിറ്മ്മിക്കാം.അതായിരുന്നു,ഉദ്ദേശ്യവും.!;)

RR said...

ശാരീരം?

Pramod.KM said...

സോറി ,ശരീരം.
nandi RR;)
;)
qw_er_ty

Anonymous said...

പ്രമോദേ...വായിക്കാന്‍ വൈകി, കിടിലം ട്ടോ...:)

ഒരക്ഷരം മാറിപ്പോയപ്പോഴേയ്ക്കും എന്തൊരു വ്യത്യാസം...ശ്ശൊ..വെള്ളം കുടിയ്ക്കുമ്പോള്‍ ഈ ഓര്‍മ്മ വരുന്നു...

qw_er_ty

Pramod.KM said...

സാരംഗി ചേച്ചി,നന്ദി.അധികം വെള്ളം കുടിക്കേണ്ട!;:)
മനുവേട്ടാ,ഞാന്‍ ശ്ലോകം ശ്രദ്ധിച്ചിരുന്നില്ല.;)പിന്നെ ആരാ പറഞ്ഞെ നിങ്ങള്‍ക്ക് ശ്ലോകമൊന്നും അറിയില്ലെന്ന്?;)
നന്ദി.

അനൂപ് അമ്പലപ്പുഴ said...

നാണുവേട്ടന്റെ തേങ്ങ നി എടുത്തത് ഏതായാലും ശരിയായില്ല. അറ്റ് ലീസ്റ്റ് തോണ്ട് എക്കിലും തിരിച്ച് കോടുക്കാമായിരുന്നു

Pramod.KM said...

ഓ.ടോ; അനൂപേ..‘നമ്മുടെതാണിക്കാണുന്നവയെല്ലാം’എന്നാണ്‍ നാണുവേട്ടന്‍ പഠിപ്പിച്ചത്.പക്ഷെ തേങ്ങ എടുത്തതിന്‍ എന്നെ ‘കള്ളന്‍‘ എന്ന് വിളിച്ചു നാണുവേട്ടന്‍.അതാണ്‍ എനിക്ക് സഹിക്കാന്‍ മേലാഞ്ഞത്.

ശിശു said...

ജനഗണമന ഇപ്പോഴാണ് കണ്ടത്.. കൊള്ളാം.
ജോണ്‍ എബ്രഹാമിന്റെ കക്കൂസ് ധ്യാനങ്ങളെപ്പറ്റി വായിച്ചിട്ടുണ്ട്. അത്തരമൊരു ധ്യാനത്തില്‍ നിന്നാണത്രെ അഗ്രഹാരത്തില്‍ കഴുത പിറക്കുന്നത്. ചിലര്‍ക്ക് മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന ഇത്തരം ധ്യാനങ്ങള്‍ പ്രവര്‍ത്തിക്കുള്ള ആശയങ്ങള്‍ കൊടുക്കുന്നു. പ്രമോദിന് കവിതയും. ഇനി കഞ്ഞി എവിടെ ഉണ്ടെങ്കിലും കുടിക്കാന്‍ മറക്കണ്ട. അത് ഞങ്ങള്‍ക്ക് കിട്ടാനിരിക്കുന്ന കവിതയായിരിക്കും.

ak47urs said...

അപ്പോള്‍ താങ്കളാണീ ജലമൊക്കെ മലിനമാക്കിയത് അല്ലെ? കള്ളനെ പിടിച്ചേ..

Pramod.KM said...

ശിശു ചേട്ടാ..
കഞ്ഞിയിലെ പുഴുവിന്‍ എതിരെയുള്ള ഒരു പ്രതിഷേധമായും എന്റെ പ്രവറ്ത്തിയെ വ്യാഖ്യാനിക്കാം എന്താ?;)
എ.കെ.47 ചേട്ടാ..വെടിവെക്കരുതേ..;)
നന്ദി,എല്ലാറ്ക്കും.