സൂക്കേടു കൂടുമ്പോള്‍
രാധാകൃഷ്ണന്റെ അച്ഛന്
ഇംഗ്ലീഷില്‍ മാത്രം
സംസാരിക്കും.
A.B.C.D
കാജാ ബീഡി
എന്നൊക്കെ പാടി
മോഹനന് മാഷ്
ക്ലാസ്സ്
പൊടിപൊടിക്കും.
എങ്കിലും
രാധാകൃഷ്ണന്
ഇംഗ്ലീഷില്‍ തോല്‍ക്കും.
നാരാണേട്ടന്റെ കടയില്‍
നാരങ്ങപിഴിയാന്‍
നാലാംക്ലാസ് പോലും
ജയിക്കേണ്ട!
പിന്നീട് പലപല
ജോലിക്കയറ്റവും
ഇറക്കവും.
കള്ളുകുടിക്കാന്‍
കാശില്ലാതെ വന്നപ്പോള്‍
പാറാപ്പള്ളിയിലെ
നേര്‍ച്ചപ്പെട്ടി പൊളിച്ചു.
ചൂളമടിച്ച്
ചെറുപ്പക്കാരികളെ
സ്വാധീനിച്ചു.
ഉദയംകോട്ടത്തെ
ഉത്സവത്തിന്റെ രാത്രി,
ആരോടുംപറയരുതെന്ന് പറഞ്ഞത്
ഉണ്ണിച്ചിരുതയുടെ
വയറ്
കേട്ടില്ല.
നാട്ടുകാരുടെ ചെലവിലായിരുന്നു
വിവാഹം.
ഇപ്പോള്‍
ഇരുപത്താറു വയസ്സ്.
ഇരട്ടക്കുട്ടികളുടെ അച്ഛന്.
ഭാഗ്യവാന്!
ഇതേവരെ
ഒരു കവിത പോലും
എഴുതേണ്ടി വന്നിട്ടില്ല.
Friday, May 11, 2007
Subscribe to:
Post Comments (Atom)
38 comments:
സമറ്പ്പണം:രാധാകൃഷ്ണന് എന്ന ബാല്യകാല സുഹൃത്തിന്.
(അവന് ഈ ബ്ലോഗ്ഗ് കാണാന്‍ ഇടവരരുതേ എന്ന പ്രാറ്ഥനയോടെ)
ഭാഗ്യവാന് ! ഒരു കവിത പോലും എഴുതേണ്ടിവരാത്ത രാധാകൃഷ്ണന്, ഭാഗ്യവാന് തന്നെ. നന്നായിട്ടുണ്ട്.
ഉദയംകോട്ടത്തെ
ഉത്സവത്തിന്റെ രാത്രി,
ആരോടുംപറയരുതെന്ന് പറഞ്ഞത്
ഉണ്ണിച്ചിരുതയുടെ
വയറ്
കേട്ടില്ല.
നന്നായിരിക്കുന്നു പ്രമോദ്
നന്നായിട്ടുണ്ട്!.. really nice!
പഠനവൈകല്യം എന്ന ലേബല്‍ ഇഷ്ടപ്പെട്ടു:)
ഓഫ്: വെള്ളമടിച്ചു കഴിഞ്ഞാല്‍ ഇംഗ്ലീഷുമാത്രം പറയുന്ന ചില സുഹൃത്തുക്കളെനിക്കുണ്ട്.
പ്രമോദ്, കവിത നന്നായി. പ്രമേയത്തിനും കുഴപ്പമൊന്നുമില്ല. പക്ഷേ രാധാകൃഷ്ണന് സുഹൃത്താണെങ്കില്‍ ഇത് ഇങ്ങനെ ലോകം മുഴുവന്‍ വിളിച്ചു പറഞ്ഞത് അത്ര സുഖമായി തോന്നിയില്ല, ചെയ്തത് %&@# ആണെങ്കിലും.
ഓ: ടോ
ഈ ലോകത്തെ ഏറ്റവും വലിയ ഭാഗ്യവതി ഞാനാണല്ലോന്നോര്ത്തിട്ടെനിക്കു വയ്യ ... കാരണം ഒരെണ്ണം പോയിട്ട് ഒരുമുറി കവിത പോലും ഞാനെഴുതിയിട്ടില്ല. ( പിന്നെ... ഇതു കേട്ടാ തോന്നും ഗദ്യമെഴുത്തങ്ങ് കേമമാണെന്ന് ) തല കുത്തി നിന്നാല്‍ പോലും ഈ ജന്മത്തൊട്ട് നടക്കാനും പോകുന്നില്ല. അല്ല, നിക്ക് നിക്ക്, തലകുത്തി നിന്നാ ചെലപ്പം ONE MINUTE PLEASE, ഞാനൊന്നു നോക്കട്ടേ.
രാധാകൃഷ്ണനെ ഇത് കാണിച്ചു കൊടുത്തിട്ട് തന്നെ ബാക്കി കാര്യം. :)
ഉദയംകോട്ടത്തെ
ഉത്സവത്തിന്റെ രാത്രി,
ആരോടുംപറയരുതെന്ന് പറഞ്ഞത്
ഉണ്ണിച്ചിരുതയുടെ
വയറ്
കേട്ടില്ല.
"ഇനി മുതല്‍ ഞാന്‍ സീരിയസ് ആവാന്‍ പോവുവാ " എന്നു മാഷു പറഞ്ഞത് ബ്ളോഗ് കേട്ടില്ല... എന്നാ കീറാ ഇത്... ഗ്രേറ്റ്
ഭാഗ്യവാന്!
ഇതേവരെ
ഒരു കവിത പോലും
എഴുതേണ്ടി വന്നിട്ടില്ല.
ബ്ലോഗെങ്ങാണും തുടങ്ങിയാല്‍ കുഴപ്പമാകുമേ.:)
പ്രമോദേ കവിത പ്രമാദം തന്നെ..
നീ പുല്ലു പോലെ എഴുതുന്നു കവിതകള്‍...
100%കവി.
ഹമ്മേ എന്തൊരു കവിത! (അല്ല, ഇനിയിപ്പോ ഇത് കവിതേടെ ചേച്ചി രശ്മിയാണോ ആവോ?)
എന്തായാലും കലക്കീട്ട്ണ്ട്!
രാധാകൃഷ്ണന്റെ അഡ്രസ് താപ്പാ..നമ്മള് രണ്ടാഴ്ചക്കുള്ളില്‍ നാട് പിടിക്കുന്നുണ്ട്..പറ്റാവുന്ന പരോപകാരം ചെയ്തില്ലെങ്കില്‍ ആകെ ഒരു പിരുപിരിപ്പാണ് മനസ്സിന്!! :)
മ്മളെ കടൂരിലെ രാധാകൃഷ്ണന്! മൂപ്പരിപ്പോ പഴേ അഡ്രസ്സില്‍ തന്നെയാണോ? ഒരു പ്രിന്റഡ് മാറ്റര്‍ ബുക്ക് പോസ്റ്റായി അയക്കാനാ.
നന്നായിരിക്കുന്നു..
പഠനവൈകല്യം എന്ന ലേബലിന് എന്റെയും ഒരു സല്യൂട്ട്...
സിദ്ധാന്തം കൊണ്ടല്ല സിക്താണ്ഡമുണ്ടാവുന്നത്. അല്ലേ..? :)
നിന്റെ കവിതകള്‍ വായിക്കാന്‍ എന്ത് രസം......
ചുമ്മാ...ഒരു ബദ്ധപ്പാടുമില്ലാതെ ഒഴുകി വന്നിരിക്കുന്നു വരികള്‍......
ഇതും ഇഷ്ടപ്പെട്ടു. :)
പ്രമോദേ.. നല്ല ഭംഗിയായിരിക്കുന്നു നിന്റെ കവിത അഭിനന്ദനങ്ങള്‍:)
പ്രമോദെ,
ആരോടും പറയരുതെന്ന് പറഞ്ഞത്
ഉണ്ണിച്ചിരുതയുടെ
വയറ്
കേട്ടില്ല.
കവിത നന്നായിരിക്കുന്നു. ഇതെങ്ങനെയാ ഇങ്ങനെ ഒഴുകിവരുന്നത്?
ഉദയംകോട്ടത്തെ
ഉത്സവത്തിന്റെ രാത്രി,
ആരോടുംപറയരുതെന്ന് പറഞ്ഞത്
ഉണ്ണിച്ചിരുതയുടെ
വയറ്
കേട്ടില്ല.
പ്രമോദേ... വളരെ നന്നായിട്ടുണ്ടിത് :)
പ്രമോദ്,
താങ്കളുടെ കവിതകളിലെ ലാളിത്യം ഇഷ്ടപ്പെട്ടു. നല്ല ഒഴുക്കുള്ള കവിതകള്‍(ഇതും ഇതിനു മുന്‍പുള്ളവയും...)
ഇനിയും കവിതകള്‍ തേടി ഇവിടെ വരും..(രാധാകൃഷ്ണന് ഈ ബ്ലോഗ് കാണാതിരിക്കാന്‍ ഞാനും പ്രാര്‍ത്ഥിക്കാം. പക്ഷേ ബാര്‍ബര്‍ ചതിക്കാതെ നോക്കണം.)
കെ.പി
പ്രമോദെ,
കവിത വളരെ ലളിതം,
ഈ കവിതയില്‍ക്കൂടി താങ്കള്‍ സംവദിക്കാന്‍ ഉദ്ദേശിച്ചതെന്താണ്?
കെ.പി ചേട്ടാ നന്ദി.തീറ്ച്ചയായും ബാറ്ബറെ ഞാന്‍ ശ്രദ്ധിച്ചോളാം!!
തറവാടീചേട്ടാ..അങ്ങനെ ഒക്കെ ചോദിച്ചാല്‍....
പല കാര്യങ്ങളും ആണ്.
1) ഗൃഹാന്തരീക്ഷം വിദ്യാഭ്യാസത്തില്‍ ചെലുത്തുന്ന സ്വാധീനം.
2) നയിക്കപ്പെടാത്ത യുവത്വം.
3) അസ്വസ്ഥമായ മനസ്സേ കവിതയിലേക്കൊ രാഷ്ട്രീയത്തിലേക്കോ വരികയുള്ളു എന്ന് എന്റെ നിഗമനം.അസ്വസ്ഥമായ മനസ്സിനേ ക്രിയേറ്റിവിറ്റി ഉണ്ടാകൂ,മാനസികമായി.
4) ‘ഭാഗ്യവാന്’ എന്ന പ്രയോഗം സറ്കാസ്റ്റിക് ആണ്.
5) ഇനിയുള്ളത് ഞാന്‍ പറ്യാത്തതും, വായനക്കാറ്ക്ക് തോന്നുന്നതുമായ കാര്യങ്ങള്‍.തറവാടിച്ചേട്ടന്‍ എന്ത് തോന്നി?
6) ഓ.ടോ:ഉത്സവ കാലങ്ങളില്‍ വറ്ദ്ധിച്ചു വരുന്ന അവിഹിത ഗറ്ഭങ്ങള്.
7)നന്ദി;)
ലാപുടേ..കമന്റിലെ ആ ഭാഗം ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല;)
ഹഹ.
തീറ്ച്ചയായും സിദ്ധാന്തം മാത്രം പോര സിക്താണ്ഡത്തിന്.;)
ഉണ്ണിച്ചിരുതയുടെ വയറ്..
ആറ്റില്‍ച്ചാടിയ അമ്മു....!
ചെക്കാ നീ കൊറിയയില്‍ ആയത് കാര്യായി..:)
കവിത വായിച്ചാല്‍ മനസിലാവില്ലെന്നുള്ള മസില് പിടിച്ച ചിന്തകള്‍ക്ക് നീ അയവു വരുത്തുന്നു പ്രമോദേ,ഏറെ ഇഷ്ടമായി..!
അത് നേരാണല്ലോ. എന്റെ കവിതയില്‍ കമന്റാവ്രതം പ്രമോദ് മുടക്കിക്കുന്നത് ആദ്യമല്ല!
ഏതു മേനകയാ പ്രമോദേ ഇയ്യാള്ടെ ബ്ലോഗിലുള്ളത്? അവളെന്റെ മനസ്സ് ഇടയ്ക്കിടെ ഇളക്കുന്നല്ലോ?
സാന്‍ഡോസ് പറഞ്ഞതെന്നെ (കുത്തുകുത്തൊഴുവാക്കീട്ട്).
കിരണ്‍സ് ചേട്ടാ..തമ്മില്‍ വെറുതേ കണക്ട് ചെയ്യേണ്ട;).
നന്ദി,അഭിപ്രായത്തിന്.;)
ദേവേട്ടാ..എന്റെ ബ്ലോഗിന്റെ വലത്തേ മൂലയില്‍ ഞാന്‍ ചിരിക്കുന്നത്,മേനകയെ നോക്കിയാണ്!;)ഏത് തപസ്സും ഇളക്കും.;)
രേഷമ ചേച്ചീ..നന്ദി..കുത്തുകുത്തിട്ട്...;)
പ്രമോദ്,
ഇഷ്ടപ്പെട്ടു..
അസ്സലായിരിക്കുന്നു പ്രമോദ്
വളരെ നന്നായിരിക്കുന്നു പ്രമോദ്..എനിക്കൊക്കെ ഒരു കവിത മനസിലാകുക എന്നു വച്ചാല്‍.. ഹൊ.... ഇതെങ്ങാണും എന്റെ മലയാളം ടീച്ചേര്‍സ് അറിഞ്ഞാല്‍ ....അവര്‍ ഹാപ്പിയാകും..
ഇതിപ്പോ രാധകൃഷ്ണന്റെ അഡ്രസ് അല്ല വേണ്ടതു...ഞാന്‍ ശാരദ ചേച്ചിയ്ക്കു കത്തെഴുതി...കൊറിയയെയില് ദോശ കിട്ടില്ല ,പക്ഷെ സൊജു കിട്ടുമെന്നും ,കഴിഞ്ഞ പ്രാവശ്യം കൊണ്ടുവന്ന കമ്മ്യുണിസം ഫ്രിഡ്ജ് ഇല് വച്ചെങ്കിലും കേടായെന്നും വെള്ളം പിടിക്കത്തതിനാല് മുടി പൊഴിയുന്നു എന്നും പിന്നെ വേനല്ക്കാലത്തു 'കിളി' ശല്യമാണെന്നും പിന്നെ കമ്പ്യുട്ടറില്‍ ഒരൂട്ടം പദ്യമൊക്കെ എഴുതുന്നതു കൊണ്ടു വലിയ കുഴപ്പമില്ല എന്നും ..പിന്നെ ആ പപ്പു ബ്രോകര്‍ അടുതെങ്ങാനും വന്നിരുന്നൊന്നും 6 വയസ്സു പ്രായ കൂടുതല്‍ സാരമില്ല എന്നുമൊക്കെ മാത്രമാണു എഴുതിയെ.
ത്രയൊക്കയല്ലെ നമ്മളെ കൊണ്ടു പറ്റൂ
അമ്മദിനം ആയതിനാല്‍ എന്നെ തല്ലില്ല എന്ന് ഉറപ്പില്‍ ഓടുന്നില്ല..കവിത മനസ്സിലാവില്ല എന്നു മനസ്സിലായില്ലെ ;-)
qw_er_ty
അത്തിക്കുറിശി,ഇത്തിരി ചേട്ടന്മാറ്ക്ക് നന്ദി.
തരികിട ചേച്ചീ,മലയാളം ടീച്ചറ്മാരോടൊന്നും പറയണ്ട;)
പ്രിയംവദ ചേച്ചീ,എല്ലാം വായിച്ചിട്ട് മിണ്ടാതെ കുറ്റം പറച്ചില്, മനസ്സില്‍ കൊണ്ട് നടക്കുകയായിരുന്നു ഇത്രനാളും അല്ലേ?;).എനീക്ക് താങ്കളുടെ കമന്റ് ഇഷ്ടമായി,എന്റെ കവിതകളുടെ ഒരു മൊത്തം വായന ആണ് ഇവിടെ കാണുന്നത്.;)നന്ദി.എല്ലാവറ്ക്കും.;).
പപ്പു ബ്രോക്കറ് ബുദ്ധിമുട്ടേണ്ടി വരില്ല,ഏതായാലും;)
രാധാകൃഷ്ണനെ വരച്ചിട്ടിരിക്കുന്നത് കലക്കി.
നിങ്ങളു കൊറിയയില്‍ ആണെങ്കിലും ജീവിക്കുന്നത് ഇന്നാട്ടിലാണെന്ന് മനസ്സിലായി. അഭിനന്ദനങ്ങള്‍.
പ്രമോദേ...നല്ല മിനിക്കഥ! അല്ല കവിത.
കഥയായാലും കവിതയായാലും എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
സുനീഷേട്ടാ,അപ്പുവേട്ടാ..നന്ദി.:)
യ്യ്ക്ക് വയ്യാ!!! ന്റെ വായ അടയുന്നില്ല!! പൊളിഞ്ഞ പടി ഇരിയ്ക്കയാ!!!
കയ്യിലിരുപ്പ് ഇതായതിനാലായിരിയ്ക്കും നാട്ടുകാരുടെ കയ്യെത്താ ദൂരത്ത് മുകളുള്ളവന് അറിഞ്ഞു കൊണ്ടു മാറ്റി വച്ചിരിയ്ക്കുന്നത്!! (കൊറിയ സൈഫ് ആണെന്നു വിചാരിച്ചു ചുമ്മാ മോദിയ്ക്കരുതെ!!...) രാധാകൃഷ്ണന്റെ കയ്യില്‍ പെടാതെ ഈ ആത്മാവിനെ രക്ഷിക്കണമേ തൈവങ്ങളെ!!
ഒരുപാടു കലയുള്ള എഴുത്ത്... ഒരുപാടിഷ്ടമായി.
ഏതാത്മാവിന്റെ കാര്യമാ ഈ പറഞ്ഞത്?
ഓഹോ.അപ്പോ രാധാകൃഷ്ണന് ച്യാച്ചിയെ കണ്ടോ?:)
English mathramalla, chilappol sudhamalayalam parayunnavarum...!
Manoharamaya varikal... Ashamsakal...!!!
This link provides information on how to reach state insurance regulators that can help to provide state-specific information relating to car, homeowner, ... http://insuranceinstates.com/oregon/Portland/State%20Farm%20Insurance%20Companies%3A%20Agencies/97206/
Post a Comment