അയലക്കത്തെ അപ്പയുടെ
കോഴി,
കേശവന് നമ്പൂരിയുടെ
കശുവണ്ടി,
നാണുനമ്പ്യാരുടെ
തേങ്ങ,
ഇതൊക്കെ ആണ്
വെറും മൊയ്തുവിനെ
കള്ളനാക്കിയത്.
അങ്ങനെയൊരു
കര്‍ക്കിടകത്തിലാണ്
കടൂരില്‍ നിന്നുമൊരാള്
കന്നിയായി
കടല്‍ കടന്നത്.
മൊയ്തൂക്ക
ആദ്യം കെട്ടിയത്
മല പോലത്തെ
മതിലാണ്,
പിന്നീട് നാലുകെട്ടി.
ഓലപ്പുര
ഒന്നാം നമ്പര്‍ മാളികയായി
അവതരിച്ചെന്ന്
എത്തിനോട്ടക്കാരാണ്
മനസ്സിലാക്കിയത്.
മൊയ്തൂക്ക
അത്തറ് കൊണ്ടുവന്നതിനു ശേഷമാണ്
കടൂരിലെ കര്‍ഷകര്‍
വിയര്‍പ്പുനാറ്റത്തെ കുറിച്ച്
ഉത്കണ്ഠപ്പെടുന്നത്.
മൊയ്തൂക്കയുടെ
കോന്ത്രമ്പല്ലിന്റെ
കോംപ്ലക്സ് കാരണമാണ്
സുന്ദരികളായ
ആയിസുമ്മ,കതീസുമ്മ,
ആമിനുമ്മ,പിന്നെ
പേരറിയാത്തൊരു പെണ്കിടാവ്
എന്നിവര്‍ക്ക്
പര്‍ദ്ദയിടേണ്ടി വന്നത്.
മൊയ്തു കോംപ്ലക്സിന്റെ
ഉദ്ഘാടനമാണിന്ന്
പറഞ്ഞുനില്ക്കാന് സമയമില്ല,
കോഴിബിരിയാണി
തീര്‍ന്നുപോകും.
Subscribe to:
Post Comments (Atom)
32 comments:
പറഞ്ഞുനില്ക്കാന് സമയമില്ല,
കോഴിബിരിയാണി
തീറ്ന്നുപോകും.
കോഴിബിരിയാണി വേണമെങ്കില്‍ പറഞ്ഞ് നിക്കരുത്.
വീണ്ടും ശക്തി തെളിയിച്ചു...:)
മൊയ്തു കോംപ്ലക്സ്....
ദീപസ്തംഭം മാഹാത്ശ്ചര്യം!
എനിക്കും കിട്ടണം കോഴിബിരിയാണി.
ഒ.ടോ.
പര്‍ദ സൌന്ദര്യം മറക്കാന്‍ മാത്രമല്ല.
വൈരൂപ്യം മറക്കാനും ഉത്തമം.
പ്രമാദം :)
നാണുവേട്ടന്റെ തേങ്ങ മൊയ്തുവിന്റെയും വീക്നെസ്സ് ആണല്ലോ? ആത്മകഥാംശം?
കെട്ടിയതിലും കോപ്ലക്സിലും കണ്ടെത്തിയ സാമ്യം അതെനിക്കിഷ്ടായി.പതിവു പ്രമാദമായ ഒരു കവിത.
ഈ ചില്ലക്ഷരങ്ങളെല്ലാം ആരാണ് ചില്ലെറിഞ്ഞ് പൊട്ടിച്ചത്?
ഇത്തിരി,വിഷ്ണു ചേട്ടന്മാര്ക്ക് നന്ദി.കരീം മാഷേ..ഹഹ.മൊയ്തൂക്കയോട് പറ്ദയിടാന് പറഞ്ഞാലൊ?തറവാടി,സുല്‍ ചേട്ടന്മാര്ക്ക് നന്ദി:)
കുതിരവട്ടന്‍ ചേട്ടാ.നാണുവേട്ടന്റെ തേങ്ങ മറ്റൊരു സ്ഥലത്തേക്ക് മാറ്റി,ബോധപൂറ്വ്വം:)അത് കണ്ടു പിടിച്ചു അല്ലേ?വല്യമ്മായി,നന്ദി.ചില്ലക്ഷരം തെളിയുന്നില്ലേ?എന്തെങ്കിലും ഫോണ്ട് പ്രോബ്ലംസ്?
" മൊയ്തൂക്ക
അത്തറ് കൊണ്ടുവന്നതിനു ശേഷമാണ്
കടൂരിലെ കറ്ഷകറ്
വിയറ്പ്പുനാറ്റത്തെ കുറിച്ച്
ഉത്കണ്ഠപ്പെടുന്നത്
"
കലക്കി. ഉപഭോക്തൃ സംസ്കാരത്തിന്റെ വ്യക്തമായ ചിത്രം!
എന്റെ വക ചെറിയ ഒരു ഇസ്മയ്ലി.
മലപോലത്തെ നാലും, പിന്നെ മതിലും....
ബിരിയാണി തികയുംന്ന് തോന്നണില്ല.
കോഴിബിരിയാണിക്ക് കനമുള്ള കവിതയുടെ കനല്‍മണം,ചിരിയുടെ കറുത്ത രുചി...:)
ഒരുപിടി ചോറില്‍/വാക്കുകളില്‍ പ്രമോദിന്റെ ബിരിയാണിയുടെ/കവിതയുടെ രുചി വിനോദ് പടര്‍ത്തി.
ഗള്‍ഫ് ബൂം ഒരു കവിതയില്‍ ഒതുക്കിയിരിക്കുന്നു.
കോഴിബിരിയാണി പ്രമാദം..
മാരാര്‍ ചേട്ടാ..നന്ദി.:)ബീരാനിക്കാ,എല്ലാരുമുണ്ട്,പഴയ അയ്യലത്ത് അപ്പയും ഉണ്ട് ബിരിയാണി തിന്നാന്‍.ഹഹ,
ലാപുടേ..കനമുള്ള കമന്റ് കാരണം എന്റെ ചങ്ക് ഉളുക്കുന്നു.ഹഹ:)നന്ദി.തുളസി,:)
ഇബ്രുചേട്ടാ..ചില നേരത്തെങ്കിലും ഞാന്‍ ഒരു വിവാദം പ്രതീക്ഷിച്ചിരുന്നു താങ്കളുടെ ഓറ്കുട്ട് പ്രലോഭനങ്ങളില്‍ നിന്ന്.അത് നശിപ്പിച്ചു.ഹഹ്:),നന്ദി,സോന:)
അടിപൊളി പ്രമോദേ....
തന്റെ ഈ പഴമ്പുരാണങ്ങള്‍ക്ക് ഒരു സമുറായ് വാളിന്റെ മൂര്‍ച്ചയുണ്ട്... (കില്‍ ബില്‍ എന്ന പടത്തിലെ ഒരു ‘വാളുകാരന്’ പറയുന്ന വാക്കാണോര്ത്തത്: if you meet God on the way, God will be cut)...
ഓഫ്: പൊന്നപ്പന് ഇന്നലെ കവിതയുടെ വിത്ത് തിരഞ്ഞതു പോലെ ഈ കവിതയുടെ വിത്തുകള്‍ ഞാന്‍ പലയിടത്ത് കണ്ടിരുന്നു. നാണ്വേട്ടന്റെ തേങ്ങ.. അനുരാധയുടെ മണത്തിനിട്ട കമന്റ് (വിയര്‍പ്പ് നാറ്റവും ഗാട്ട്കരാറും..) അങ്ങനെ പലതും...
ഇല്ല പ്രമോദേ ഈ നാണുവേട്ടന്റെ തേങ്ങയല്ലേ പ്രമോദ് ആയി മോഷ്ടിച്ചത്?
അപ്പൊ ചുമ്മാ അതും പാവം മൊയ്തുക്കാന്റെ തലയില്‍ കെട്ടിവച്ച് പുള്ളിയെ കടല്‍ ചാടിച്ചു.. എന്നാലെന്താ അഴകിയരാവണിലെ ശങ്കര്‍ദാസിനെ പ്പോലെ വേദനിക്കുന്ന കോടീശ്വരനായിട്ടല്ലേ ചുള്ളന് തിരിച്ചു വന്നത്..
പ്രമോദിനും തന്നുവോ ഒരത്തറിന്റെ കുപ്പി?
കവിത നന്ന്:)
പ്രമോദേ, എല്ലാം വായിക്കുന്നുണ്ട്. ഇതൊക്കെ എങ്ങനെ എഴുതുന്നു എന്നാലോചിച്ചു അന്തം വിട്ടിരിക്കാറുമുണ്ട്. :)
പ്രമൊദേട്ടാ
കവിത വായിച്ച് അഭിപ്രായം പറയാന്‍ മാത്രം വിവരം ഒന്നുമില്ല. എങ്കിലും താങ്കളുടെ മറ്റു കവിതകളുടെ അത്ര പോരാ.
ഇത് ചുമ്മാ ഗദ്യം വരി തിരിച്ച് ഇട്ട പൊലെ തോന്നി.
അവിവേകം പറഞ്ഞെങ്കില്‍ അങ്ങ് ക്ഷമി. വിവരം ഇല്യാത്തൊണ്ടാണേയ്
പ്രമോദേ ..ഈ ലാളിത്യമാണു് എന്നെ വീണ്ടും വീണ്ടും നിന്റെ കവിതകളിലേയ്ക്കു് പിടിച്ചു മുക്കുന്നതു്. പലപ്പോഴും ശ്വാസം മുട്ടുന്നതറിഞ്ഞും ഞാനതില്‍ ലയിച്ചു പോകുന്നു.:)
മനുവേട്ടാ..നന്ദി.അപ്പോള്‍ ഇനി സൂക്ഷിച്ചേ കമന്റുകള്‍ ഇടാവൂ അല്ലേ?ഹഹ.നാണുവേട്ടന്റെ തേങ്ങ,ഗാട്ടും വിയറ്പ്പു നാറ്റവും,ഉയറ്ന്ന് വരുന്ന മതിലുകള്‍ ഇതൊക്കെ മുളക്കുന്ന വിത്തുകള്‍ തന്നെ.:)
സാജേട്ടാ ശരിയാണ്.പണ്ട് കോഴികട്ടതാണെന്നുള്ള ഒരു അഹങ്കാരവും ഇല്ല:)ആറ്.ആറ്,നന്ദി.
ഡിങ്കന് ചേട്ടാ..ചേട്ടന് ഡിങ്കന് എന്ന് എഴുതിയത് ഇഷ്ടപ്പെട്ടില്ല,ഒരു മാതിരി വാക്ക് മുറിച്ച് വരിയാക്കിയ പോലെ:)ഹഹ,നന്ദി,തുറന്ന അഭിപ്രായത്തിന്.
വേണുവേട്ടാ ..നന്ദി,എല്ലാവറ്ക്കും:)
ingane ethrayethra moythumaar...
:)< nte konthran pallu kando?..
പുളളിയുടെ കോംപ്ളക്സു കാരണമാണു പര്ദയിട്ടത് എന്നതു കലക്കി പ്രമോദേ... അര്‍മാദം തന്നെ.
നന്നായിട്ടുണ്ട് കേട്ടോ...
കള്ളന് മൊയ്തുവിന്റെ വളര്‍ച്ച ഇഷ്ടായി. കള്ളനായിരുന്നതുകാരണമായിരിക്കാമല്ലേ, ആദ്യം വന്മതിലു കെട്ടിയത്?
ബിരിയാണി ഒരു പ്ലേറ്റിവിടെ
സുമേഷേട്ടന്,സുനീഷേട്ടന്,ശ്രീ,നന്ദി:)
കുറുമാന് ചേട്ടാ..ഹഹ,ശരിയാണ് മതിലിന്റെ കാര്യം:)
ഓലപ്പുര
ഒന്നാം നമ്പറ് മാളികയായി
അവതരിച്ചെന്ന്
എത്തിനോട്ടക്കാരാണ്
മനസ്സിലാക്കിയത്.
ഈ ബിരിയാണി പെരുത്തിഷ്ടായി പ്രമോദേ :)
പ്രമോദേ,
ചിരിമറകള്ക്കുള്ളില്
ചിതറുന്ന പരിഹാസത്തിന്റെ
ചില്ലുകളുണ്ട് നിന്റെ കവിതയില്‍...
അവ കൊള്ളേണ്ടിടത്ത് കൊള്ളുകതന്നെ ചെയ്യട്ടെ.
ചുമ്മാ ഒന്നു വന്നു നോക്കീതാ..പറയാന്‍ പറ്റൂലേ..ചിലപ്പൊ ബിരിയാണി കൊടുത്താലോ..
ബിരിയാണി തിന്നാനെത്തിയ അഗ്രജേട്ടന്,വിശാഖ് മാഷ് ഇവറ്ക്ക് നന്ദി.:)
ചുമ്മാ എത്തിനോക്കി വെള്ളമിറക്കിയ ഉണ്ണിക്കുട്ടനും നന്ദി:)
kozhi biriyani nnayirikunu
കൊള്ളാം നല്ല കഥ!!
Post a Comment