Wednesday, May 23, 2007

പാഴായിപ്പോയ രണ്ടു ജന്മങ്ങള്‍

ഒരു മുദ്രാവാക്യം പോലും വിളിക്കാത്ത
ഒരു വരി പോലും എഴുതാത്ത
ഒരു വാഴ പോലും നടാത്ത
ഒരു ചീത്ത പോലും പറയാത്ത
ഒരു തല്ലുപോലും കൊള്ളാത്ത
നിന്നെ
ഞാന്‍
പാഴായ ഒരു ജന്മമെന്നു വിളിക്കും.

മുഷ്ടി ചുരുട്ടിയെറിഞ്ഞ്
മുട്ടന്‍ കവിതകളെഴുതി
മണ്ണില്‍കിളച്ച്
പച്ചത്തെറി പറഞ്ഞ്
പൊതിരെ തല്ലുംകൊണ്ട് നടക്കുന്ന
എന്നെ
നീ
പാഴായ ഒരു ജന്മമെന്നു വിളിക്കും.

പാഴായിപ്പോയ
രണ്ടു ജന്മങ്ങള്‍!!

33 comments:

Pramod.KM said...

പാഴായിപ്പോയ
രണ്ടു ജന്മങ്ങള്‍!!.........

സീയെം said...

കൊള്ളാം.ഇഷ്ടപ്പെട്ടു.
ജന്മം പാഴായിപ്പോയി എന്ന് ഉറപ്പാണോ.

Unknown said...

അടിയന്തരാവസ്ഥ കഴിഞ്ഞട്ട് എനിക്ക് ക്ഷ പിടിച്ച ഒന്ന്.(ക്ഷണം, ആത്മകവിതയും ഞാന്‍ മാറ്റി വച്ചിരിക്കുന്നു)
ഇതല്ലേപ്പാ ഇമ്മടെ ഐന്‍സ്റ്റീന്‍ മാഷ് പറഞ്ഞത് എല്ലാം ആപേക്ഷികം ആണെന്ന്. എന്റെ ഫ്രൈം ഓഫ് റെഫറന്‍സില്‍ രണ്ട് പേരും പാഴാവാതെയിരീക്കുന്നു.

ടി.പി.വിനോദ് said...

ഇത് തല്ല് വാങ്ങിയവന്റെയും കൊടുത്തവന്റെയും കാണുന്നവന്റെയും കാണാതെപോകുന്നവന്റെയും കവിത..
അടുത്തകാലത്ത് ഞാന്‍ വായിച്ചതില്‍ വെച്ച് ഏറ്റവും നല്ല കവിത, ഏറ്റവും പൊളിറ്റിക്കല്‍ ആയതും...:)

ശെഫി said...

നല്ല കവിത

Vanaja said...

ശരിയും തെറ്റും ആപേക്ഷികം. നന്‍മയും തിന്‍മയും ആപേക്ഷികം. ഐന്‍സ്റ്റീനായ നമഃ.
Pramod, good piece of work.

വേണു venu said...

പ്രമോദേ,
കവിത നന്നായാസ്വദിച്ചു.തീര്‍ച്ചയായും കൊച്ചു വരികള്ക്കെന്നെ നോവിക്കാനാകുന്നു....

Dinkan-ഡിങ്കന്‍ said...

"പാഴായിപ്പോയ രണ്ടു ജന്മങ്ങള് " അത് ലാപുടയും പ്രമോദും ആണോന്ന് നൊക്കാന്‍ വന്നതാ. രണ്ട് അല്ലാട്ടോ അതില്‍ കൂടുതലുണ്ട് ആരെന്ന് ഡിങ്കന്‍ പറയില്ല. പക്ഷേ വേണേല്‍ ഓരോരുത്തരുടെയും ബ്ലൊഗില്‍ കമ്മെന്റിട്ട് കാണിക്കാട്ടോ പ്രമോദേട്ടാ (ദേ എല്ലാരും പേടിച്ചു..ഇല്ല്യാ..ചുമ്മാ പറഞ്ഞതാ)

ഇതൊക്കെ പൊരേ

Dinkan-ഡിങ്കന്‍ said...

ഒഹ്. സ്മൈലി ഇടാന്‍ മറന്നു ഇല്ലെങ്കില്‍ നേരത്തേ ഞാന്‍ പറഞ്ഞത് സീ‍രിയസ് കമെന്റാണെന്ന് രണ്ടാളും കരുത് എന്നെ ഇടിക്കും.
:) <------ ലാപുട ചേട്ടന്
:) <------ പ്രമോദെട്ടന്
:) <------ സകലമാന ചരാചരങ്ങള്‍ക്കും

Pramod.KM said...

സീ.എം,ഡാലിച്ചേച്ചി,ലാപുട,ശെഫി,വനജേച്ചി,വേണുവേട്ടന്‍,ഡിങ്കന്‍ അപ്പൂപ്പന്‍ ഇവറ്ക്ക് നന്ദി.
ഡിങ്കനപ്പൂപ്പന്‍ പ്രത്യേകം 3 സ്മൈലികള്‍:):):)
(പാഴായിപ്പോയ 3 സ്മൈലികള്‍!!!)

Areekkodan | അരീക്കോടന്‍ said...

ഇഷ്ടപ്പെട്ടു.

പുള്ളി said...

ടൈറ്റില്‍ കണ്ടപ്പോഴേ ഒന്നേതെന്ന് മനസ്സിലായി... മറ്റേയാളാരെന്നറിയാന്‍ വന്നതാ...
>> ഒരു വരി പോലും എഴുതാത്ത
ബ്ലോഗെഴുതാതെ, വായിക്കുന്നവരെ മാത്രമുദ്ദേശിച്ചണിത് അല്ലേ...

വല്യമ്മായി said...

പതിവു പോലെ നല്ല കവിത.ആപേക്ഷികമായ ശരി തെറ്റുകളെ പോലെ,നേട്ടങ്ങളും നഷ്ടങ്ങളും.

തറവാടി said...

നല്ല കവിത

സൂര്യോദയം said...

കവിത (വരികള്‍) ;-) കൊള്ളാം..

Sona said...

രണ്ടു ജന്മങ്ങളും പാഴാണെന്നു ഇപ്പൊ മനസ്സിലായല്ലൊ!!
നല്ല കവിത.

Anonymous said...

എങ്ങനെ പാഴാകണം എന്ന തീരുമാനത്തില്‍ എനിക്കൊരു സംശയവും ഇല്ല, നിനക്കോ? :)

vimathan said...

പ്രമോദ്, ശക്തമായ രാഷ്ട്രീയ ഉള്ളടക്കമുള്ള കവിത. അഭിവാദ്യങള്‍ !

Pramod.KM said...

പാഴായ ജന്മങ്ങളെ കണ്ടതിന് അരീക്കോടന്‍,പുള്ളി,തറവാടി,സൂര്യോദയം ചേട്ടന്മാറ്ക്കും,വല്യമ്മായിക്കും സോനക്കും നന്ദി.:)
തുളസീ,,എന്നെ പാഴാക്കാന്‍ തുടങ്ങിയിരിക്കുന്നു നമ്മള്‍!
വിമതന്‍ ചേട്ടാ‍..പ്രത്യഭിവാദ്യങ്ങള്‍:)

Sapna Anu B.George said...

ജന്മം പാഴായതാണോ അതോ, തെറിപറഞ്ഞ്, തല്ലുകൊണ്ട്, ചീത്തപറഞ്ഞ്, പാഴാക്കിയതാണോ???? എങ്കിലും കവിത നന്നായി കേട്ടൊ???

സുല്‍ |Sul said...

പ്രമോദേ
കവിത ഇഷ്ടപ്പെട്ടു.
അമ്മയെതല്ലിയാലും....
(തല്ലാനല്ല പറഞ്ഞത് കേട്ടോ)
-സുല്‍

ഉണ്ണിക്കുട്ടന്‍ said...

സാരമില്ല പ്രമോദേ..പോയതു പോട്ടെ..അടുത്ത ജന്മമെങ്കിലും നീ പാഴാവാതെ നോക്കണം .

സാജന്‍| SAJAN said...

പ്രമോദേ, സത്യായിട്ടും ഈ രണ്ടാമത്തെ ജന്മമേതാ.. കൂടെ കൂടാന്‍ വരുന്ന ആളാണോ ഇഷ്ടാ?
കവിത നന്നായെന്ന് പറയേണ്ടതില്ലല്ലോ..:)

Ajith Pantheeradi said...

പ്രമോദ്, ഉഗ്രന്‍!!

മിടുക്കന്‍ said...

ഇതേതാണ് രാജ്യം..?

അനിയന്‍കുട്ടി | aniyankutti said...

അസ്സലസ്സലസ്സലസ്സല്‍ കവിത....
ഞാനിപ്പൊ പാഴായ ജന്‍മമോ അതോ....:(
കണ്‍ഫ്യൂഷനാക്കിയപ്പൊ സമാധാനായല്ലോ...ല്ലേ...
:) രസിച്ചൂട്ടാ...

chithrakaran ചിത്രകാരന്‍ said...

രണ്ടു പാഴായ ജന്മങ്ങളെയും ഇഷ്ടപ്പെട്ടു. രണ്ടു വൈരുദ്ധ്യങ്ങളെ കൂട്ടിമുട്ടിക്കുംബോള്‍ അതിലൂടെ കവിതയുടെ ഊര്‍ജ്ജം ഒഴുകുന്നത്‌ കാണാനാകുന്നു.

Pramod.KM said...

സപ്ന ചേച്ചി,സുല്‍ചേട്ടന്‍,ഉണ്ണിക്കുട്ടന്‍,സാജേട്ടന്‍,മാരാരേട്ടന്‍,മിടുക്കന്‍(ഇത് കൊറിയ),അനിയന്‍ചേട്ടന്‍:),ചിത്രകാരേട്ടന്‍,:)
എല്ലാറ്ക്കും നന്ദി,നമസ്കാരം,:)

അമല്‍ | Amal (വാവക്കാടന്‍) said...

പ്രമോദ്,

നല്ല കവിത എന്നു പറയുന്നതിനേക്കാള്‍ നല്ലത് എനിക്കിഷ്ടപ്പെട്ടു എന്നു പറയുന്നതാണ്( എല്ലാം ആപേക്ഷികമല്ലേ ? ;))

ഓ.ടോ:
ഇതില്‍ ആദ്യത്തേതില്‍ ചിലത് ചെയ്ത്, രണ്ടാമത്തേതില്‍ ചിലത് ചെയ്ത് നടക്കുന്നവരെ കുറിച്ച് ഒന്നും പറഞ്ഞില്ല !

സജീവ് കടവനാട് said...

എന്നെ വെറുതെ പാഴ്ജന്മമെന്ന് വിളിച്ച് സമയം കളയാതെ രണ്ട് കവിതയെഴുതെന്റെ മാഷേ.
ഞാനത് വായിച്ചെങ്കിലും ഫലവത്താക്കാന്‍ ശ്രമിക്കട്ടെ.

വിശാഖ് ശങ്കര്‍ said...

പ്രമോദേ,
എങ്കില്‍ പിന്നെ എന്നെയുംകൂടെ കൂട്ടി മുന്നു ജന്മങ്ങള്‍ എന്നുപറ..!
അല്ലെങ്കില്‍ വേണ്ട,നട്ടുകാര്‍ പണ്ടേ അതു വിളിച്ചതാ..അതുകൊണ്ട് “വിളിക്കും” എന്ന പ്രവചനത്തില്‍ കാര്യമില്ല.

[ nardnahc hsemus ] said...

vaayichu..
pinne,
njaanoru
vaazha nattu..
paazhaavaathirikkan,
ini
oru theriyum
oru thallum
baakki..

Pramod.KM said...

വാവക്കാടന്ഭായിയെ പറ്റി പറയാന്‍ മറന്നു:)കിനാവ്,വിശാഖ് മാഷ്,സുമേഷേട്ടന്‍ ,നന്ദി:)