Tuesday, June 12, 2007

ഒരു വിലാപം

മുക്കിലും മൂലയിലും
ബോംബുപൂക്കാന്‍ തുടങ്ങിയതിനു ശേഷമാണ്
ഞാന്‍
ഒരു
സാംസ്കാരിക നായകനായി
അറിയപ്പെട്ടു തുടങ്ങിയത്.

ഒരു കൊലപാതകം നടന്നിട്ടുണ്ടെങ്കില്‍
അത് കഴിഞ്ഞ്
ഒരു മാസം വരെ
എന്റെ തല
പത്രങ്ങളില്‍ വരണമെന്നാണ്
എന്റെ നിര്‍ബന്ധം.

ഇന്നലത്തെ
അക്രമവിരുദ്ധ
നിരാഹാ‍രം കഴിഞ്ഞ്
ഭവനത്തില്‍ വന്ന്
ഭാര്യയുടെ മുലയും കുടിച്ച്
സസുഖം
സുഷുപ്തിയിലാണ്ടപ്പോള്‍
ഒരുത്തന്റെ തല
സ്ഫോടനത്തില്‍
ആവിയായിപ്പോകുന്ന
ഒരു
സുസ്വപ്നം ദര്‍ശിച്ചു.

ഉന്മേഷപൂര്‍വ്വം
പതിവിലും നേരത്തെ എണീറ്റ്
ശാന്തിയാത്രക്കിറങ്ങുംമുമ്പ്
ചീപ്പുമായി
കണ്ണാടിയില്‍ നോക്കിയപ്പോള്‍
ദൈവമേ,
എന്റെ തല????.
...............................
കണ്ണൂരിലെ രാഷ്ടീയകൊലപാതകങ്ങളുടെ പാശ്ചാത്തലത്തില്‍ 2000-2001 കാലഘട്ടത്തില്‍ എഴുതിയ കവിത.

15 comments:

Pramod.KM said...

കണ്ണൂരിലെ രാഷ്ടീയകൊലപാതകങ്ങളുടെ പാശ്ചാത്തലത്തില് 2000-2001 കാലഘട്ടത്തില്‍ എഴുതിയത്.

G.MANU said...

wow

SUNISH THOMAS said...

Gud. Congrats once again.

qw_er_ty

MULLASSERY said...

oh! athey shaili ! athey padaghadana!
maasangalkku shesham chinnammuvintey kavithakal vaayikkunnathupolee...!!

samoohathile dushta vargathodu manssil prathishedham urundu koodumbol , sabhyatha kaivittu kalayaruthu...
samyamanam paalikkuuu....

Unknown said...

എന്തു വികാരമാണ്‌ ഈ വിലാപം എന്നില്‍ ഉണര്‍ത്തിയതെന്ന്‌ മനസിലാവുന്നില്ല. എങ്ങിനെയാണു ഞാന്‍ 'നല്ല വിലാപം' എന്ന് അഭിനന്ദിക്കുക!!

തറവാടി said...

പ്രമോദെ ,

പ്രമോദെ ദേഷ്യം തോന്നല്ലെ , വല്ലാതെ "റ്റൈപ്പ്" ആകുന്നു താങ്കള്‍,

:)

[ nardnahc hsemus ] said...

ഉന്മേഷപൂറ്വ്വം
പതിവിലും നേരത്തെ എണീറ്റ്
ശാന്തിയാത്രക്കിറങ്ങുംമുമ്പ്
ചീപ്പുമായി
കണ്ണാടിയില്‍ നോക്കിയപ്പോള്
ദൈവമേ,
എന്റെ തല????.

അത് ദേ, ഭാര്യയുടെ മുലയില്‍ കടിച്ചുതൂങിക്കിടക്കുന്നു...!
അങനെയായിരുന്നെങ്കില്‍ പ്രമോദിന്റെ ഇഷ്ടവിഷയമായ "മുല" ഒന്നുകൂടെ കവിതയില്‍ ഉപയോഗിയ്ക്കാമായിരുന്നു....

സു | Su said...

പ്രമോദ് :) നന്നായിരിക്കുന്നു. ആറേഴ് വര്‍ഷം മുമ്പെഴുതിയ കവിത അല്ലേ? അതിശയം ആയി.

കുറുമാന്‍ said...

പ്രമോദേ, 2001 ല്‍ എഴുതിയ കവിത ഇഷ്ടപെട്ടു. അപ്പോ ഇതിന്നോ ഇന്നലേയോ തുടങ്ങിയ രോഗമല്ല അല്ലെ?

നന്നായി

Rasheed Chalil said...

പ്രമോദ് നന്നായി... :)

ടി.പി.വിനോദ് said...

Hats off to the ninteen years old boy who wrote this...:)

Pramod.KM said...

എല്ലാവറ്ക്കും നന്ദി.:)
2001ലെ കണ്ണൂറ് എസ്.എന്‍.കോളേജ് മാഗസിനിലും,2002 ലെ ‘കവിതക്ക് ഒരിടം’ എന്ന പ്രസിദ്ധീകരണത്തിലും അച്ചടിച്ചു വന്നതാണീ കവിത.

Anonymous said...

thala poyaa pinne kavitha varunnathengane alle?

Pramod.KM said...

ഹഹ:)
കറക്ട് അനോണിമസേ...
പക്ഷെ ഈ തല പോയത് 6-7 കൊല്ലം മുമ്പാ കേട്ടോ.
ഇക്കണ്ട കവിതകളെല്ലാം വന്നത് അതിനു ശേഷമാണ്‍.

സജീവ് കടവനാട് said...

തല പോയവന്‍!!