Saturday, October 27, 2007

വട്ട്

നിനക്ക് വട്ടുണ്ടെന്ന് പറയുമ്പോള്‍
ആള്‍ക്കാര്‍ എന്തിനാണ്
അവരുടെ തലക്കു പിറകില്‍
വിരലുകൊണ്ട് വട്ടം വരയുന്നത്?.

അന്വേഷണത്തിനൊടുവില്‍
മഹാന്മാരുടെ തലക്കുപിറകില്‍
വട്ടമുണ്ടെന്നും
വട്ടിന്റെ ഉറവിടം അതാണെന്നും
ഞാന്‍
വേദനയോടെ കണ്ടെത്തി.
------------------------------
2000-ല്‍ എഴുതിയത്.

8 comments:

കുഞ്ഞന്‍ said...

ശരിയാണ് എല്ലാ മഹാന്മാരുടെ തലക്കു പുറകിലും വട്ടമുണ്ട്, ലക്ഷ്യബോധത്തിന്റെ,നന്മയുടെ, ത്യാഗത്തിന്റെ, അര്‍പ്പണ മനോഭാവത്തിന്റെ, ഭക്തിയുടെ അങ്ങിനെ എല്ലാ ജ്വാലകളും കൂടിയുള്ള വട്ടം..!

വെള്ളെഴുത്ത് said...

വട്ട് എന്ന വട്ടം..വട്ടാകുന്ന വട്ടം, വട്ടിനുള്ള വട്ടം.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആകെ വട്ടു പിടിപ്പിച്ചല്ലോ

നന്നായിരിക്കുന്നു

ശ്രീ said...

വട്ടു പിടിക്കുന്നതും നല്ലതാണെന്നാണോ?


:)

ഡി .പ്രദീപ് കുമാർ said...

പ്രൊഫൈല്‍ ഇഷ്ടപ്പെട്ടു.ഒന്നാംതരം സറ്റയറാണത്.

സു | Su said...

:) ഇപ്പോ എഴുതിയിരുന്നെങ്കില്‍ എന്തൊക്കെ വ്യത്യാസം ഉണ്ടാവുമായിരുന്നു?

ദിലീപ് വിശ്വനാഥ് said...

അതിലിത്ര വേദനപ്പെടാന്‍ എന്തിരിക്കുന്നു? കൂള്‍ ഡൌണ്‍ സഹോദരാ.

umbachy said...

വട്ടാണെങ്കിലെന്താ നല്ല ചുള്ളന്‍ ചെക്കന്‍