Thursday, October 18, 2007

ഷിറ്റ്!

സമയമില്ലാത്തതുകൊണ്ടു മാത്രമാണ്
താന്‍ കൊടുക്കുന്ന തീറ്റ തിന്നിട്ടും
ദൈവം തൂറാത്തതെന്ന്
തന്ത്രി!.

പിന്നെയെന്തിനാണപ്പാ
ഇയാള്‍
സമയമുണ്ടാക്കിയേ?
------------------------
(1999)
അമ്പലക്കവിതകള്‍ എന്ന പേരില്‍ സംശയം,പ്രാര്‍ത്ഥന, ശാന്തി, എലിയുടെ ദു:ഖം തുടങ്ങിയ കുറേ കവിതകള്‍ 1999-2002 കാലഘട്ടത്തില്‍ എഴുതിയിരുന്നു. അതില്‍ ‘സംശയം’ എന്ന കവിത ലാപുടയുടെ നിര്‍ദ്ദേശപ്രകാരം പുനര്‍നാമകരണം ചെയ്തതാണ് ‘ഷിറ്റ്’

18 comments:

ശ്രീ said...

'സംശയം’ എന്നു തന്നെയായിരുന്നു കൂടുതല്‍‌ ചേരുക എന്നു തോന്നുന്നു.
:)

സാല്‍ജോҐsaljo said...

തൂറുന്ന ദൈവങ്ങളെ ആരാ‍ധിക്കരുതെന്ന് മാത്രം തല്‍ക്കാലം നീ മനസിലാക്കിയ്യാ മതി. ;)

ബാ‍ക്കിയെവിടെ പ്രമോദേ? കുഴൂരിന്റെ പോസ്റ്റില്‍ കമന്റു കണ്ടപ്പോ വിചാരിച്ചതാ, തന്റെ ഈ കവിതകളെല്ലാം പോസ്റ്റാന്‍ പറയണമെന്ന്. മൊത്തം ഇടൂ. ഇത് കൊള്ളാം. പേരും വെറൈറ്റി! നന്നായി.

Pramod.KM said...

:)
സാല്‍ജോ,“പ്രാര്‍ത്ഥന” ആണ് ഈ ബ്ലോഗ്ഗിലെ ആദ്യ പോസ്റ്റ്.എലിയുടെ ദു:ഖത്തിലെ ഒരു സംഗതി അവിടെയുള്ള വേറെ ഒരു കവിതയില്‍ പൂശിയിട്ടുണ്ട്.:)
,ശാന്തി ഇവിടെയുണ്ട്.:)
ബാക്കി ഉള്ളവ ഓര്‍മ്മ വരുന്ന മുറക്ക് പോസ്റ്റാം..
നന്ദി ശ്രീ:)

G.manu said...

ninte chintha ponna pokkE

പ്രയാസി said...

അപ്പിക്കും കേറി കമന്റേണ്ടി വന്നല്ലൊ ഭഗവാനെ..!..:(

സിമി said...

ആനപ്പിണ്ടം, എലിക്കാട്ടം, ബുള്‍ഷിറ്റ് ഒക്കെ ഓര്‍മ്മവരുന്നു. കവിതേടെ പേര് സുരേഷ് ഗോപി ഇട്ടതാണോ?

ശെഫി said...

:)

മുരളി മേനോന്‍ (Murali Menon) said...

ശരിയാണു പ്രമോദേ, ഇപ്പോള്‍ ദൈവത്തിനെ തൂറിപ്പിച്ചേ അടങ്ങൂ എന്ന വാശിയുള്ള തന്ത്രിമാരാണു കൂടുതല്‍.
കവിത കൊള്ളാം

കുതിരവട്ടന്‍ :: kuthiravattan said...

ഇതേതാ ഈ മണ്ടന്‍ തന്ത്രി, ശ്രീകോവില്‍ ദൈവത്തിന്റെ തീന്‍ മുറി അല്ലെ. കക്കൂസ് വെളിയിലാ.

പെരിങ്ങോടന്‍ said...

എഡാ നീ ശ്രീകോവിലിന്റെ വലതുഭാഗത്തുള്ള തീര്‍ത്ഥക്കുഴല്‍ കണ്ടിട്ടില്ലാല്ലേ ;) ഷിറ്റിനോളം വരില്ലെങ്കിലും (ഉണ്ണി)മൂത്രോം പുണ്യാഹമാണെഡോ!

ലാപുട said...

:)
ശിവ ശിവ !! എന്തേ ഈ കുട്ട്യോളിങ്ങനെ ദൈവഭയോം തന്ത്രിഭയോം ഇല്ലാണ്ടെ വഴിപെഴച്ചു പോണേ...?

Sumesh Chandran said...

തിന്നുന്നുണ്ടേല്‍ തൂറ്യേ പറ്റൂ അതാരായാലും,. കാരണം, നാടു തടുക്കാം, പക്ഷെങ്കീ മൂടു തടുക്കാന്‍ പറ്റില്ലെന്നാണല്ലോ! :)

(മുലയിലായിരുന്നിട്ട്, ഇപ്പൊ ആസനം വരെയെത്തി നില്‍ക്കാ അല്ലേ? വളര്‍ച്ച താഴോ‍ട്ടോ അതൊ തലകുത്തിനിന്ന് മേലോട്ടോ...:) ) തമാശ.. തമാശ!

kaithamullu : കൈതമുള്ള് said...

മണം കൊറിയേന്ന് ദാ ഇവ്ടെ വരെത്തി.
- നോക്കീപ്പഴാ അത് അത്ഭുതചിഹ്നമുള്ള ‘സംശം’ ആണെന്ന് മനസ്സിലായെ.
-ന്റെ ദൈവങ്ങളേ, കാത്തോളണേ!

Raji Chandrasekhar said...

venda

ശ്രീലാല്‍ said...

ഷട്ടപ്പ്.. തന്ത്രി പറഞ്ഞത് കേട്ടല്ലോ ? ദക്ഷിണയും കൊടുത്ത് സ്ഥലം കാലിയാക്ക് വേഗം... ഓരോ സംശയോം കൊണ്ടുവന്നോളും..

Asmo Puthenchira said...

Pramoodey..,
Thurunna deivangaludey pinnaley pokaruthennu paryunna Saljoyudey pinnaaley pokuka.
Nanmavarattey.
Asmo Puthenchira.

Pramod.KM said...

ഷിറ്റ് കണ്ട എല്ലാവര്‍ക്കും നന്ദി:)

Vanaja said...

പ്രമോദേ,
നമുക്കിത് പുള്ളിയോടു നേരിട്ടു തന്നെ ചോദിക്കാം. സമയം പറയൂ, സമയം പറയൂ, ഞാനും വരാം കൂടെ.