Thursday, May 1, 2008

മെയ് ദിനം

സര്‍വ്വരാജ്യത്തൊഴിലാളികളുടെ
സങ്കടങ്ങളുണര്‍ത്തിച്ച്
നേരം പുലരും മുമ്പേ തന്നെ
നീണ്ടുനീണ്ടൊരു ജാഥയായ്
പാടവരമ്പുമുറിച്ചുകടന്ന്
പതാകയേന്തി വരുന്നുണ്ടല്ലോ
തൊഴിലില്ലാത്തചെറുപ്പക്കാരുടെ
തെളിച്ചമുള്ള ഒച്ചകള്‍.
------------------------
(2001-ല്‍ എഴുതിയത്)

10 comments:

മൂര്‍ത്തി said...

മെയ് ദിന ആശംസകള്‍..

ജിജ സുബ്രഹ്മണ്യൻ said...

തൊഴില്‍ ഇല്ലാഞ്ഞിട്ടല്ലല്ലോ നമ്മുടെ നാട്ടില്‍..വെള്ളക്കോളര്‍ ജോലിയേ എടുക്കൂ എന്നു വാശി പിടിച്ചിട്ടല്ലേ..ഒന്നും ചെയ്തില്ലെങ്കിലും നോട്ടക്കൂലി കിട്ടും..

എന്നാലും....


മേയ് ദിനാശംസകള്‍

ധ്വനി | Dhwani said...

സര്‍വ്വരാജ്യത്തൊഴിലാളികളുടെ
സങ്കടങ്ങളുണര്‍ത്തിച്ച് 'തൊഴിലില്ലാത്ത' ചെറുപ്പക്കാരുടെ തെളിച്ചമുള്ള ഒച്ചകള്‍....

:D


തൊഴിലാളി ദിനാശംസകള്‍!

നസീര്‍ കടിക്കാട്‌ said...

മെയ് മാസത്തില്‍ ഞാനൊരു കൈക്കുഞ്ഞാണ്.
ജനിച്ചത് മെയ് മാസത്തിലായിരുന്നല്ലൊ!
അതിനാലാവാം ആ ജാഥയില്‍ ഞാനില്ല,
മെയ് മാസത്തില്‍ ഞാന്‍
കൈകാലിട്ടടിച്ചു കരയുകയാണ്!!!

ഗുപ്തന്‍ said...

ചുവപ്പ് കൊടി പിടിക്കുന്നവരുടെ ഉള്ളില്‍ തരിമ്പിന് ചുവപ്പില്ലാതെ പോകുന്നത്ര വലിയ ദുരന്തമല്ലല്ലോ പ്രമോദേ...

തൊഴിലില്ലായ്മ ഒരു പരിധിവരെ നിഷേധമാത്മകമായ മാനസികാവസ്ഥ കൊണ്ടുകൂടിയാണെന്ന് പഠിക്കാന്‍ ഒരു മുതലാളിത്ത രാജ്യത്ത് വരേണ്ടിവന്നു എനിക്ക്.

വിശാഖ് ശങ്കര്‍ said...

കൊടി പിടിക്കുന്നവരുടെ ഉള്ളില്‍ നിന്ന് എന്നതിലുപരി കൊടിയില്‍ നിന്നേ ചുവപ്പ് വാര്‍ന്ന് പോകുന്നു എന്നതാണ് ദുരന്തം എന്നു തോന്നുന്നു ഗുപ്താ...

എല്ലാവര്‍ക്കും മെയ് ദിന ആശംസകള്‍.

Sunith Somasekharan said...

um..kollamedo..

അപര്‍ണ്ണ said...

2001-ലെ കവിതയ്ക്കൊരു ചെറിയ മാറ്റം ഉണ്ടല്ലോ. ഹാ(ദീര്‍ഘമായി) അന്നു നീ കുഞ്ഞല്ലേ! :)

Ranjith chemmad / ചെമ്മാടൻ said...

സംഘടിക്കാനെന്തെങ്കിലും
വേണ്ടേ?
പക്ഷേ മെയ്ദിനത്തെ അങ്ങനെ കാണരുത്

നരേന്‍..!! (Sudeep Mp) said...

rashtreeyam enthaa nalla vethanamulla thozhil alle...!!ha ha ha ha...ennalum nammate partye thott jasthi kalivenda ketto ....!!![:)]