Wednesday, March 28, 2007

അടിമ പറഞ്ഞത്‌

അവനെന്റെ ബലിഷ്ഠ പാദങ്ങള്‍ക്ക്‌
ആഴമേറിയ മുറിവേല്‍പ്പിച്ചെങ്കിലും
ഞാന്‍
നടത്തം തുടര്‍ന്നു.
ശക്തമായ കാലടികളില്‍ നിന്നും തെറിക്കുന്ന
കൊഴുത്ത രക്തത്തുള്ളികള്‍
കറുത്തു നഗ്നമായ ചന്തിയില്‍ വരക്കുന്ന
ചുവപ്പു ചിത്രങ്ങള്‍ കണ്ട്‌
അവന്‍
കിടുകിടാ വിറച്ചിട്ടുണ്ടാവണം.
-----------------------
(2000)

3 comments:

ടി.പി.വിനോദ് said...

നന്നായിരിക്കുന്നു പ്രമോദേ എല്ലാം....
വാക്കുകളില്‍ കവിതയുടെ‍ കനം...
വായനയെ അശാ‍ന്തമാക്കുന്ന രാഷ്ട്രീയം..
തുടര്‍ന്നും പ്രതീക്ഷിക്കുന്നു ഇതു പോലെ...

Pramod.KM said...

പ്രോത്സാഹനത്തിനു നന്ദി ലാപുടാ...

നിരക്ഷരൻ said...

അവന് പേടി തന്നെയാണ്. അല്ലെങ്കില്‍, ചങ്ങലകളില്‍ നിന്ന് അടിമയെ ഒന്ന് മോചിതനാക്കി നോക്കൂ. വിവരമറിയും.

നന്നായിട്ടുണ്ട്.