Wednesday, March 28, 2007

ഉത്തരം

'ഉ'യില്‍ ഒളിഞ്ഞിരിക്കുന്ന
ചോദ്യചിഹ്നം ശ്രദ്ധയില്‍പ്പെടുമ്പോളാണു
ഉത്തരത്തിലെ കയറിന്റെ ഉറപ്പിനെ പറ്റി
ഒരു പുറത്തില്‍ കവിയാതെ
ഉപന്യസിക്കേണ്ടി വരുന്നത്‌.
------------------
(1999)

2 comments:

Pramod.KM said...

ചോദ്യങ്ങളുടെ യാത്ര ഉത്തരങ്ങളിലും നില്‍ക്കാതെ വരുമ്പോള്‍.............

നിരക്ഷരന്‍ said...

അതിനുള്ള സമയം ആയോ മാഷേ?
ഐ മീന്‍, ഉത്തരത്തില്‍ കയറുകെട്ടാന്‍. :) :)