Wednesday, March 28, 2007

തെരഞ്ഞെടുപ്പ്‌

അമ്പത്തിമൂന്നു ദിവസം മുമ്പു മരിച്ച
അമ്പുവേട്ടന്റെ വോട്ടു ചെയ്തതിനു ശേഷം
ഞാന്‍
സംതൃപ്തിയോടെ പാടി
"ഇല്ലാ നിങ്ങള്‍ മരിച്ചിട്ടില്ല
ജീവിക്കുന്നൂ ഞങ്ങളിലൂടെ"
------------------
(2001)

9 comments:

അനോമണി said...

പ്രമോദേ...
ഇത്ര പൊളിട്ടിക്കലായ ഒരു ആക്ഷേപം ഒരുപക്ഷെ കാര്‍ട്ടൂണുകള്‍ക്ക്പോലും അസാധ്യമായിരിക്കും! ഗംഭീരമായിരിക്കുന്നു !!

പിന്നേ.. ആ പഴയ ‘ബുക്കര്‍ സമ്മാനം’ വീണ്ടെടുക്കനുള്ള ശ്രമമാണോ എന്നൊരു സംശയം....

Pramod.KM said...

ഹല്ലോ അനോമനി.
നന്ദി.
എനിക്കു ബുക്കറ് എഴുതണം എന്നൊക്കെ ഉണ്ട്. പക്ഷെ കൊറിയയില്‍ സോഴ്സ് ഇല്ല.അത് ഉള്ളത് കുസാറ്റിലെ കെമിസ്ട്രി ഡിപ്പാറ്ട്മെണ്ടില്‍ അല്ലേ?ഹഹഹ

നിരക്ഷരൻ said...

ഞാനും കുറെ നാള്‍ കണ്ണൂര്‍ ജീവിച്ചിട്ടുണ്ട്. കള്ളവോട്ട് ഒരുപാട് നടക്കുന്ന സ്ഥലമാണെന്നും അറിയാം. പക്ഷെ കള്ളവോട്ട് ചെയ്ത ഒരാളും അത് പറയാറില്ലല്ലോ. അത്തരത്തിലൊരാളെ ആദ്യമായി ഇപ്പോള്‍ അറിഞ്ഞു. :)
ആശയം നന്നായിരിക്കുന്നു.

സ്വം said...

@നിരക്ഷരാ
കണ്ണൂര്‍ താമസിച്ചതല്ലാതെ കന്നുര്‍കാരെ അറിയില്ലാന്നു തോന്നുന്നു
ഞങ്ങളുടെ നാട്ടിലൊക്കെ ഇത്ര വോട്ട് ചെയ്തു എന്ന് പറഞ്ഞ അഭിമാനിക്കുന്നവര്‍ ധാരാളം
7 എന്നൊക്കെ ചെവി കൊണ്ട് കേള്‍കേണ്ടി വന്നിട്ടുണ്ട് !!

ഒരു കണ്ണൂര്‍ കാരന്‍

സ്വം said...

@നിരക്ഷരാ
കണ്ണൂര്‍ താമസിച്ചതല്ലാതെ കന്നുര്‍കാരെ അറിയില്ലാന്നു തോന്നുന്നു
ഞങ്ങളുടെ നാട്ടിലൊക്കെ ഇത്ര വോട്ട് ചെയ്തു എന്ന് പറഞ്ഞ അഭിമാനിക്കുന്നവര്‍ ധാരാളം
7 എന്നൊക്കെ ചെവി കൊണ്ട് കേള്‍കേണ്ടി വന്നിട്ടുണ്ട് !!

ഒരു കണ്ണൂര്‍ കാരന്‍

നിരക്ഷരൻ said...

@ സ്വാമം - കണ്ണൂരുള്ളപ്പോള്‍ കള്ളവോട്ട് ചെയ്തെന്ന് പറയുന്ന ആരേം കണ്ടുമുട്ടീലെങ്കിലും, അവിടന്ന് വെളിയില്‍ വന്നതിന് ശേഷം അത്തരം അരഡസന്‍ പേരെയെങ്കിലും കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുണ്ട്. ബ്ലോഗില്‍ നിന്ന് മാത്രം ആണും പെണ്ണുമടക്കം 4 പേരെ അത്തരത്തില്‍ പരിചയം ഉണ്ട് :)

ഷൈജൻ കാക്കര said...

തിരിച്ചറിയൽ കാർഡ്‌ എന്തുകൊണ്ട് നിർബന്ധമാക്കുന്നില്ല... ഇതല്ലെ കള്ളവോട്ടിന്‌ ഒരു സഹായം...

സുബ്രഹ്മണ്യൻ സുകുമാരൻ said...

ഇങ്ങനെയൊരു മിടുക്കനെ കുറിച്ച് ഞാൻ കേട്ടിരുന്നില്ല. ഇങ്ങനെ അറിയാൻ കഴിഞ്ഞത് സന്തോഷം.അപാരമായ ഹാസ്യബോധം. ഇതിനേക്കാൾ കർശനമായ ഒരു വിമർശനവുമില്ല.

സുബ്രഹ്മണ്യൻ സുകുമാരൻ said...
This comment has been removed by the author.