Saturday, March 31, 2007

ഗവേഷണം

അലങ്കാരമൊന്നുമില്ലാത്ത ഒരു ദിവസം
പ്രൊഫസറ് കിമ്മിന്റെ ധര്‍മ്മയോഗത്താല്‍
ഓഫാക്കാന്‍ മറന്നു പോയ ഹോട്ട് ഗണ്ണ്
അതു താന്‍ അല്ലയോ ഇത് എന്ന്
ആശങ്കപ്പെട്ടു.
ഉറക്കത്തില്‍ ഞാന്‍ വീണ കുഴിക്ക്
ഉണര്‍വ്വിലെ കുഴിയോളം
ആഴമുണ്ടായിരുന്നതു കാരണം
എന്താണ് വൈകിയത് എന്ന
അഴുക്കുവെള്ളത്തില്‍
ഞാന്‍ സ്നാനം ചെയ്യപ്പെട്ടു.
എന്റെ തെറ്റുകളുടെ കണ്ടു പിടുത്തം
ഗ്രൂപ്പ് മീറ്റിങ്ങുകളില്‍
നല്ല ഇംപാ‍ക്റ്റ് ഫാക്ടറോടെ
പ്രസിദ്ധീകരിക്കപ്പെട്ടു.
മുതുകത്തിരിക്കുന്ന
ആനദൈവത്തിന്റെ വളിയെപ്പറ്റി
പാവം ചുണ്ടെലി
സ്വന്തം ദൈവത്തോട് പരാതിപ്പെട്ടു.
------------------
(2007)

9 comments:

Pramod.KM said...

എല്ലാ ഗവേഷകര്‍ക്കും സമറ്പ്പണം.

തറവാടി said...

കവിത ആസ്വദിക്കാനെനിക്കറിയില്ല ,

എന്നാല്‍ , ഇത്രയും‍ കാലായി വായിച്ചതില്‍ ഏറ്റവും നല്ല “എബൌട് മി”

പിന്നെ പഞ്ച് ലൈനും ഇഷ്ടായി

Pramod.KM said...

അഭിപ്രായത്തിനു പെരുത്തു നന്ദി തറവാടീ...

ടി.പി.വിനോദ് said...

ഹ ഹ ഹ...കൊള്ളാം.
(ഞാനിത് കൊറിയനിലാക്കി കിമ്മളിയന് കൊടുക്കാതിരിക്കാന്‍‍ നീ എന്താണെനിക്ക് തരിക? )

Pramod.KM said...

അന്നത്തെ ബാക്കി അരക്കുപ്പി കമ്മൂണിസം ഫ്രിഡ്ജില്‍ ഇരിപ്പുണ്ട്. തല്‍ക്കാലത്തേക്ക് അത് മതിയോ? ഹഹ.

Unknown said...

ലാപുട മാഷിന്റെ ടീമില്‍ പെട്ട ആളാണല്ലേ? സൂപ്പറായിട്ടുണ്ട് കവിത. :-)

Pramod.KM said...

നന്ദി അസുരാ...
ലാപുട നമ്മുടെ സ്വന്തം ആളല്ലേ..... ;)

Unknown said...

ഇപ്പോഴാണ് ഇന്ത ഗവേഷണം കണ്ടത്. കവിതകള്‍ കൊള്ളാം. ഗവേഷണം പുരോഗമിക്കുന്ന വഴി ഏതാണ്ട് മനസ്സിലായി. തേഡ് സ്റ്റേജ് ആയല്ലേ? ഗുളികയുടെ ഒപ്പം എഴുത്തും തുടങ്ങാം!

Pramod.KM said...

ഡാലിച്ചേച്ചീ...ഇപ്പോള്‍ ഗുളികകൊണ്ടും രക്ഷയില്ലാതായി.ഷോക്ക് ആണു പരീക്ഷിച്ചു നോക്കുന്നത്...