Wednesday, March 28, 2007

വെറുതെയല്ല

തന്റെ മേല്‍ കൈ വെക്കുന്നവരെ
മുഖം നോക്കാതെ കുത്തുന്ന തേളുകള്‍!
എല്ലാ മതഗ്രന്ഥങ്ങള്‍ക്കും
ഒരേ രുചിയെന്നറിയുന്ന ചിതലുകള്‍!
വെറുതെയല്ല ഞാന്‍
തേളുകളുടെ വാലറ്റം മുറിച്ചുകളയുന്നത്‌.
ചിതല്‍പ്പുറ്റ്‌ പൊളിച്ചുകളയുന്നത്‌.
പാമ്പാട്ടിക്കു പണം കിട്ടാന്‍
നാണവും മാനവും കെട്ടാടുന്ന പാമ്പ്‌
വെറുതെയല്ല എന്റെ ദൈവമായത്‌.
---------------------
(2000)

8 comments:

വിശാഖ് ശങ്കര്‍ said...

നമ്മുടെ കാലം നമുക്കായി ബാകിവയ്ക്കുന്ന ശൂന്യതയുടെ ആഘോഷമാണ് താങ്കളുടെ ചെറുകവിതകള്‍..അത്തരം ആഘോഷങ്ങളുടെ ഒറ്റവാക്കിലുള്ള നിരാസമാകുന്നു അവ തരുന്ന അനുഭവം..ഒരുതരം ഡയലെക്റ്റിക്സ്!

ആദ്യമായാണ് ഇതുവഴി..നന്നായി എല്ലാ കവിതകളും.

രാജ് said...

നല്ല കവിത.

Pramod.KM said...

ഗാംഭീര്യമുള്ള പദാവലികള്‍ക്കു വിശാഖ്മാഷിന്‍ നന്ദി.
പെരിങ്ങോടനും.

വേണു venu said...

നിരീക്ഷണങ്ങള്‍‍ ശക്തം.:))

Pramod.KM said...

വേണുവേട്ടന്‍ നന്ദി.

Unknown said...

കുറിക്ക് കൊള്ളുന്നു

Pramod.KM said...

നന്ദി,ദില്‍ബാസുരന്..

നിരക്ഷരൻ said...

കവിതയും അതിലെ രൂക്ഷവിമര്‍ശനവും നന്നായിരിക്കുന്നു.