അരിക്കു പോയ കുട്ട്യപ്പ
തിരിച്ചു വന്നില്ല.....
ഏമ്പക്കമിടുന്ന ജന്മിയുടെ
കുമ്പ നോക്കി
കുരച്ച്,
വരമ്പത്ത് തൂറുന്ന കാര്യസ്ഥന്റെ
കുണ്ടിനോക്കി
കടിച്ച്,
കുന്നും മലയും
പാറമടയും താണ്ടി,
വെടിയേല്‍ക്കാതെ
തിരിച്ചു വന്നു,
വിശപ്പുമാത്രം...
വഴി മറക്കാതെ.
....................................................................
സമര്‍പ്പണം: പാടിക്കുന്നില്‍ ഉതിര്‍ന്ന വെടിയുണ്ടകള്‍ കവര്‍ന്ന കുട്ട്യപ്പ, ഗോപാലന്, രൈരുനമ്പ്യാര്‍ എന്നിവരുടെ ജീവന്.
..........................................................
പാടിക്കുന്ന്:
ചരിത്ര പശ്ചാത്തലം.
കണ്ണൂര്‍ ജില്ലയിലെ, കൊളച്ചേരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പാടിക്കുന്ന്.
1950 ല്‍, ജന്മിയായ ചേലങ്കര അനന്തന് നമ്പ്യാരുടെ പത്തായം കുത്തിപ്പൊളിച്ച് കുട്ട്യപ്പ,ഗോപാലന്,രൈരു എന്നിവരുടെ നേതൃത്വത്തില്‍ സഖാക്കള്‍ നെല്ലെടുത്ത് അടിയാളര്‍ക്ക് വിതരണം നടത്തി. പോലീസുഗുണ്ടകള്‍, കുട്ട്യപ്പ, രൈരു നമ്പ്യാര്‍,കെ.കെ.കുഞ്ഞനന്തന് നമ്പ്യാര്‍ എന്നിവരെ പിടികൂടുകയും ജയിലില്‍ അടക്കുകയും ചെയ്തു.ഗോപാലനെ ജയിലില്‍ കൊണ്ടുപോകാതെ, കയരളം എന്ന സ്ഥലത്തെ പോലീസ് ക്യാമ്പിലിട്ട് മര്‍ദ്ദിച്ചവശനാക്കുന്നുണ്ടായിരുന്നു. ഒരാഴ്ച്ചക്കു ശേഷം മെയ് 3-ആം തീയ്യതി, കോണ്‍ഗ്രസുകാരും,അവരുടെ യുവജനസംഘടനയായ സേവാദള്‍ പ്രവര്‍ത്തകരും ചേര്‍ന്ന് ജയിലിലുള്ള കുട്ട്യപ്പ, രൈരു നമ്പ്യാര്‍എന്നിവരെ ജാമ്യത്തിലിറക്കി. ചതിയാണിതെന്ന് അപ്പോള്‍ തന്നെ കുട്ട്യപ്പക്ക് സംശയം തോന്നിയിരുന്നു. പിറ്റേ ദിവസം, അതായത് മെയ് 4ന്, ജാമ്യത്തിലിറങ്ങിയവരെയും, കയരളം ക്യാമ്പിലുള്ള ഗോപാലനെയും, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോര്‍ജ് റേ യുടെ നേതൃത്വത്തില്‍ പാടിക്കുന്നില്‍ വരുത്തുകയും, കോണ്‍ഗ്രസ് ഗുണ്ടകളുടെ നേതൃത്വത്തില്‍ വെടിവെച്ചു കൊല്ലുകയും ചെയ്തു. അന്ന് പാടിക്കുന്നൊക്കെ ഉള്‍പ്പെട്ട ,ഇരിക്കൂര്‍ ഫര്‍ക്ക (ഇന്ന് ബ്ലോക്ക് എന്നു പറയുന്നത്) ചുവന്ന ഫര്‍ക്ക എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കമ്യൂണിസത്തിന്റെ പ്രചാരണം തടയാന്‍ ചുവന്ന വര്‍ക്കയിലെ ഓരൊ വില്ലേജിലെയും ഒരു സഖാവിനെ എങ്കിലും കൊല്ലുക എന്ന നയത്തിന്റെ ഭാഗമായിരുന്നു ഈ കൊലപാതകം. പിറ്റേ ദിവസം മാതൃഭൂമി അടക്കമുള്ള പത്രങ്ങള്‍ എഴുതി “കമ്യൂണിസ്റ്റ്കാര് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു”.
ജാമ്യത്തിലിറക്കാത്തത് കാരണം രക്ഷപ്പെട്ട, യുവാവായ കെ.കെ.കുഞ്ഞനന്തന് നമ്പ്യാര്‍, വായില്‍ ഒറ്റ പല്ലുപോലുമില്ലാതെ ജയില്‍ജീവിതം കഴിഞ്ഞെത്തി. മരണം വരെ സാമൂഹ്യസാംസ്കാരിക രംഗങ്ങളില്‍ നിറഞ്ഞു നിന്ന സഖാവ് കെ.കെ ഏറെക്കാലം മയ്യില്‍ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡണ്ട് ആയിരുന്നു.
Thursday, May 31, 2007
Subscribe to:
Post Comments (Atom)
25 comments:
സമറ്പ്പണം:പാടിക്കുന്നിലെ രക്തസാക്ഷികള്‍ക്ക്.
പോയത് കുട്ട്യപ്പയും വിശപ്പും കൂടെ. മടങ്ങിവന്നത് വിശപ്പ് മാത്രം. ആലംബമില്ലാത്തവരുടെ ആമാശയത്തിലേക്ക് , വഴിതെറ്റാതെ...!!!
ഗംഭീര കവിത...
തലേലെന്തോ വേണ്ടാത്തത് കയറിയ പോലെയുണ്ട് പ്രമോദേ. നാലഞ്ചു പ്രാവശ്യം കുടഞ്ഞു കളയാന്‍ നോക്കി, പോണില്ല.
പറഞ്ഞോളൂ കണ്ണൂസേട്ടാ...
വേണ്ടാത്തതെന്തായാലും പറഞ്ഞോളു..:)
എനിക്കും ഉണ്ടായിരുന്നു അല്ലറചില്ലറ സംശയങ്ങള്‍.:).പറഞ്ഞാല്‍ നന്നായിരുന്നു.
അങ്ങനെയല്ല പ്രമോദേ. ഒരു അസ്വസ്ഥത കേറിക്കൂടി തലയില്‍ എന്നാ പറഞ്ഞത്. :-)
കവിത ഇഷ്ടമായി,പ്രത്യേകിച്ചും ആ കടിയു കുരയും.ഇതിനു പിന്നിലുള്ള ചരിത്ര പശ്ചാത്തലം ഒന്ന് വ്യക്തമാക്കാമോ
അഭിപ്രായം രേഖപ്പെടുത്തേണ്ട രചനകള്‍ അധികം കാണാന്‍ കിട്ടാതെ വരുമ്പോള്‍ ആശ്വാസം തോന്നാറുണ്ട്. സമയം ലാഭിക്കാമല്ലോ എന്നു വിചാരിച്ച്.
ഇതതും വയ്യ.
മനോഹരം..എന്നു മാത്രം പറയട്ടെ.
ലാപുട..നല്ല വായനക്ക് നന്ദി.:).കണ്ണൂസേട്ടാ..അതെ..അസ്വസ്ഥതകള്‍ക്കു മാത്രമേ ക്രിയാത്മകപ്രവറ്ത്തനം നടത്താന്‍ പറ്റൂ എന്നാണ് എന്റെ അഭിപ്രായം.:).രാജീവേട്ടന് നന്ദി:)
വല്യമ്മായി,
ചരിത്ര പശ്ചാത്തലം.
എന്റെ ഗ്രാമത്തിന്റെ തൊട്ടടുത്ത പ്രദേശമാണ് പാടിക്കുന്ന്.
1948ല്‍, ജന്മിയായ ചേലങ്കര അനന്തന് നമ്പ്യാരുടെ പത്തായം കുത്തിപ്പൊളിച്ച് കുട്ട്യപ്പ,ഗോപാലന്,രൈരു എന്നിവരുടെ നേതൃത്വത്തില്‍ സഖാക്കള്‍ നെല്ലെടുത്ത് അടിയാളറ്ക്ക് വിതരണം നടത്തി.എം.എസ്.പി ഗുണ്ടകള്‍ 4 പേരെ (കെ.കെ.കുഞ്ഞനന്തന് നമ്പ്യാറ് എന്ന യുവാവിനെ അടക്കം)പിടികൂടുകയും ജയിലില്‍ അടക്കുകയും ചെയ്തു.തുടറ്ന്ന് കോണ്‍ഗ്രസ് ഗുണ്ടകള്‍ മെയ് 4-ആം തീയ്യതി, 3 സഖാക്കളെ ജാമ്യത്തിലെടുക്കുകയും,വഴീമദ്ധ്യേ ചതിയില്‍ പാടിക്കുന്നില്‍ വച്ച് വെടിവെച്ചു കൊല്ലുകയും ചെയ്തു.കുഞ്ഞനന്തന് ജാമ്യം ലഭിച്ചില്ല.അതിനാല്‍ രക്ഷപ്പെട്ടു.പക്ഷെ ജയില്‍ജീവിതം കഴിയുമ്പോളേക്കും പല്ലുമുഴുവന്‍ കൊഴിഞ്ഞിരുന്നു.കുഞ്ഞനന്തന് നമ്പ്യാറ് ഏകദേശം 20 കൊല്ലക്കാലം, മരിക്കുന്നത് വരെ എന്റെ പഞ്ചായത്തിന്റെ പ്രസിഡണ്ട് ആയിരുന്നു.
കേട്ട് വളര്‍ന്ന കഥകള്‍.
ഒരിക്കലും മറന്നുകൂടാത്തത് .
ഓര്‍മ്മപ്പെടുത്തിയതിന് നന്ദി.
ജീവിതതിരക്കിനിടയില് ഇത്തരം ഉദാത്തമായവ വായിക്കുവാന്‍ കഴിയാത്തതില്‍ ഖേദമുണ്ട്. ഈ പാടിക്കുന്നെവിടെ? കാരണം നിലമ്പൂരിലും ഒരു പാടിക്കുന്നുണ്ട്. കുട്ട്യാപയും ഉണ്ടായിരുന്നു!!
നന്ദി,തുളസി.
ഏറനാടന്‍ ചേട്ടാ..നന്ദി.ആധികാരികമായ വിവരണം കവിതയുടെ അടിയില്‍ കുറിപ്പായി കൊടുത്തിട്ടുണ്ട്.
നേരത്തെ പശ്ചാത്തലം വിവരിച്ച് ഞാന്‍ ഇട്ട കമന്റില്‍,സംഭവം നടന്ന വറ്ഷവും മറ്റും തെറ്റായി എഴുതിയിട്ടുണ്ട്,ക്ഷമിക്കുക.അത് പരിഹരിച്ചാണ് കവിതക്കടിയില്‍ കുറിപ്പിട്ടത്.
പ്രമോദേ, സഖാവേ, നന്ദി
നന്നായിട്ടുണ്ട് സഖാവെ.. എല്ലാ അര്‍ത്ഥത്തിലും..
നീ മിടുക്കനാണെഡാ. വല്യെ ഭാവിയുണ്ട്, ഉമേഷ് ബാബുവിന്റത്രെ മിനിമം ;)
പ്രമോദിന് റെ കവിതകളില്‍ ഞാന്‍ ഈയിടെ കമന് റുകള് ഇടാറേ ഇല്ല. മന:പൂര്‍വ്വം തന്നെ ആയിരുന്നു. ഇതിപ്പോള്‍ ‘കുട്ട്യപ്പ‘ യുടെ കഥയും ചരിത്രയും അറിയാവുന്നതിനാല്‍ ഇഷ്ടം കൂടുതല്‍ അത്രമാത്രം.
പെരിങ്ങോടന്റെ കമന് റ് ഒന്ന് ചൊടിപ്പിക്കുകയും ചെയ്തു എന്നു പറയാം. ഉമേഷ്ബാബു വിപ്ലവകവിതകള്‍ മാത്രമേ എഴുതിയിട്ടുള്ളൂ. പിന്നെ അധികം വായനക്കാരില്ലാത്ത ഒരു കവി കൂടിയാണ്. എന്നാല്‍ ബൂലോകത്ത് പ്രമോദ് ഏറെ വായനക്കാരുള്ള ഒരു കവിയാണെന്ന് പെരിങ്ങോടന് മറന്നോ എന്ന് ഒരു സംശയം കൂടി വന്നു. സ്നേഹത്തിലാണ് പറഞ്ഞതെന്ന് അറിയാം. എങ്കിലും!!
എല്ലാവറ്ക്കും നന്ദി.:)
പെരിങ്ങോടാ..തമാശയോ,ഉമേഷ്ബാബുവിന്റെ കവി എന്ന നിലയിലുള്ള ഭാവിയോ ആണ് ഉദ്ദേശിച്ചതെങ്കില്‍ ഒരു സമൈലി.:).ഇനി പാറ്ടിയില് നിന്ന് പുറത്താക്കിയതാണ് ഉദ്ദേശിച്ചതെങ്കില്‍ ചില വാചകങ്ങള്‍:
പാറ്ട്ടിക്ക് അതിന്റെതായ കെട്ടുറപ്പുള്ള ഭരണഘടന ഉണ്ട്.
ഇന്ന് ജീവിച്ചിരിക്കുന്ന,എന്നെങ്കിലുമൊക്കെ ആയി പാറ്ട്ടിക്കുവേണ്ടി പ്രവറ്ത്തിച്ചവരില് പാറ്ട്ടിയുടെ എതിരാളികളില്‍ നിന്ന്,ഏറ്റവും കൂടുതല്‍ അടികൊണ്ടത് എം.വി.രാഘവനായിരുന്നു.അടിവാങ്ങിയപരിചയം കൊണ്ടു തന്നെ, ദീറ്ഘകാലം കണ്ണൂരിലെ പിള്ളേരെ തിരിച്ചുതല്ലാന്‍ പഠിപ്പിച്ചതും മറ്റാരുമായിരുന്നില്ല.
പാറ്ട്ടി ഒരു മെമ്പറെ പുറത്താക്കുന്നത് നീ നിന്റെ പോസ്റ്റിലെ നിനക്ക് അനഭിമതമായ കമന്റുകള്‍ ഡിലീറ്റ് ചെയ്യുന്നതു പോലെ അത്ര അയത്ന ലളിതമായി അല്ല.താക്കീതും ചറ്ച്ചയും തിരുത്താനുള്ള അവസരങ്ങളും,കൂട്ടലും കിഴിക്കലും ധാരാളം കാണും.
അതിനാല്‍ എന്റെ മിനിമം ഭാവിയെകുറിച്ച് ഉത്കണ്ഠപ്പെടണമെന്നില്ല.
വീണ്ടും ഒരു സ്മൈലി:)
വെടിയേല്‍ക്കാതെ
തിരിച്ചു വന്നു,
വിശപ്പുമാത്രം...
വഴി മറക്കാതെ.
നന്നായിട്ടുണ്ട്..
സോന,നന്ദി.:)
kuttyappa kidilan.kunjakammayum.
r u from kandakkai?
qw_er_ty
താങ്ക്സ്.:)
അല്ല,ഞാന്‍ കണ്ടക്കൈയുടെ തൊട്ടടുത്തുള്ള കടൂറ് എന്ന സ്ഥലത്താണ്.
qw_er_ty
innanu pramodinde kavithakal kandathu.
ishtamayi.
മഹാപാപി. നെഞ്ചില്‍ തീയുള്ള നെരിപ്പോട് മാടന്.ചുമ്മാതിരിക്കുന്ന എന്തരിലോ ചുണ്ണാമ്പിട്ടു പൊള്ളിക്കുന്ന പയല്. ലഹരിയും ഇറക്കി ഉറക്കമെടുത്തുകൊണ്ടുപോകുന്ന സാമദ്രോഹി .
അത്രയൊക്കെയെങ്കിലും ചെയ്തില്ലെങ്കില്‍ ഉള്ളിലെ കുത്ത് എവിടെ കൊണ്ട് കളയും ദേവേട്ടാ..
നന്നായി,
പെരിങ്ങോടന്റെ കമന്റ്റ് മനസിലയില്ല
NANNAAYEEEEEEEEE COMRADE NANNNAAAAYEEEEEEEEE
Post a Comment