തലേന്നു മുതല്‍
ഉറങ്ങാതെ ഉത്സാഹിച്ചിരുന്ന
കുമാരേട്ടനോട്
പെട്ടെന്ന്
കൊറേ നേരായോ വന്നിറ്റ് എന്ന്
ചോദിക്കും
കല്യാണച്ചെക്കന്‍.
ചായപ്പൊടി കയിഞ്ഞു കെട്ടാ എന്നാവും
മറുപടി.
പായസം ഇളക്കുന്ന ബാലേട്ടനോട്
പൊടുന്നനെ
ഉപ്പൊക്കെ നല്ലോണം ഇട്ടിറ്റില്ലേ
എന്ന് ചോദിക്കും
അച്ഛന്‍.
എന്തെല്ലുണ്ട് മോളേ വിശേഷം എന്ന്
അമ്മയോട് ചോദിക്കും
ഒരാഴ്ച മുമ്പേ
വീട്ടില്‍ വന്ന് താമസിക്കുന്ന
അമ്മാവന്‍.
ഒന്നിച്ചിരുന്ന്
പച്ചക്കറിയരിയുന്നവര്‍
കത്തിയുയര്‍ത്തിപ്പിടിച്ച്
ഒരുമിനുട്ട് നേരത്തേക്ക്
സുഗം തന്ന്യല്ലേ എന്ന്
പരസ്പരം ചോദിച്ചുകൊണ്ടിരിക്കും.
നാരാണ്യേച്ചീ,
കൊറച്ച് തേങ്ങകൂടി ചെരവണം എന്ന
ആംഗ്യത്തോടെ
ചന്ദ്രേട്ടന്‍
‘അന്നു നിന്നെ
കണ്ടതില്‍പ്പിന്നെ’എന്ന്
പാടുന്നുണ്ടാവും
കാസറ്റില്‍
എ.എം.രാജയുടെ ഒച്ചയില്‍.
Wednesday, April 23, 2008
Monday, April 14, 2008
അനങ്ങാതെ കിടക്കുന്നത്
ഞാന്‍ കാണുമ്പോളേക്കും
കുഞ്ഞമ്പ്വേട്ടന്‍
കിടപ്പിലായിരുന്നു.
മിണ്ടാട്ടം മുട്ടിയിരുന്നു.
അമ്മമ്മ പറഞ്ഞുതന്നതിനാല്‍
ഓരോ കാണലിലും
ആറടിയിലധികമുള്ള ശരീരം
നീണ്ടു നിവര്‍ന്ന് നടക്കും.
ആറാമതും ആണ്‍കുട്ടിയെന്നറിയിക്കാന്‍
വെള്ളേരിക്ക പറിച്ചാല് കൂട്ടാനെന്ത്ന്നാന്നും
എന്റോള് പെറ്റാല് കുട്ട്യെന്ത്ന്നാന്നും ചോയിക്കണ്ടാ
എന്ന് പറയും.
‘നായിനാറേ, കളി കൂട്ന്ന്ണ്ട് കെട്ടാ
ഒരൊറ്റ പിട്ത്തമങ്ങ് പിടിച്ചാല്ണ്ടല്ലാ’ന്ന് പറഞ്ഞ്
മരിച്ചുപോയ അപ്പാപ്പനെ
ചങ്ങലക്കിടും.
തെയ്യം
നമ്പൂരീന്റെ വീട്ടില് പോന്ന്ണ്ടെങ്കില്
കടൂരിലെ എല്ലാ വീട്ടിലും പോണമെന്ന്
അടയാളം കൊടുപ്പിന്റന്ന്
ഒരം പിടിക്കും
ശവം ദഹിപ്പിക്കാന്‍
ഏതു വീതത്തിലെ മരംവേണമെന്ന്
ബന്ധുക്കള്‍ തര്‍ക്കിക്കുന്നതിനിടെ
ഏറ്റവും വലിയ മാവിന്
വെട്ടു വീഴും.
വീണുകിടക്കുന്ന കൊടി
അടഞ്ഞുകിടക്കുന്ന ജോളിഫ്രെന്റ്സ് ക്ലബ്ബ്
ചത്തുമലച്ച വാക്ക്..
ചരിത്രമറിയില്ലെങ്കിലും
അനങ്ങാതെകിടക്കുന്നവയെ
ബഹുമാനിച്ചുപോകുന്നു
കുഞ്ഞമ്പ്വേട്ടന്‍
കിടപ്പിലായിരുന്നു.
മിണ്ടാട്ടം മുട്ടിയിരുന്നു.
അമ്മമ്മ പറഞ്ഞുതന്നതിനാല്‍
ഓരോ കാണലിലും
ആറടിയിലധികമുള്ള ശരീരം
നീണ്ടു നിവര്‍ന്ന് നടക്കും.
ആറാമതും ആണ്‍കുട്ടിയെന്നറിയിക്കാന്‍
വെള്ളേരിക്ക പറിച്ചാല് കൂട്ടാനെന്ത്ന്നാന്നും
എന്റോള് പെറ്റാല് കുട്ട്യെന്ത്ന്നാന്നും ചോയിക്കണ്ടാ
എന്ന് പറയും.
‘നായിനാറേ, കളി കൂട്ന്ന്ണ്ട് കെട്ടാ
ഒരൊറ്റ പിട്ത്തമങ്ങ് പിടിച്ചാല്ണ്ടല്ലാ’ന്ന് പറഞ്ഞ്
മരിച്ചുപോയ അപ്പാപ്പനെ
ചങ്ങലക്കിടും.
തെയ്യം
നമ്പൂരീന്റെ വീട്ടില് പോന്ന്ണ്ടെങ്കില്
കടൂരിലെ എല്ലാ വീട്ടിലും പോണമെന്ന്
അടയാളം കൊടുപ്പിന്റന്ന്
ഒരം പിടിക്കും
ശവം ദഹിപ്പിക്കാന്‍
ഏതു വീതത്തിലെ മരംവേണമെന്ന്
ബന്ധുക്കള്‍ തര്‍ക്കിക്കുന്നതിനിടെ
ഏറ്റവും വലിയ മാവിന്
വെട്ടു വീഴും.
വീണുകിടക്കുന്ന കൊടി
അടഞ്ഞുകിടക്കുന്ന ജോളിഫ്രെന്റ്സ് ക്ലബ്ബ്
ചത്തുമലച്ച വാക്ക്..
ചരിത്രമറിയില്ലെങ്കിലും
അനങ്ങാതെകിടക്കുന്നവയെ
ബഹുമാനിച്ചുപോകുന്നു
Wednesday, April 9, 2008
എന്തൊക്കെയുണ്ട് വിശേഷം?
കൊറിയയില്‍
ഇന്നലെ നട്ടപ്പാതിരക്ക്
നടുറോട്ടില്‍
കള്ളു കുടിച്ച്
ഭര്‍ത്താവിനെത്തല്ലുന്നു
ഒരു ഭാര്യ
എന്നതിനായിരുന്നു
കഴിഞ്ഞയാഴ്ച സമ്മാനം.
അയലക്കത്തെ ചിലരുടെ
അതിവിടെയുമുണ്ടല്ലോയും
ഇതവിടെയുമുണ്ടല്ലോയും
പുറത്തിറങ്ങാതെ
മൂലക്കൊളിച്ചെന്നും
അവരുടെ ഭാര്യമാരുടെ
അങ്ങനെവേണമിവിടെയും
അങ്ങനെത്തന്നെ വേണമിവിടെയും
എണ്ണതേച്ച്
ഓടാന്‍ തുടങ്ങിയെന്നും പറഞ്ഞ്
അമ്മ വാങ്ങിയെടുത്തു
ഈയാഴ്ച സമ്മാനം.
ഇന്നലെ നട്ടപ്പാതിരക്ക്
നടുറോട്ടില്‍
കള്ളു കുടിച്ച്
ഭര്‍ത്താവിനെത്തല്ലുന്നു
ഒരു ഭാര്യ
എന്നതിനായിരുന്നു
കഴിഞ്ഞയാഴ്ച സമ്മാനം.
അയലക്കത്തെ ചിലരുടെ
അതിവിടെയുമുണ്ടല്ലോയും
ഇതവിടെയുമുണ്ടല്ലോയും
പുറത്തിറങ്ങാതെ
മൂലക്കൊളിച്ചെന്നും
അവരുടെ ഭാര്യമാരുടെ
അങ്ങനെവേണമിവിടെയും
അങ്ങനെത്തന്നെ വേണമിവിടെയും
എണ്ണതേച്ച്
ഓടാന്‍ തുടങ്ങിയെന്നും പറഞ്ഞ്
അമ്മ വാങ്ങിയെടുത്തു
ഈയാഴ്ച സമ്മാനം.
Subscribe to:
Posts (Atom)