അലങ്കാരമൊന്നുമില്ലാത്ത ഒരു ദിവസം
പ്രൊഫസറ് കിമ്മിന്റെ ധര്‍മ്മയോഗത്താല്‍
ഓഫാക്കാന്‍ മറന്നു പോയ ഹോട്ട് ഗണ്ണ്
അതു താന്‍ അല്ലയോ ഇത് എന്ന്
ആശങ്കപ്പെട്ടു.
ഉറക്കത്തില്‍ ഞാന്‍ വീണ കുഴിക്ക്
ഉണര്‍വ്വിലെ കുഴിയോളം
ആഴമുണ്ടായിരുന്നതു കാരണം
എന്താണ് വൈകിയത് എന്ന
അഴുക്കുവെള്ളത്തില്‍
ഞാന്‍ സ്നാനം ചെയ്യപ്പെട്ടു.
എന്റെ തെറ്റുകളുടെ കണ്ടു പിടുത്തം
ഗ്രൂപ്പ് മീറ്റിങ്ങുകളില്‍
നല്ല ഇംപാക്റ്റ് ഫാക്ടറോടെ
പ്രസിദ്ധീകരിക്കപ്പെട്ടു.
മുതുകത്തിരിക്കുന്ന
ആനദൈവത്തിന്റെ വളിയെപ്പറ്റി
പാവം ചുണ്ടെലി
സ്വന്തം ദൈവത്തോട് പരാതിപ്പെട്ടു.
------------------
(2007)
Saturday, March 31, 2007
Wednesday, March 28, 2007
വെറുതെയല്ല
തന്റെ മേല്‍ കൈ വെക്കുന്നവരെ
മുഖം നോക്കാതെ കുത്തുന്ന തേളുകള്‍!
എല്ലാ മതഗ്രന്ഥങ്ങള്‍ക്കും
ഒരേ രുചിയെന്നറിയുന്ന ചിതലുകള്‍!
വെറുതെയല്ല ഞാന്‍
തേളുകളുടെ വാലറ്റം മുറിച്ചുകളയുന്നത്.
ചിതല്‍പ്പുറ്റ് പൊളിച്ചുകളയുന്നത്.
പാമ്പാട്ടിക്കു പണം കിട്ടാന്‍
നാണവും മാനവും കെട്ടാടുന്ന പാമ്പ്
വെറുതെയല്ല എന്റെ ദൈവമായത്.
---------------------
(2000)
മുഖം നോക്കാതെ കുത്തുന്ന തേളുകള്‍!
എല്ലാ മതഗ്രന്ഥങ്ങള്‍ക്കും
ഒരേ രുചിയെന്നറിയുന്ന ചിതലുകള്‍!
വെറുതെയല്ല ഞാന്‍
തേളുകളുടെ വാലറ്റം മുറിച്ചുകളയുന്നത്.
ചിതല്‍പ്പുറ്റ് പൊളിച്ചുകളയുന്നത്.
പാമ്പാട്ടിക്കു പണം കിട്ടാന്‍
നാണവും മാനവും കെട്ടാടുന്ന പാമ്പ്
വെറുതെയല്ല എന്റെ ദൈവമായത്.
---------------------
(2000)
സ്വാതന്ത്ര്യം
അമ്മിക്കുട്ടിയുടെ അഭാവത്തില്‍
പറങ്കി,തേങ്ങ,മല്ലി എന്നിവര്‍
താന്താങ്ങളുടെ മഹത്വം മനസ്സിലാക്കി
തമ്മില്‍ത്തല്ലാന്‍ തുടങ്ങി.
----------------
(1999)
പറങ്കി,തേങ്ങ,മല്ലി എന്നിവര്‍
താന്താങ്ങളുടെ മഹത്വം മനസ്സിലാക്കി
തമ്മില്‍ത്തല്ലാന്‍ തുടങ്ങി.
----------------
(1999)
ഉത്തരം
'ഉ'യില്‍ ഒളിഞ്ഞിരിക്കുന്ന
ചോദ്യചിഹ്നം ശ്രദ്ധയില്‍പ്പെടുമ്പോളാണു
ഉത്തരത്തിലെ കയറിന്റെ ഉറപ്പിനെ പറ്റി
ഒരു പുറത്തില്‍ കവിയാതെ
ഉപന്യസിക്കേണ്ടി വരുന്നത്.
------------------
(1999)
ചോദ്യചിഹ്നം ശ്രദ്ധയില്‍പ്പെടുമ്പോളാണു
ഉത്തരത്തിലെ കയറിന്റെ ഉറപ്പിനെ പറ്റി
ഒരു പുറത്തില്‍ കവിയാതെ
ഉപന്യസിക്കേണ്ടി വരുന്നത്.
------------------
(1999)
കമ്പോളം
ചോരയൂറ്റുന്ന കൊതുകുകളുള്ള
കമ്പോളങ്ങളിലേക്ക്
ചൊറിഞ്ഞെങ്കിലും തടിക്കുമല്ലോ എന്നോര്‍ത്ത്
മെലിഞ്ഞവര്‍ യാത്ര ചെയ്യും.
----------------------
(2001)
കമ്പോളങ്ങളിലേക്ക്
ചൊറിഞ്ഞെങ്കിലും തടിക്കുമല്ലോ എന്നോര്‍ത്ത്
മെലിഞ്ഞവര്‍ യാത്ര ചെയ്യും.
----------------------
(2001)
തെരഞ്ഞെടുപ്പ്
അമ്പത്തിമൂന്നു ദിവസം മുമ്പു മരിച്ച
അമ്പുവേട്ടന്റെ വോട്ടു ചെയ്തതിനു ശേഷം
ഞാന്‍
സംതൃപ്തിയോടെ പാടി
"ഇല്ലാ നിങ്ങള്‍ മരിച്ചിട്ടില്ല
ജീവിക്കുന്നൂ ഞങ്ങളിലൂടെ"
------------------
(2001)
അമ്പുവേട്ടന്റെ വോട്ടു ചെയ്തതിനു ശേഷം
ഞാന്‍
സംതൃപ്തിയോടെ പാടി
"ഇല്ലാ നിങ്ങള്‍ മരിച്ചിട്ടില്ല
ജീവിക്കുന്നൂ ഞങ്ങളിലൂടെ"
------------------
(2001)
അടിമ പറഞ്ഞത്
അവനെന്റെ ബലിഷ്ഠ പാദങ്ങള്‍ക്ക്
ആഴമേറിയ മുറിവേല്‍പ്പിച്ചെങ്കിലും
ഞാന്‍
നടത്തം തുടര്‍ന്നു.
ശക്തമായ കാലടികളില്‍ നിന്നും തെറിക്കുന്ന
കൊഴുത്ത രക്തത്തുള്ളികള്‍
കറുത്തു നഗ്നമായ ചന്തിയില്‍ വരക്കുന്ന
ചുവപ്പു ചിത്രങ്ങള്‍ കണ്ട്
അവന്‍
കിടുകിടാ വിറച്ചിട്ടുണ്ടാവണം.
-----------------------
(2000)
ആഴമേറിയ മുറിവേല്‍പ്പിച്ചെങ്കിലും
ഞാന്‍
നടത്തം തുടര്‍ന്നു.
ശക്തമായ കാലടികളില്‍ നിന്നും തെറിക്കുന്ന
കൊഴുത്ത രക്തത്തുള്ളികള്‍
കറുത്തു നഗ്നമായ ചന്തിയില്‍ വരക്കുന്ന
ചുവപ്പു ചിത്രങ്ങള്‍ കണ്ട്
അവന്‍
കിടുകിടാ വിറച്ചിട്ടുണ്ടാവണം.
-----------------------
(2000)
പ്രാര്‍ത്ഥന
വിഗ്രഹത്തിലിരുന്നു പിത്തം പിടിച്ച ദൈവങ്ങള്‍
ഇറങ്ങി നടന്നു കാണും.
പ്രാര്‍ത്ഥനകളെല്ലാം
വിഫലമാകുന്നതിനു കാരണം
അതാവണം.
------------------
(2001)
ഇറങ്ങി നടന്നു കാണും.
പ്രാര്‍ത്ഥനകളെല്ലാം
വിഫലമാകുന്നതിനു കാരണം
അതാവണം.
------------------
(2001)
Subscribe to:
Posts (Atom)