Sunday, January 27, 2008

കാരണങ്ങള്‍

ഒരു മീശ.
ചീകിവെച്ച മുടി.
ആത്മവിശ്വാസമുള്ള
ഇംഗ്ലീഷും
ഒരു പുഞ്ചിരിയും.
സാമാന്യം വലിപ്പമുള്ള
കണ്ണുകള്‍.
കറുത്ത ചട്ടയുള്ള
ഇന്ത്യന്‍ പാസ്പോര്‍ട്ട്.
അതിനുള്ളില്‍
എന്റെയൊരു
ചൊങ്കന്‍ ഫോട്ടോ പതിച്ച
ഷെങ്കന്‍ വിസ.

ഇതൊക്കെയാണ്
പ്രത്യക്ഷത്തില്‍
എനിക്ക്
സഹചാരിയായ
കൊറിയക്കാരനേക്കാള്‍
കൂടുതലുള്ളത്.
പിന്നെ
ഫ്രാന്‍സിലെ
എയര്‍പോര്‍ട്ടിലും
റെയില്‍വേ സ്റ്റേഷനിലുമൊക്കെ വച്ച്
പോലീസുകാര്‍
എന്നെമാത്രം ചോദ്യം ചെയ്യുന്നതിന്റെ
കാരണങ്ങളും.

20 comments:

Pramod.KM said...

‘ഇന്ത്യയെ ഓര്‍ക്കാനുള്ള ചില കാരണങ്ങള്‍.‘(കട:ലതീഷ് മോഹന്‍):)

Inji Pennu said...

അത് മാത്രമല്ല കൂടെയുള്ളത്. ഒരു ബ്രൌണ്‍ നിറമുള്ള തൊലി. അത് വിട്ടു പോയി.

Mr. K# said...

അവര് നിന്നെ തടഞ്ഞത് ഇന്‍ഡ്യക്കാരനായതു കൊണ്ടാവില്ല. പാക്കിസ്ഥാന്‍കാരനാണെന്നു വിചാരിച്ചാവും. തൊട്ടപ്പുറത്ത് സ്പെയിനില്‍ 14 പേരെ അറസ്റ്റ് ചെയ്തിട്ട് ഒരാഴ്ച ആകുന്നല്ലേയുള്ളു.

Anonymous said...

ലതീഷിന്റെ റിഫ്ലെക്ഷന്‍ ഉണ്ടെന്ന് കമന്റു കാണുന്നതിനു മുന്നേ തോന്നിയിരുന്നു. :)

ഓഫ്. (കവിതയോട് ചേര്‍ത്ത് വായിക്കരുത്)
ഷെങ്കണ്‍ രാജ്യങ്ങളില്‍ ദക്ഷിണകൊറിയക്കാര്‍ക്ക് ആറുമാസത്തേക്ക് താമസിക്കാന്‍ കൊറിയന്‍ പാസ്പോര്‍ട്ട് മാത്രം മതി; മറ്റു ഡൊക്യുമെന്റ്സ് ആവശ്യമില്ല. നയതന്ത്ര ഉടമ്പടി ഉണ്ടതിന്. സ്വാഭാവികമായും ചോദ്യങ്ങള്‍ കുറയും .

വിശാഖ് ശങ്കര്‍ said...

കാരണമറിയാത്ത ഭയങ്ങളാണല്ലൊ ഏതു സംശയത്തിനും മൂല കാരണം..

വിശാഖ് ശങ്കര്‍ said...

കാരണമറിയാത്ത ഭയങ്ങളാണല്ലൊ ഏതു സംശയത്തിനും മൂല കാരണം..

കാപ്പിലാന്‍ said...

pidikitta pulli ayyathukonddayirikkum

Satheesh said...

ഇതൊന്നും ഇല്ലെങ്കിലും ,ഒന്ന് വിരട്ടിവിട്ടേക്കാം ഇയാളെ എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അതിനെ കുറ്റം പറയാന്‍ പറ്റില്ല! :) ഒരുപക്ഷെ ആ ചൊങ്കന്‍ ഫോട്ടോയായിരിക്കും പ്രശ്നം! :)

Latheesh Mohan said...

:) കൊള്ളാം..

Sanal Kumar Sasidharan said...

പരോക്ഷത്തില്‍ കൂടുതലായി എന്തുണ്ടെന്നറിയണമല്ലോ ;)

സുല്‍ |Sul said...

കൊള്ളാം.

ഇന്ത്യന്‍ പാസ്സ്പോര്‍ട്ടിന്റെ ചട്ടയുടെ നിറം മാറ്റിയൊ? എന്റെ പാസ്പോര്‍ട്ടിന്റെ ചട്ടക്ക് കടും നീല നിറമാണ് കറുപ്പല്ല. വെറുതെയല്ല പോലീസ് തടയുന്നത് :)

-സുല്‍

sandoz said...

പോലീസിനൊരു ഉമ്മ കൊടുക്കാരുന്നൂ....
[ഞാന്‍ നിക്കണോ അതോ....]

siva // ശിവ said...

അതു പിന്നെ ആ തൊലി കണ്ടാല്‍ ആരും പിടിച്ചു നിറുത്തും...

ടി.പി.വിനോദ് said...

ആര്‍ക്കൊക്കെയോ ആവശ്യമുള്ള എന്തെല്ലാം കാരണങ്ങള്‍ നമ്മളറിയാതെ പേറുന്നു നമ്മള്‍..
കവിത നന്നായി..

Pramod.KM said...

ബ്രൌണ്‍ തൊലിയെങ്കില്‍ അത്:)ഇറാന്‍ കാരനാണെന്നും കരുതിയിരിക്കും.അതെ കൊറിയക്കാര്‍ക്ക് പാസ്പോര്‍ട്ട് മാത്രം മതി.ഭയങ്ങള്‍ തന്നെ എല്ലാറ്റിന്റെയും പിറകില്‍.പിടികിട്ടാപ്പുള്ളിയെന്നും കരുതിയിരിക്കാം.ചൊങ്കന്‍ ഫോട്ടോയും ആകാം:)കൊള്ളാം (അടിയാണോ ഉദ്ദേശിച്ചത് ലതീഷ്?:)
സുല്‍ ഭായ്,കടും നീല തന്നെ നിറം.:)
സാന്‍ഡോസ് അണ്ണാ. നിക്ക് ഇപ്പോ തരാം:)
പിന്നെ തൊലിയില്ലാതെ നടക്കാന്‍ പറ്റുമോ ശിവകുമാര്‍.:)ലാപുട:)
നന്ദി എല്ലാവര്‍ക്കും

ദിലീപ് വിശ്വനാഥ് said...

ഇത് ഇന്ത്യക്കാര്‍ എല്ലായിടത്തും നേരിടുന്ന പ്രശ്നങ്ങള്‍ ആണ്.

ശ്രീ said...

അങ്ങനെ എങ്കിലും ഇന്ത്യയെ ഓര്‍‌ക്കാമല്ലോ. നല്ലത്.

കവിത നന്നായി.
:)

അപര്‍ണ്ണ said...

മൂന്ന് ഹ! കൊള്ളാം ഇയാള്‍ കണ്ട പാരീസ്‌. ഞാന്‍ കണ്ട പാരീസിനോടൊപ്പം ലിങ്ക്‌ ആയി കൊടുക്കുന്നതില്‍ വിരോധം ഇല്ലല്ലോ. ഉണ്ടെങ്കിലും നിവൃത്തി ഇല്ല. :)
മനസ്സിന്‌ ദാരിദ്യം വന്നാല്‍ വലിയ പാടാണേ! :)

[ nardnahc hsemus ] said...

മനോഹരം.

(എയ്,അപ്പൊ, ആ വെകിളിപിടിച്ച ആക്രാന്തനോട്ടം?? :P )

Rajeeve Chelanat said...

കൊറിയയില്‍ ജോലിചെയ്യുന്ന, ഇന്ത്യക്കാരനായ, കണ്ണൂരുകാരന്‍ കവി..അതും ഫ്രാന്‍സിലേക്ക്. പോരാത്തതിന് ആത്മവിശ്വാസത്തോടെ. ഏതു പോലീസുകണ്ണിനും സംശയം തോന്നുക സ്വാഭാവികം.