Friday, February 15, 2008

നോട്ടം

ഇന്നാളൊരിക്കല്‍
രക്തസാക്ഷിമണ്ഡപത്തിനടുത്തെ
ഒരുപറ്റം വെറും മരങ്ങളെ
സൂക്ഷിച്ചു നോക്കി.

ഒരാള്‍
പത്രം വായിച്ചുകൊടുക്കുന്നതായും
മറ്റുള്ളവര്‍
താളത്തില്‍ തലയാട്ടിക്കൊണ്ട്
ബീഡിതെറുക്കുന്നതായും
തോന്നി.

ഡോക്ടറെ കാണിക്കണമെന്നു പറഞ്ഞു
ബ്രാഞ്ച് സെക്രട്ടറി.

25 comments:

ദിലീപ് വിശ്വനാഥ് said...

ഡോക്ടറെ ഒന്നു കാണുന്നതുതന്നെയാവും നല്ലത്.

വെള്ളെഴുത്ത് said...

ഡോക്ടറെ കാണിക്കണമെന്നു പറഞ്ഞു
ബ്രാഞ്ച് സെക്രട്ടറി.

ആരെ? രക്തസാക്ഷി മണ്‍ഡപത്തെ, മരങ്ങളെ, രക്തസാക്ഷിമണ്ഡപത്തെ കാണാതെ മരങ്ങളെ നോക്കിയ ആളിനെ..
നോക്കണേ ഓരോന്നിനും ഓരോ അര്‍ത്ഥം..
ഇനി ബ്രാഞ്ച് സെക്രട്ടറി. അയാളു പറഞ്ഞതു കാര്യമാക്കാതെയുമിരിക്കാം..

കണ്ണൂരാന്‍ - KANNURAN said...

അച്ചടക്ക ലംഘനമാണെന്നു പറഞ്ഞില്ലല്ലോ? ഭാഗ്യം...

Ajith Pantheeradi said...

ഡോക്ടറെ കാണിക്കുക തന്നെ വേണം. അല്ലാതെ ഇപ്പോള്‍ ഇതൊക്കെ എങ്ങിനെ തോന്നാന്‍?

ധ്വനി | Dhwani said...

നോര്‍മലാണു...ഒരു കുഴപ്പവുമില്ല! ഒരിടത്തും പോകരുത്!

മൂര്‍ത്തി said...

കവിതയുടെ ഐഡിയ കൊള്ളാം..
എങ്കിലും ഇതിലെ ‘കൊളുത്തിനോട്’ വിയോജിക്കുന്നു. :)
പത്രം വായിച്ചുകൊടുത്തുകൊണ്ടിരുന്നവരുടെ/തലയാട്ടി ബീഡി തെറുത്തുകൊണ്ടിരുന്നവരുടെ ആളുകള്‍ തന്നെയല്ലേ ഇന്നും അത്രക്കധികം വഴി തെറ്റാത്ത പ്രവര്‍ത്തനം നടത്തുന്നത്? പോരായ്മകളുണ്ടെങ്കിലും. ആ ബ്രാഞ്ച് സെക്രട്ടറി പോലും. അത്രയേ ഉള്ളൂ..

വേണു venu said...

അതിനു പഷ്ടു ഡോക്ടറേ കിട്ടണ്ടേ സിക്രേട്ടറി.?
:)

Pramod.KM said...

മൂര്‍ത്തിച്ചേട്ടാ.. ഇതില്‍ കൊളുത്തൊന്നുമില്ലല്ലോ.വെള്ളെഴുത്തിന്റെ കമന്റിലെ അവസാനത്തെ 2 വാചകവും നോക്കുക:))

ശ്രീ said...

അതേതു ഡോക്ടറെ? അല്ലാ, അറിഞ്ഞിരിയ്ക്കാമല്ലോ. ഇനിയും ഉപയോഗപ്പെട്ടാലോ?

കൊള്ളാം.
:)

ടി.പി.വിനോദ് said...

എല്ലാ തോന്നലുകളും ബ്രാഞ്ച് സെക്രട്ടറിയോട് പറയാനുള്ളതല്ല.. അങ്ങേരിലൂടെയാണ് ചില മേത്തരം തോന്നലുകള്‍ ശ്വാസമെടുക്കുന്നതെങ്കില്‍ക്കൂടിയും..:)
നല്ല കവിത...

Pramod.KM said...

ലാപുട പറഞ്ഞതില്‍ ആണ് പോയിന്റ് അല്ലേ:)

siva // ശിവ said...

good poem....

ഉപാസന || Upasana said...

രാഘവനോട് പറഞ്ഞാ മതി.
എന്തിന് ഡോക്ടര്‍.
:)
ഉപാസന

മഞ്ജു കല്യാണി said...

:)

Sandeep PM said...

നോട്ടപിശകാണ് സര്‍വ്വതും !

കരീം മാഷ്‌ said...

ആകാശത്തേക്കു ചുരുട്ടിയുയര്‍ത്തിയ മുഷ്ടിയില്‍
ഒതുക്കിപ്പിറ്റിച്ച ഒരു വെടിയുണ്ട!
ഞാനും ഈയിടെ കാണുന്നു.

Pramod.KM said...

കരീം മാഷേ.തോക്കിലെ ഉണ്ടയെയാണ് കൂടുതല്‍ പേടിക്കേണ്ടത്:).നന്ദി എല്ലാവര്‍ക്കും.

[ nardnahc hsemus ] said...

ഡാക്കിട്ടറെന്നും കാണീക്കണ്ടാ..
അമ്പലത്തീന്ന് ഒരു രക്ഷാചരട് മേടിച്ച് അരേലങ്ക് ട് കെട്ടാ.. ഒരു ശത്രുസംഹാരവുമാ‍വാം...

വരികള്‍ക്ക് പ്രതേകതയുള്ള ഒരു പിരിമുറുക്കം. എനിയ്ക്കിഷ്ടമായി.!

G.MANU said...

ബലികുടീരങ്ങളേ....

തോന്ന്യാസി said...

മാഷേ പോസ്റ്റിനെപ്പറ്റി ഒറ്റവാക്ക്

പ്രമാദം.............

വിശാഖ് ശങ്കര്‍ said...

ഓരോ മരത്തിനും ഓരോ സല്യൂട്ട്...

ഇത്തരം നോട്ടങ്ങള്‍ കൊണ്ട് ഇനിയും തിളപ്പിക്കുക
തണുത്തു തുടങ്ങിയോ എന്ന ശങ്കയുടെ സിരയിലോടുന്ന ആ ചുവന്ന വെള്ളത്തെ...

ജോഷി രവി said...

:)

Doney said...

ബ്രാഞ്ച് സെക്രട്ടറിയോട് തോന്നലുകള്‍ പറയാന്‍ പോയിട്ടല്ലേ.....

Rajeeve Chelanat said...

മൂര്‍ത്തിയുടെ കമന്റ് അര്‍ത്ഥഗര്‍ഭമായി. “ആ കുട്ടി (വെള്ളെഴുത്ത്)പറഞ്ഞ പോലെയും പറയാം“.

കൊറിയയിലായതുകൊണ്ട് തത്ക്കാലം പേടിക്കണ്ട.

Seema said...

പ്രത്യേകത ഉള്ള കവിത...

നന്നായിരിക്കുന്നു...