Monday, June 22, 2009

കുളി

ദക്ഷിണകൊറിയയില്‍ ദേജിയോണിലെ നീന്തല്‍-
ക്കുളത്തില്‍ പോയീ ഞാനന്നാദ്യമായ്.
നീന്തും മുമ്പ്
കുളിച്ചീടേണം നന്നായ്.
തോര്‍ത്തുമുണ്ടുടുത്തങ്ങു
കുളിമുറിയില്‍ക്കേറീ ചെറുപുഞ്ചിരിയോടെ.

അച്ഛനും മകനു,മമ്മാവനും മരുമോനും
ഏട്ടനുമനിയനും നഗ്നരായ് കുളിക്കുന്നൂ!
പ്രായഭേദമില്ലാതെ മടിയേതുമില്ലാതെ
കൊറിയക്കാരെല്ലാരും കുളിക്കുന്നൊരുമിച്ച്.


തോര്‍ത്തഴിക്കുവാനൊട്ടും സമ്മതിക്കുന്നില്ലെന്റെ
യുള്ളിന്റെയുള്ളില്‍ നിന്നും മലയാളിയാം നാണം.
ഷവറിന്‍ കീഴേ തോര്‍ത്തു മുണ്ടുടുത്തു നില്‍ക്കുന്നോ-
രെന്നെനോക്കിക്കൊണ്ടപ്പോള്‍ കുട്ടികള്‍ കളിയാക്കീ.
നഗ്നനായ് മാറീടാതെ രക്ഷയില്ലെന്നും ചൊന്ന്
ചുറ്റിലുംചിരിച്ചാര്‍ക്കുന്നുണ്ട് കൊറിയന്‍ നാണം

നാണത്തില്‍ നിന്നും രക്ഷപ്പെടുവാനുടന്‍ തന്നെ
തുണിയും കളഞ്ഞ് ഞാന്‍ കുളിക്കാനാരംഭിച്ചു.

9 comments:

ശ്രീനാഥന്‍ said...

കൊറിയയില്‍ ദിഗംബരസ്നാനത്താല്‍ മലയാളിയില്‍ നിന്നു മനുഷ്യനിലേക്കു ജ്ഞാനസ്നാനപ്പെടാനൊരു ഭാഗ്യമുണ്ടായല്ലോ. വലിയ കാര്യം.

ശ്രീനാഥന്‍ said...
This comment has been removed by the author.
വയനാടന്‍ said...

വരികൾക്കു വഴങ്ങാത്തൊരു ആശയം ഇത്രയുമെത്തിച്ചതിൽ അഭിമാനിക്കാം, തുടരുക

Roby said...

പതിവു തെറ്റിച്ച കവിതയായതിനാലാണോ കമന്റുകൾ വളരെ കുറവ്..:)

ആശയത്തിൽ കവിതയുണ്ട് പക്ഷെ കവിതയിലില്ല.

rocksea said...

ജപ്പാനിലും ഇതു തന്നെയാ. തുണിയിട്ടോണ്ടു കുളിക്കാന്‍ ചെന്നാല്‍ നമ്മള്‍ക്ക് നാണം വരും.

savi said...

കൊളോണി യല്‍ ഭരണകാലത്ത് പാതിരി മാര്‍ ബ്ലൌസും കൊണ്ട് കേരളത്തിലെ പെണ്ണുങ്ങളുടെ മാറ് മറക്കാന്‍ ചെന്നപ്പോള്‍ ആ സ്ത്രീകള്‍ അനുഭവിച്ചതും ഈ നാണം തന്നെ യാവണം . മറക്കാത്ത മാറ് അവരെ നാണിപ്പി ച്ചിരുന്നില്ലല്ലോ...:)

അരുണ്‍  said...

ആശയം നന്നായിരിക്കുന്നു

ദിനേശന്‍ വരിക്കോളി said...

kuli ......pramadamavathepoyo???
sasneham.

Unknown said...

haha..gud one