Tuesday, February 23, 2010

മരം നടൽ

വീട്ടിലെ പറമ്പിലെ വന്മരങ്ങളെച്ചൂണ്ടി
അമ്മൂമ്മയവയുടെ ചരിത്രം പറയുന്നൂ

“പണ്ടെപ്പോ പയ്യെങ്ങാനും കടിച്ച് ബെല്ലാണ്ടാക്ക്യ
തെങ്ങുംതൈ നിന്റപ്പാപ്പന്‍ ഏട്ന്നോ കൊണ്ടന്നതാ.

തല ചീഞ്ഞിറ്റോ മറ്റോ ആരാനോ തോട്ടില്‍ ചാട്യ
കവ്ങ്ങ് കൊണ്ടന്നിറ്റ് ഞാന്‍ ആട നടീച്ചതാ.

മമ്മദാജീന്റെ പീട്യേന്നാരോ തിന്ന മാങ്ങേന്റെ
കൊരട്ടയെട്ത്ത് ഞാന്‍ ഈട കുയിച്ച്ട്ടതാ.

കണ്ടത്തേ തമ്പാച്ചിക്ക് മേലേരി കൂട്ടാമ്പേണ്ടി
കൊണ്ടന്ന ചെമ്പകത്തിന്റൊണങ്ങ്യ കൊള്ള്യേരുന്നു.”

അമ്മൂമ്മക്കവിളത്തൊരുമ്മയെ നടുന്നൂ ഞാന്‍
ഓര്‍മ്മയില്‍ പുറമ്പോക്കില്‍ ഒരു തൈച്ചിരിയൊപ്പം.

8 comments:

ശ്രീ said...

"ഓടിപ്പോയൊരു കൈക്കോട്ടെടുത്ത് കിളച്ച് ഞാ-
നൊരുപുഞ്ചിരിയോടെ നടുന്നൂ ഒരു മരം"

മരം ഒരു വരം!

Unknown said...

പ്രമോദേ,

മരം കവിത ബായിച്ചിരിക്കണ്‌.
ചരിത്രം പറയാനാണേ ഒരുപാടുണ്ട്.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഒരു കാലത്ത് ആമരവും പറയും..

Ramesh said...

എല്ലാം കേട്ടിട്ട് ഒരു തൈയ്യും ചിരിയും നടാനാണല്ലോ തൊന്നിയത്,നന്നായി...
കവിത ഇഷ്ടമായി...

അനില്‍ ചോര്‍പ്പത്ത് said...

Natta marangalil ormmakal pookkunnu

skcmalayalam admin said...

നമസ്തെ പ്രമോദ്ജി,...കവിതകളിലൂടെ കടന്നു പോയി,..എനിക്കു ഒരു ഹെൽ‌പ്പ് ചെയ്യുമോ,..എങ്ങനെയാണു,.."ബൂ ലോക" കവിതയിൽ അംഗമാകുന്നതു? ഒന്നു മെയിൽ ചെയ്യുമൊ? സ്നേഹത്തോടെ,...my id,...sreejithkmr87@gmail.com

Shameer N said...

നന്നായി കുട്ടീ .. ഇകയ്കു ഇഷ്ടമായി

Unknown said...

Fantastic poem! The only other time I got such a feeling was when I read George Aaraamante Kodathy, short story by M P Narayana Pillai, three-four decades ago..