പരിഷത്തിന്റെയോഗം.
ഭാരവാഹികളല്ലാതെ
ആരും വന്നില്ലിതേവരെ.
എന്ത് പറ്റി പരിഷത്തി-
ന്നെന്താണാളു വരാത്തത്?
ചിന്തിച്ചങ്ങനെ നോക്കുമ്പോള്‍
അന്തമില്ലൊരു കുന്തവും
‘നാട്ടുകാരോട് നേരിട്ട്
നമ്മള്‍ക്കൊന്നു തിരക്കിടാം’
‘നമ്മള്‍ക്കെല്ലാം തിരക്കാണ്
നീപോയിട്ടു തിരക്കെടോ’
‘നാരാണ്യേച്ചീ നിങ്ങളൊക്കെ
പരിഷത്തിനെ വെറുക്കയോ?’
“അയ്യോന്റെ മോനേ തീരെ വെറുപ്പില്ലെടാ, പണ്ട്
നീയൊക്കെ പറയുന്നതെല്ലാം മനസ്സിലാവും
ഒന്നുവെട്ടുമ്പോള്‍ രണ്ടല്ലഞ്ചുമരങ്ങള്‍ വെച്ചൂ
ഒന്നാന്തരം കക്കൂസൊന്നുണ്ടാക്കി തൂറീംവെച്ചൂ
ചെക്കന്റെയച്ഛന്‍ തീരേ സമ്മതിച്ചില്ലെന്നാലും
മുക്കല്ലടുപ്പ് കുത്തിപ്പൊളിച്ച് കളഞ്ഞിട്ട്
പുകയില്ല്ലാത്ത നല്ല പരിഷത്തടുപ്പാക്കി
പുകയുമില്ലാ, വെറകാണേല്‍ കൊറവേ വേണ്ടൂ
നോക്കെടാ വീട്ടിന്റാത്തുള്ളലമാരേല്‍ക്കാണുന്ന
ബുക്കെല്ലാം നിങ്ങള്‍ പണ്ട് തന്നതാണോര്‍ക്കുന്നില്ലേ?
നിങ്ങടെ കലാജാഥേം പാട്ടുമൊക്കെയെന്തൊരു
പാങ്ങായിരുന്നൂ മോനേ കാണാനും കേള്‍ക്കാന്വൊക്കെ
ഭോപ്പാല്‍ ദുരന്തത്തിന്റെ നാടകം കണ്ടേപ്പിന്നെ
ഇപ്പോഴും വാങ്ങാറില്ല ബാറ്ററിയെവറഡി
യോഗത്തിലിപ്പോള്‍ നിങ്ങള്‍ പറയുന്നതുമൊത്തം
ആഗോളീകരണവും ആഗോളസമ്മര്‍ദ്ദവും
ഇത്രയും പറയുന്ന നിങ്ങളും വാങ്ങുന്നത്
കുത്തകട്ടോര്‍ച്ചും വാച്ചും കോപ്പുമല്ലേടാ മോനേ?
നമ്മളാല്‍ സാധിക്കാത്ത കാര്യമിങ്ങനെ നിങ്ങള്‍
നമ്മളോടോതീട്ടെന്തു കാര്യാണ് പറയൂ നീ”
‘നാരാണ്യേച്ചീ ശരിയെന്നാല്‍
നേരമായ്,പോകയാണു ഞാന്‍’
14 comments:
മാറി മാറി മടുപ്പില്‍ തട്ടി!!
അദ്ധ്വാനിക്കുന്ന...മനുഷ്യൻ...
ചരിത്രത്തിൻ..ചക്രം...തിരിച്ച..മനുഷ്യൻ...
shariyaaanu. Ellaam maari..
:)
പരിഷത്ത് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ? യോഗം നടത്താന്‍.
The (social) revolution
Be ready to ask questions...
to search the answers...
Don't say anything....
Don't think anything...
Don't ask anythink...
Sorry to say that....
sathyamanu pramodeee pari[......]shathu[.....]poyi.
ഓരോ കാലഘട്ടത്തിനും അനുസരിച്ച് ഓരോ സംഘടനകള്‍ പിറവി കൊള്ളുക സ്വാഭാവികം.
സ്വാതന്ത്ര്യത്തിന് മുമ്പ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ ഗ്ഗ്രസ്സുണ്ടായതും അങ്ങിനെ തന്നെ. അതു പോലെ പരിഷത്തിനും ഒരു കാലമുണ്ടായിരുന്നു. ഇന്ന് അത് അതിന്റെ പ്രവത്തന പഥവും ഡെഡിക്കേഷനും കാലമാറുന്നതനുസരിച്ച് മാറ്റി എന്നേ ഉള്ളൂ.
പണ്ടുള്ള പരിഷത്ത് ഒരു കാഴ്ചയെ രൂപപ്പെടുത്തിയെങ്കില്‍ ഇന്നുള്ള പരിഷത്ത് മറ്റുള്ളവര്‍ കണ്ടതിനെ കേട്ടതിനെ ഏറ്റു ചൊല്ലാന്‍ മാത്രം വിധിക്കപ്പെട്ടവര്‍ അതു കൊണ്ടാണ് ആഗോള വത്കരണം, മുതലാളിത്തം എന്ന് മാത്രം മോങ്ങി ക്കൊണ്ടേ ഇരിക്കുനത്.
എന്‍ റെ ജീവിതമാണ് എന്‍ റെ സന്ദേശമെന്ന് ഇന്ന് പറയാന്‍ ഇന്ന് ആരുമില്ലാതായിരിക്കുന്നു. കാലം മാറുമ്പോള്‍ കോലം കെട്ടിയല്ലേ പറ്റൂ പ്രമോദേ..
സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍
പരിഷത്ത് ഇന്നും നില നിൽക്കുന്നു.കൊല്ലത്ത് ഒരു ചെറു സമ്മേളനത്തിൽ പങ്ക് കൊണ്ട് മടങ്ങുന്നു.
വരികളിലെ തിരിയുന്ന ചക്രം ചിന്തിപ്പിച്ചു...
നിരീക്ഷണങ്ങളും ചോദ്യങ്ങളും സത്യമാണ്.
എന്നാൽപ്പോലും... പരിഷത്തിന്റെ അസാന്നിദ്ധ്യം ഉണ്ടാക്കിയേക്കാവുന്ന ഒരു ‘വല്ലാത്ത ശൂന്യത’യെക്കുറിച്ച് ചിന്തിക്കുമ്പോൾ, തൽക്കാലം... ‘നോ’ എന്ന് മുഖം തിരിക്കാൻ പറ്റില്ല. ‘ഗലീലിയോ’ പോലെയുള്ള നാടകങ്ങൾ നിർവ്വഹിക്കുന്ന കടമ വിസ്മരിക്കാമോ? ‘യോഗം‘ സാർത്ഥകമല്ലെങ്കിൽപ്പോലും.
ശിവേട്ടാ..,
പരിഷത്തിന് റെ അസാന്നിദ്ധ്യം ശൂന്യതയൊന്നുമുണ്ടാവില്ല. പുതിയ പടക്കുതിരകള്‍ കുതിച്ചു കൊണ്ടിരിക്കുക തന്നെ ചെയ്യും. പരിഷത്ത് പഴയ പരിഷാത്താകുമെങ്കിലേ ഗുണമുള്ളൂ..
ഡെഡിക്കേഷന് ഉള്ള നിരവധി പേരുകള്‍ വേണം. പേരിനല്ലാതെ അല്ലെങ്കില്‍
യോഗങ്ങളും ഗലീലിയോയും അസ്ഥാനത്താവുക തന്നെ ചെയ്യും.
“എന്തിന്നധീരത ഇപ്പോള്‍ തുടങ്ങണം
എല്ലാം നിങ്ങള്‍ പഠിക്കേണം..”
കാതിലും മനസ്സിലും മുഴങ്ങുന്നു. ഇതിപ്പോള്‍
പരിഷത്തിനോട്, നടത്തിപ്പുകാരോട് തിരിച്ച് പറയേണ്ടിരിക്കുന്നു.
*ഈ കവിത അതിന്റെ അതിന് റെ പ്രവര്‍ത്തനം തുടങ്ങി എന്നു തന്നെ വിചാരിക്കാം.
സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍
നമ്മളാല്‍ സാധിക്കാത്ത കാര്യമിങ്ങനെ നിങ്ങള്‍
നമ്മളോടോതീട്ടെന്തു കാര്യാണ് പറയൂ നീ..
പ്രമോദിന്റെ കവിതകള്‍ ബ്ലോഗിനു പുറത്തും വളരെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. അഭിനന്ദനങ്ങള്‍.
സംഗതി ഗംഭീരമായിട്ടുണ്ട്. പരിഷത്തിനെ ആണിയടിക്കുന്ന ഒരു കവിതയിലൂടെ തന്നെ കവിയെ പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം.
ശരിയാണ് ...
Post a Comment