Sunday, March 21, 2010

കപ്പന്‍

എന്നെക്കാള്‍ രണ്ടുകൊല്ലം മുമ്പ്
മൂന്നാം ക്ലാസില്‍ പഠിച്ചിരുന്ന കൃഷ്ണന്‍,
പിന്നെ ഞാനവന്റെ സഹപാഠിയാകുമ്പോഴേക്കും
ഉത്തരക്കടലാസ്സില്‍ പേരു തെറ്റിയെഴുതിയതിനാൽ
‘കപ്പന്‍’ ആയി.

എല്ലാരുമവനെ കപ്പനെന്നു വിളിച്ചപ്പോള്‍
ഞാന്‍ മാത്രം കൃഷ്ണനെന്നു വിളിച്ചു.
പ്രത്യേക വാത്സല്യം അവനെന്നോട്.
എന്നെ ആരെങ്കിലും തച്ചാല്‍
അവനവരെ തിരിച്ചുതല്ലും.


കൃഷ്ണന്‍, കൃഷ്ണന്‍ എന്നെഴുതാന്‍
ഞാനവനെ പഠിപ്പിച്ചു
കപ്പന്‍, കഷന്‍, കഷ്ണന്‍, കൃഷന്‍ എന്നിങ്ങനെ
ആ വാക്കിനു സാദ്ധ്യമായ വഴികളിലൂടെയെല്ലാം
തപ്പിത്തപ്പി നടന്ന്
അവസാനം
കൃഷ്ണന്‍ എന്നെഴുതിയ ദിവസം
അവനെന്നോട് പറഞ്ഞു


"നിന്റെ അച്ഛന്റെ പേര് പപ്പന്‍ എന്നല്ലേ...
ശരിക്കും പത്മനാഭന്‍ എന്നാണല്ലോ...
കപ്പനെന്നു വിളിക്കാന്‍ വിഷമമാണെങ്കില്‍
നീയെന്നെ
കത്മനാഭന്‍ എന്നു വിളിച്ചോളൂ!


വാക്കില്‍ പണിഞ്ഞുകൊണ്ടിരുന്ന
വാക്കുകൾ പണികൊടുത്തുകൊണ്ടിരുന്ന
അവനായിരുന്നിരിക്കണം
ഞാനാദ്യം നേരില്‍ക്കണ്ട കവി.
-------------------------------------------
ഇന്ന് ലോക കവിതാദിനം. എല്ലാ കവികള്‍ക്കും ആശംസകള്‍ !!!

14 comments:

അനിലൻ said...

കത്മനാഭന്‍!!!
ഓഫീസിലിരുന്നു ഉറക്കെ ചിരിച്ചുപോയി.
കണ്ണുനിറഞ്ഞത് ചിരിച്ചിട്ടുതന്നെയാണ്!
സത്യമായിട്ടും.

വിഷ്ണു പ്രസാദ് said...

കവിത വളരട്ടെ.ആദികവി എന്തായി?

Ramesh said...

എന്റെ ശ്രീകത്മനാഭാ... നീയാണു കവി...

Sanal Kumar Sasidharan said...

കത്മനാഭൻ!!

എന്‍.ബി.സുരേഷ് said...

ho, blog kavithakalilaake kuttikkalathe niramulla ormmakal, kanacha ormakal angane pachilakal pole, manjuthullikal pole, viral thazhuki kadannu povukayaanu.

jeevitham kondu kootivavha silpangal. kappan nannayi. p.v.shajikumarinte janathinte avatharika ezhuthiya kuttyettan enna thengukayattakkarane ormmippikkunnu, kappan.

Anoop Narayanan said...

ഉച്ചക്കുള്ള പരീക്ഷക്ക് രാവിലെ തന്നെ സ്കൂളിലേക്കു വന്ന് വീട്ടിലെ നമ്പ്യാർ മാവിന്റെ മാങ്ങയും പെറുക്കി “അനൂപേ, പ്രമോദ്, ആട ഭയങ്കര പടിപ്പാ.. നീയെന്താ ഇങ്ങനെ കളിച്ച് നട്ക്ക്ന്ന്” എന്നു പറയും കപ്പൻ . മാങ്ങകൾ തിന്നു കഴിഞ്ഞാൽ പ്രമോദിനെ വീട്ടിലെത്തി പറമ്പിലെ നമ്പ്യാർ മാവിന്റെ ചുവട്ടിൽ നിന്ന് പ്രമോദിനോടും പറയും ഇതേ വാചകങ്ങൾ “പ്രമോദേ, നീയെന്ത്ന്നാ ഈടിന്നിങ്ങനെ കളിക്ക്ന്ന്.. ആട അനൂപ് ഭയങ്കര പടിപ്പാ”. വിദ്യാർത്ഥികൾക്കിടയിൽ ആരോഗ്യകരമായ മാത്സര്യം വളർത്തുന്ന കപ്പൻ നീ കണ്ട ആദ്യത്തെ കവി മാത്രമല്ല. ആദ്യത്തെ അദ്ധ്യാപകൻ കൂടിയാണ്.

നന്ദി പ്രമോദ് നന്ദി. പഴയ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയതിനു്.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

കപ്പന്‍ കത്മനാഭന്‍ ആളൊരു കഥാപാത്രമാണല്ലോ,

ശ്രീലാല്‍ said...

Loved.

Unknown said...

kollam maashe.

Jaya said...

kollam.. nannayittund..

Ranjith chemmad / ചെമ്മാടൻ said...

കത്മനാഭന്‍!!!!

Muralee Mukundan , ബിലാത്തിപട്ടണം said...

ആ ആദികവിയിപ്പോൾ എവിടേ?

naakila said...

IShtapettu
dear

vinod said...

ഉറക്കെ ചിരിച്ചുപോയി.

pramode.... ormakal kadooril ethichu..


vinod