‘മൂന്നേട്ടാ,
മൂന്നുമണിയായോ’ന്ന് ചോദിക്കുമ്പോള്‍
മുകുന്ദേട്ടന് വടിയെടുക്കും.
‘ചീരേട്ടാ,
ചീര നട്ട്വോ’ന്നെങ്ങാനും ചോദിക്കുമ്പോള്‍
ശ്രീധരേട്ടന് പിറകേയോടും
‘മനോരേട്ടാ,
മനോരമ വായിച്ചോ’ ചോദിക്കുമ്പോള്‍
മനോഹരേട്ടനു ദേഷ്യം.
‘ഉത്തമേട്ടാ
ഉത്തരം പറയാമോ?’ ഉത്തരമായ്
ഉത്തമേട്ടന് കണ്ണുരുട്ടും.
കണ്ണേട്ടാ,
കണ്ണു കാണ്വോ?
മൊയ്തൂക്കാ,
മൈദയുണ്ടോ?
തൊമ്മിച്ചാ,
തുമ്മലാണോ?
നാണമാണോ,
നാണിയേച്ചീ?
‘പ്രാസ’മെന്നാല്‍
‘പരിഹാസം’ ലോപിച്ചതാണെന്ന് ചെറു-
പ്രായത്തില്‍ ഞാന്‍ കണ്ടെത്തി.
Subscribe to:
Post Comments (Atom)
15 comments:
interesting !
പ്രമോദേട്ടാ പ്രമാദമാ ഇരുക്ക്..:)
pramode promotion aayo?
ഭാഷയിലേക്കൊരു തള്ള്
ജീവിതം പകച്ചുനില്‍ക്കുന്നു
Very clever and sensitive indeed!And the conclusion is brilliant.
സ്വരം ഖരമായാല് സംഭൃത-
വികാരം കോപിക്കുമെന്നു
ജീവിതം നമ്മെ
വ്യാകരണം പഠിപ്പിക്കുന്നു.
(ചെറിയാന്.കെ.ചെറിയാന്)
മുന്‍പ് ശ്രീകുമാര്‍ കരിയാടിന്റെ
കവിതാവായനയും കണ്ടിരുന്നു.
സവ്യസാചിയാണല്ലേ?
പ്രാസം പ്രമാദം.. :)
പ്രമോദ് പ്രേമിക്കുമോ?
good.but it is high time you came out of kannur provincialism
പറയാനൊന്നുമില്ലാത്തതിന്റെ ‘പ്രയാസം’ പ്രാസമായി കിതയ്ക്കുന്നത് കണ്ടിട്ടുണ്ട്. അത് ഓര്‍ത്തുപോയി...
നല്ല കവിത.
ഉമ്മാച്ച്യോ...ഒരുമ്മ തര്യോ..?
കല്ല്യാണിയുടെ കല്ല്യാണം.....
നരേന്ദ്രന്റെ നര.....
മാളുവിന്റെ മോള്
പ്രമോദിന്റെ പ്രമാദം !
അതുകൊണ്ടാവും പ്രാസമൊഴിവാക്കി പ്രവാസിയായത് ;)
കൊറിയക്കാരാ
കൊറിക്കാനെന്തുണ്ട്!?
പ്രാസത്തിലൊരു
പ്രമാദം!
nice conclusion :)
Post a Comment