പരസ്പരം തലകുനി-
ച്ചഭിവാദ്യം ചെയ്തിടുന്ന
രീതിനിലവിലുള്ളതാം
കൊറിയേല്‍പ്പോയി,
‘ഞാനാരുടെ മുന്നിലുമെന്‍
തലകുനിക്കില്ല’ യെന്ന്
പറഞ്ഞാല്‍ ചിലപ്പോള്‍ കാര്യം
ഗുലുമാലാകും.
Subscribe to:
Post Comments (Atom)
അച്ഛനെ ‘പപ്പാ’ എന്നു വിളിക്കണം എന്ന എന്റെ ആദ്യത്തെ ആഗ്രഹം,വര്‍ഷങ്ങള്‍ക്കു മുമ്പേ അമ്മമ്മ അച്ഛന് പപ്പനെന്നു പേരിട്ടതു കാരണം നടന്നില്ല.അങ്ങനെ പൂവണിയാത്ത എത്രയെത്ര മോഹങ്ങള്‍!!!!
23 comments:
കൊള്ളാം പ്രമോദ്,
പരസ്പരം കെട്ടിപ്പിടിച്ചും ചുംബിച്ചും-
അഭിവാദ്യം ചെയ്തിടും രാജ്യങ്ങളില്‍പ്പോയി
“ഞാന്‍ ഭാര്യയെ മാത്രമേ ചുംബിക്കൂ”വെന്നു-
പറഞ്ഞാലത് ഗുലുമാലായിടും”
ആശംസകള്‍!
കുറ്റംചെയ്തിട്ടല്ലെന്നാലും
കോടതിതന് സമക്ഷത്തില്‍
തലക്കനംകാട്ടിയെന്നാ-
ലിണ്ടാസുംതരും
kollam
നന്നായിരിക്കുന്നു
വേദികളെ ഓര്‍മ്മിപ്പിക്കുന്നു
വീണ്ടും ....
കൊറിയയില്‍ ശീലിച്ചതു
നാട്ടില്‍ വന്നു പയറ്റിയാല്‍
തരംകിട്ടുന്നവരെല്ലാം
തലയില്‍ക്കേറും :)
പാലായിലെപ്പോലെയല്ല
പയ്യന്നൂരെന്നുള്ള കാര്യം
നമ്മള്ക്കപ്പോളെളുപ്പത്തില്
ബോധ്യമായല്ലോ!:)
ബോധ്യങ്ങളൊട്ടനവധി
യിരുവര്ക്കുമുദിക്കവെ
ബോധിവൃക്ഷച്ചുവട്ടില്ഞാന്
സമാധിയായി
ഹഹ!
‘കോട്ടയം- കണ്ണൂര്‍ സ്വകാര്യസര്‍വീസ്’!
-- ഒരു
കോട്ടയംകാരന് കുറിച്ചതോര്ക്കുന്നുവോ? :) :)
നതോന്നത വിട്ടു കാകളിയായി. കയ്യാങ്കളിയാകുന്നതിനു മുന്‍പേ ബൈ :)
പ്രമോദ്, സെബിന്, കൊള്ളാം കേട്ടോ.
മന്നോജ് ക്രൂരേ,പറയു പറയൂ
ഞാനറിഞ്ഞില്ല ‘സര്‍വ്വീസ്’
എന്തായീടാം! പുനരിവിടെയോ
മെയ്ലിലോ ചൊന്നിടേണം:)
-------------
മന്ദാക്രാന്ദയല്ലേ ആക്രാന്തം പ്രകടിപ്പിക്കാന്‍ നല്ലത് കുറൂര്‍ മാഷേ.. ഹഹ:)
മാനന്തവാടി എക്സ്പ്രസ്? പാറപ്പുറത്തിന്റെ കഥ?
ബത്തേരിയിലുമിരിക്കൂരുംപി
ന്നട്ടപ്പാടി, നിലമ്പൂരും
മലബാറില്‍ പലദേശത്തും
കുടിയേറിപ്പാര്ത്തവരാരാവോ
മലമ്പനിയും പിന്നസുഖമനവധി
താണ്ടിയുമവരാകാട്ടുവഴി
വെട്ടിവെടിപ്പായ് മാവുകവുങ്ങുക
ളൊന്നൊന്നായ് വളര്ത്തിയതാം
പാലാക്കാരുടെ കുടിയേറ്റത്തിന്
കണ്ണീര്‍നനവു പടര്ന്നകഥ
മലബാര്ബസില് കയറിയിറങ്ങി
പ്പോണതു കണ്ടിട്ടെഴുതിയൊരാള്
പെറ്റുവളര്‍ത്തിയ നാടുണ്ടതിനെ
വഴിയിലുപേക്ഷിച്ചവരോ പോയ്
അവരുടെയനന്തരതലമുറയിവിടെ
തലയുമുയര്ത്തിനടക്കുന്നു
സെബിന് ചേട്ടന് ഒളിച്ചിരിക്കുന്ന ഒരു കവിയായിരുന്നു അല്ലേ:)
ഗുലുമാല്...
മ‘ന്ദാക്രാന്ത’പ്രകടന, മതേ, ഞാനതിന്നാഴ്ചതോറും
കണ്ണൂരെത്തുന്നൊരുപതിവിട-
ക്കാലക്കാലമുണ്ടായിരുന്നു.
എന്നും കൂട്ടക്കൊലകള്‍, വഴിയില്‍
ബന്ദ്, തീവയ്പ്പ്, ഹര്‍ത്താല്‍-
കണ്ടും കേട്ടും തനിയെയെഴുതി-
പ്പോയതാണന്നു ‘സര്‍വീസ്’! :)
ഇല്ലാ;മനോജ് കുറുരിന്റെ പൊയട്രിബുക്കാം
നല്ലുത്തമപ്പുരുഷനോതുവതായ ഗാഥ
വായിച്ചതില്ലിതുവരേയ്ക്കു,മതായ കൊണ്ടു
വൈകിത്തരാം മറുകുറിപ്പ് കുറൂരുമാഷേ...:)
മിനിക്കഥ എഴുതാറുണ്ട് ഈ വിനെതന്. പക്ഷെ ചെറിയ വരികളില്‍ വലിയ അര്‍ഥം ഒരുക്കുന്ന കവിതകളെ അല്പം അസൂയയോടെ മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ. ഇപ്പോള്‍ താങ്കളോടും എനിക്ക് അസൂയ തോന്നുന്നു.
നല്ല കവിത എന്ന് മാത്രം പറഞ്ഞു വിട പറയുന്നത് കൂടുതല്‍ പറയാന്‍ അറിയാത്തത് കൊണ്ടാണ് പ്രമോദ്. എന്നോട് ക്ഷമിക്കുക.
_________________________________
കവിതയാണ് താരം എന്നാ പോസ്റ്റ് എങ്ങനെയാണ് പോസ്റ്റ്/ടൈപ്പ് ചെയ്തത് എന്നരിയിക്കുമോ? (oyammar@yahoo.com)
ism software use ചെയ്താണോ?
നന്ദി.
പോസ്റ്റിൻക്കാൾ വലുതായിട്ടെഴുതിയ കമന്റിനെ
പോസ്റ്റു ചെയ്തിട്ടുണ്ടിവിടെ വന്നു നോക്കണേ.
നാവടക്കി സഹിക്കാതെ സഖാവിനെ വിമര്‍ശിച്ച്
പാര്‍ട്ടിഗ്രാമത്തില്‍ പോയി വാ തുറന്നു ചൊല്ലിപ്പോയാല്‍
ഒന്നും നോക്കാതടികൊള്ളും മനസ്സിലോര്‍ത്തോ
പിന്നെ ഗുലുമാലാകും മൊത്തം ഗുലുമാലാകും
പ്രമോദ് ,,,
കൊള്ളാം നല്ല കവിത
കൈകൂപ്പുന്നതു വര്‍ഗ്ഗീയമായതുകൊണ്ട്
മുഷ്ടിചുരുട്ടിയാണു ഞങ്ങള്‍ അഭിവാദ്യം ....
ണ്ടിം ണ്ടിം പടക്കാം പടക്കാം പേ!
Post a Comment