1
ഈ മണ്ണില്‍ച്ചേര്‍ന്നിടുംമു,മ്പുടയവര്‍ കവിതാസ്വാദകര്‍ക്കായ്, മരിച്ചോ-
രയ്യപ്പന്‍ കാത്തുനില്‍ക്കേ, കശപിശബഹളം വെച്ചതാം കൂട്ടരോടും,
എമ്മേ ബേബിക്കുനേരേ,യവര്‍കള്‍ ഭരണമാളുംവകുപ്പിന്നുനേരേ
ചുമ്മാ വക്കാണമുണ്ടാക്കിയ ജനമവരോടും പൊറുത്തീടണം നാം
2
“വൃത്തത്തിലൊറ്റവരി നേര്‍ക്കു കുറിച്ചിടാനായ്-
പറ്റാത്തവര്‍ കവികളെന്നു ഞെളിഞ്ഞിടുന്നൂ”
ഇന്നും നിരൂപകര്‍ ചിലര്‍ക്കു പരാതിയുണ്ടേല്‍
‘അയ്യേ’ നിനച്ച് ചിരിതൂകുക! വേണ്ട തര്‍ക്കം
3
‘ഇവനെഴുതിയതൊക്കെയൊന്നുപോലെ’
സ്ഥിരമിതുകേട്ടു വരുന്നതാം വിമര്‍ശം.
ഒരുവനൊരുതരത്തിലേ രചിക്കാന്‍
കഴിയുകയെന്നു ധരിക്ക! യെന്തുചെയ്യാന്‍ ?
4
പാട്ടിനല്ലാ, കവിതയ്ക്കു തന്നല്ലേ
ജ്ഞാനപീഠം കൊടുത്തതെന്നും ചിലര്‍
‘ജ്ഞാനം ഓയെന്‍വീക്കെങ്കില്‍ കൊടുക്കേണം
പീഠം സച്ചിദാനന്ദനെ’ന്നും ചിലര്‍ !
5
സച്ചിദാനന്ദന്‍ പുഴങ്കര-ഭാവിയില്‍
കൊച്ചു മകളുണ്ടായീടുന്നേരം
കുട്ടിയെക്കാണുവാനെത്തും, കവികള്‍തന്‍
കൂട്ടുകുടുംബത്തെയോര്‍ത്തും കൊണ്ട്
ചൊല്ലും വരികള്‍ കേള്‍ക്കുമ്പോളെന്നുള്ളത്തില്‍
നല്ല സന്തോഷം നിറഞ്ഞീടുന്നു.
6
പഴയകവി ,പുതിയ കവി
പാട്ടുകവി, പൊട്ടക്കവി എന്നിങ്ങനെ
കവികള്‍
സഹാനുഭൂതിയോടെ
കവിതകള്‍ ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.
-(2011 ഫെബ്രുവരി, ഭാഷാപോഷിണി)
10 comments:
Bhasapshiniyil vaayichirunnu.. sathyam valaykkathe paranjathinaal aakm...... valanju mookku pidikkaanaanu enikkishtam. enthaayaalum vaayichu... kurachu kooti nannaakaamto
വൃത്തത്തിലൊറ്റവരി നേര്‍ക്കു കുറിച്ചിടാനായ്-
പറ്റാത്തവര്‍ കവികളെന്നു ഞെളിഞ്ഞിടുന്നൂ”
ഇന്നും നിരൂപകര്‍ ചിലര്‍ക്കു പരാതിയുണ്ടേല്‍
‘അയ്യേ’ നിനച്ച് ചിരിതൂകുക! വേണ്ട തര്‍ക്കം
പ്രാസവിവാദകാലത്ത് ചുമ്മാ അലമ്പുണ്ടാക്കാതെ ‘കവിതകളെഴുതിക്കൂട്ടുവിൻ കൂട്ടുകാരെ’ എന്ന് ഒരു കവി എഴുതിയതോർത്തു പോയി, പ്രമോദിന്റെ വരികൾ കണ്ടപ്പോൾ. പഴയ കവിതയുടെ രചനാശൈലിയേയും ടോണിനേയും (ഇന്നിന് അവ ഉതകില്ല) ഒക്കെ നിരസിക്കാതെ പുതിയ കവിതയുണ്ടാകില്ല, നിസ്സംശയം. എങ്കിലും പ്രതിഭാധനരായ കഴിഞ്ഞ തലമുറയിലേയും ഈ തലമുറയിലേയും കവികൾ പരസ്പരം അംഗീകരിക്കാതിരിക്കുന്നത്, അവഗണിക്കുന്നത് എന്നെപ്പോലുള്ള സാധാരണ ആസ്വാദകർക്ക് അത്ഭുതം ഉണ്ടാക്കുന്നു.
ചേരിതിരിഞ്ഞ് തമ്മിലടിക്കാതെ
കവികള്‍
സഹാനുഭൂതിയോടെ
കവിതകള്‍ ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു‘
ചിരി തൂകി
ചേരിതിരിഞ്ഞ് തമ്മിലടിക്കാതെ
ചെയ്യൂ ചർച്ചകൾ സഹാനുഭൂതിയോടെ
കവിതാ വിചാരത്തിലൂടെ കാര്യങ്ങൾ തുറന്നു പറഞ്ഞു.
കവിത സമകാലിക എഴുത്തിനെ വിചാരണ ചെയ്യുന്നുണ്ട് . ഭാഷ പോഷിണിയില്‍ വായിച്ചിരുന്നു
കവിതയും വിചാരവും നന്നായി. ഇനിയും കാണട്ടെ
Nice attempt
ഇന്നത്തെ കവിതാ സംസ്കാരത്തെ മൊത്തത്തിലൊന്നു കുടഞ്ഞു അല്ലെ...! വളരെ നന്നായിട്ടുണ്ട്.
പുതിയ ശ്രമം, പുതിയ രസം!!!!!!!! എന്റെ കവിതകൂടി ഒന്നു വായിക്കൂ..
Post a Comment