വാക്കുകളാല്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന
നമ്മുടേതായ രണ്ടു കറികള്‍ കൂട്ടി
ചോറുണ്ണുന്നു
നമ്മുടെ പ്രണയസങ്കല്‍പ്പങ്ങള്‍ ...
നിശബ്ദതയുടെ
രണ്ടു പാറകളില്‍ത്തട്ടി
തെന്നിവീഴുന്നു
നമ്മുടെ നിശ്വാസങ്ങള്‍ , സങ്കടങ്ങള്‍ ...
ഇക്കിളിയുടെ
വളഞ്ഞുപുളഞ്ഞൊഴുകുന്ന
രണ്ടു നീര്‍ച്ചാലുകളിലെ
ചിലചുഴികളില്‍
കറങ്ങിത്തിരിഞ്ഞാഴ്ന്നുപോകുന്നു
നമ്മുടെ ഒച്ചകള്‍ , ഭാവങ്ങള്‍ ...
സ്നേഹത്തിന്റെ
രണ്ടു ചുണ്ടുകള്‍ ചാലിച്ചു വരയ്ക്കുന്നു
സ്വപ്നങ്ങള്‍ , പ്രതീക്ഷകള്‍ ...
പ്രണയികളുടെ പതിവുസംബോധനകളുടെ
ഉമി കളയുമ്പോള്‍
അവളെന്റെ ‘മെലിഞ്ഞ ഷക്കീല’യാകുന്നു
ഞാന്‍ അവളുടെ ‘മസില്‍ ഒളിപ്പിച്ചുവെച്ച സല്‍മാന്‍ ഖാന്‍ ’
ഉറങ്ങിയെണീക്കുമ്പോള്‍
‘നിന്റെ ബാക്ടീരിയ എന്റെയും ബാക്ടീരിയ’യെന്ന്
അവളെന്നെ ഉമ്മവെയ്ക്കുന്നു.
അവളുടെ തലയില്‍ നിന്നും എന്റെ തലയിലേക്ക്
പേനുകള്‍ പുതിയ വഴിവെട്ടുന്നു.
‘നിന്റെ പേന്‍ എന്റെയും പേന്‍ ’ എന്ന്
ഞാന്‍ തലചൊറിയുന്നു.
ഉറങ്ങുമ്പോള്‍
അവളുടെ സ്വപ്നം ഞാനും
എന്റെ സ്വപ്നം അവളും കാണുന്നു.
പക്ഷെ
എന്റെയും അവളുടെയും കൂര്‍ക്കം
ഞാന്‍ ഉറക്കെ വലിക്കുന്നു.
അവള്‍ എനിക്ക് പായസം വെച്ചുതരുന്നു.
ഞാന്‍ പായസം കുടിക്കുന്നു, എന്നിട്ട്
‘എങ്ങനെയുണ്ട് പായസം?’ എന്ന് അവളോട് ചോദിക്കുന്നു.
‘സൂപ്പര്‍’ എന്ന് അവള്‍ പറയുന്നു.
ഞാന്‍ അവള്‍ക്ക് ചായ വെച്ചുകൊടുക്കുന്നു.
അവള്‍ ചായ കുടിക്കുന്നു, എന്നിട്ട്
‘ചായ എപ്പടി?’ എന്ന് എന്നോട് ചോദിക്കുന്നു.
‘അടിപൊളി അടിപൊളി’ എന്ന് ഞാന്‍ പറയുന്നു.
അവളുടെ വിരല്‍ മുറിയുമ്പോള്‍
നമ്മള്‍ക്ക് വേദനിക്കുന്നു.
എന്റെ കാലുളുക്കുമ്പോള്‍
നമ്മള്‍ ഒരുമിച്ചു കരയുന്നു.
Subscribe to:
Post Comments (Atom)
5 comments:
കുറച്ചു ഉത്തരാധുനികം ആയിപ്പോയോ.. എങ്കിലും പ്രണയത്തെ ഇങ്ങനെയും അവതരിപ്പിക്കാം. വരികള്‍ ബോധിച്ചു :)
നമ്മള്‍ ഒരുമിച്ചു കരയുന്നു
nalla onnamtharam sangathi
നല്ല കവിത!
വായിച്ചു സ്നേഹിച്ചു പോകുന്നു
Post a Comment